ഹാജിമാരോടുള്ള വസ്വിയ്യത്ത്; പ്രാർത്ഥനയിൽ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾ

Anas Nadeeri
May 25, 2026
150 കാഴ്ചകൾ
ഹാജിമാരോടുള്ള വസ്വിയ്യത്ത്; പ്രാർത്ഥനയിൽ ശ്രദ്ധിക്കേണ്ട ആറ്  കാര്യങ്ങൾ

ഹാജിമാരോടുള്ള വസ്വിയ്യത്ത്; പ്രാർത്ഥനയിൽ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾലിങ്ക് കോപ്പി ചെയ്തു!

ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله

വിവർത്തനം: അനസ് നദീരി

പ്രാർത്ഥനയിൽ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങൾലിങ്ക് കോപ്പി ചെയ്തു!

  • മനസ്സാന്നിധ്യത്തോടെ പ്രാർത്ഥിക്കുക.

അബൂ ദാവൂദും മറ്റും റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു:

“ഉത്തരം ലഭിക്കുമെന്ന ഉറപ്പോടുകൂടി നിങ്ങൾ അല്ലാഹുവിനോട് പ്രാർത്ഥിക്കുക. അശ്രദ്ധയും അലസതയുമുള്ള ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന അല്ലാഹു സ്വീകരിക്കുകയില്ല.”

  • പ്രാർത്ഥനയ്ക്ക് മുമ്പായി അല്ലാഹുവിന്റെ ഉൽകൃഷ്ടമായ നാമങ്ങളും വിശേഷണങ്ങളും എടുത്ത് പറഞ്ഞുകൊണ്ട് തവസ്സുൽ ചെയ്യുക.*

അല്ലാഹു പറയുന്നു:

وَلِلَّهِ ٱلۡأَسۡمَاۤءُ ٱلۡحُسۡنَىٰ فَٱدۡعُوهُ بِهَا

“അല്ലാഹുവിന് അത്യുൽകൃഷ്ടമായ നാമങ്ങളുണ്ട്. അവ മുഖേന നിങ്ങൾ അവനോട് പ്രാർത്ഥിക്കുക.“ [അൽഅഅ്റാഫ് : 180]

  • പ്രാർത്ഥനയ്ക്ക് മുമ്പായി അല്ലാഹുവിന്റെ റസൂലിന്റെ മേൽ സ്വലാത്ത് ചൊല്ലുക.

അത് പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്.

  • പ്രാർത്ഥനയിൽ ചോദിക്കുന്ന കാര്യം മൂന്നു തവണ ആവർത്തിച്ചു ചോദിക്കുക.

ഇബ്നു മസ്ഊദ് رضي الله عنه നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം:

“നബി ﷺ പ്രാർത്ഥിക്കുമ്പോൾ മൂന്നുതവണ പ്രാർത്ഥിക്കുമായിരുന്നു. ചോദിക്കുമ്പോൾ മൂന്നു തവണ ചോദിക്കുമായിരുന്നു”. [ബുഖാരി, മുസ്‌ലിം]

  • പ്രാർത്ഥനയിൽ ഇഖ്‌ലാസ്വ് ഉണ്ടായിരിക്കുക.

അഥവാ അല്ലാഹുവിനോട് മാത്രം ചോദിക്കുക.

  • ഖുർആനിലും ഹദീസിലും സ്ഥിരപ്പെട്ട പ്രാർത്ഥനയുടെ രൂപങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

അവ ഉത്തരം ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളവയാണ്.

ശൈഖിൻ്റെ സംസാരം കേൾക്കാൻ

https://youtu.be/UOwdtLuWLOE?feature=shared

•┈┈┈┈•✿❁✿•┈┈┈┈•

പങ്കിടുക: