തൗഹീദ് മുറുകെ പിടിക്കുക ശിർക്കിനെ സൂക്ഷിക്കുകലിങ്ക് കോപ്പി ചെയ്തു!
മുഹമ്മദ് ശഫീഖ് മദീന
بسم الله الرحمن الرحيم
ഓ മുസ്ലിമേ, നിന്റെ ദീനിന്റെ കാര്യത്തിൽ നീ ജാഗ്രത പാലിക്കുക. കാരണം, ഖിയാമത്ത് നാളിൽ അല്ലാഹു നിന്നോട് ഒരിക്കലും:"മുഹമ്മദ് നബി (ﷺ) മരിച്ചതിന് ശേഷം നീ എന്തുകൊണ്ട് അദ്ദേഹത്തോട് സഹായം തേടിയില്ല?", " അമ്പിയാക്കളോടും ഔലിയാക്കളോടും നിങ്ങൾ എന്തുകൊണ്ട് ഇസ്തിഗാസ ചെയ്തില്ല " എന്ന് ചോദിക്കില്ല.
അല്ലാഹുവിന്റെ കാര്യത്തിൽ തർക്കിക്കുന്ന രണ്ട് പക്ഷങ്ങൾ നിനക്ക് മുന്നിലുണ്ടെന്ന് മനസ്സിലാക്കുക:
- ഒന്ന്: അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കാൻ നിന്നെ പ്രേരിപ്പിക്കുന്നവർ.
- രണ്ട്: അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ നിന്നെ പ്രേരിപ്പിക്കുന്നവർ.
ഈ രണ്ട് വിഭാഗത്തിൽ ആരാണ് സത്യത്തിൻ്റെ പക്ഷം?തീർച്ചയായും ഒന്നാമത്തെ പക്ഷമാണ്.
ഞങ്ങൾ നിന്നെ ക്ഷണിക്കുന്നത് തൗഹീദിലേക്കാണ്; അതായത് അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കാനും അവനല്ലാത്ത മറ്റാരെയും വിളിച്ചു പ്രാർത്ഥിക്കാതിരിക്കാനും. എന്റെ ഈ ക്ഷണം തെറ്റാണെങ്കിൽ എനിക്ക് ലഭിക്കാനിടയുള്ള ശിക്ഷ എന്താണ്? ഞാൻ നരകത്തിൽ പോകുമോ? (ഇല്ല, കാരണം അല്ലാഹുവോട് മാത്രം പ്രാർത്ഥിക്കുന്നത് ഒരിക്കലും കുറ്റകരമല്ല, മറിച്ച് സർവ്വ പ്രവാചകന്മാരും ജനങ്ങളെ പഠിപ്പിച്ച ആശയം ഇതാണ്).
അല്ലാഹു പറയുന്നു:
{ وَلَقَدۡ بَعَثۡنَا فِی كُلِّ أُمَّةࣲ رَّسُولًا أَنِ ٱعۡبُدُوا۟ ٱللَّهَ وَٱجۡتَنِبُوا۟ ٱلطَّـٰغُوتَۖ .. }
തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുകയും, ദുര്‍മൂര്‍ത്തികളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.)..[Surah An-Naḥl: 36]
എന്നാൽ അല്ലാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാൻ പറയുന്നവർ തെറ്റുകാരെണെങ്കിൽ, അവർ ശാശ്വതമായ നരകശിക്ഷയ്ക്കാണ് സ്വയം വിധേയരാകുന്നത്. കാരണം ശിർക്ക് (അല്ലാഹുവിൽ പങ്കുചേർക്കൽ) എന്നത് പലിശയെക്കാളും, വ്യഭിചാരത്തെക്കാളും, വ്യാജസാക്ഷ്യത്തെക്കാളും വലിയ പാപമാണ്.
അപ്പോൾ ശിർക്ക് ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചവരും ,സ്വയം ശിർക്ക് ചെയ്തവരും നരകാവകാശികളായി തീരുന്നു.
അല്ലാഹുവിന്റെ ഈ വചനങ്ങൾ നീ കേട്ടിട്ടില്ലേ:ലിങ്ക് കോപ്പി ചെയ്തു!
{ إِنَّ ٱللَّهَ لَا یَغۡفِرُ أَن یُشۡرَكَ بِهِۦ وَیَغۡفِرُ مَا دُونَ ذَ ٰلِكَ لِمَن یَشَاۤءُۚ وَمَن یُشۡرِكۡ بِٱللَّهِ فَقَدۡ ضَلَّ ضَلَـٰلَۢا بَعِیدًا }
"തന്നോട് പങ്കുചേര്‍ക്കപ്പെടുക എന്നത് അല്ലാഹു പൊറുക്കുകയില്ല; തീര്‍ച്ച. അതൊഴിച്ചുള്ളത് അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്‍ക്കുന്നുവോ അവന് ബഹുദൂരം പിഴച്ചു പോയിരിക്കുന്നു"
തുടർന്ന് അവൻ പറയുന്നു:
{ إِن یَدۡعُونَ مِن دُونِهِۦۤ إِلَّاۤ إِنَـٰثࣰا وَإِن یَدۡعُونَ إِلَّا شَیۡطَـٰنࣰا مَّرِیدࣰا }
"അവനെയൊഴിച്ച് ചില പെൺദൈവങ്ങളെ മാത്രമാണ് അവർ വിളിച്ചു പ്രാർത്ഥിക്കുന്നത്. യഥാർത്ഥത്തിൽ മല്ലനായ പിശാചിനെ മാത്രമാണ് അവർ വിളിക്കുന്നത്.".[Surah An-Nisāʾ: 116,117]
അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥനയാണ് ഈ വചനത്തിൽ പറയുന്ന ശിർക്കിന്റെ വിഷയം എന്ന് ഇത് സ്ഥിരീകരിക്കുന്നു.*
വീണ്ടും അല്ലാഹു പറയുന്നു:
{ ۞ وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوۤا۟ إِلَّاۤ إِیَّاهُ ...}
"തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, .. നിന്റെ റബ്ബ് വിധിച്ചിരിക്കുന്നു."[Surah Al-Isrāʾ: 23]
അല്ലാഹു വീണ്ടും പറയുന്നു:
{ ... إِنَّهُۥ مَن یُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَیۡهِ ٱلۡجَنَّةَ وَمَأۡوَىٰهُ ٱلنَّارُۖ وَمَا لِلظَّـٰلِمِینَ مِنۡ أَنصَارࣲ }
"അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്ക്ക്സഹായികളായി ആരും തന്നെയില്ല' "[Surah Al-Māʾidah: 72]
ഇഹലോകത്ത് തൻ്റെ കച്ചവടത്തിനോ കുടുംബത്തിനോ എന്തെങ്കിലും നഷ്ടം വരുത്തുന്ന, അല്ലെങ്കിൽ ശരീരത്തിന് ഹാനീകരമാകുന്ന എന്തെങ്കിലും ഉപദേശം നാം മറ്റുള്ളവരിൽ നിന്ന് സ്വീകരിക്കാറുണ്ടോ?
സ്വർഗ്ഗം നഷ്ടപ്പെടുത്തുകയും ഒരിക്കലും പുറത്തുകടക്കാനാവാത്ത നരകത്തിൽ നിന്നെ എത്തിക്കുകയും ചെയ്യുന്ന ഇത്തരമൊരു അപകടസാധ്യത നിന്റെ ദീനിന്റെ കാര്യത്തിൽ നീ ഏറ്റെടുക്കുമോ?ഒരല്പം ചിന്തിക്കുന്നവർ സ്വന്തത്തോട് അക്രമം ചെയ്യാൻ തുനിയുമോ?
കർമ്മശാസ്ത്രപരമായ (ഫിഖ്ഹ്) കാര്യങ്ങളിൽ പോലും പണ്ഡിതന്മാർ അങ്ങേയറ്റം മുൻകരുതലുകൾ ( إحتياط) എടുക്കാറുണ്ട്. എന്നിരിക്കെ, വിശ്വാസപരമായ (അഖീദ) കാര്യങ്ങളിൽ നീ എന്തുകൊണ്ട് മുൻകരുതൽ എടുക്കുന്നില്ല? ഖുർആനിൽ ഇത്രയേറെ ഗൗരവത്തോടെ താക്കീത് നൽകപ്പെട്ട അല്ലാഹു അല്ലാത്തവരോടുള്ള പ്രാർത്ഥനയെക്കാൾ വലിയ മറ്റൊരു ശിർക്കിനെക്കുറിച്ച് എനിക്കറിയില്ല.
തൗഹീദും ശിർക്കും വേർതിരിച്ചു മനസ്സിലാക്കുവാനും, ശിർക്ക് ജീവിതത്തിൽ നിന്ന് പാടെ ഒഴിവാക്കി തൗഹീദ് ഉള്ളവരായി ജീവിക്കാനും അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ...ആമീൻ
الله تعالى أعلم
وصلى الله على نبينا محمد وعلى آله وصحبه وسلم
