ഉദ്ഹിയ്യത്തും വിധിവിലക്കുകളും ലിങ്ക് കോപ്പി ചെയ്തു!
بسم الله الرحمن الرحيم
ഉദ്ഹിയ്യത്ത് എന്നാൽ ലിങ്ക് കോപ്പി ചെയ്തു!
ഈദുൽ അദ്ഹയുടെ ദിനങ്ങളിൽ പെരുന്നാളിനോടനുബന്ധിച്ച് അല്ലാഹുവിലേക്ക് സാമീപ്യം ആഗ്രഹിച്ചുകൊണ്ട് അറുക്കപ്പെടുന്ന കന്നുകാലികളെയാണ് ഉദ്ഹിയ്യത്ത് എന്ന് വിളിക്കുന്നത്. ഇത് ഖുർആൻ,സുന്നത്ത്, ഇജ്മാഅ് എന്നിവയാൽ സ്ഥിരപ്പെട്ട ഇസ്ലാമിക ചിഹ്നങ്ങളിൽ പെട്ടതാണ്.അല്ലാഹു പറഞ്ഞു :{فَصَلِّ لِرَبِّكَ وَانْحَرْ}
"അതിനാൽ നീ നിന്റെ റബ്ബിനായി നിസ്കരിക്കുകയും ബലികർമ്മം നിർവ്വഹിക്കുകയും ചെയ്യുക." (സൂറത്ത് അൽ-കൗസർ: 2)
"عَنْ أَنَسٍ، قَالَ: "ضَحَّى النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ بِكَبْشَيْنِ أَمْلَحَيْنِ،
സ്വഹീഹായ ഹദീസിൽ ഇപ്രകാരം കാണാം അനസ് ബിൻ മാലിക് رضي الله عنه വിൽ നിന്ന് നിവേദനം : "നബി ﷺ കൊമ്പുള്ളതും കറുപ്പും വെളുപ്പും കലർന്നതുമായ രണ്ട് ആടുകളെ ഉദ്ഹിയ്യത്തറുത്തു" (ബുഖാരി/ മുസ്ലിം)
عَنِ ابْنِ عُمَرَ، قَالَ: أَقَامَ رَسُولُ اللهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالمَدِينَةِ عَشْرَ سِنِينَ يُضَحِّي كُلَّ سَنَةٍ. ( احمد/الترمذي -حَدِيثٌ حَسَنٌ)
അബ്ദുല്ല ബിൻ ഉമർ رضي الله عنه വിൽ നിന്ന് നിവേദനം: "നബി ﷺ മദീനയിൽ പത്ത് വർഷം താമസിച്ചു, ആ കാലയളവിലുടനീളം അവിടുന്ന് ഉദ്ഹിയ്യത്ത് നിർവ്വഹിക്കുമായിരുന്നു."
ഉദ്ഹിയ്യത്തിന്റ്റെ വിധി ലിങ്ക് കോപ്പി ചെയ്തു!
ഉദ്ഹിയ്യത്ത് ഏറ്റവും ചുരുങ്ങിയത് സുന്നത്താണെന്നതിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണ് . എന്നാൽ അത് വാജിബാണോ അല്ലയോ എന്നതിൽ ഭിന്നാഭിപ്രായക്കാരാണ്.
ഭൂരിഭാഗം പണ്ഡിതന്മാരും ഇത് 'സുന്നത്തുമുഅക്കദ' (പ്രബലമായ സുന്നത്ത് ) ആണെന്ന അഭിപ്രായക്കാരാണ്. ഇമാം ശാഫിഈ, ഇമാം മാലിക്, ഇമാം അഹ്മദ് رحمهم الله എന്നിവരുടെ പ്രശസ്തമായ അഭിപ്രായവും (മദ്ഹബും) ഇതുതന്നെയാണ്.
മറ്റു ചില പണ്ഡിതന്മാർ ഇത് 'വാജിബ്' (നിർബന്ധം) ആണെന്ന പക്ഷക്കാരാണ്. ഇമാം അബൂഹനീഫയുടെ മദ്ഹബും ഇമാം അഹ്മദിൽ رحمهما الله നിന്നുള്ള രണ്ട് റിപ്പോർട്ടുകളിൽ ഒന്നുമിതാണ്. ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله ഈ അഭിപ്രായമാണ് സ്വീകരിച്ചിരിക്കുന്നത്. ഇമാം മാലിക്കിന്റെ رحمه الله മദ്ഹബിലെ രണ്ട് അഭിപ്രായങ്ങളിൽ ഒന്ന് ഇതാണെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.
മരണപ്പെട്ടവർക്ക് വേണ്ടി മാത്രമായി ഉദ്ഹിയ്യത്ത് നിർവ്വഹിക്കാമോ ?ലിങ്ക് കോപ്പി ചെയ്തു!
മരണപ്പെട്ടവർക്ക് വേണ്ടി മാത്രമായി പ്രത്യേകം ഉദ്ഹിയ്യത്ത് അറുക്കൽ സുന്നത്തിൽപ്പെട്ടതല്ല കാരണം, അങ്ങനെയൊന്ന് നബി ﷺ യുടെ ചര്യയിലോ സ്വഹാബികളിൽ നിന്നോ സ്ഥിരപ്പെട്ടു വന്നിട്ടില്ല.(ഫതാവാ നൂറുൻ അലദ്ദർബ് - ഇബ്നു ഉഥൈമീൻ )
ഉദ്ഹിയ്യത്ത് നിർവ്വഹിക്കുമ്പോൾ തന്നോടൊപ്പം മരണപ്പെട്ടവർക്ക് വേണ്ടിയും നിർണ്ണയിക്കാമോ ?ലിങ്ക് കോപ്പി ചെയ്തു!
ഈ വിഷയത്തിൽ രണ്ട് അവസ്ഥകളാണുള്ളത്
1.ഒന്ന് : ജീവിച്ചിരിക്കുന്നവരോടൊപ്പം മരണപ്പെട്ടവരെയും കൂടി ഉൾപ്പെടുത്തിക്കൊണ്ട് അറുക്കുക.ഇത് അനുവദനീയമാണ് . ഒരാൾ തന്റെയും തന്റെ കുടുംബത്തിന്റെയും പേരിൽ ഉദ്ഹിയ്യത്ത് അറുക്കുമ്പോൾ അതിൽ മരണപ്പെട്ടവരെയും കൂടി ഉൾപ്പെടുത്തുന്നത് ഇതിന് ഉദാഹരണമാണ്. നബി ﷺ ഇപ്രകാരം പ്രാർത്ഥിച്ചുകൊണ്ട് ബലി അറുക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, ഇത് മുഹമ്മദിൽ നിന്നും മുഹമ്മദിന്റെ കുടുംബത്തിൽ നിന്നും ഉള്ളതാകുന്നു." ( കുടുംബത്തിലെ ജീവിച്ചിരിക്കുന്നവരും മരണപ്പെട്ടവരും അതിൽ ഉൾപ്പെടും).
ഹനഫി, മാലികി, ഹമ്പലി മദ്ഹബുകളിലെ പണ്ഡിതന്മാരും, ശാഫിഈ മദ്ഹബിലെ ഭൂരിഭാഗം പണ്ഡിതന്മാരും ഇത് ജാഇസ് (അനുവദനീയമാണ് ) എന്ന അഭിപ്രായക്കാരാണ് . മരണപ്പെട്ടവർക്ക് വേണ്ടി സ്വദഖ ചെയ്യുന്നതിനോട് ഇതിനെ ഖിയാസ് ചെയ്തുകൊണ്ടാണ് അവർ ഇതിന് ജാഇസ് എന്ന വിധി നൽകിയത്.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله യുടെ അഭിപ്രായവും ഇതാണ് 'മരണപ്പെട്ട വ്യക്തിക്ക് വേണ്ടി ഉദ്ഹിയ്യത്ത് അറുക്കുന്നതാണ്, അതിന്റെ വില സ്വദഖ ചെയ്യുന്നതിനേക്കാൾ ഉത്തമം.'(അൽ-ഇഖ്തിയാറാത്ത്)
ലജ്നത്തുദ്ദാഇമയുടെ ഫത്വകളിലും ഈ അഭിപ്രായമാണ് ; 'മരണപ്പെട്ട വ്യക്തിക്ക് വേണ്ടി ഉദ്ഹിയ്യത്ത് അറുക്കൽ ശരീഅത്തിൽ അനുവദിക്കപ്പെട്ടതാണ് 'فتاوى اللجنة الدائمة - المجموعة الثانية» (10/ 414)
2. മരണപ്പെട്ട വ്യക്തി തന്റെ പേരിൽ ഉദ്ഹിയ്യത്ത് അറുക്കാൻ വസ്വിയ്യത്ത് ചെയ്യുകയോ, അല്ലെങ്കിൽ അതിനായി ഏതെങ്കിലും സ്വത്ത് വഖഫ് ആയി മാറ്റിവെക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, അപ്രകാരം ചെയ്യൽ അനുവദനീയമാണ് എന്നതിൽ പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമുണ്ട് .അത് നേർച്ചയാണെങ്കിൾ അനന്തരാവകാശികൾക്ക് അത് വീട്ടൽ വാജിബാണ് . المجموع (8/ 406)
ഉദ്ഹിയ്യത്ത്നിർവ്വഹിക്കുന്നതിന് പകരം ആ പണം പാവപ്പെട്ടവർക്കും രോഗികൾക്കും സ്വദഖ ചെയ്താൽ മതിയോ ?ലിങ്ക് കോപ്പി ചെയ്തു!
ചിലരെങ്കിലും ചോദിക്കുന്ന കാര്യമാണ് ഉദ്ഹിയ്യത്ത്നിർവ്വഹിക്കുന്നതിന് പകരം ആ പണം പാവപ്പെട്ടവർക്കും രോഗികൾക്കും സ്വദഖ ചെയ്താൽ മതിയില്ലേ എന്നത്..
ഉദ്ഹിയ്യത്ത് നിർവ്വഹിക്കാതെ ആ തുക സദഖ ചെയ്യുന്നതിനേക്കാൾ ശ്രേഷ്ഠം ഉദ്ഹിയ്യത്ത് അറുക്കുന്നതാണ്. കാരണം,നബി ﷺ-യും സ്വഹാബാക്കളും പ്രവർത്തിച്ച രീതി അതാണ്. കൂടാതെ, ബലികർമ്മമെന്നത് അല്ലാഹുവിന്റെ ചിഹ്നങ്ങളിൽപ്പെട്ടതാണ് ; ആളുകൾ അതിൽ നിന്ന് വിട്ടുനിന്ന് പണം ദാനം ചെയ്യാൻ തുടങ്ങിയാൽ ആ വിശിഷ്ടമായ കർമ്മം ഇല്ലാതായിപ്പോകും.ഉദ്ഹിയ്യത്തിന്ന് പകരം അത് പണമായി സ്വദഖ ചെയ്യലാണ് ഉത്തമമെങ്കിൽ, നബി ﷺ തന്റെ വാക്കാലോ പ്രവൃത്തിയാലോ ഉമ്മത്തിന് അത് വിശദീകരിച്ചു നൽകുമായിരുന്നു. നന്മയിലേക്കുള്ള വഴികൾ ഉമ്മത്തിന് കാണിച്ചുകൊടുക്കുന്നതിൽ നബി ﷺ ഒരിക്കലും വിമുഖത കാണിച്ചിട്ടില്ല. ഇനി, അവ രണ്ടും പ്രതിഫലത്തിൽ തുല്യമാണെങ്കിൽ പോലും അദ്ദേഹം അത് വ്യക്തമാക്കുമായിരുന്നു; കാരണം ഉദ്ഹിയ്യത്ത് നിർവ്വഹിക്കുക എന്നതിനെക്കാൾ എളുപ്പമാണല്ലോ ദാനം നൽകുന്നത്. കൂടുതൽ പ്രയാസമുള്ള കാര്യത്തിന് തുല്യമായ എളുപ്പവഴിയുണ്ടെങ്കിൽ അത് ഉമ്മത്തിന് വിവരിച്ചുകൊടുക്കാൻ അദ്ദേഹം ﷺ മറക്കുമായിരുന്നില്ല.
ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ധിക്കേണ്ടത് ലിങ്ക് കോപ്പി ചെയ്തു!
ഉദ്ഹിയ്യത്ത് അറുക്കാൻ ഉദ്ദേശിക്കുന്നവർ ദുൽഹിജ്ജയുടെ മാസപ്പിറവി ദർശിക്കുകയോ, ദുൽഖഅദ
മുപ്പത് പൂർത്തിയാക്കുകയോ ചെയ്താൽ, അഥവാ ദുൽഹിജ്ജ മാസത്തിൽ പ്രവേശിക്കുന്നത് മുതൽ തങ്ങളുടെ ഉള്ഹിയ്യത്ത് അറുക്കുന്നത് വരെ; നഖമോ, തലമുടിയോ, ശരീരത്തിലെ മറ്റേതെങ്കിലും രോമങ്ങളോ, തൊലിയിൽ നിന്ന് വല്ലതോ ഒന്നും തന്നെ മുറിക്കാനോ, വടിക്കാനോ നീക്കം ചെയ്യാനോ പാടുള്ളതല്ല.
عَنْ أُمِّ سَلَمَةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِذَا رَأَيْتُمْ هِلَالَ ذِي الْحِجَّةِ، وَأَرَادَ أَحَدُكُمْ أَنْ يُضَحِّيَ، فَلْيُمْسِكْ عَنْ شَعْرِهِ وَأَظْفَارِهِ
ഉമ്മു സലമ رضي الله عنها നിന്ന് നിവേദനം നബിﷺ പറഞ്ഞു "നിങ്ങൾ ദുൽഹിജ്ജ മാസപ്പിറവി ദർശിച്ചാൽ, നിങ്ങളിലെ ഉള്ഹിയ്യത് അറുക്കാൻ ഉദ്ദേശിക്കുന്നവൻ; തന്റെ മുടിയും നഖവും പിടിച്ച് വെക്കട്ടെ (അതിൽ നിന്നൊന്നും എടുക്കാതിരിക്കട്ടെ).( മുസ്ലിം )
ഉദ്ഹിയ്യത്തിന്റ ശർത്തുകൾ ലിങ്ക് കോപ്പി ചെയ്തു!
1. ഉദ്ഹിയ്യത്ത് 'ബഹീമത്തുൽ അൻആം' (കന്നുകാലികൾ) വർഗ്ഗത്തിൽപ്പെട്ടവയിൽ നിന്നായിരിക്കണം. ഒട്ടകം, മാട് , ആട് എന്നിവയിൽ നിന്ന് .
2. ബലിമൃഗത്തിന് ശരീഅത്ത് നിശ്ചയിച്ചിട്ടുള്ള പ്രായം തികഞ്ഞിരിക്കണം.
- ഒട്ടകം: അഞ്ച് വയസ്സ് പൂർത്തിയായത്.
- മാട് /പശു: രണ്ട് വയസ്സ് പൂർത്തിയായത്.
- ആട് (കോലാട്): ഒരു വയസ്സ് പൂർത്തിയായത്.
- ചെമ്മരിയാട് : ആറു മാസം പൂർത്തിയായത്.
3. ബലി സ്വീകാര്യമാകുന്നതിന് തടസ്സമാകുന്ന തരത്തിലുള്ള വൈകല്യങ്ങളിൽ നിന്ന് മൃഗം മുക്തമായിരിക്കണം.
4. അറവ്മൃഗം അറുക്കുന്ന ആളുടെ സ്വന്തം ഉടമസ്ഥതയിലുള്ളതായിരിക്കണം. അല്ലെങ്കിൽ ശരീഅത്ത് പ്രകാരമോ ഉടമസ്ഥന്റെ അനുമതിയോടെയോ അത് കൈകാര്യം ചെയ്യാൻ അധികാരമുള്ള ആളായിരിക്കണം.
5. ബലിമൃഗത്തിന്മേൽ മറ്റൊരാൾക്ക് അവകാശമുണ്ടാകാൻ പാടില്ല. അതിനാൽ, പണയപ്പെടുത്തിയ മൃഗത്തെ ബലികർമ്മത്തിനായി ഉപയോഗിക്കുന്നത് സാധുവാകില്ല.
6. ശരീഅത്ത് നിശ്ചയിച്ചിട്ടുള്ള നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ ബലികർമ്മം നിർവ്വഹിച്ചിരിക്കണം.
ഉദ്ഹിയ്യത്ത് അറവിന്റെ സമയം ലിങ്ക് കോപ്പി ചെയ്തു!
ദുൽഹിജ്ജ പത്ത് പെരുന്നാൾ നിസ്സ്കാരത്തിന് ശേഷമാണ് ഈ സമയം ആരംഭിക്കുന്നത്. അയ്യാമുത്തശ്രീഖിലെ അവസാന ദിവസമായ ദുൽഹിജ്ജ 13-ന് സൂര്യൻ അസ്തമിക്കുന്നത് വരെയാണ് ഈ കാലാവധി.
- പെരുന്നാൾ നിസ്സ്കാരം പൂർത്തിയാകുന്നതിന് മുൻപോ, അല്ലെങ്കിൽ (ദുൽഹിജ്ജ) പതിമൂന്നാം ദിവസം സൂര്യൻ അസ്തമിച്ചതിന് ശേഷമോ ആരെങ്കിലും മൃഗത്തെ അറുത്താൽ അവന്റെ ഉദ്ഹിയ്യത്ത് കർമ്മം ശരിയാവുകയില്ല.
عن البراء ابن عَازِبٍ قَالَ: قَالَ النَّبِيُّﷺ "وَمَنْ نَحَرَ قَبْلَ الصَّلَاةِ، فَإِنَّمَا هُوَ لَحْمٌ قَدَّمَهُ لِأَهْلِهِ، لَيْسَ مِنَ النُّسْكِ فِي شَيْءٍ" «صحيح البخاري 922
ബറാഅ് ബിൻ ആസിബ് رضي الله عنه വിൽ നിന്ന് നിവേദനം നബി ﷺ പറഞ്ഞു : ആരെങ്കിലും പെരുന്നാൾ നിസ്കാരത്തിന് മുന്പായി അറവ് നടത്തിയാൽ അത് കേവലം തന്റെ കുടുംബത്തിന്(മാംസത്തിന് ) വേണ്ടി നടത്തിയ അറവ് മാത്രമാണ് .അതിന് ഉദ്ഹിയ്യത്തുമായി യാതൊരു ബന്ധവുമില്ല. ( ബുഖാരി)
جُنْدُبُ بْنُ سُفْيَانَ قَالَ: « شَهِدْتُ الْأَضْحَى مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمْ يَعْدُ أَنْ صَلَّى وَفَرَغَ مِنْ صَلَاتِهِ، سَلَّمَ فَإِذَا هُوَ يَرَى لَحْمَ أَضَاحِيَّ قَدْ ذُبِحَتْ قَبْلَ أَنْ يَفْرُغَ مِنْ صَلَاتِهِ. فَقَالَ: مَنْ كَانَ ذَبَحَ أُضْحِيَّتَهُ قَبْلَ أَنْ يُصَلِّيَ أَوْ نُصَلِّيَ فَلْيَذْبَحْ مَكَانَهَا أُخْرَى، وَمَنْ كَانَ لَمْ يَذْبَحْ فَلْيَذْبَحْ بِاسْمِ اللهِ .»متفق عليه
ജുന്ദുബ് ബിൻ സുഫ്യാൻ رضي الله عنه നിന്ന് നിവേദനം "ഞാൻ നബി ﷺയോടൊപ്പം ബലിപെരുന്നാൾ ദിനത്തിൽ പങ്കെടുത്തു. അവിടുന്ന് നിസ്കരിക്കുകയും നിസ്കാരത്തിൽ നിന്ന് വിരമിച്ച് സലാം വീട്ടിയപ്പോൾ, നിസ്കാരം പൂർത്തിയാകുന്നതിന് മുൻപ് തന്നെ അറുക്കപ്പെട്ട ചില ബലിമൃഗങ്ങളുടെ മാംസം അവിടുന്ന് കാണാനിടയായി. അപ്പോൾ അവിടുന്ന് ﷺപറഞ്ഞു : 'ആരെങ്കിലും പെരുന്നാൾ നിസ്കാരത്തിന് മുൻപ് തന്റെ ബലിമൃഗത്തെ അറുത്തിട്ടുണ്ടെങ്കിൽ, അവൻ അതിന് പകരം മറ്റൊന്നിനെ അറുക്കട്ടെ. ഇനി ആരെങ്കിലും അറുത്തിട്ടില്ലെങ്കിൽ, അവൻ അല്ലാഹുവിന്റെ നാമത്തിൽ അറുത്തുകൊള്ളട്ടെ'."(ബുഖാരി/ മുസ്ലിം)
- രാത്രിയിലോ പകലോ ഉദ്ഹിയ്യത്ത് നിർവ്വഹിക്കുന്നത് അനുവദനീയമാണ്. എങ്കിലും, പകൽ സമയത്ത് അറുക്കുന്നതാണ് കൂടുതൽ ഉത്തമം
ഉദ്ഹിയ്യത്ത് ( അറവ് മൃഗത്തിന്റെ ) ഇനങ്ങൾ ലിങ്ക് കോപ്പി ചെയ്തു!
കന്നുകാലികളിൽപ്പെട്ട ഒട്ടകം(എല്ലാത്തരം ഒട്ടകങ്ങളും ),പശു/മാട് (പശു വർഗ്ഗത്തിൽപ്പെട്ട പോത്തുകൾ/എരുമകൾ പോലെയുള്ളതും ) , ചെമ്മരിയാട് , ആട് എന്നിവയിൽ അതിന്റെ വിത്യസ്ത ഇനങ്ങളിൽ പെട്ടതുമായ മൃഗങ്ങളാണ് ഉദ്ഹിയ്യത്ത് അറവിന് നിശ്ചയിച്ചിട്ടുള്ളത്. അല്ലാഹു പറഞ്ഞു :
{ وَلِكُلِّ أُمَّةࣲ جَعَلۡنَا مَنسَكࣰا لِّیَذۡكُرُوا۟ ٱسۡمَ ٱللَّهِ عَلَىٰ مَا رَزَقَهُم مِّنۢ بَهِیمَةِ ٱلۡأَنۡعَـٰمِۗ فَإِلَـٰهُكُمۡ إِلَـٰهࣱ وَ ٰحِدࣱ فَلَهُۥۤ أَسۡلِمُوا۟ۗ وَبَشِّرِ ٱلۡمُخۡبِتِینَ }(الحج: 34)
"ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്മ്മംനിശ്ചയിച്ചിട്ടുണ്ട്. അവര്ക്ക് ഉപജീവനത്തിനായി അല്ലാഹു അവര്ക്ക് നല്കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്റെ നാമം ഉച്ചരിച്ചു കൊണ്ട് അവര് അറുക്കേണ്ടതിനു വേണ്ടിയത്രെ അത്."
മേൽ പറഞ്ഞ മൃഗങ്ങളെ മുഴുവനായൊ ഒട്ടകത്തിന്റെയോ പശുവിന്റെയോ(മാട്) ഏഴിലൊന്ന് ഭാഗം ഒരാൾക്ക് ഉദ്ഹിയ്യത്ത് നിർവ്വഹിക്കുന്നതാണ്.
ഒന്നിൽ കൂടുതൽ പേർ ഷെയർ കൂടി ഉദ്ഹിയ്യത്ത് നിർവ്വഹിക്കാമോ?ലിങ്ക് കോപ്പി ചെയ്തു!
ഒട്ടകം,പശു/മാട് എന്നിവയിൽ ഒന്നിൽ കൂടുതൽ പേർക്ക് (കൂടിയാൽ ഏഴ് പേർ ) ഷെയർ കൂടി അറക്കാവുന്നതാണ് . (ഫതാവാ നൂറുൻ അലദ്ദർബ് - ഇബ്നു ഉഥൈമീൻ )
ചെമ്മരിയാട് , ആട് എന്നിവ ഒന്നിൽ കൂടുതൽ പേർ ഷെയർ കൂടി ഉദ്ഹിയ്യത്ത് നിർവ്വഹിക്കാമോ?ലിങ്ക് കോപ്പി ചെയ്തു!
ചെമ്മരിയാട് , ആട് എന്നിവ മുഴുവനായി മാത്രമേ ഉദ്ഹിയ്യത്ത് നിർവ്വഹിക്കാവൂ ഒന്നിൽ കൂടുതൽ പേർ ഷെയർ കൂടി ചെയ്യാൻ പാടില്ല.(ഫതാവാ നൂറുൻ അലദ്ദർബ് - ഇബ്നു ഉഥൈമീൻ )
ഉദ്ഹിയ്യത്ത് മൃഗത്തെ തടിച്ചുകൊഴുപ്പിക്കൽലിങ്ക് കോപ്പി ചെയ്തു!
ഉദ്ഹിയ്യത്ത് മൃഗത്തെ തടിച്ചുകൊഴുത്തതും വലിപ്പമുള്ളതുമാക്കാൻ അതിനെ പോഷിപ്പിക്കലോ അല്ലെങ്കിൽ അത്തരം ഗുണമേന്മയുള്ള ഒന്നിനെ തിരഞ്ഞെടുക്കലോ സുന്നത്താണ്. "ആരെങ്കിലും അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നപക്ഷം തീർച്ചയായും അത് ഹൃദയങ്ങളിലെ തഖ്വയിൽ (ഭയഭക്തിയിൽ) നിന്നുള്ളതാകുന്നു." [സൂറത്തുൽ ഹജ്ജ്: 32] എന്ന ആയത്തിനെ വിശദീകരിച്ച് ഇബ്നു അബ്ബാസ് رضي الله عنهما പ്രസ്താവിച്ചത് : "ചിഹ്നങ്ങളെ ആദരിക്കുക എന്നാൽ അതിനെ തടിച്ചുകൊഴുത്തതാക്കലും, വലിപ്പമുള്ളതാക്കലുമാണ്.".
മേൽ പറഞ്ഞ തഫ്സീർ നല്കി കൊണ്ട് ഇബ്നു ഖുദാമ رحمه الله പറഞ്ഞത് ' "ഉദ്ഹിയ്യത്ത് മൃഗത്തെ തടിച്ചുകൊഴുത്തതും നല്ല രൂപഭംഗിയുള്ളതുമായി തിരഞ്ഞെടുക്കൽ സുന്നത്താണ്."(അൽ-മുഗ്നി)
ഇമാം നവവി رحمه الله തന്റെ 'ശർഹു മുസ്ലിമിൽ' വ്യക്തമാക്കിയത് ഇപ്രകാരമാണ് : ' ഈ കാര്യം പണ്ഡിതന്മാർക്കിടയിൽ ഏകോപിച്ച അഭിപ്രായമുള്ളതാണ് '.
ഉദ്ഹിയ്യത്തിനു സാധുവാകാത്ത അറവ് മൃഗങ്ങളിലുള്ള വൈകല്യങ്ങൾ ഏവ ലിങ്ക് കോപ്പി ചെയ്തു!
- പൂർണമായി ഒരു കണ്ണിന്റെയെങ്കിലും കാഴ്ച നഷ്ടപ്പെട്ടവ.
- രോഗബാധിതയെന്ന് വ്യക്തമായ മൃഗം.
- പ്രകടമായ രീതിയിൽ മുടന്തുള്ള മൃഗം.
- മജ്ജയും കൊഴുപ്പും അവശേഷിക്കാത്ത വിധം അങ്ങേയറ്റം മെലിഞ്ഞുണങ്ങിയ മൃഗം.
- ഇരുകണ്ണുകൾക്കും കാഴ്ചയില്ലാത്തത് .
- ഇരു കൈകാലുകളോ അവയിൽ ഒന്നോ അറ്റ് പോയത് .
കൊമ്പ് ഒടിഞ്ഞ മൃഗത്തെ ഉദ്ഹിയ്യത്ത് അറുക്കൽ അനുവദനീയമാണോ ?ലിങ്ക് കോപ്പി ചെയ്തു!
ശാഫിഈ, മാലികി, ഹനഫി മദ്ഹബുകളുടെ വീക്ഷണത്തിൽ അനുവദനീയമാണ് , കാരണം ; ബറാഅ് رضي الله عنه നിവേദനം ചെയ്ത ഹദീസിൽ അറവിന് യോഗ്യമല്ലാത്ത വൈകല്യങ്ങൾ വിവരിച്ച കൂട്ടത്തിൽ ഈ ന്യൂനത പരാമർശിച്ചിട്ടില്ല മാത്രമല്ല ഇത് ഏതെങ്കിലും തരത്തിൽ ബലിമൃഗത്തിന്റെ മാംസത്തെയോ ഗുണത്തെയോ ബാധിക്കുന്നതുമല്ല. എന്നാൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ رحمه الله പോലെയുള്ള പണ്ഡിതന്മാരുടെ വീക്ഷത്തിൽ ഇത് ഉദ്ഹിയ്യത്തിനു യോഗ്യമല്ല എന്നതാണ്. ഒന്നാമത്തെ അഭിപ്രായമാണ് ശരിയായത് .«المجموع» (8/ 404)
കാത് മുറിഞ്ഞ മൃഗത്തെ ഉദ്ഹിയ്യത്ത് അറുക്കൽ അനുവദനീയമാണോ ?ലിങ്ക് കോപ്പി ചെയ്തു!
- ശാഫിഈ മദ്ഹബിന്റെ വീക്ഷണം ഒരു ഭാഗം മുറിഞ്ഞാലും അത് ഉദ്ഹിയ്യത്തിന് മതിയാവുകയില്ല എന്നതാണ് . ഇമാം മാലിക്, ദാവൂദ് رحمهما الله എന്നിവരുടെയും അഭിപ്രായം ഇതുതന്നെയാണ്.
- പകുതിയിലധികം മുറിഞ്ഞാൽ മതിയാവുകയില്ല എന്നതാണ് ഇമാം അഹ്മദിന്റെ رحمه الله വീക്ഷണം.
- മൂന്നിലൊന്നിലധികം മുറിഞ്ഞാൽ മതിയാവുകയില്ല എന്നതാണ് ഇമാം അബൂഹനീഫയുടെ رحمه الله വീക്ഷണം.
- കാത് മുറിഞ്ഞ മൃഗത്തെക്കൊണ്ട് ഉദ്ഹിയ്യത്ത് അറുക്കൽ നിരുപാധികം അനുവദനീയമാണ് എന്നതാണ് ചില ഹമ്പലി പണ്ഡിതന്മാരുടെ വീക്ഷണം. ഈ വീക്ഷണമാണ് ഏറ്റവും ശരിയായിട്ടുള്ളത്. «المجموع» (8/ 404) , «الشرح الممتع» (7/ 471)
വാല് പകുതിയോ അതിലധികമോ മുറിഞ്ഞുപോയതും പല്ലുകളിൽ ചിലത് കൊഴിഞ്ഞുപോയതുമായ അറവുമൃഗങ്ങളെ അറുക്കൽ അനുവദനീയമാണോ ?ലിങ്ക് കോപ്പി ചെയ്തു!
അനുവദനീയമാണ്.ഹദീസിൽ വിവരിച്ച ബലി സ്വീകാര്യമാകുന്നതിന് തടസ്സമാകുന്ന തരത്തിലുള്ള വൈകല്യങ്ങളോ അവയെക്കാൾ ശക്തമായ വൈകല്യങ്ങളോ ഇല്ലാത്ത ഏതൊരു ന്യൂനതയുമുള്ള ബലിമൃഗങ്ങളെയും അറുക്കൽ അനുവദനീയമാണ്. എന്നാൽ അത് കറാഹത്തോ അല്ലയോ എന്നതിൽ പണ്ഡിതന്മാർക്ക് അഭിപ്രായവിത്യാസമുണ്ട് .«المغني» (13/ 372), «المجموع» (8/ 402)
അറവുകാരന് അവന്റെ കൂലിയായി ഉദ്ഹിയ്യത്ത് മൃഗത്തിന്റെ മാംസമോ ,തോലോ മറ്റു ഭാഗങ്ങളോ നൽകാമോ ?ലിങ്ക് കോപ്പി ചെയ്തു!
അവ കൂലിയായി നല്കാൻ പാടില്ല.«المغني» (13/ 381) «المحلى» (986)
സ്വഹീഹായ ഹദീസിൽ വ്യക്തമായ വിലക്ക് വന്നിട്ടുണ്ട് .
وَعَنْ عَلِيِّ بْنِ أَبِي طَالِبٍ -رضي الله عنه- قَالَ: أَمَرَنِي رَسُولُ اللهِ - صلى الله عليه وسلم -: أَنْ أَقُومَ عَلَى بُدْنِهِ، وَأَنْ أُقَسِّمَ لُحُومَهَا وَجُلُودَهَا وَجِلَالَهَا عَلَى المَسَاكِينِ وَلَا أُعْطِيَ فِي جِزَارَتِهَا شَيْئًا مِنْهَا.(مُتَّفَقٌ عَلَيْهِ)
അലി رضي الله عنه നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം:നബി ﷺ അവിടുത്തെ ബലിമൃഗങ്ങളുടെ (ഒട്ടകങ്ങളുടെ) മേൽനോട്ടം വഹിക്കാൻ എന്നെ ഏൽപിക്കുകയുണ്ടായി. അവയുടെ മാംസവും തോലും അതിന്റെ പുറത്തുള്ള പുതപ്പുകളും പാവപ്പെട്ടവർക്ക് ധർമ്മം ചെയ്യാനും, അതിൽനിന്നും യാതൊന്നും തന്നെ അറവുകാരന് (കൂലിയായി) കൊടുക്കരുതെന്നും അവിടുന്ന് എന്നോട് കൽപിച്ചു. (ബുഖാരി , മുസ്ലിം )
ഉദ്ഹിയ്യത്തിന്റെ മാംസം ഭക്ഷിക്കലും അത് ദാനം ചെയ്യലുംലിങ്ക് കോപ്പി ചെയ്തു!
ഉദ്ഹിയ്യത്ത് അറുക്കുന്ന വ്യക്തി തന്റെ ബലിമൃഗത്തിന്റെ മാംസത്തിൽ നിന്ന് ഭക്ഷിക്കൽ സുന്നത്താണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിരിക്കുന്നു.ചില പണ്ഡിതന്മാർ അത് വാജിബാനെന്ന് വരെ അഭിപ്രായപ്പെട്ടിരിക്കുന്നു.«المغني» (13/ 382) «المحلى» (986) «المجموع» (8/ 420)
അല്ലാഹു പറഞ്ഞു :{അവയില് നിന്ന് നിങ്ങള് തിന്നുകയും, പരവശനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാന് കൊടുക്കുകയും ചെയ്യുക.} (സൂറത്തുൽ ഹജ്ജ്: 28).
മറ്റൊരു വചനത്തിൽ അല്ലാഹു പറയുന്നു:{അവയില് നിന്ന് നിങ്ങള് ഭക്ഷിക്കുകയും, (യാചിക്കാതെ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള് ഭക്ഷിക്കാന് കൊടുക്കുകയും ചെയ്യുക.} (സൂറത്തുൽ ഹജ്ജ്: 36).
തന്റെ ഉദ്ഹിയ്യത്ത് അറവ് വാക്കാലത്തായി മറ്റുള്ളവരെ ഏല്പിക്കാമോ ?ലിങ്ക് കോപ്പി ചെയ്തു!
ഉദ്ഹിയ്യത്ത് അറുക്കുന്ന വ്യക്തി അത് സ്വന്തം കൈകൊണ്ട് തന്നെ അറുക്കലാണ് സുന്നത്ത് . മറ്റുള്ളവരെ വാക്കാലത്തായി ഏല്പിക്കലും അനുവദനീയമാണ്.«المجموع» (8/ 407) «المغني» (13/ 389)و فتاوى اللجنة الدائمة
അറവിന്റെ(ആദാബുകൾ) മര്യാദകൾ ലിങ്ക് കോപ്പി ചെയ്തു!
1. അറുക്കുന്ന സമയത്ത് മൃഗത്തെ ഖിബ്ലക്ക് അഭിമുഖമായി കിടത്തുക.
2. അറുക്കുമ്പോൾ ഇഹ്സാൻ കാണിക്കുക: മൃഗത്തിന് വേദന കുറക്കുന്നതിനായി നല്ല മൂർച്ചയുള്ള കത്തി ഉപയോഗിക്കുകയും, അറുക്കേണ്ട സ്ഥാനത്ത് ശക്തമായും വേഗതയിലും അത് ചലിപ്പിക്കുകയും ചെയ്യുക.
3. ഒട്ടകത്തെ 'നഹ്റ്' ചെയ്യലും മറ്റുള്ളവയെ 'ദബഹ്' ചെയ്യലും:
'നഹ്റ്' ചെയ്യൽ : ഒട്ടകത്തെ നിർത്തിക്കൊണ്ട് കുന്തംപോലെയുള്ള ആയുധം നെഞ്ചിന്റെ മുകൾഭാഗത്ത് കുത്തിയിറക്കിയാണ് അറുക്കേണ്ടത്. ഒട്ടകത്തെ അതിന്റെ ഇടതുകാൽ കെട്ടിവെച്ചുകൊണ്ട് നിർത്തിയാണ് നഹ്റ് ചെയ്യേണ്ടത്. അത് പ്രയാസകരമായാൽ ഇരുത്തിക്കൊണ്ടും ചെയ്യാം.
'ദബഹ്' ചെയ്യൽ : മറ്റ് മൃഗങ്ങളെ കഴുത്തറുത്താണ് അറുക്കേണ്ടത്.അവയുടെ ഇടതുഭാഗം താഴെയാക്കി കിടത്തിയാണ് അറുക്കേണ്ടത്. അറുക്കുന്ന സമയത്ത് മൃഗത്തെ പൂർണ്ണമായി നിയന്ത്രണത്തിൽ നിർത്താനായി അതിന്റെ കഴുത്തിൽ അറുക്കുന്നയാൾ കാൽ വെക്കൽ സുന്നത്താണ്.
4. അറുക്കുമ്പോൾ ശ്വാസനാളവും അന്നനാളവും മുറിഞ്ഞിട്ടുണ്ടെന്ന് ഉറപ്പ് വരുത്തൽ
രണ്ട് രക്തധമനികൾ (വദജൈൻ) മുറിക്കുന്നതിനോടൊപ്പം, ശ്വാസനാളവും (ഹുൽഖൂം) അന്നനാളവും (മരീഅ്) കൂടി പൂർണ്ണമായി മുറിക്കൽ സുന്നത്താണ്.
5. അറവ്മൃഗത്തിന്റെ മുന്നിൽവെച്ച് കത്തി മൂർച്ച കൂട്ടാതിരിക്കുക:
6. തസ്മിയ്യത്തിന് (ബിസ്മി) ശേഷം തക്ബീർ ചൊല്ലൽ: بسم الله എന്ന് പറഞ്ഞതിന് ശേഷം الله أكبر എന്ന് കൂടി പറയൽ സുന്നത്താണ്.
7.ദുആ ചെയ്യൽ
اللهم منك ولك എന്ന് ദുആ ചെയ്യൽ. അർത്ഥം :അല്ലാഹുവേ, ഇത് നിന്നിൽ നിന്നുള്ളതും നിനക്കായുള്ളതുമാണ്.
اللهم منك ولك എന്ന ദുആയിലുള്ള പാഠങ്ങൾ ലിങ്ക് കോപ്പി ചെയ്തു!
اللهم منك അല്ലാഹുവേ, ഇത് നിന്നിൽ നിന്നുള്ളതും : എന്ന ദുആ ചെയ്യുമ്പോൾ ഒരുവൻ തനിക്ക് യാതൊരു കഴിവോ ശക്തിയോ ഇല്ല എന്ന് സ്വയം സമ്മതിച്ച് തന്റെ റബ്ബിനോട് സഹായം തേടുകയാണ് ,അതോടൊപ്പം എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിൽ നിന്നാണെന്നവൻ സത്യപ്പെടുത്തുകയാണ്.
' ولك നിനക്കായുള്ളതുമാണ് ' എന്ന് പറയുമ്പോൾ അവിടെ അവനിൽ ഇഖ്ലാസ്വും പ്രതിഫലിച്ചു കാണുന്നു .
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله യുടെ അത്തദ്മുരിയ്യഃ എന്ന കിതാബിൽ അഖീദയുടെ ധാരാളം കാര്യങ്ങൽ ചർച്ച ചെയ്തതിന് ശേഷം അദ്ദേഹം മേൽ പറഞ്ഞ ദുആ വിശദീകരിച്ച് പറയുന്നു:
'ഇവിടെ ഇബാദത്ത് അവന് മാത്രമുള്ളതാണ്, ഇസ്തിആനത്ത് (സഹായം തേടൽ) അവനോട് മാത്രമുള്ളതുമാണ്. നബി ﷺ ഉദ്ഹിയ്യത്ത് അറുക്കുന്ന വേളയിൽ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:അല്ലാഹുവേ, ഇത് നിന്നിൽ നിന്നുള്ളതും നിനക്കായുള്ളതുമാണ്." അല്ലാഹുവിന്റെ തൗഫീഖ് (സഹായം) കൊണ്ടല്ലാതെ ഒന്നും ഇവിടെ സംഭവിക്കുകയില്ല; കാരണം അല്ലാഹുവെക്കൊണ്ടല്ലാതെ യാതൊരു ശക്തിയോ കഴിവോ ഇല്ല (لا حول ولا قوة الا بالله). അതുപോലെ തന്നെ, അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയല്ലാതെ ചെയ്യുന്നതൊന്നും തന്നെ പ്രയോജനം ചെയ്യുകയോ നിലനിൽക്കുകയോ ഇല്ല.'التدمرية (ص232)
അതിനാൽ എല്ലാ ഇബാദത്തുകളും പ്രത്യേകിച്ച് ഉദ്ഹിയ്യത്ത് ( കാരണം ;സമ്പത്ത് ചിലവഴിച്ചുള്ള അമൽ ആയതിനാൽ പെരുമ നടിക്കാൻ സാധ്യത കൂടുതലാണ് ) എന്നെന്നും നിലനിൽക്കുന്ന അല്ലാഹു സ്വീകരിക്കുന്ന അമൽ ആവാൻ ഇഖ്ലാസ്വും പ്രവാചകചര്യയുടെ അനുധാവനവും മുറുകെ പിടിക്കുക.
ഒരു പ്രവർത്തി സ്വീകരിക്കപ്പെടാനുള്ള മാനദണ്ഡം ഇഖ്ലാസ്വും, അതോടൊപ്പം പ്രവാചകചര്യയുടെ അനുധാവനവും ചേർന്നതാണെന്നുള്ള തത്വം ധാരാളം ഖുർആൻ ആയത്തുകൾ കൊണ്ടും ഹദീസുകൾ കൊണ്ടും സ്ഥിരപ്പെട്ടതാണ്. അല്ലാഹു പറയുന്നു:{ إِنَّمَا یَتَقَبَّلُ ٱللَّهُ مِنَ ٱلۡمُتَّقِینَ }
''തഖ്വയുള്ളവരില് നിന്ന് മാത്രമെ അല്ലാഹു (അമലുകൾ) സ്വീകരിക്കുകയുള്ളൂ.''(5:27)
{ لَن یَنَالَ ٱللَّهَ لُحُومُهَا وَلَا دِمَاۤؤُهَا وَلَـٰكِن یَنَالُهُ ٱلتَّقۡوَىٰ مِنكُمۡۚ }وقال تعالى
അവയുടെ (ബലി മൃഗത്തിൻ്റെ) മാംസമോ രക്തമോ അല്ലാഹുവിങ്കല് എത്തുന്നതേയില്ല. എന്നാല് നിങ്ങളുടെ തഖ്വയാണ് അവങ്കല് എത്തുന്നത്.(22:37)
എന്ന ആയത്തിന്റെ തഫ്സീറിൽ ഇമാം അബ്ദുർറഹ്മാൻ ബ്നു നാസ്വിർ അസ്സഅ്ദി رحمه الله വിശദീകരിക്കുന്നു:“ഈ ആയത്തിൽ ബലികർമ്മത്തിൽ ഇഖ്ലാസ്വ് മുറുകെപ്പിടിക്കാനുള്ള അങ്ങേയറ്റത്തെ പ്രേരണയുണ്ട്. ഈ കർമ്മത്തിന്റെ ഉദ്ദേശ്യം അല്ലാഹുവിന്റെ വജ്ഹ് കാണുക എന്നത് മാത്രമായിരിക്കണം. പൊങ്ങച്ചം നടിക്കുവാനോ, ജനങ്ങളെ കാണിക്കുവാനോ കേൾപ്പിക്കുവാനോ, കേവലം ഒരു സമ്പ്രദായമായോ ആവരുത്. ഇതുപോലെ തന്നെയാണ് മറ്റെല്ലാ ഇബാദത്തുകളും. ഇഖ്ലാസ്വും തഖ്വയും ഇല്ലാത്ത അമലുകൾ അകത്ത് പഴമില്ലാത്ത പഴത്തൊലി പോലെയും, ജീവനില്ലാത്ത ശരീരം പോലെയുമായിരിക്കും.”( تفسير السعدي).
അല്ലാഹു നമ്മിൽ നിന്ന് എല്ലാ അമലുകളും പ്രത്യേകിച്ച് ഉദ്ഹിയ്യത്തുകർമ്മം ഖബൂൽ ചെയ്യട്ടെ .. ആമീൻ
*******************************
الله تعالى أعلم وصلى الله على نبينا محمد وعلى آله وصحبه وسلم
