വെള്ളത്തിന്റെ അദ്ധ്യായം

Mohammed Shafeeque Madeena
March 31, 2026
181 കാഴ്ചകൾ
വെള്ളത്തിന്റെ അദ്ധ്യായം

بسم الله الرحمن الرحيم

أَقْسَامُ المِيَاه

വെള്ളത്തിൻറെ ഇനങ്ങൾ

ശുദ്ധീകരണത്തിന്റെ അധ്യായത്തിൽ പൊതുവേ പണ്‌ഡിതന്മാർ തുടങ്ങാറുള്ളത്‌ വെള്ളത്തിൻറെ ഇനങ്ങൾ കൊണ്ടാണ്‌; കാരണം  വെള്ളമാണ്‌ ശുദ്ധീകരിക്കാനുള്ള അടിസ്‌ഥാന വസ്‌തു.

 ഫീഖ്‌ഹി ( കർമ്മ ശാസ്‌ത്ര) പണ്‌ഡിതന്മാർ വെള്ളത്തെ മൂന്നായി തരംതിരിച്ചതായി കാണാം( തഹൂർ* താഹിർ* നജസ്‌ ) എന്നാൽ ശരിയായ വിഭജനം രണ്ട്‌ എന്നതാണ്‌(തഹൂർ* നജസ്‌ )

1. ماء طهور  (ഥഹൂറയായ വെള്ളം ) 

വെള്ളം അതിൻറെ ശുദ്ധ പ്രകൃതിയിൽ മാറ്റം വരാത്തതും ബാഹ്യമായ യാതൊന്നും കലരാത്തതുമായത്.

ഉദാഹരണത്തിന്‌ : സമുദ്രജലം, മഴവെള്ളം, കിണർ വെള്ളം, നദീജലം, ഉറവ വെള്ളം.. മുതലായവ. സ്വയം ശുദ്ധിയുള്ളതും മറ്റുള്ളവയെ ശുദ്ധീകരിക്കാൻ പറ്റുന്നതും ആണിത്‌

قال الله تعالى: {وَأَنْزَلْنَا مِنَ السَّمَاءِ مَاءً طَهُوراً} سورة الفرقان : 48

അല്ലാഹു പറഞ്ഞു :"ആകാശത്ത്‌ നിന്ന്‌ ശുദ്ധമായ ജലം നാം ഇറക്കുകയും ചെയ്‌തിരിക്കുന്നു." 

وقال تعالى: {وَيُنَزِّلُ عَلَيْكُمْ مِنَ السَّمَاءِ مَاءً لِيُطَهِّرَكُمْ بِهِ}

2. ماء طاهر (താഹിറായ വെള്ളം )

നജസല്ലാത്ത മറ്റെന്തെങ്കിലും കലർന്നതു കാരണത്താലോ, സുദീർഘമായ കാലതാമസം കാരണത്താലോ, വെള്ളത്തിൻറെ ശുദ്ധ പ്രകൃതിയിൽ മാറ്റം വന്നതായിട്ടുള്ള വെള്ളത്തിനാണ്‌ 'താഹിറായ വെള്ളം' എന്നു പറയുന്നത്‌

'വെള്ളം' എന്ന്‌ വിളിക്കാവുന്നിടത്തോളം ഇത്‌ ശുദ്ധീകരണത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌ ,എന്നാൽ

ഈ ഇനത്തെ മിക്ക പണ്‌ഡിതന്മാരും ഒന്നാമത്തെ ഇനത്തോടൊപ്പമാണ്‌ പരാമർശിക്കാറുള്ളത്‌ (ഈ അഭിപ്രായമാണ്‌ ഏറ്റവും ശരിയായത് ) കാരണം :

1. കടലിലെ വെള്ളത്തെക്കുറിച്ച്‌ സഹാബാക്കൾ ചോദിച്ചപ്പോൾ (വെള്ളത്തിൻറെ ശുദ്ധ പ്രകൃതിയിൽ നിന്ന്‌ മാറി ധാരാളം ഉപ്പ്‌ രസമുള്ളതായിട്ടൂം) അതിനെ പ്രവാചകൻ ﷺ വേർതിരിച്ച്‌ പറഞ്ഞിട്ടില്ല.

عَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم فِي الْبَحْرِ: (هُوَ الطَّهُورُ مَاؤُهُ الْحِلُّ مَيْتَتُهُ)

സമുദ്ര ജലത്തെ സംബന്ധിച്ച്‌ നബി(ﷺ)യോട്‌ ചോദിക്കപ്പെട്ടപ്പോൾ അതിലെ വെള്ളം ശുദ്ധവും ശവം ഭക്ഷണയോഗ്യവുമാണ്‌ എന്ന പ്രസ്‌താവിക്കുകയുണ്ടായി (തിർമുദി, അബൂദാവൂദ്‌, നസാഇ) 

വെള്ളം എന്ന സ്വഭാവഗുണത്തിൽ നിന്നും മാറ്റം വരാത്തിടത്തോളം ശുദ്ധിയുള്ള എന്ത്‌ പദാർത്ഥങ്ങൾ വെള്ളത്തിൽ കലർന്നാലും അതു ശുദ്ധീകരണത്തിനു ഉപയോഗി ക്കാവുന്നതാണ്‌.

عَنْ أُمِّ عَطِيَّةَ، قَالَتْ: تُوُفِّيَتْ إِحْدَى بَنَاتِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَخَرَجَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: ട്ടاغْسِلْنَهَا ثَلاَثًا، أَوْ خَمْسًا أَوْ أَكْثَرَ مِنْ ذَلِكَ، إِنْ رَأَيْتُنَّ بِمَاءٍ وَسِدْرٍ، وَاجْعَلْنَ فِي الآخِرَةِ كَافُورًا ( متفق عليه)

സ്വപുത്രിയുടെ മയ്യിത്ത്‌ സംസ്‌കരണ വേളയിൽ നബിﷺപറയുകയുണ്ടായി: മൂന്നോ അഞ്ചോ ആവശ്യമെങ്കിൽ അതിൽ കൂടുതലോ പ്രാവശ്യം സിദ്‌റത്ത്‌(എലന്ത ഇല) ചേർത്ത വെള്ളം ഒഴിച്ച്‌ കഴുകുക. അവസാന പ്രാവശ്യത്തേതിൽ അൽപം കർപ്പൂരവും കൂടി ചേർക്കുക.“(ബുഖാരി, മുസ്‌ലീം)

എന്നാൽ വെള്ളം എന്ന പേര്‌ മാറി ദ്രാവക രൂപത്തിലുള്ള മറ്റേതെങ്കിലും വസ്‌തുവിലേക്ക്‌ (ചായ, കഞ്ഞിവെള്ളം ജ്യൂസ്‌.പോലെയുള്ള ...) മാറിയാൽ ശുദ്ധീകരണത്തിന്‌ ഉപയോഗിക്കാൻ പാടുള്ളതല്ല.

3.  ماء نجس മലിനജലം

വെള്ളത്തിൽ നജസ് (മൂത്രം പോലെയുള്ളവ)കലരുകയും ശേഷം വെള്ളത്തിൻറെ നിറത്തിലോ മണത്തിലോ രുചിയിലോ വ്യത്യാസം വന്നാൽ ആ വെള്ളം നജസ് ആകുന്നു. ഈ വിഷയത്തിൽ ഇജ്മാഅ് ഉണ്ടെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു.

ഒരു ഹദീസിന്റെ ചില രിവായത്തിൽ " വെള്ളം ശുദ്ധമാണ്‌ അതിൻറെ നിറം മണം രുചി എന്നിവ ഏതെങ്കിലും ഒന്നിൽ മാറ്റം വരാത്തെടത്തോളം " എന്ന കൂടുതലായി വന്നിട്ടുണ്ട്‌ എന്നാൽ ഈ ഹദീസ്‌ തെളിവിൻ യോഗ്യമല്ല...

ഇബ്‌നുൽ മുന്ദിർ رحمه الله അദ്ദേഹത്തിന്റെ ഇജ്മാഅ് എന്ന ഗ്രന്ഥത്തിൽ പറയുന്നു..'കുറഞ്ഞ വെള്ളത്തിലോ കൂടുതൽ വെള്ളത്തിലോ നജസ്‌ കലരുകയും, അതിൻറെ രുചിയോ മണമോ നിറമോ മാറുകയും ചെയ്‌താൽ, അത് നജസ്‌ ആണെന്നതിൽ പണ്‌ഡിതന്മാർ ഏകീകരിച്ചിരിക്കുന്നു. ഇജ്മാഅ് ആണ്‌ ഈ വിഷയത്തിലുള്ള തെളിവ്‌ അതല്ലാതെ ഹദീസിൽ വന്ന സിയാദത്ത്‌ അല്ല' (സുബുലു സലാം ഇമാം സൻആനി )

നജസായ വെള്ളം കൊണ്ട്‌ നജസ്‌ നീക്കം ചെയ്യുവാനോ ചെറിയ വലിയ അശുദ്ധിയിൽ നിന്ന്‌ ശുദ്ധിയാക്കുവാനോ പാടുള്ളതല്ല

  • ചില മസ്‌അലകൾ

1. ശുദ്ധവെള്ളത്തിൽ മാലിന്യം കലർന്നതാണെങ്കിലും വെള്ളത്തിനുമാറ്റം വരാത്തിടത്തോളം അതു ശുദ്ധമായിരിക്കും.

عن أبي سعيد الخُدريِّ: أنَّه قيلَ لرسولِ الله صلى الله عليه وسلم : أنتوضَّأ من بئرِ بُضاعة وهي بئرٌ يُطرَحُ فيها الحِيَضُ ولحمُ الِكلابِ والنَّتْنُ؟ فقال رسولُ الله صلى الله عليه وسلم : "الماءُ طَهورٌ لا يُنجِّسُهُ شيءٌ" 

അബൂ സഈദിൽ ഖുദ്രി (ﷺ) നിവേദനം: “ബുളാഅ” കിണറിൽ നിന്നുംവുളു എടുക്കുന്നതിനെ സംബന്ധിച്ച്‌ നബി(ﷺ)യോട്‌ ചോദിക്കപ്പെട്ടു,( ആർത്തവരക്തം പുരണ്ട തുണിക്കഷ്‌ണങ്ങളും, പട്ടികളുടെ ശവവും, മറ്റു മാലിന്യങ്ങളുമൊക്കെ ആളുകൾ നിക്ഷേപിക്കാറുണ്ടായിരുന്ന കിണറായിരുന്നു അത്‌.) അദ്ദേഹം ﷺ പറയുകയുണ്ടായി: " വെള്ളം ശുദ്ധമാണ്‌ അതിനെ യാതൊന്നും അശുദ്ധമാക്കുകയില്ല”  

നജസായ വസ്‌തുക്കൾ ഏവ

പ്രകൃതിയിലെ മുഴുവൻ വസ്‌തുക്കളും ശുദ്ധമാണ്‌ എന്നതാണ്‌ ഇസ്‌ലാമിന്റെ പൊതുതത്വം. ഏതെങ്കിലുമൊരു വസ്‌തുവിനെ സംബന്ധിച്ച്‌ അതു മാലിന്യമാണ്‌ എന്ന്‌ പറയണമെങ്കിൽ അതിനു വ്യക്തമായ തെളിവു ആവശ്യമാണ്‌. അതില്ലാത്തിടത്തോളം പൊതു മാനദണ്‌ഡമനുസരിച്ച്‌ നമുക്ക്‌ ഏതൊരു വസ്‌തുവിനെയും ശുദ്ധമായി കണക്കാക്കാവുന്നതാണ്‌.

പ്രാമാണികമായ തെളിവുകൾ വഴി മാലിന്യമെന്നു സ്‌ഥിരപ്പെട്ട ചില കാര്യങ്ങൽ താഴെ പറയുന്നതാണ്.

( 'നജസുകളും അത് നീക്കം ചെയ്യേണ്ട രീതികളും'എന്ന അദ്ധ്യായത്തിൽ പിന്നീട് വിശദമായി മനസ്സിലാക്കാം )

1.മനുഷ്യരുടെ കാഷ്‌ഠവും മൂത്രവും

2. മദിയ്

3. മാംസം ഭക്ഷിക്കാൻ പാടില്ലാത്ത ജീവികളുടെ കാഷ്‌ഠം

4. ആർത്തവ രക്തം

5. നായയുടെ വായയിലെ ദ്രാവകം (ഉമിനീർ)

6. മയ്യത്ത്‌ (ശവം). മൂന്നിനം ശവങ്ങൾ ഇതിൽ നിന്നും ഒഴിവാകുന്നു

1. മത്സ്യം, വെട്ടുകിളി എന്നിവയുടെ ശവങ്ങളാണ്‌ ഇതിൽ ഒന്നാമത്തേത്‌.

2. ഒഴുകാൻ മാത്രം രക്തമില്ലാത്ത ഈച്ച, തേനീച്ച, ഉറുമ്പ്‌ മുതലായ ചെറുജീവികൾ (പ്രാണികൾ|)

3. ശവത്തിന്റെ പല്ല്‌, നഖം, മുടി, തൂവൽ, എല്ല്‌ മുതലായവയെല്ലാം

വെള്ളത്തിൻറെ അധ്യായവുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട മസ്‌അലകൾലിങ്ക് കോപ്പി ചെയ്തു!

1. ഉപയോഗിച്ച വെള്ളം

വുളുവിന്‌ വേണ്ടിയോ ജനാബത്ത്‌ കുളിക്കുവേണ്ടിയോ മറ്റു ശുദ്ധീകരണത്തിന്‌ വേണ്ടിയോ ഉപയോഗിച്ച വെള്ളം ഉപയോഗിക്കൽ അനുവദനീയമാണ്‌. അത്‌ നജസല്ല.  

وعن ابن عباس رضي الله عنهما قال: اغتسل بعض أزواج النّبيّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ في جفنة ، فجاء النّبيّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ليتوضَّأ منها أو يغتسل فقالت له: يا رسول الله! إِنِّي كنتُ جُنُباً. فقال رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ : "إِنَّ الماء لا يُجْنِب" (أبو داود (1/ 55 رقم 68)، والنسائي (1/ 173 رقم 325)

ഇബ്‌നു അബ്ബാസ്‌ رضي الله عنهما നിന്ന്‌ നിവേദനം നബി ﷺ യുടെ ചില ഭാര്യമാർ വലിയ പാത്രത്തിൽ നിന്ന്‌ കുളിക്കുകയുണ്ടായി പിന്നീട്‌ ആ പാത്രത്തിൽ നിന്ന്‌ വുളു എടുക്കുവാൻ (മറ്റൊരു രിവായത്തിൽ.. കുളിക്കുവാൻ…) വേണ്ടി നബി ﷺ വന്നു അപ്പോൾ ആ ഭാര്യ പറഞ്ഞു റസൂലേﷺ തീർച്ചയായും ഞാൻ ജനാബത്ത്‌ ബാധിച്ചവളായിരുന്നു അപ്പോൾ നബി ﷺ പറഞ്ഞു "തീർച്ചയായും വെള്ളത്തിന്‌ ജനാബത്ത്‌ ബാധിക്കുകയില്ല. "

ഇമാം ബുഖാരിرحمه الله താഴെപ്പറയുന്ന ഹദീസ്‌ ഉൾപ്പെടുത്തിയിട്ടുള്ള അധ്യായത്തിന്റെ പേര്‌" "" ജനങ്ങൾ വുളുവിന്‌ വേണ്ടി ഉപയോഗിച്ച ബാക്കി വെള്ളം ഉപയോഗിക്കൽ "" എന്ന അധ്യായമാണ്‌.

بَاب: اسْتِعْمَالِ فَضْلِ وَضُوءِ النَّاسِ.

وَأَمَرَ جَرِيرُ بن عبد الله أهله أن يتوضؤوا بفضل سواكه - حَدَّثَنَا آدَمُ قَالَ: حَدَّثَنَا شُعْبَةُ قَالَ: حَدَّثَنَا الْحَكَمُ قَالَ: سَمِعْتُ أَبَا جُحَيْفَةَ يَقُولُ:

خَرَجَ عَلَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْهَاجِرَةِ، فَأُتِيَ بِوَضُوءٍ فَتَوَضَّأَ، فَجَعَلَ النَّاسُ يَأْخُذُونَ مِنْ فَضْلِ وَضُوئِهِ فَيَتَمَسَّحُونَ بِهِ" «صحيح البخاري» (1/ 80 ت البغا)

അതിൽ ആദ്യത്തെ തലക്കെട്ട്‌ ജരീര് ഇബ്‌നു അബ്ദുല്ല അദ്ദേഹത്തിൻറെ സിവാക്ക്‌ മുക്കിയ വെള്ളം വുളുവിന്‌ വേണ്ടി ഉപയോഗിക്കാൻ വീട്ടുകാരോട്‌ കൽപ്പിച്ചതാണ്‌.

ഹകം പറയുന്നു അബൂ ജുഹൈഫ പറഞ്ഞതായി ഞാൻ കേട്ടു ഒരു ഉച്ച സമയത്ത്‌ നബി ﷺ ഞങ്ങളിലേക്ക്‌ പുറപ്പെട്ടു അദ്ദേഹത്തിനു വുളു എടുക്കുവാനുള്ള വെള്ളം കൊണ്ടുവരപ്പെട്ടു എന്നിട്ട്‌ അതിൽ നിന്ന്‌ വുളു എടുക്കുകയും ചെയ്‌തു. വുളു എടുത്ത്‌ ബാക്കി വെള്ളം ജനങ്ങൾ ഉപയോഗിക്കുകയും അതുകൊണ്ട്‌ ശരീരം തടവുകയും ചെയ്‌തു……

 قال الحافظ: "وفيه دلالةٌ بيِّنة على طهارة الماء المستعمل".

ഈ ഹദീസ്‌ വിശദീകരിച്ചുകൊണ്ട്‌ ഇമാം ഇബ്‌നു ഹജർ അസ്‌ഖലാനി رحمه الله പറയുകയാണ്‌ ഉപയോഗിച്ച വെള്ളം ശുദ്ധമാണ്‌ എന്നുള്ളതിന്‌ ഈ ഹദീസിൽ വ്യക്തമായ തെളിവുണ്ട്‌.

ജന്തുക്കൾ കുടിച്ച വെള്ളത്തിൻറെ ബാക്കി

  • നായയും പന്നിയും കുടിച്ച വെള്ളത്തിൻറെ ബാക്കി നജസാണ്‌.
  • ഇവ രണ്ടും ഒഴികെ ബാക്കി എല്ലാ ജന്തുക്കളും കുടിച്ച വെള്ളത്തിൻറെ ബാക്കി ശുദ്ധമാണ്‌ )(നജസല്ല.)

2. കെട്ടിക്കിടക്കുന്ന വെള്ളം ( കുളം പോലെയുള്ളതിൽ ...)

കെട്ടിക്കിടക്കുന്ന ഒഴുകാത്ത വെള്ളത്തിൽ ജനാബത്ത്‌ കുളിക്കൽ കറാഹത്താണ്‌. അതിൽ നജസാവുന്നത്‌ കൊണ്ടല്ല കറാഹത്തായത്‌ മറിച്ച്‌ മറ്റാളുകൾ ഈ വെള്ളം ഉപയോഗിക്കുന്നതിൽ അറുപ്പുണ്ടാകുമെന്നുള്ളതുകൊണ്ടാണ്‌.

وَعَنْ أَبِي هُرَيْرَةَ رضي الله عنه قَالَ: قَالَ رَسُولُ الله صلى الله عليه وسلم : "لَا يَغْتَسِلْ أَحَدُكُمْ فِي المَاءِ الدَّائِمِ وَهُوَ جُنُبٌ". أَخْرَجَهُ مُسْلِمٌ. 

നബിﷺ പറഞ്ഞു :"നിങ്ങൾ ജനാബത്തുകാരനായിരിക്കെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കരുത്‌" "

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജനാബത്ത്‌ കുളിക്കാൻ പാടില്ല എന്ന്‌ പ്രവാചക ﷺവചനത്തെ പണ്‌ഡിതന്മാർ വിവരിച്ചുതരുന്നത്‌ ഈ വിരോധം ഹറാമല്ല മറിച്ച്‌ കറാഹത്താണെന്നാണ്‌.

ഇമാം നവവി رحمه الله അദ്ദേഹത്തിൻറെ ശറഹുൽ മുഹദ്ദബിലും ഇബ്‌നു തൈമിയ അദ്ദേഹത്തിൻറെ മജ്‌മുഉൽ ഫത്താവയിലും വിവരിച്ചിട്ടുണ്ട്‌. .

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മലമൂത്ര വിസർജ്ജനം നടത്തുന്നതിന്റെ വിധി

ഇത്തരം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മലമൂത്ര വിസർജ്ജനം നടത്തൽ ഹറാമാണ്‌.

قال النبي ﷺ"لا يبولن أحدكم في الماء الدائم الذي لا يجري.."  

നബി ﷺപറഞ്ഞു: "ഒഴുകാത്ത കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിങ്ങൾ ആരും തന്നെ മൂത്രമൊഴിക്കരുത്‌."

3. മണ്ണ് കലർന്ന ചെളിവെള്ളം

ചെളിയുടെ അംശം കൂടുതലായാലും ശരി വുളു എടുക്കാൻ അനുയോജ്യമായ രീതിയിൽ അഥവാ വുളുവിന്റെ അവയവങ്ങളിൽ ഒഴുകാൻ മാത്രമുള്ള വെള്ളം ആ ചെളിയിൽ ഉണ്ടെങ്കിൽ ആ വെള്ളം ഉപയോഗിക്കാവുന്നതാണ്‌ 

4. ആധുനിക ടെക്‌നോളജി ഉപയോഗിച്ച്‌ ശുദ്ധീകരിച്ച വെള്ളമോ ക്ലോറിൻ കലർത്തിയ വെള്ളമോ ശുദ്ധീകരണത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌

5. കാലപ്പഴക്കം വന്നതിനാൽ രുചിയിലോ മണത്തിലോ വ്യത്യാസം വന്നിട്ടുള്ള കെട്ടിക്കിടക്കുന്ന വെള്ളം ശുദ്ധീകരണത്തിന്‌ ഉപയോഗിക്കാവുന്നതാണ്‌. 

6. زمزم വെള്ളം

  • ഇതിന്‌ വ്യത്യസ്‌തമായ അവസ്‌ഥകൾ ഉണ്ട്‌

1. കുടിക്കാൻ :

 ഇത്‌ അനുവദനീയമാണെന്നതിൽ ഇജ്മാഅ് ഉള്ളതാണ്‌. ധാരാളം സ്‌ഥിരപ്പെട്ട ഹദീസുകളും ഉണ്ട്‌

2. വുദു ചെയ്യാൻ : ഇത്‌ അനുവദനീയമാണെന്നതിൽ സ്‌ഥിരപ്പെട്ട ഹദീസുകളും ഉണ്ട്‌

عَنْ عَلِيِّ بْنِ أَبِي طَالِبٍ رَضِيَ اللَّهُ عَنْهُ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَقَفَ بِعَرَفَةَ........................... ثُمَّ أَفَاضَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَدَعَا بِسَجْلٍ مِنْ مَاءِ زَمْزَمَ ، فَشَرِبَ مِنْهُ وَتَوَضَّأَ.... حسن. رواه عبد الله ابن الإمام أحمد في زوائد "المسند" (1/76) ( ألباني في ارواء الغليل )

നബി( ﷺ) അറഫാ ദിനത്തിൽ പാത്രം നിറയെ സംസം കൊണ്ടുവരാൻ ആവശ്യപ്പെട്ടു എന്നിട്ട്‌ അതിൽ നിന്ന്‌ കുടിക്കുകയും വുളു എടുക്കുകയും ചെയ്‌തു ….

വുളു ചെയ്യാൻ മറ്റ്‌ വെള്ളമൊന്നും കണ്ടില്ലെങ്കിൽ സംസം തീർച്ചയായും ഉപയോഗിക്കേണ്ടതാണ്‌ കാരണം തീർത്തും വെള്ളം കിട്ടാത്ത സന്ദർഭത്തിൽ മാത്രമേ തയമ്മും ചെയ്യാൻ പാടുള്ളൂ..

3. കുളിക്കാനും മറ്റ്‌ ആവശ്യങ്ങൾക്കും : പ്രത്യേക വിലക്കുകൾ ഇല്ലാത്തതിനാൽ അനുവദനീയമാണ്‌.

കയ്യിലുള്ള വെള്ളം നജസ്‌ ആണോ ശുദ്ധിയുള്ളതാണോ എന്ന്‌ സംശയം വന്നാൽ

ഇത്തരം സന്ദർഭത്തിൽ തനിക്ക്‌ ഉറപ്പുള്ളത്‌ എന്താണോ അത്‌ സ്വീകരിക്കുകയും സംശയമുള്ളത്‌ തള്ളിക്കളയുകയും ചെയ്യുക സംശയത്തിന്റെ പേരിൽ ഉറപ്പുള്ളതിനെ തള്ളിക്കളയാൻ പാടില്ല എന്നത്

ഇസ്‌ലാമിലെ പൊതു അടിസ്‌ഥാനമാണ്‌.

 ( اليقين لا يزول بالشك )ദൃഢമായ (ഉറപ്പുള്ള) കാര്യം സംശയം കൊണ്ട്‌ നീങ്ങുകയില്ല(ഇല്ലാതാവുകയില്ല ) .

മനുഷ്യസഹജമായ മറവി, അനാവശ്യമായ ചിന്തകൾ (വസ്‌വാസ്) എന്നിവയിൽ നിന്ന് മുക്തി നേടാൻ ഈ തത്വം നമ്മെ സഹായിക്കുന്നു. സംശയങ്ങളുടെ പുറകെ പോകാതെ വ്യക്തമായ തെളിവുകളുടെയും ഉറപ്പിന്റെയും അടിസ്ഥാനത്തിൽ കാര്യങ്ങൾ തീരുമാനിക്കാൻ ഇത് ഇസ്‌ലാം നൽകുന്ന ലളിതമായ വഴിയാണ്.

ഉദാഹരണത്തിന്‌ : ഒരു പാത്രത്തിൽ ശുദ്ധമായ വെള്ളം ഉണ്ട്‌ എന്ന്‌ സങ്കൽപ്പിക്കുക പിന്നീട്‌ ആ വെള്ളത്തിൽ എന്തെങ്കിലും നജസുകൾ കലർന്നു എന്ന്‌ സംശയിച്ചാൽ ഉറപ്പുള്ള കാര്യമായ (വെള്ളം ശുദ്ധമാണെന്നത് ) സ്വീകരിക്കുക.

മറ്റൊരു ഉദാഹരണം : നജസാണെന്ന്‌ ഉറപ്പുള്ള വെള്ളം പിന്നീട്‌ അത്‌ ശുദ്ധമാണെന്ന്‌ സംശയം വന്നാൽ ഉറപ്പായ കാര്യം (വെള്ളം നജസ്‌ ആണെന്ന്‌ )സ്വീകരിക്കുക.

രണ്ട്‌ കാര്യങ്ങളിൽ ഇഷ്‌തിബാഹു ഉണ്ടായാൽ (വേർതിരിച്ച്‌ പരസ്‌പരം മനസ്സിലാക്കാൻ സാധിക്കാതെ വന്നാൽ )

ഒരു പാത്രത്തിൽ ഉള്ളത്‌ ശുദ്ധമായതും രണ്ടാമത്തെ പാത്രത്തിലുള്ള നജസ്‌ ആയതും ആണെന്ന്‌ ഉറപ്പായിരിക്കേ ആ രണ്ടെണ്ണത്തിൽ ഏതാണ്‌ ശുദ്ധമായത്‌ എന്ന്‌ അസ്‌പഷ്ടമായാൽ 

( വേർതിരിച്ച്‌ മനസ്സിലാക്കാൻ സാധിക്കാതെ വന്നാൽ )രണ്ടും ഒഴിവാക്കുക എന്നതാണ് അതിന്റെ വിധി .

***********************************************************

الله تعالى أعلم وصلى الله على نبينا محمد و على آله وصحبه وسلم

പങ്കിടുക: