ശുദ്ധീകരണത്തിന് ഉപയോഗിക്കാനുള്ള പാത്രങ്ങളുമായി ബന്ധപ്പെട്ട അദ്ധ്യായംലിങ്ക് കോപ്പി ചെയ്തു!
വെള്ളം ഒഴുകുന്ന സ്വഭാവമുള്ള പദാർത്ഥമായതിനാൽ, പാത്രങ്ങളുടെയോ മറ്റ് സംവിധാനങ്ങളുടെയോ സഹായമില്ലാതെ അതിനെ സൂക്ഷിച്ചുവെക്കാൻ കഴിയില്ല. നദിയിലെയും സമുദ്രത്തിലെയും ജലമൊഴികെ, മറ്റെല്ലാ സ്രോതസ്സുകളിൽ നിന്നും വെള്ളം ഉപയോഗിക്കുമ്പോൾ പാത്രങ്ങൾ അനിവാര്യമാണ്. അത് ലോഹപാത്രങ്ങളോ തോൽപാത്രങ്ങളോ ആധുനികമായ ടാപ്പുകളോ ആകട്ടെ, അവയുമായി ബന്ധപ്പെട്ട ഇസ്ലാമിക നിയമങ്ങൾ മനസ്സിലാക്കൽ ഓരോ മുസ്ലിമിനും നിർബന്ധമാണ്. അതുകൊണ്ടാണ് കർമ്മശാസ്ത്ര പണ്ഡിതന്മാർ (ഫുഖഹാക്കൾ) വെള്ളത്തിന്റെ ശുദ്ധീകരണത്തെക്കുറിച്ച് പറഞ്ഞതിന് തൊട്ടുപിന്നാലെ 'പാത്രങ്ങളുടെ അധ്യായം' ഉൾപ്പെടുത്തുന്നത്. എന്നാൽ, പാത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദമായ ചർച്ചകൾ ഭക്ഷണത്തെയും വസ്ത്രത്തെയും സംബന്ധിച്ച അധ്യായങ്ങളിലാണ് വരാറുള്ളത്.
പാത്രങ്ങളുമായി ബന്ധപ്പെട്ട വിധിവിലക്കുകള്ലിങ്ക് കോപ്പി ചെയ്തു!
രണ്ടു ഇനങ്ങള്‍ ഒഴികെ ബാക്കി എല്ലാ പാത്രങ്ങളും ഉപയോഗിക്കല്‍ അനുവദനീയമാണ്
- ഉപയോഗിക്കാന്‍ പാടില്ലാത്ത ഇനങ്ങള്‍
- സ്വര്‍ണ്ണം വെള്ളി കൊണ്ടും ഉണ്ടാക്കിയ പാത്രങ്ങള്‍
- ഊറക്കിടുന്നതിനു മുന്നേയുള്ള ശവത്തിന്റെ തോല് കൊണ്ടുള്ള പാത്രങ്ങള്‍
മോഷ്ടിക്കപ്പെട്ടതും പിടിച്ചു പറിക്കപ്പെട്ടതും ആയ പാത്രങ്ങളും നജസ് ഉള്ളതായ പാത്രങ്ങളും ഉപയോഗിക്കാന്‍ പാടില്ല എന്ന് നാം പൊതുവായി മനസ്സിലാക്കിയതാണല്ലോ ...ഇവിടെ പ്രത്യേകമായി വിലക്കുകള്‍ വന്ന രണ്ട് ഇനങ്ങളെ കുറിച്ചാണ് ചര്‍ച്ച ചെയ്യാനുള്ളത് .
ഉപയോഗിക്കാന്‍ പാടില്ലാത്ത ഇനങ്ങള്‍
1) സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും പാത്രങ്ങള്‍ ലിങ്ക് കോപ്പി ചെയ്തു!
സ്വര്‍ണ്ണം വെള്ളി എന്നീ പാത്രങ്ങള്‍ കൊണ്ട് കുടിക്കുകയും തിന്നുകയും ചെയ്യുന്നതിന്റെ വിധി:
ഇതില്‍ പണ്ഡിതാര്‍ നിഷിദ്ധമാണ് എന്നതില്‍ ഏകാഭിപ്രായത്തിലാണ്. സ്വര്‍ണ്ണം കൊണ്ടും വെള്ളികൊണ്ടും നിർമ്മിച്ച പാത്രങ്ങളായാലും, പാത്രങ്ങളില്‍ അവ പൂശിയതാണെങ്കിലും ഉപയോഗിക്കല്‍ നിഷിദ്ധമാണ്.
عَنْ حُذَيْفَةَ بْنِ اليَمَانِ -رضي الله عنهما- قَالَ: قَالَ رَسُولُ اللهِ - صلى الله عليه وسلم -: «لَا تَشْرَبُوا فِي آنِيَةِ الذَّهَبِ وَالفِضَّةِ، وَلَا تَأْكُلُوا فِي صِحَافِهِمَا؛ فَإِنَّهَا لَهُمْ فِي الدُّنْيَا، وَلَكُمْ فِي الآخِرَةِ». مُتَّفَقٌ عَلَيْهِ
ഹുദൈഫത് ഇബ്നു യമാന്‍ رَضِيَ ٱللَّهُ عنه നിന്ന് നിവേദനം നബി ﷺപറഞ്ഞു: "സ്വര്‍ണത്തിന്റെയും വെള്ളിയുടെയും പാത്രത്തില്‍ നിന്ന് നിങ്ങള്‍ കുടിക്കരുത്. അവയില്‍ നിന്ന് നിങ്ങള്‍ തിന്നുകയും അരുത്. തീര്‍ച്ചയായും അത് ഇഹലോകത്ത് അവിശ്വാസികള്‍ക്കും പരലോകത്ത് വിശ്വാസികള്‍ക്കും ഉള്ളതാണ്. "
ശ്രദ്ധിക്കുക : സ്വർണ്ണ-വെള്ളി പാത്രങ്ങൾ ഇഹലോകത്ത് അവിശ്വാസികൾക്കുള്ളതാണ് എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്, 'അവരാണ് ഇഹലോകത്ത് ഉപയോഗിക്കാറ് എന്നുള്ളതാണ് ,അതല്ലാതെ ഇഹലോകത്ത് അവര്‍ക്ക് അത് ഉപയോഗിക്കാന്‍ അനുവദനീയമാണ് എന്നതല്ല.
കാരണം അല്ലാഹുവും റസൂലും ﷺ ഒരു കാര്യം വിരോധിച്ചിട്ടുണ്ടെങ്കില് ആ വിരോധം മുസ്ലിമീങ്ങള്‍ക്കും അമുസ്ലിമീങ്ങള്ക്കും ഒരു പോലെ ബാധകമാണ് .സത്യനിഷേധത്തിന്റെ പേരിൽ പരലോകത്ത് അവർ ശിക്ഷിക്കപ്പെടുന്നത് പോലെ തന്നെ, ഇത്തരം ശാഖാപരമായ നിയമങ്ങൾ (ഫുറൂആത്ത്) ലംഘിക്കുന്നതിനും അവർ ശിക്ഷാർഹരാണ്.
وَعَنْ أُمِّ سَلَمَةَ -رضي الله عنها- قَالَتْ: قَالَ رَسُولُ اللهِ - صلى الله عليه وسلم -: «الَّذِي يَشْرَبُ فِي إنَاءِ الفِضَّةِ إنَّمَا يُجَرْجِرُ فِي بَطْنِهِ نَارَ جَهَنَّمَ». مُتَّفَقٌ عَلَيْهِ
ഉമ്മു സലമ رضي الله عنها നിന്ന് നിവേദനം നബി ﷺ പറഞ്ഞു: "വെള്ളിയുടെ പാത്രങ്ങളില്‍ കുടിക്കുന്നവര്‍ നരകത്തിലെ തീക്കനലുകള്‍ ആണ് അവരുടെ വയറുകളിലേക്ക് നിറച്ചു കൊണ്ടിരിക്കുന്നത് ".
ഈ നിയമങ്ങൾ സ്ത്രീപുരുഷ ഭേദമന്യേ എല്ലാവർക്കും ഒരുപോലെ ബാധകമാണ്. എന്നാൽ, പൊട്ടിയ പാത്രങ്ങൾ ചെറിയ തോതിൽ വെള്ളി കൊണ്ട് വിളക്കി ചേർക്കുന്നതിൽ ഇളവുകളുണ്ട്. പാത്രം യോജിപ്പിക്കാൻ ആവശ്യമായ ചെറിയ അളവിൽ വെള്ളി ഉപയോഗിക്കുന്നത് അനുവദനീയമാണ്.
عَنْ أَنَسِ بْنِ مَالِكٍ رَضِيَ اللَّهُ عَنْهُ: «أَنَّ قَدَحَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ انْكَسَرَ، فَاتَّخَذَ مَكَانَ الشَّعْبِ سِلْسِلَةً مِنْ فِضَّةٍ»صحيح البخاري 3109
അനസ് رَضِيَ ٱللَّهُ عنه നിന്ന് നിവേദനം നിന്ന് നിവേദനം നബി ﷺ യുടെ ചെറിയ പാനപാത്രം പൊട്ടി. പൊട്ടിയ വിടവ് വെള്ളി ചേർത്ത് യോജിപ്പിച്ചു.
ഭക്ഷിക്കുവാനും കുടിക്കുവാനും ഒഴികെയുള്ള ആവശ്യങ്ങൾക്കുവേണ്ടി ഇവ ഉപയോഗിക്കൽ
ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ഭൂരിഭാഗം പണ്ഡിതന്മാരും (ജംഹൂർ) സ്വർണ്ണ-വെള്ളി പാത്രങ്ങൾ ഏത് ആവശ്യത്തിന് ഉപയോഗിക്കുന്നതും നിഷിദ്ധമാണ് (ഹറാം) എന്ന അഭിപ്രായക്കാരാണ്. എന്നാൽ, തിന്നാനും കുടിക്കാനും മാത്രമേ ഇവ പാടില്ലാത്തതുള്ളൂ എന്നും, അലങ്കാരത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടി ഇവ സൂക്ഷിക്കുന്നതിലോ ഉപയോഗിക്കുന്നതിലോ വിരോധമില്ലെന്നും ചില പണ്ഡിതർ അഭിപ്രായപ്പെടുന്നു.
സ്ത്രീപുരുഷ ഭേദമന്യേ ഈ നിയമങ്ങൾ ബാധകമാണെങ്കിലും, സ്വർണ്ണാഭരണങ്ങൾ ധരിക്കാൻ സ്ത്രീകൾക്കും വെള്ളി മോതിരം ധരിക്കാൻ പുരുഷന്മാർക്കും അനുവാദമുണ്ട്. എന്നാൽ പാത്രങ്ങളുടെ കാര്യത്തിൽ ഇത്തരം ഇളവുകളില്ല. എങ്കിലും, സ്വർണ്ണ-വെള്ളി പാത്രങ്ങൾ എല്ലാവിധ ആവശ്യങ്ങളിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുന്നതാണ് ഏറ്റവും സൂക്ഷ്മവും ശരിയായ നിലപാടും.
ഒന്നാമത്തെ അഭിപ്രായമാണ് ഏറ്റവും ശരിയായത് . الله أعلم
വെള്ളിയുടെയും സ്വര്‍ണത്തിന്റെയും പാത്രത്തില്‍ വുളു എടുത്താല്‍ വുളു ശരിയാകുമോ
സ്വർണ്ണ-വെള്ളി പാത്രങ്ങൾ ഉപയോഗിക്കുന്നത് നിഷിദ്ധമാണെങ്കിലും, അവയിലുള്ള വെള്ളം കൊണ്ട് വുളു ചെയ്താൽ അത് സാധുവാകുന്നതാണ് (വുളു ശരിയാകും). കാരണം, ഇവിടെ നിരോധനം വെള്ളത്തിനല്ല, മറിച്ച് ആ പാത്രം ഉപയോഗിക്കുന്നതിനാണ്. അതിനാൽ, പാത്രം ഉപയോഗിച്ചതിന്റെ പേരിൽ ആ വ്യക്തി പാപിയാകുമെങ്കിലും, ആ വെള്ളം കൊണ്ട് നിർവ്വഹിച്ച വുളു കർമ്മശാസ്ത്രപരമായി ശരിയാകുമെന്നാണ് പ്രബലമായ പണ്ഡിതാഭിപ്രായം.
മോഷ്ടിച്ചതോ പിടിച്ചുപറിച്ചതോ ആയ പാത്രത്തില്‍ നിന്ന് വുളു എടുക്കുന്നതിന്റെ വിധി
ഇത് ഹറാമാണ് …ഈ പ്രവൃത്തി നിഷിദ്ധമാണ്. അതിനാൽ, പാത്രം ഉപയോഗിച്ചതിന്റെ പാപം ആ വ്യക്തിക്ക് ലഭിക്കുമെങ്കിലും, ആ വെള്ളം കൊണ്ട് ചെയ്ത വുളു കർമ്മശാസ്ത്രപരമായി സാധുവാകുന്നതാണ് (ശരിയാകുന്നതാണ്).
ബഹുദൈവാരാധകരും മറ്റുമായിട്ടുള്ള സത്യനിഷേധികളുടെ (കുഫാറുകളുടെ ) പാത്രം വസ്ത്രം എന്നിവ ഉപയോഗിക്കുന്നതിന്റെ വിധി
عَنْ عِمْرَانَ بْنِ حُصَيْنٍ - رَضِيَ اللَّهُ عَنْهُ - «أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - وَأَصْحَابَهُ تَوَضَّئُوا مِنْ مَزَادَةِ امْرَأَةٍ مُشْرِكَةٍ» . مُتَّفَقٌ عَلَيْهِ،
ഇമ്രാന് ഇബ്നു ഹുസൈന് رَضِيَ ٱللَّهُ നിവേദനം ചെയ്യുന്ന സുദീര്‍ഘമായ ഹദീസില്‍ നബി ﷺ സഹാബാക്കളും മുശ്രിക്കായ സ്ത്രീയുടെ തോല്പാത്രത്തില് നിന്ന് വുളു എടുത്തതായി ബുഖാരി മുസ്ലിം ഉദ്ധരിക്കുന്ന ഹദീസില്‍ കാണാം (متفق عليه )
നജസ് ഉണ്ടെന്ന് അറിഞ്ഞാല്‍ ആ നജസ് നീക്കിയതിനു ശേഷം ഉപയോഗിക്കല്‍ അനുവദനീയമാണ്.
2) ഊറക്കിടുന്നതിനു മുന്നേയുള്ള ശവത്തിന്റെ തോല് കൊണ്ടുള്ള പാത്രങ്ങള്ലിങ്ക് കോപ്പി ചെയ്തു!
ശവത്തിന്റെ തോല് ഊറക്കിടാതെ ശുദ്ധിയാവുകയില്ല.എന്നാൽ ഊറക്കിട്ടുകഴിഞ്ഞാല് അത്തരം തോല് കൊണ്ടുള്ള പാത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്
عَنِ ابْنِ عَبَّاسٍ، قَالَ: تُصُدِّقَ عَلَى مَوْلَاةٍ لِمَيْمُونَةَ بِشَاةٍ فَمَاتَتْ فَمَرَّ بِهَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقَالَ: «هَلَّا أَخَذْتُمْ إِهَابَهَا فَدَبَغْتُمُوهُ فَانْتَفَعْتُمْ بِهِ؟» فَقَالُوا: إِنَّهَا مَيْتَةٌ فَقَالَ: «إِنَّمَا حَرُمَ أَكْلُهَا» ( صحيح مسلم 363 )
ഇബ്നു അബ്ബാസ് رَضِيَ ٱللَّهُ عنه നിവേദനം മൈമൂന സ്വതന്ത്രയാക്കിയിരുന്ന ഒരു അടിമസ്ത്രീക്ക് ഒരാട് ധര്‍മ്മമായി ലഭിച്ചു. അനന്തരം അത് ചാവുകയും ചെയ്തു. അന്നേരം നബി ﷺ അതിന്റെ അരികിലൂടെ നടന്ന് പോയി. അപ്പോള്‍ അവിടുന്ന് ചോദിച്ചു നിങ്ങള്‍ക്ക് അതിന്റെതോല് എടുക്കുകയും അത് ഊറക്കിടുകയും അങ്ങനെ ഉപയോഗപ്പെടുത്തുകയും ചെയ്തുകൂടായിരുന്നില്ലേ അവര്‍ പറഞ്ഞു അത് ചത്തതാണ്.അപ്പോള്‍ നബി ﷺ പറഞ്ഞു അത് ഭക്ഷിക്കല്‍ മാത്രമാണ് നിഷിദ്ധമാക്കപ്പെട്ടിട്ടുള്ളത്.
ഭക്ഷണപാനീയങ്ങൾ അടങ്ങിയ പാത്രങ്ങൾ അടച്ചുവെക്കൽ
أَنَّهُ سَمِعَ جَابِرَ بْنَ عَبْدِ اللهِ، يَقُولُ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِذَا كَانَ جُنْحُ اللَّيْلِ - أَوْ أَمْسَيْتُمْ ........ وَأَوْكُوا قِرَبَكُمْ، وَاذْكُرُوا اسْمَ اللهِ، وَخَمِّرُوا آنِيَتَكُمْ وَاذْكُرُوا اسْمَ اللهِ، وَلَوْ أَنْ تَعْرُضُوا عَلَيْهَا شَيْئًا، ......» صحيح مسلم
നബിﷺപറഞ്ഞു: "മഗരിബിന് ശേഷം രാത്രിയോട് അടുത്താല്‍ നിങ്ങള്‍ നിങ്ങളുടെ തോല്പാത്രങ്ങള് കെട്ടിവയ്ക്കുക, അല്ലാഹുവിനെ നാമം ഉച്ചരിക്കുകയും ചെയ്യുക. എന്തെങ്കിലും ഒന്ന് ആ പാത്രത്തിന്റെ വിലങ്ങായി വെച്ചിട്ടായാലും ശരി."
അപ്പോള്‍ ഈ ഹദീസിൽ നിന്ന് പാത്രം മൂടിവെക്കുക എന്നുള്ളത് സുന്നത്താണെന്ന് നാം മനസ്സിലാക്കി അത് തടിയോ സ്പൂണോ അതല്ലെങ്കില്‍ മറ്റെന്തെങ്കിലും വിലങ്ങായി വെച്ചിട്ടായാലും ശരി..
ഇങ്ങനെ പാത്രങ്ങള്‍ അടച്ചു വെക്കാനുള്ള കാരണമായി കൊണ്ട് ചില വിശദീകരണം മറ്റു ഹദീസുകളില്‍ കാണാന്‍ സാധിക്കും
عن جَابِرٍ، عَنْ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ: «غَطُّوا الْإِنَاءَ، وَأَوْكُوا السِّقَاءَ، وَأَغْلِقُوا الْبَابَ، وَأَطْفِئُوا السِّرَاجَ، فَإِنَّ الشَّيْطَانَ لَا يَحُلُّ سِقَاءً، وَلَا يَفْتَحُ بَابًا، وَلَا يَكْشِفُ إِنَاءً، فَإِنْ لَمْ يَجِدْ أَحَدُكُمْ إِلَّا أَنْ يَعْرُضَ عَلَى إِنَائِهِ عُودًا، وَيَذْكُرَ اسْمَ اللهِ، فَلْيَفْعَلْ، فَإِنَّ الْفُوَيْسِقَةَ تُضْرِمُ عَلَى أَهْلِ الْبَيْتِ بَيْتَهُمْ»
നബിﷺപറഞ്ഞു "നിങ്ങള്‍ പാത്രങ്ങള്‍ അടച്ചു വെക്കുകയും തോല്പാത്രങ്ങള് കെട്ടിവെക്കുകയും വാതില്‍ അടുക്കുകയും വിളക്ക് അണക്കുകയും ചെയ്യുക കാരണം തീര്‍ച്ചയായും പിശാച് തോല്‍പാത്രങ്ങളുടെ കെട്ടുകള്‍ കഴിക്കുകയോ വാതില്‍ തുറക്കുകയോ പാത്രങ്ങളുടെ അടുപ്പുകള്‍ തുറക്കുകയോ ചെയ്യുകയില്ല നിങ്ങളില്‍ ഒരാള്‍ പാത്രത്തിന്റെ മുകളില്‍ വെക്കാന്‍ കൊള്ളി കഷ്ണമല്ലാതെ മറ്റൊന്നും ലഭിച്ചില്ലെങ്കില്‍ അത് വെച്ച് അല്ലാഹുവിനെ നാമം ഉച്ചരിക്കുക"
عَنْ جَابِرِبْنِ عَبْد اللهِ، قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، يَقُولُ: «غَطُّوا الْإِنَاءَ، وَأَوْكُوا السِّقَاءَ، فَإِنَّ فِي السَّنَةِ لَيْلَةً يَنْزِلُ فِيهَا وَبَاءٌ، لَا يَمُرُّ بِإِنَاءٍ لَيْسَ عَلَيْهِ غِطَاءٌ، أَوْ سِقَاءٍ لَيْسَ عَلَيْهِ وِكَاءٌ، إِلَّا نَزَلَ فِيهِ مِنْ ذَلِكَ الْوَبَاءِ»
ജാബിര്‍ ഇബ്നു അബ്ദുല്ല رَضِيَ ٱللَّهُ عنه പറഞ്ഞു : നബിﷺപറയുന്നതായി ഞാന്‍ കേട്ടു "നിങ്ങള്‍ പാത്രങ്ങള്‍ അടച്ചുവെക്കുകയും തോല്പാത്രങ്ങള് കെട്ടിവെക്കുകയും ചെയ്യുക കാരണം വര്‍ഷത്തില്‍ ഒരു ദിവസം ഉണ്ട് ആ ദിവസം സാംക്രമിക രോഗം ഇറങ്ങുകയും അങ്ങനെ അത് അടച്ചുവെക്കാത്ത പാത്രങ്ങളില്‍ പ്രവേശിക്കുകയും ചെയ്യും....
ഇമാം നവവി رَحِمَهُ ٱللَّٰهُ ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് പറഞ്ഞു : 'ഉലമാക്കള്‍ പാത്രങ്ങള്‍ മൂടിവെക്കുന്നതിന്റെ പ്രയോജനങ്ങള്‍ ആയി ചില കാര്യങ്ങള്‍ പറയുന്നതായി കാണാം അതില്‍ രണ്ടെണ്ണം ഈ ഹദീസില്‍ വന്നതുപോലെ..
- ശൈതാനില്‍ നിന്നുള്ള സംരക്ഷണമാണ്
- അടച്ചുവെച്ച പാത്രങ്ങളില്‍ മാറാരോഗങ്ങള്‍ സാംക്രമിക രോഗങ്ങള്‍ പ്രവേശിക്കാതിരിക്കാന്‍ ആണ്
- വല്ല നജസുകളും മാലിന്യങ്ങളും അതില്‍ വീഴാതിരിക്കാനാണ്
- എന്തെങ്കിലും ഇഴജന്തുക്കളും മറ്റും അതില്‍ വീഴുകയും അവനറിയാതെ രാത്രി അതില്‍ നിന്ന് കുടിക്കുകയും അങ്ങനെ അത് മുഖേന അവന് ഉപദ്രവം ഏല്ക്കുകയും ചെയ്യാതിരിക്കുവാനുള്ള ഒരു സംരക്ഷണമാണ് ...
الله تعالى أعلم
