مسائل تتعلق بصيام أهل الأعذارലിങ്ക് കോപ്പി ചെയ്തു!
റമദാനിൽ നോമ്പ് ഒഴിവാക്കാൻ ഇളവ് നൽകപ്പെട്ടവർലിങ്ക് കോപ്പി ചെയ്തു!
നാല്: രോഗശമനത്തിൽ പ്രതീക്ഷയില്ലാത്തവരും വൃദ്ധന്മാരും
രോഗശമനത്തിൽ പ്രതീക്ഷയില്ലാത്തവരും (പക്ഷാഘാതം പോലെയുള്ള നിത്യരോഗികൾ) , നോമ്പ് അനുഷ്ഠിക്കാൻ സാധിക്കാത്ത വിധം വാർദ്ധക്യത്തിലായ വൃദ്ധന്മാരും
1. താൻ പറയുന്നത് എന്താണെന്ന് പോലും മനസ്സിലാക്കാൻ പറ്റാത്തത്രയും വാർദ്ധക്യത്തിലായവർക്ക് നോമ്പ് മാത്രമല്ല ഒരു ഇബാദത്തും നിർബന്ധമല്ല.
2. അങ്ങേയറ്റത്തെ വാർദ്ധക്യത്തിലല്ല പക്ഷേ അനാരോഗ്യം കാരണത്താൽ നോമ്പ് അനുഷ്ഠിക്കാൻ സാധിക്കുന്നില്ല : അവർ നോമ്പ് ഖദാഅ് വീട്ടേണ്ടതില്ല , മറിച്ച് ഓരോ നോമ്പിനും ഒരു പാവപ്പെട്ടവന് ഭക്ഷണം കൊടുത്താൽ മതി.
عَنْ عَطَاءٍ، سَمِعَ ابْنَ عَبَّاسٍ، يَقْرَأُ وَعَلَى الَّذِينَ يُطَوَّقُونَهُ فَلاَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ قَالَ ابْنُ عَبَّاسٍ: «لَيْسَتْ بِمَنْسُوخَةٍ هُوَ الشَّيْخُ الكَبِيرُ، وَالمَرْأَةُ الكَبِيرَةُ لاَ يَسْتَطِيعَانِ أَنْ يَصُومَا، فَيُطْعِمَانِ مَكَانَ كُلِّ يَوْمٍ مِسْكِينًا» صحيح البخاري – 4505
അത്താഅ് –رحمه الله പറയുന്നു ഇബ്നു അബ്ബാസ് رضي الله عنهما " ഞെരുക്കത്തോടെ അല്ലാതെ നോമ്പ് അനുഷ്ഠിക്കാൻ സാധിക്കാത്തവർ പകരമായി ഒരു ദരിദ്രനുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ് "
وَعَلَى الَّذِينَ يُطَوَّقُونَهُ فَلاَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ
എന്ന ആയത്ത് ഓതി ഇബ്നു അബ്ബാസ് رضي الله عنه ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു: ‘ഈ ആയത്തിന്റെ വിധി ദുർബലപ്പെടുത്തപ്പെട്ടിട്ടില്ല അതായത് പ്രായമുള്ള സ്ത്രീകളും പുരുഷന്മാരും നോമ്പ് അനുഷ്ഠിക്കാൻ കഴിയില്ലെന്ന് കണ്ടാൽ ഓരോ നോമ്പിനും പകരമായി ഓരോ ദരിദ്രർക്കുള്ള ഭക്ഷണം നൽകിയാൽ മതിയാകുന്നതാണ് ’. (ബുഖാരി)
ഖതാദ رحمه الله പറയുകയാണ് അനസുബ്നു മാലിക് رضي الله عنه പ്രായാധിക്യത്തിൽ ബലഹീനനാവുകയും തങ്ങളുടെ മരണത്തിന് തൊട്ടു മുൻപേയുള്ള വർഷത്തിലുള്ള നോമ്പ് ഒഴിവാക്കുകയും ചെയ്തു. പിന്നീട് പ്രതേ്യകം ഭക്ഷണം ഉണ്ടാക്കി മുപ്പത് പാവപ്പെട്ടവരെ ഭക്ഷിപ്പിക്കുകയും ചെയ്തു.
الله تعالى أعلم ..
وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين
