തഫ്‌വീദ്വ് സലഫുകളുടെ മാർഗമല്ല

Anas Nadeeri
April 4, 2026
572 കാഴ്ചകൾ
തഫ്‌വീദ്വ് സലഫുകളുടെ മാർഗമല്ല

തഫ്‌വീദ്വ് സലഫുകളുടെ മാർഗമല്ല

✍🏼 അനസ് നദീരി

ഇമാം മാലിക് -رحمه الله- "ഇസ്തിവാഅ്" എന്ന സ്വിഫത്തിൻ്റെ രൂപത്തെക്കുറിച്ച് ചോദിച്ചയാൾക്ക് നൽകിയ മറുപടി പ്രസിദ്ധമാണ്. അദ്ദേഹം പറഞ്ഞു : 

الاستواء غير مجهول، والكيف غير معقول، والإيمان به واجب، والسؤال عنه بدعة.

"ഇസ്താവാഅ് അറിയുന്നതാണ്. എന്നാലതിൻ്റെ രൂപം അറിയുന്നതല്ല. അത് വിശ്വസിക്കൽ നിർബന്ധമാണ്. എങ്ങനെയെന്ന് ചോദിക്കൽ ബിദ്അത്താണ്."

الحلية لأبي نعيم (6/325،326) ، ورواه الذهبي في السير (8/100) من طريق أبي نعيم.

ഇബ്നു തൈമിയ്യ പറയുന്നു :

وهكذا سائر الأئمة قولهم يُوافق قول مالك في أنّا لا نعلم كيفية استوائه كما لا نعلم كيفية ذاته، ولكن نعلم المعنى الذي دلَّ عليه الخطاب، فنعلم معنى الاستواء، ولا نعلم كيفيته، وكذلك نعلم معنى النزول ولا نعلم كيفيته، ونعلم معنى السمع والبصر والعلم والقدرة، ولا نعلم كيفية ذلك، 

"എല്ലാ ഇമാമീങ്ങളുടെയും നിലപാട് ഇമാം മാലിക് ഈ വിവരിച്ചതിനോട് യോജിക്കുന്നു. അതായത്, അല്ലാഹു എങ്ങനെയാണെന്ന് നമുക്കറിയാത്തതു പോലെ അവൻ്റെ വിശേഷണങ്ങളുടെയും രൂപം നമുക്ക് അറിയുകയില്ല. എന്നാൽ അല്ലാഹു പറഞ്ഞതിന്റെ അർത്ഥം നമുക്കറിയാം. ഇസ്തിവാഇൻ്റെ അർത്ഥം നമുക്കറിയാം, എന്നാൽ രൂപം നമുക്കറിയില്ല. (മറ്റു സിഫാത്തുകളുടെയും കാര്യം ഇങ്ങനെ തന്നെയാണ്.)"(مجموع الفتاوى 5/365)

സമാനമായ വാചകം മറ്റനേകം ഇമാമീങ്ങളിൽ നിന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. ഇമാം മാലിക്കിന്റെ ഉസ്താദായ റബീഅത്തു-ർറഅ് യ്, അബൂ ജഅ്ഫർ അത്തിർമിദി -رحمهم الله- എന്നിവർ അവരിൽ ചിലരാണ്.(ينظر العلو للذهبي ص.65)

ഇമാം ദഹബി പറയുന്നു :

وهو قول أهل السنة قاطبة: أنَّ كيفية الاستواء لا نعقلها، بل نجهلها، وأنَّ استواءه معلوم كما أخبر في كتابه.

ഇത് മുഴുവൻ അഹ്ലുസ്സുന്നയുടെയും നിലപാടാണ്. ഇസ്തിവാഇൻ്റെ രൂപം നമുക്കറിയുകയില്ല. എന്നാൽ ഇസ്തിവാഅ് അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ പറ ഞ്ഞത് പ്രകാരം അറിയുന്ന കാര്യമാണ്.(مختصر العلو ص: 141،142) 

ചുരുക്കത്തിൽ, എല്ലാ സ്വിഫാത്തുകളിലും അഹ്ലുസ്സുന്നയുടെ പൊതുവായ നിലപാടാണ് ഇമാം മാലിക് -رحمه الله- യുടെ ഈ വാചകം. ينظر مجموع الفتاوى (4/4) ومدارج السالكين (2/86)

സ്വിഫാത്തുകളുടെ അർത്ഥം പോലും നമുക്കറിയില്ല എന്ന "തഫ്‌വീദ്വ്" (التفويض) വാദത്തെ തകർത്തു കളയുന്ന ഒരു വജ്രായുധമാണ് ഈ ഇമാം മാലിക് -رحمه الله- യുടെ ഈ വാചകം.  

എന്താണ് അശ്അരികൾ വിശ്വസിക്കുന്ന തഫ്‌വീദ്വ് ? 

അശ്അരികളുടെ വാദം താഴെ പറയുന്ന പോയിൻ്റുകളിൽ സംഗ്രഹിക്കാം.

1. സ്വിഫാത്തുകളുടെ പ്രത്യക്ഷാർത്ഥം സ്രഷ്ടാവായ അല്ലാഹുവിനെ സൃഷ്ടികളോട് സാദൃശ്യപ്പെടുത്തുന്നതാണ്. 

അതായത് ആ ഖുർആനിക വചനങ്ങളുടെയും ഹദീസുകളുടെയും പ്രത്യക്ഷാർത്ഥം വഴികേടും കുഫ്റുമാണ് പോലും!!

ഇത് അശ്അരികളുടെ പ്രഖ്യാപിത നയമാണ്. 

കുഫ്റിന്റെ ഉസൂലുകൾ എണ്ണവേ അശ്അരി പണ്ഡിതൻ മുഹമ്മദ് ബ്നു യുസുഫ് അസ്സനൂസി പറയുന്നു :

 "أصول الكفر ستة..سادساً : التمسك في أصول العقائد بمجرد ظواهر الكتاب والسنة من غير عرضها على البراهين العقلية والقواطع الشرعية"

"ആറാമത്തേത് : വിശ്വാസപരമായ അടിസ്ഥാന കാര്യങ്ങളിൽ ഖുർആനിന്റെയും സുന്നത്തിന്റെയും കേവലമായ പ്രത്യക്ഷാർത്ഥം, ബുദ്ധിപരമായ തെളിവുകളും മതത്തിൻ്റെ ഖണ്ഡിതമായ കാര്യങ്ങളുമായി ഒത്തു നോക്കാതെ സ്വീകരിക്കൽ."(شرح عقيدة أهل التوحيد الكبرى 502)

അശ്അരിയായ  അസ്സ്വാവി പറയുന്നു :

"الأخذ بظواهر الكتاب والسنة من أصول الكفر."

"ഖുർആനിന്റെയും സുന്നത്തിന്റെയും പ്രത്യക്ഷാർത്ഥം സ്വീകരിക്കുക എന്നുള്ളത് കുഫ്റിന്റെ ഉസൂലുകളിൽ പെട്ടതാണ്"حاشية تفسير الجلالين (3/9)

2. അതായത്; സ്വിഫാത്തുകളുടെ നേർക്ക് നേരെയുള്ള അർത്ഥം ഉദ്ദേശ്യമല്ല!

ഇത് സ്വിഫാത്തുകളെ നിഷേധിക്കലാണ്.

3. സ്വിഫാത്തുകളുടെ അർത്ഥം നബിﷺക്കും ജിബ്‌രീലിനും പോലും അറിയില്ല!!

ഇക്കാരണത്താലാണ് പണ്ഡിതന്മാരിൽ പലരും ഇവരെ 'അഹ്‌ലുത്ത ജ്ഹീൽ' (أهل التجهيل) എന്ന് വിളിച്ചത്.

4. അർത്ഥം അല്ലാഹുവിലേക്ക് ഏൽപ്പിക്കുക.

സ്വിഫാത്തുകളുടെ അർത്ഥം നമുക്കറിയില്ല എന്ന് പറയുന്നതിനാൽ "ലാ അദ്‌രിയ്യ" (اللاأدرية) എന്നും ചില പണ്ഡിതന്മാർ ഇവരെ വിശേഷിപ്പിച്ചിട്ടുണ്ട്.

ഈ വാദത്തിൻ്റെ ഫലമാകട്ടെ ; സ്വിഫാത്തുകൾ അർത്ഥമറിയാത്ത കേവല പദങ്ങൾ മാത്രം!

ചിന്തിക്കാനും ഉറ്റാലോചിക്കാനും പ്രോത്സാഹിപ്പിക്കപ്പെട്ട ഖുർആനിലെ സ്വിഫാത്തുകളടങ്ങിയ വലിയൊരു ഭാഗം നമുക്ക് ഗ്രഹിക്കാനോ അർത്ഥം പോലും മനസ്സിലാക്കാനോ സാധിക്കാത്തവയാണ്!

(ينظر درء تعارض العقل والنقل 1/201)

ഇതാണ് സലഫുകളുടെ നിലപാട് എന്നാണ് ഇവരുടെ അവകാശ വാദമെങ്കിലും ഏറ്റവും വൈജ്ഞാനികവും യുക്തിഭദ്രവുമായത് പിൻകാലക്കാരുടെ നിലപാടാണെന്ന ഇക്കൂട്ടർ തന്നെ യാതൊരു ലജ്ജയുമില്ലാതെ എഴുതി വെക്കുന്നു. വിശദമായി, ഓരോ സിഫാത്തുകളെയും ബാഹ്യമായ അർത്ഥത്തിന് വിരുദ്ധമായ അർത്ഥം നൽകി വ്യാഖ്യാനിക്കലാണ് പിൻകാമികളുടെ മാർഗം.

ഇതിൽ ഏതു മാർഗം സ്വീകരിക്കണമെന്ന് കേവലം ഗവേഷണപരമായ മസ്അല മാത്രം!

(ينظر طبقات الشافعية الكبرى للسبكي 5/191)

ഇവരുടെ പണ്ഡിതനായ ബാജൂരി തഫ്‌വീദ്വിനെ വിവരിച്ചു കൊണ്ട് എഴുതുന്നു :

أي: بَعْدَ التَّأويلِ الإجْماليِّ الَّذي هو صَرْفُ اللَّفْظِ عن ظاهِرِه، فبَعْدَ هذا التَّأويلِ فَوِّضِ المُرادَ مِن النَّصِّ الموهِمِ إليه تَعالى على طَريقةِ السَّلَفِ: وهُمْ مَن كانوا قَبْلَ الخَمْسِمِئةٍ، وقيلَ: القُرونُ الثَّلاثةُ: الصَّحابةُ، والتَّابِعونَ، وأتْباعُ التَّابِعينَ، وطَريقةُ الخَلَفِ أَعلَمُ وأَحكَمُ؛ 

"പ്രത്യക്ഷമായ അർത്ഥം ഉദ്ദേശ്യമല്ല എന്ന് മനസ്സിലാക്കിയ ശേഷം അവയുടെ യഥാർത്ഥ ഉദ്ദേശ്യം അല്ലാഹുവിലേക്ക് ഏൽപ്പിക്കലുമാണ് തഫ്‌വീദ്വ് കൊണ്ട് വിവക്ഷയാകുന്നത്."

ഇതാണ് സ്വഹാബികളും താബിഈങ്ങളും അത്ബാഉത്താബ്ഉകളും ഉൾപ്പെടുന്ന സലഫുകളുടെ മാർഗ്ഗം എന്ന് അവകാശവാദം ഉന്നയിച്ച ശേഷം അദ്ദേഹം പറയുന്നു :

"എന്നാൽ പിൻകാലക്കാരുടെ രീതിയാണ് (അഥവാ, ബാഹ്യാർത്ഥത്തിന് വിരുദ്ധമായ വ്യാഖ്യാനങ്ങൾ നൽകുക എന്നതാണ്) കൂടുതൽ വൈജ്ഞാനികമായതും യുക്തിഭദ്രമായതും!!"

تحفة المريد على جوهرة التوحيد (ص: 156)

സലഫുകളുടെ മാർഗം, സലഫികളുടെയും

സ്വഹാബത്തിൻ്റെയും താബിഉകളുടെയും അവരെ പിന്തുടർന്ന മറ്റു ഇമാമീങ്ങളുടെയും മാർഗമാണ് സലഫുകളുടെ മാർഗം. അവരുടെ നിലപാടാണ് ഏറ്റവും വൈജ്ഞാനികവും (أعلم) ഏറ്റവും യുക്തിഭദ്രവും (وأحكم) ഏറ്റവും സുരക്ഷിതവും (وأسلم) നിർബന്ധമായും പിൻപറ്റേണ്ടതും.

സലഫുകളുടെ വീക്ഷണം മനസ്സിലാക്കേണ്ടത് അവരിൽ നിന്ന് സ്ഥിരപ്പെട്ട അസാറുകളുടെ വെളിച്ചത്തിലാണ്. 

ഇമാം അദ്ദാരിമി -رحمه الله- പറയുന്നു :

ولا سبيل إلى معرفة هديهم وطريقتهم إلا هذه الآثار.

സലഫുകളുടെ മാർഗ്ഗം മനസ്സിലാക്കാൻ ഈ ആസാറുകളല്ലാതെ മറൊരു വഴിയില്ല. (الرد على الجهمية ص. 128)

സ്വിഫാത്തുകൾ പരാമർശിക്കുന്ന ആയത്തുകളും ഹദീസുകളും ഖുർആൻ അവതരിച്ച അറബി ഭാഷയുടെ താല്പര്യമനുസരിച്ച് അവയുടെ ബാഹ്യർത്ഥത്തിൽ മനസ്സിലാക്കലും എങ്ങനെയാണതിൻ്റെ രൂപം (كيفية) എന്നത് അല്ലഹുവിലേക്ക് മടക്കലുമാണ് സലഫുകളുടെ രീതി. പ്രസ്തുത ബാഹ്യാർത്ഥം -അശ്അരികൾ കരുതുന്നതുപോലെ- സൃഷ്ടികളോട് സാദൃശ്യപെടുമെന്ന് അവർ മനസ്സിലാക്കിയിട്ടില്ല. 

സ്വഹാബികൾ മുതൽ ഈ രീതിയിൽ സ്വിഫാത്തുകളെ വിവരിക്കുകയും അർത്ഥം നൽകുകയും ചെയ്തതിന് ചില ഉദാഹരണങ്ങൾ മാത്രം താഴെ പരാമർശിക്കാം.

ഇബ്നു മസ്ഊദ് (സ്വഹാബി) 

സ്വമദിൻ്റെ അർത്ഥം വിവരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു :

الصمد : "السيد الذي قد انتهى إليه سؤدده"(أخرجه ابن أبي عاصم في السنة رقم: 678 وصححه إسناده الالباني في ظلال الجنة ص. 356)

ഇബ്നു അബ്ബാസ് (സ്വഹാബി) 

അല്ലാഹുവിൻ്റെ ചില നാമങ്ങളിലെ സ്വിഫാത്തുകളെ വിവരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു : 

..الجبار الذي قد كمل جبروته، العالم الذي قد كمل علمه، الحكيم الذي قد كمل حكمته...(أخرجه ابن جرير في تفسيره وإسناده مما يحتج به،)

അബുൽ ആലിയ അർരിയാഹി (താബിഇ) /മുജാഹിദ് ബ്നു ജബ്ർ (താബിഇ) 

ഇരുവരും ഇസ്തിവാഅ് എന്ന സ്വിഫത്തിന് മുകളിലായി എന്ന് അർത്ഥം നൽകി.

അബുൽ ആലിയ رحمه الله പറയുന്നു : 

{استوى إلى السماء } : "ارتفع"(أخرجه البخاري تعليقاً)

മുജാഹിദ് رحمه الله പറയുന്നു : 

{استوى} : "علا"(أخرجه البخاري تعليقاً)

ഇബ്നു അബ്ബാസിൻ്റെ മൗലയായിരുന്ന ഇക്‌രിമ (താബിഇ) 

യദ് അഥവാ കൈ എന്ന സ്വിഫത്തിന് അർത്ഥം നൽകി. 

അദ്ദേഹം പറഞ്ഞു :

 "{ يداه مبسوطتان} يعني اليدين" أخرجه الدرامي في نقضه على المريسي (١٢٢)

ഇബ്നു അബീ മുലൈക (താബിഇ) 

അല്ലാഹുവിൻ്റെ കൈകളുടെ എണ്ണത്തെക്കുറിച്ച് ചോദിച്ചപ്പോൾ രണ്ട് കൈകൾ ഉണ്ട് എന്ന് അദ്ദേഹം മറുപടി നൽകി. അത് സൃഷ്ടികളോട് സാദൃശ്യപ്പെടുത്തലായി അദ്ദേഹം മനസ്സിലാക്കിയില്ല. 

سئل عن يد الله أواحدة أو اثنتان ؟ قال بل اثنتان(أخرجه الدرامي في نقضه على المريسي (١٢٢-١٢٣) وسنده صحيح)

റബീഅത്ത് ബ്നു അബീ അബ്ദുർറഹ്മാൻ (മരണം : ഹി. 136) /മാലിക് ബ്നു അനസ് (മരണം : ഹി. 179) 

ഇരുവരും ;

الاستواء غير مجهول

'ഇസ്തിവാഅ്' അറിയാത്തതല്ല' എന്ന് പറഞ്ഞത് ലേഖനത്തിൻ്റെ തുടക്കത്തിൽ ഉദ്ധരിച്ചു.

വഖീഅ് ബ്നുൽ ജർറാഹ് (മരണം : ഹി. 197) 

അദ്ദേഹം പറഞ്ഞു :

نسلم هذه الأحاديث كما جاءت، ولا نقول فيها مثل كذا، ولا كيف كذا، ...

ഇതുപോലുള്ള ഹദീസുകൾ എങ്ങനെയാണോ വന്നത് അതേ (ബാഹ്യർത്ഥത്തിൽ) നാം അംഗീകരിക്കുന്നു. ഇന്നതുപോലെ ഇന്ന രൂപത്തിൽ എന്നിങ്ങനെ നാം രൂപം പറയുകയില്ല.

(أخرجه عبد الله بن الإمام في السنة، والأثر صحيح)

സ്വിഫാത്തുകൾ സ്ഥിരപ്പെട്ട പ്രകാരം (അഥവ, അവയുടെ ബാഹ്യാർത്ഥത്തിൽ) രൂപം പറയാതെ മനസ്സിലാക്കണമെന്ന് സുഫ്‌യാൻ ബ്നു ഉയൈയ്ന, ഔസാഈ, സുഫ്‌യാനുസ്സൗരി, മാലിക് ബ്നു അനസ്, ലൈസ് ബ്നു സഅദ് തുടങ്ങിയവരും പറഞ്ഞതായി സ്ഥിരപ്പെട്ടിട്ടുണ്ട്.

(ينظر شرح أصول اعتقاد أهل السنة للإمام اللالكائي 3/557,582)

അർത്ഥം മനസ്സിലാക്കുകയും അതിൻ്റെ അടിസ്ഥാനത്തിൽ സ്വിഫത്തിനെ സ്ഥിരപ്പെടുത്തുകയും ചെയ്താൽ മാത്രമേ "രൂപം പറയരുത്!, എങ്ങനെയെന്ന് ചോദിക്കരുത്!" പോലുള്ള പരാമർശങ്ങൾക്ക് പ്രസക്തിയുള്ളൂ എന്നതുകൂടി പ്രത്യേകം മനസ്സിലാക്കുക.

യസീദ് ബ്നു ഹാറൂൻ അസ്സുലമി (ഹി. 206)

അദ്ദേഹം പറയുന്നു :

 مَن زَعَمَ أنَّ الرَّحْمنَ على العَرْشِ اسْتَوى على خِلافِ ما يَقِرُّ في قُلوبِ العامَّةِ فهو جَهْميٌّ، 

അല്ലാഹു അർശിൻ്റെ മുകളിലായി എന്നതിനെ ശുദ്ധ പ്രകൃതിയിലുള്ള മുസ്ലിമീങ്ങളുടെയും പണ്ഡിതന്മാരുടെയും മനസ്സിലുള്ളതിന് വിരുദ്ധമായാണ് എന്ന് വാദിക്കുന്നവർ ജഹ്‌മിയാണ്.

(أخرجه أبو داود في مسائله (268 - 269) وعبد الله في السنة (54) وذكره البخاري في "خلق أفعال العباد" (63) وسنده حسن)

അഹ്‌മദ് ബ്നു ഹമ്പൽ (മരണം : ഹി. 241) 

അല്ലാഹു മൂസാ നബിയോട് സംസാരിച്ചത് ശബ്ദമില്ലാത്ത സംസാരമാണ് എന്ന് പറയുന്നവരെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു :

"بلى، إن ربك تكلم بصوت، وهذه الأحاديث نرويها كما جاءت"

അതെ, നിൻ്റെ റബ്ബ് ശബ്ദത്തോടെയാണ് സംസാരിച്ചിട്ടുള്ളത്. പ്രസ്തുത ഹദീസുകൾ വന്നത് പ്രകാരം (അവയുടെ ബാഹ്യർത്ഥത്തിൽ തന്നെ) നാം റിപ്പോർട്ട് ചെയ്യുന്നു.

(رواه عنه عبد الله في السنة 1/280)

മുഹമ്മദ് ബ്നു ഇസ്മാഇൽ അൽ ബുഖാരി (മരണം : ഹി. 256) 

അദ്ദേഹം പറഞ്ഞു :

 "وأن الله عز وجل ينادي بصوت يسمعه من بعُد كما يسمعه من قرب، فليس هذا لغير الله جل ذكره. وفي هذا دليل على أن صوت الله لا يشبه أصوات الخلق.

മറ്റുള്ളവരിൽ നിന്ന് വിഭിന്നമായി അടുത്തുള്ള വരും അകലെയുള്ളവരും കേൾക്കുന്ന ശബ്ദത്തിൽ അല്ലാഹു വിളിക്കും. 

അല്ലാഹുവിന്റെ ശബ്ദം സൃഷ്ടികളുടെ ശബ്ദവുമായി സാദൃശ്യമില്ല എന്ന് ഇത് അറിയിക്കുന്നു..

(خلق أفعال العباد، ص149.)

മുഹമ്മദ് ബ്നു ഈസാ അത്തിർമിദി (മരണം : ഹി. 279) 

അദ്ദേഹം പറയുന്നു :

...الروايات من الصفات ونزول الرب تبارك وتعالى كل ليلة إلى السماء الدنيا، قالوا: قد تثبت الروايات في هذا ويؤمن بها ولا يتوهم ولا يقال كيف.

هكذا روى عن مالك بن أنس وسفيان بن عيينة و عبد الله بن المبارك أنهم قالوا في هذا الأحاديث: أمروها بلا (كيف)، وهكذا قول أهل العلم من أهل السنة والجماعة

സ്വിഫാത്തുകൾ സ്ഥിരപ്പെട്ടത് പോലെ ബാഹ്യർത്ഥത്തിൽ 'എങ്ങനെ?' എന്ന് ചോദിക്കാതെ മനസ്സിലാക്കണം അതാണ് അഹ്ലുസ്സുന്നയുടെ നിലപാട് എന്ന് ചുരുക്കം.

وقد ذكر الله عز وجل في غير موضع من كتابه اليد والسمع والبصر، فتأولت الجهمية هذه الآيات ففسروها على غير ما فسر أهل العلم، 

പണ്ഡിതന്മാർ അവക്ക് ശരിയായ വിവരണം നൽകിയിട്ടുണ്ട് എന്നും അതിനു വിരുദ്ധമായ വിവരണവും വ്യാഖ്യാനവുമാണ് ജഹ്‌മികൾ നൽകിയത് എന്നും ഇവിടെ അദ്ദേഹം സൂചിപ്പിക്കുന്നു.

وقال إسحاق بن إبراهيم: إنما يكون التشبيه إذا قال يد كيد أو مثل يد، أو سمع كسمع أو مثل سمع، فإذا قال سمع كسمع أو مثل سمع فهذا تشبيه، وأما إذا قال كما قال الله يد وسمع وبصر ولا يقول كيف ولا يقول مثل سمع ولا كسمع، فهذا لا يكون تشبيها وهو كما قال الله تبارك وتعالى في كتابه (ليس كمثله شئ وهو السميع البصير).

ശേഷം രൂപം കൽപ്പിക്കുകയോ മറ്റൊന്നിനോട് സാദൃശ്യപ്പെടുത്തുകയോ ചെയ്യാതെ സ്വിഫാത്തുകൾ സ്ഥിരപ്പെടുത്തുമ്പോൾ അതിൽ സൃഷ്ടികളുമായി സാദൃശ്യപ്പെടുത്തലില്ല എന്ന് ഇസ്ഹാഖ് ബ്നു റാഹൂയ പറഞ്ഞതായി അദ്ദേഹം ഉദ്ദരിക്കുന്നു.(جامع الترمذي ص.167)

മുഹമ്മദ് ബ്നു ജരീർ അത്ത്വബ്‌രി (മരണം : ഹി. 310) 

അദ്ദേഹം പറയുന്നു :

“فنثبت كل هذه المعاني التي ذكرنا أنها جاءت بها الأخبار والكتاب والتنزيل على ما يعقل من حقيقة الإثبات، وننفي عنه التشبيه”

ഖുർആനിലും ഹദീസിലും സ്ഥിരപ്പെട്ട സ്വിഫാത്തുകൾ അവയിൽ നിന്ന് ഗ്രഹിക്കുന്ന ശരിയായ അർത്ഥത്തിൽ നാം സ്ഥിരപ്പെടുത്തുന്നു. സൃഷ്ടികളോട് അവയെ സാദൃശ്യപ്പെടുത്തുന്നതിനെ നാം നിരാകരിക്കുകയും ചെയ്യുന്നു.التبصير في معالم الدين للطبري (ص: 142)

മുഹമ്മദ് ബ്നു അലി അൽ കർജി ( മരണം : ഹി. 360 ) 

അല്ലാഹുവിന്റെ സ്വിഫത്തുകൾ അവയുടെ യഥാർത്ഥ അർത്ഥത്തിലാണ് ആലങ്കാരിക പ്രയോഗങ്ങളല്ല എന്ന് അദ്ദേഹം വ്യക്തമാക്കുന്നു:

ولا يوصف إلا ما وصف به نفسه أو وصفه به نبيه صلى الله عليه وسلم فهي صفة حقيقة ولا صفة مجاز(نقل عنه ابن تيمية في درء التعارض والذهبي في العلو : ٢/١٣٠٣)

ഹി. 444 ൽ മരണപ്പെട്ട ഇമാം അസിജ്സി വിഷയം കൃത്യമായി വിവരിക്കുന്നത് കാണുക :

الواجب أن يعلم أن الله تعالى إذا وصف نفسه بصفة هي معقولة عند العرب، والخطاب ورد بها عليهم بما يتعارفون بينهم ولم يبين سبحانه أنها بخلاف ما يعقلونه، ولا فسرها النبي صلى الله عليه وسلم لما أداها بتفسير يخالف الظاهر فهي على يعقلونه ويتعارفونه.والذي يوضح ذلك: هو أن الله سبحانه قد أثبت لذاته علماً ونطق بذلك كتابه فقال: {أَنْزَلَهُ بِعِلْمِهِ} وكان المعقول من العلم عند المخاطبين به أنه إدراك المعلوم على ما هو به فكان علم الله سبحانه إدراك المعلوم على ما هو به، وعلم المحدث أيضاً إدراك المعلوم على ما هو به.»

അറബികൾക്ക് മനസ്സിലാക്കാവുന്ന വിശേഷണം അല്ലാഹു സ്വന്തത്തെക്കുറിച്ച് വിശേഷിപ്പിച്ചാൽ അവർ എന്താണോ അതിൽ നിന്ന് ഗ്രഹിക്കുന്നത് അക്കാര്യമാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. ആ ബാഹ്യ അർത്ഥത്തിന് വിരുദ്ധമായതാണ് ഉദ്ദേശമെന്ന് അല്ലാഹുവോ നബിയോ വിശദീകരിച്ചിട്ടില്ല എന്നിരിക്കെ അവർ മനസ്സിലാക്കിയ അർത്ഥമാണ് അവിടെ ഉദ്ദേശ്യം.(ശേഷം അദ്ദേഹം ഇൽമ് അഥവാ അറിവ് എന്ന സ്വിഫത്ത് ഉദാഹരണമായി എടുത്തുകൊണ്ട് വിവരിക്കുന്നു).

رسالة السجزي إلى أهل زبيد في الرد على من أنكر الحرف والصوت (ص228)

 ഇബ്നു അബ്ദിൽ ബർറ് (ഹി. 463) ഇക്കാര്യത്തിൽ അഹ്ലുസ്സുന്നയുടെ ഇജ്മാഅ് രേഖപ്പെടുത്തി :

«أهلُ السُّنة مجمِعُون على الإقرار بالصِّفاتِ الواردةِ كلِّها في القرآنِ والسُّنة، والإيمان بها، وحَملِها على الحقيقةِ لا على المجاز، إلّا أنَّهم لا يُكيِّفون شيئًا من ذلك،»

ഖുർആനിലും ഹദീസിലും വന്നിട്ടുള്ള മുഴുവൻ സ്വിഫാത്തുകളും അംഗീകരിക്കുകയും വിശ്വസിക്കുകയും അവയെ ആലങ്കാരികമായല്ലാതെ യഥാർത്ഥ അർത്ഥത്തിൽ മനസ്സിലാക്കുകയും ചെയ്യണമെന്നത് അഹ്ലുസ്സുന്നയുടെ ഇജ്മാആണ്التمهيد (5/ 156)

 ഖവ്വാമു സുന്ന അബുൽ ഖാസിം അത്തൈമി (ഹി. 535)

 അദ്ദേഹം പറയുന്നു :

الْكَلَام فِي صِفَات اللَّه عز وجل مَا جَاءَ مِنْهَا فِي كتاب اللَّه، أَو رُوِيَ بِالْأَسَانِيدِ الصَّحِيحَة عَن رَسُول اللَّه صلى الله عليه وسلم َ -، فمذهب السّلف رَحْمَة اللَّه عَلَيْهِم أَجْمَعِينَ إِثباتها وإِجراؤها عَلَى ظَاهرهَا، وَنفي الْكَيْفِيَّة عَنْهَا،

ഖുർആനിലും സ്വഹീഹായ ഹദീസുകളിലും സ്ഥിരപ്പെട്ട അല്ലാഹുവിന്റെ സ്വിഫാത്തുകൾ സ്ഥിരപ്പെടുത്തുകയും ബാഹ്യമായ അർത്ഥത്തിൽ അവയെ മനസ്സിലാക്കുകയും രൂപം കൽപ്പിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് സലഫുകളുടെ മദ്ഹബ്.«الحجة في بيان المحجة» (1/ 188)

അൽപ്പം ചില ഉദാഹരണങ്ങൾ മാത്രമാണ് ഇവിടെ ക്രോഡീകരിച്ചത്. ഖുർആനിൽ ഫാതിഹ മുതൽ സൂറത്തുന്നാസ് വരെയുള്ള നിരവധി സ്വിഫാത്തുകൾക്ക് സലഫുകൾ നൽകിയ വിവരണങ്ങൾ സനോദോട് കൂടി ഉദ്ധരിക്കുന്ന ഇബ്നു അബീ ഹാതിം, ത്വബ്‌രി തുടങ്ങിയവരുടെ തഫ്സീർ ഗ്രന്ഥങ്ങളിൽ നിരവധി വായിക്കാൻ സാധിക്കും. സലഫുകളുടെ നിലപാട് ഈ വിഷയത്തിൽ എത്രമാത്രം കൃത്യമാണ്. ഇത്രയും വ്യക്തവുമായ ആസാറുകൾക്കും സലഫുകളുടെ അഭിപ്രായങ്ങളെക്കുറിച്ച് ആഴത്തിൽ അറിവുള്ള ഇമാമീങ്ങളുടെ സാക്ഷ്യങ്ങൾക്കും മുമ്പിൽ മറ്റാരുടെയും അവകാശവാദങ്ങൾക്ക് നിലനിൽപ്പില്ല എന്നതാണ് സത്യം. الله أعلم

പങ്കിടുക: