നോമ്പ് 25 -തറാവീഹ്‌ നിസ്‌കാരം

Mohammed Shafeeque Madeena
February 5, 2026
15 കാഴ്ചകൾ

صلاة التراويحലിങ്ക് കോപ്പി ചെയ്തു!

തറാവീഹ്‌ നിസ്‌കാരംലിങ്ക് കോപ്പി ചെയ്തു!

തറാവീഹ്‌ നിസ്‌കാരം സ്‌ത്രീകൾക്കും പുരുഷൻമാർക്കും സുന്നത്താണ്‌. 

തറാവീഹ്‌ നിസ്‌കാരത്തിന്റെ സമയം

ഇശാ നിസ്‌കാരശേഷമാണ്‌ അത്‌ നിർവഹിക്കപ്പെടുക. രാത്രിയുടെ അവസാനം വരെ അതിന്റെ സമയം നീണ്ടു നിൽക്കുന്നു. ജമാഅത്തായി നിർവ്വഹിക്കലാണ്‌ ഉത്തമം.

തറാവീഹ്‌ നിസ്‌കാരത്തിന്റെ പ്രതിഫലം.

ഇബ്‌നു ഉസൈമീൻ رحمه الله പറയുന്നു: വളരെ ശ്രേഷ്‌ഠമായ നിസ്‌കാരമാണ്‌ തറാവീഹ്‌ നിസ്‌കാരം. കാരണം അത്‌ റമദാനിലെ രാത്രി നിസ്‌കാരമാണ്‌.

عَنْ ‌أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ: أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ قَامَ رَمَضَانَ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

 أخرجه البخاري 2009 ، ومسلم 759

നബി ﷺപറഞ്ഞു:"വിശ്വാസത്തോടു കൂടിയും പ്രതിഫലേ ച്ഛയോടു കൂടിയും റമദാനിൽ ഒരാൾ രാത്രി നിസ്‌കരിച്ചാൽ അവന്റെ മുൻകഴിഞ്ഞ പാപങ്ങൾ പൊറുക്കപ്പെടുന്നതാണ്‌ ".(ബുഖാരി , മുസ്‌ലിം)

നാല്‌ റക്‌അത്തുകൾ കഴിഞ്ഞാൽ അൽപസമയം വിശ്രമിക്കുന്നതിനാലാണ്‌ ‘തറാവീഹ്‌ ‘എന്ന്‌ ഈ നിസ്‌കാരത്തെ വിളിക്കുന്നത്‌. 

ഇബ്‌നു ഉസൈമീൻ رحمه الله മറ്റൊരിടത്ത്‌ പറഞ്ഞു: ‘തറാവീഹ്‌‘റമദാനിലെ രാത്രി നിസ്‌കാരമാണ്‌. ഇശാ നിസ്‌കാരശേഷമാണ്‌ അത്‌ നിർവഹിക്കപ്പെടുക.രാത്രിയു ടെ അവസാനംവരെ അതിന്റെ സമയം നീണ്ടുനിൽക്കുന്നു. 

സ്വഹീഹുൽ ബുഖാരിയിൽ ആഇശ رَضِيَ اللهُ عَنْهَا നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം:

عَنْ ‌عَائِشَةَ أُمِّ الْمُؤْمِنِينَ رَضِيَ اللهُ عَنْهَا: «أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ صَلَّى ذَاتَ لَيْلَةٍ فِي الْمَسْجِدِ، فَصَلَّى بِصَلَاتِهِ نَاسٌ، ثُمَّ صَلَّى مِنَ الْقَابِلَةِ، فَكَثُرَ النَّاسُ، ثُمَّ اجْتَمَعُوا مِنَ اللَّيْلَةِ الثَّالِثَةِ أَوِ الرَّابِعَةِ، فَلَمْ يَخْرُجْ إِلَيْهِمْ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَلَمَّا أَصْبَحَ قَالَ: قَدْ رَأَيْتُ الَّذِي صَنَعْتُمْ، وَلَمْ يَمْنَعْنِي مِنَ الْخُرُوجِ إِلَيْكُمْ إِلَّا أَنِّي خَشِيتُ أَنْ تُفْرَضَ عَلَيْكُمْ، وَذَلِكَ فِي رَمَضَانَ»

  أخرجه البخاري 1129 ، ومسلم 761

ആഇശ رَضِيَ اللهُ عَنْهَا നിവേദനം: നബി ﷺ ഒരിക്കൽ രാത്രിയിൽ പള്ളിയിൽവന്നു നിസ്‌കരിച്ചു.നബി ﷺ യെ തുടർന്ന്‌  കുറച്ചു പേർ നിസ്‌കരിച്ചു. പിറ്റേ ദിവസം നിസ്‌കരിക്കാൻ വന്നപ്പോൾ ആളുകൾ വർദ്ധിച്ചിരുന്നു.മൂന്നാമത്തെയോ നാലാമത്തെയോ ദിവസമായപ്പോൾ നബി ﷺനിസ്‌കരിക്കാൻ പള്ളിയിലേക്ക്‌ വന്നില്ല. നേരം പുലർന്നപ്പോൾ അവിടുന്ന്‌ﷺപറഞ്ഞു. ഇന്നലെ രാത്രിയിൽ നിങ്ങൾ ഒരുമിച്ചു കൂടിയത്‌ ഞാൻ അറിയാതിരുന്നതല്ല,നിങ്ങളുടെ മേൽ അതു (ഖിയാമുല്ലൈൽ) ഫർളാക്കപ്പെടുമോ എന്നു ഭയന്നായിരുന്നു ഞാൻ നിങ്ങളുമൊത്തു നിസ്‌കരിക്കാൻ വരാതിരുന്നത്‌. അതൊരു റമദാനിലായിരുന്നു.(ബുഖാരി , മുസ്‌ലിം) 

തറാവീഹ്‌ നിസ്‌കാരത്തിന്റെ റക്‌അത്തുകളുടെ എണ്ണം

തറാവീഹ്‌ നിസ്‌കാരത്തിന്റെ റക്‌അത്തുകളുടെ എണ്ണത്തിൽ പണ്‌ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്‌. ഏറ്റവും ശരിയായ അഭിപ്രായം ദീർഘമായ റുകൂഅ്‌, സുജൂദ്‌, നിർത്തം എന്നിവയോടൊപ്പം പതിനൊന്നോ പതിമൂന്നോ റക്‌അത്തുകളാണ്‌.

عَنْ ‌أَبِي سَلَمَةَ بْنِ عَبْدِ الرَّحْمَنِ: «أَنَّهُ سَأَلَ عَائِشَةَ رَضِيَ اللهُ عَنْهَا: كَيْفَ كَانَتْ صَلَاةُ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي رَمَضَانَ؟ فَقَالَتْ: مَا كَانَ يَزِيدُ فِي رَمَضَانَ وَلَا فِي غَيْرِهَا عَلَى إِحْدَى عَشْرَةَ رَكْعَةً، يُصَلِّي أَرْبَعًا، فَلَا تَسَلْ عَنْ ‌حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي أَرْبَعًا، فَلَا تَسَلْ عَنْ ‌حُسْنِهِنَّ وَطُولِهِنَّ، ثُمَّ يُصَلِّي ثَلَاثًا..

 أخرجه البخاري 2013 ، ومسلم 738

നബി ﷺയുടെ റമദാനിലുളള നിസ്‌കാരത്തെ സംബന്ധിച്ച്‌ ആയിശ رَضِيَ اللهُ عَنْهَاയോട്‌ ചോദിക്കപെട്ടപ്പോൾ അവർ പറഞ്ഞു:" റമദാനിലോ അല്ലാത്തപ്പോഴോ പതിനൊന്നിൽ കൂടുതൽ അദ്ദേഹം ﷺ അധികരിപ്പിച്ചിരുന്നില്ല. നബി ﷺ നാല്‌ (റക്‌അത്തുകൾ) നിസ്‌കരിക്കും അതിന്റെ മേൻമയെ കുറിച്ചും ദൈർഘ്യത്തെ കുറിച്ചും നീ ചോദിക്കേണ്ടതില്ല. ശേഷം നാല്‌ (റക്‌അത്തുകൾ) നിസ്‌കരിക്കും അതിന്റെ മേന്മയെ കുറിച്ചും ദൈർഘ്യത്തെ കുറിച്ചും നീ ചോദിക്കേ ണ്ടതില്ല ശേഷം മൂന്ന്‌ (റക്‌അത്തുകൾ) നിസ്‌കരിക്കും". (ബുഖാരി , മുസ്‌ലിം)

പതിമൂന്ന്‌ റക്‌അത്തും ആവാം എന്നതിനുളള തെളിവ്‌ :

عَنِ ‌ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ: «كَانَتْ صَلَاةُ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ ‌ثَلَاثَ ‌عَشْرَةَ رَكْعَةً، يَعْنِي بِاللَّيْلِ»

 أخرجه البخاري 1138 ، ومسلم 764

ഇബ്‌നു അബ്ബാസി رَضِيَ اللهُ عَنْهَما ൽ നിന്നും നിവേദനം. അദ്ദേഹം പറഞ്ഞു; "നബി ﷺ യുടെ നിസ്‌കാരം പതിമൂന്ന്‌ റക്‌അത്തായിരുന്നു, അതായത്‌ രാത്രി നിസ്‌കാരം'.

(ബുഖാരി,മുസ്‌ലിം)

പതിനൊന്ന്‌ റക്‌അത്തിൽ കൂടുതൽ വർദ്ധിപ്പിക്കാമോ?

ഇബ്‌നു ഉസൈമീൻ رحمه الله പറയുന്നു:

‘ഈരണ്ട്‌ റക്‌അത്തുകളായി പതിനൊന്ന്‌ റക്‌അത്തിൽ  ചുരുക്കലാണ്‌ സുന്നത്ത്‌. എന്നാൽ റക്‌അത്തുകൾ വർധിപ്പിച്ചാൽ കുഴപ്പമില്ല ; കാരണം ഒരു ഹദീസിൽ ഇപ്രകാരം കാണാം:

عَنِ ‌ابْنِ عُمَرَ : «أَنَّ رَجُلًا سَأَلَ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ صَلَاةِ اللَّيْلِ، فَقَالَ رَسُولُ اللهِ عَلَيْهِ السَّلَامُ: صَلَاةُ اللَّيْلِ مَثْنَى مَثْنَى، فَإِذَا خَشِيَ أَحَدُكُمُ الصُّبْحَ صَلَّى رَكْعَةً وَاحِدَةً، تُوتِرُ لَهُ مَا قَدْ صَلَّى»

 أخرجه البخاري 990 ، ومسلم 749

നബി ﷺ യോട്‌ രാത്രി നമസ്‌കാരത്തെക്കുറിച്ച്‌ ചോദിക്കപ്പെട്ടു അപ്പോൾ അദ്ദേഹംﷺ പറഞ്ഞു രാത്രി നമസ്‌കാരം ഈരണ്ട്‌ റക്‌അത്തുകളാണ്‌ എന്നാൽ നിങ്ങൾ ആരെങ്കിലും സുബ്‌ഹി ഭയപ്പെട്ടാൽ. ഒരു റക്‌അത്തും കൂടി നിസ്‌കരിച്ചു ഒറ്റയാക്കി അവസാനിപ്പിക്കുക.(ബുഖാരി , മുസ്‌ലിം)

എന്നാൽ ഏറ്റവും ശ്രേഷ്‌ഠവും പൂർണവും നബിﷺയുടെ സുന്നത്തായ; സാവകാശത്തോടെ ദീർഘിച്ച പതിനൊന്ന്‌    റക്‌അത്ത്‌ ( ജനങ്ങൾക്ക്‌ ബുദ്ധിമുട്ടില്ലാത്ത തരത്തിൽ) നിസ്‌കരിക്കലാണ് ". 

തറാവീഹ്‌ നിസ്‌കാരത്തിന്റെ എണ്ണം ഇരുപത്തിമൂന്നാണെന്നതിന്‌ എന്തെങ്കിലും തെളിവുണ്ടോ?

 തറാവീഹ്‌ നിസ്‌കാരത്തിന്റെ എണ്ണം ഇന്ന്‌ നമ്മുടെ നാടുകളിൽ കാണുന്നത്‌ പോലെ ഇരുപത്തിമൂന്ന്‌ റക്‌അത്താണ്‌ സുന്നത്തെന്ന്‌ പലരും ധരിച്ചു വച്ചിട്ടുണ്ട്‌. ഇത്‌   ശരിയല്ല. കാരണം ഇരുപത്തിമൂന്ന്‌ റക്‌അത്തുകളാണ്‌   തറാവീഹ്‌ നിസ്‌കാരമെന്ന്‌ സ്‌ഥിരപ്പെടുത്തുന്ന ഒരു സ്വഹീഹായ ഹദീസോ ഇജ്‌മാഓ തദ്‌വിഷയത്തിൽ വന്നിട്ടില്ല.  എണ്ണം ഇരുപത്തിമൂന്നാണെന്ന്‌ ഫുഖഹാക്കൾ  തെളിവു പിടിക്കുന്ന ഹദീസുകളെല്ലാം ദുർബലമാണ്‌. 

ഉമർ رضي الله عنه കൽപ്പിച്ചതും ആ കാലഘട്ടത്തിൽ നിർവഹിച്ചതും ഇരുപത്തിമൂന്ന്‌ റക്‌അത്താണ്‌ എന്ന്‌ വന്നിട്ടുള്ള ഹദീസുകളെല്ലാം ദുർബലമാണ്‌. 

മറിച്ച്‌ പതിനൊന്ന്‌ റക്‌അത്ത്‌ ആയിരുന്നു ഉമർ رضي الله عنه കൽപ്പിച്ചത്‌ എന്ന്‌ വിവരിക്കുന്ന ഹദീസ്‌ സ്വഹീഹാണെന്ന്‌  പണ്‌ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്‌. 

ഇരുപത്തിമൂന്ന്‌ റക്‌അത്ത്‌ നിസ്‌കരിക്കുന്ന ഇമാമിൻറെ കൂടെ ജമാഅത്ത്‌ നിർവഹിക്കുന്ന ഒരാൾ പത്ത്‌ റക്‌അത്ത്‌ കഴിഞ്ഞാൽ സലാം വീട്ടി ബാക്കി പതിനൊന്നാമത്തെ    റക്‌അത്ത്‌ ഒറ്റക്ക്‌ നിസ്‌കരിക്കുന്നതാണോ നല്ലത്‌? അതല്ല, ഇമാമിന്റെ കൂടെ ഇരുപത്തിമൂന്ന്‌ റക്‌അത്തും പൂർത്തീകരിക്കുന്നതാണോ നല്ലത്‌?

ഇബ്‌നു ഉസൈമീൻ رحمه الله പറയുന്നു : “ ഇമാമിന്റെ കൂടെ മുഴുവനും പൂർത്തീകരിക്കുന്നതാണ്‌ നല്ലത്‌ കാരണം :

1) ഒരു ഹദീസിൽ ഇപ്രകാരം കാണാം:

فَقَالَ النبي ﷺ : إِنَّهُ مَنْ قَامَ مَعَ الإِمَامِ ‌حَتَّى ‌يَنْصَرِفَ ‌كُتِبَ ‌لَهُ ‌قِيَامُ ‌لَيْلَةٍ 

 നബി ﷺ പറഞ്ഞു "ആരെങ്കിലും ഇമാമിൻറെ കൂടെ അദ്ദേഹം പൂർത്തിയാക്കുന്നത്‌ വരെ ജമാഅത്തായി നമസ്‌കരിച്ചാൽ അവന്‌ രാത്രി മുഴുവനും നിസ്‌കരിച്ച പ്രതിഫലം ഉണ്ട്‌ ”. 

ഈ ഹദീസിന്റെ ആശയത്തിൽ നിന്ന്‌ ഇമാമിൻറെ കൂടെ  പരിപൂർണ്ണമായി നിസ്‌കരിക്കാത്തവന്‌ ഹദീസിൽ പറഞ്ഞ ‘രാത്രി മുഴുവൻ നിസ്‌കരിച്ച’ പ്രതിഫലം ലഭിക്കുകയില്ല  എന്ന്‌ മനസ്സിലാക്കാം.

2) മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം 

قَالَ النبي ﷺ: "‌إِنَّمَا ‌جُعِلَ ‌الْإِمَامُ ‌لِيُؤْتَمَّ ‌بِهِ..."

 أخرجه البخاري 378

നബി ﷺ പറഞ്ഞു “ഇമാമിനെ നിയോഗിക്കപ്പെട്ടിട്ടുള്ളത്‌ പരിപൂർണ്ണമായി പിന്തുടരപ്പെടാൻ വേണ്ടിയാണ്‌ ” 

മേൽപ്പറഞ്ഞതിന്റെ അടിസ്‌ഥാനത്തിൽ ഇമാമിന്റെ കൂടെ ഇരുപത്തിമൂന്ന്‌ റക്‌അത്ത്‌ പരിപൂർണ്ണമായി നിസ്‌കരിക്കുകയാണ്‌ വേണ്ടത്‌.’ 

ഇമാം തറാവീഹ്‌ നിസ്‌കാരത്തിൽ ഖത്‌മുൽ ഖുർആൻ  ദുആ നിർവഹിക്കുന്നുവെങ്കിൽ അദ്ദേഹത്തിൻറെ കൂടെ പരിപൂർണ്ണമായി ഇരുപത്തിമൂന്ന്‌ റക്‌അത്ത്‌ നിർവഹിക്കേണ്ടതുേണ്ടാ? ഖത്‌മുൽ ഖുർആൻ ദുആ നിർവഹിക്കുന്ന റകഅത്തിൽ നിന്ന്‌ മാറിനിന്ന്‌ ഒറ്റക്ക്‌ നിസ്‌കരിച്ചാൽ മേൽപ്പറഞ്ഞ ഹദീസിൽ വന്നിട്ടുള്ള രാത്രി മുഴുവൻ നിസ്‌കരിച്ചതിന്റെ പ്രതിഫലം ലഭിക്കാതെ പോകുമോ? 

ഖത്‌മുൽ ഖുർആൻ ദുആ നിർവഹിക്കപ്പെടുന്ന തറാവീഹ്‌ ജമാഅത്തിൽ ഒരുവൻ പങ്കെടുക്കാതിരിക്കുകയാണ്‌ വേണ്ടത്‌. അന്ന്‌ അതല്ലാത്ത മറ്റു പള്ളികൾ തെരഞ്ഞെടുക്കുകയാണ്‌ അവൻ ചെയ്യേണ്ടത്‌. എന്നാൽ അവൻ അത്തരം പള്ളിയിലാണ്‌ ഇഅ്‌തികാഫ്‌ നിർവഹിക്കുന്നത്‌ എങ്കിൽ :

അവൻ ഈ ദുആ നിർവഹിക്കപ്പെടുന്ന റക്‌അത്ത്‌ ഇമാമിന്റെ കൂടെ നിർവഹിക്കാതെ മാറി നിന്നാലും അവന്ന്‌ രാത്രി മുഴുവനും നിസ്‌കരിച്ച പ്രതിഫലം إن شاء الله ലഭിക്കുന്നതാണ്‌. 

കാരണം അവനെ അതിൽ നിന്ന്‌ തടഞ്ഞത്‌ ദീനിൽ അടിസ്‌ഥാനമില്ലാത്ത ഒരു കാര്യം ഇമാം നിർവഹിച്ചപ്പോൾ അതിൽ നിന്ന്‌ മാറിനിന്നു എന്നതാണ്‌.

വിത്‌ർ നിസ്‌കാരംലിങ്ക് കോപ്പി ചെയ്തു!

വിത്‌ർ നിസ്‌കാരത്തിന്റെ രൂപം

അവസാനത്തെ മൂന്ന്‌ റക്‌അത്ത്‌ വിത്‌ർ നിസ്‌കാരം നിർവഹിക്കേണ്ട രൂപം എങ്ങനെയാണ്‌?

രണ്ട്‌ റക്‌അത്ത്‌ നിസ്‌കരിച്ചതിനുശേഷം മൂന്നാമത്തെ റക്‌അത്ത്‌ ഒറ്റയായി അവസാനിപ്പിക്കലാണ്‌ ഏറ്റവും ശ്രേഷ്‌ഠം. 

عَنْ ‌عَائِشَةَ :كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُصَلِّي فِيمَا بَيْنَ أَنْ يَفْرُغَ مِنْ صَلَاةِ الْعِشَاءِ إِلَى الْفَجْرِ إِحْدَى عَشْرَةَ رَكْعَةً، ‌يُسَلِّمُ ‌بَيْنَ ‌كُلِّ ‌رَكْعَتَيْنِ وَيُوتِرُ بِوَاحِدَةٍ

أخرجه مسلم برقم (736)

ആഇശ رضي الله عنها നിവേദനം : “നബി ﷺ ഇശാഅ്‌ നിസ്‌കാരത്തിനും ഫജര്‍ നിസ്‌കാരത്തിനും ഇടയിൽ പതിനൊന്ന്‌  റക്‌അത്ത്‌ നിസ്‌കരിക്കാറുണ്ടായിരുന്നു. ഈരണ്ട്‌ റക്‌അത്തായി സലാം വീട്ടിയതിനു ശേഷം അവസാനത്തെ റക്‌അത്ത്‌ ഒറ്റയായി നിസ്‌കരിക്കാറായിരുന്നു പതിവ് ”.

രാത്രി നമസ്‌കാരം ഒറ്റയായി അവസാനിപ്പിക്കാനാണല്ലോ നബി പഠിപ്പിച്ചത്‌.എന്നാൽ ഒരാൾ തറാവീഹ്‌ നിസ്‌കാരം പരിപൂർണ്ണമായി വിത്‌റോടുകൂടി നിസ്‌കരിക്കുകയും ശേഷം അവന്ന്‌ രണ്ടോ അതിൽ കൂടുതലോ നിസ്‌കരിക്കൽ അനുവദനീയമാണോ? 

രാത്രി നിസ്‌കാരം ഒറ്റയിൽ അവസാനിപ്പിക്കുന്നതാണ്‌ സുന്നത്ത്‌

عَنِ ‌ابْنِ عُمَرَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: « ‌اجْعَلُوا ‌آخِرَ ‌صَلَاتِكُمْ ‌بِاللَّيْلِ ‌وِتْرًا »

«صحيح مسلم 751» 

 നബി ﷺ പറഞ്ഞു : “നിങ്ങളുടെ രാത്രി നിസ്‌കാരം ഒറ്റയിൽ അവസാനിപ്പിക്കൂ..”

മേൽപ്പറഞ്ഞതുപോലെ വിത്‌റ്‌ നിസ്‌കരിച്ചതിനുശേഷം  അവന്ന്‌ രണ്ട്‌ റക്‌അത്തോ അതിൽ കൂടുതലോ നിസ്‌കരിക്കാവുന്നതാണ്‌.

‌قالت عَائِشَةُ...." وَيُصَلِّي تِسْعَ رَكَعَاتٍ، لَا يَجْلِسُ فِيهَا إِلَّا فِي الثَّامِنَةِ فَيَذْكُرُ اللهَ وَيَحْمَدُهُ وَيَدْعُوهُ. ثُمَّ يَنْهَضُ وَلَا يُسَلِّمُ، ثُمَّ يَقُومُ فَيُصَلِّي التَّاسِعَةَ، ثُمَّ يَقْعُدُ فَيَذْكُرُ اللهَ وَيَحْمَدُهُ وَيَدْعُوهُ، ثُمَّ يُسَلِّمُ تَسْلِيمًا يُسْمِعُنَا، ثُمَّ يُصَلِّي رَكْعَتَيْنِ بَعْدَ مَا يُسَلِّمُ وَهُوَ قَاعِدٌ.

صحيح مسلم (746)

നബിﷺയുടെ വിത്‌റ്‌ നിസ്‌കാരത്തെ കുറിച്ച്‌ മഹതിയായ ആഇശയോട്‌ ചോദിക്കപ്പെട്ടപ്പോൾ മഹതി പറഞ്ഞു : “ഒരിക്കൽ നബി ﷺ ഒമ്പത്‌ റക്‌അത്ത്‌ രാത്രി നിസ്‌കാരം നിർവഹിച്ചു. അതിൽ എട്ടാമത്തെ റക്‌അത്തിൽ ഇരിക്കുകയും. സലാം വീട്ടാതെ ഒമ്പതാമത്തെ റക്‌അത്തിൽ പ്രവേശിക്കുകയും ആ റക്‌അത്ത്‌ പൂർത്തിയായതിനു ശേഷം സലാം വീട്ടുകയും ചെയ്‌തു. ശേഷം അദ്ദേഹം രണ്ട്‌ റക്‌അത്ത്‌  ഇരുന്നു കൊണ്ട്‌ നിസ്‌കരിക്കുകയും ചെയ്‌തു”.

ശ്രദ്ധിക്കുക: എന്നാൽ രണ്ടാമതും വിത്‌റ്‌ നിസ്‌കരിക്കാൻ പാടില്ല. കാരണം മറ്റൊരു ഹദീസിൽ ഇപ്രകാരം കാണാം.

عَنْ قَيْسِ بْنِ طَلْقٍ، قَالَ: زَارَنَا طَلْقُ بْنُ عَلِيٍّ فِي يَوْمٍ مِنْ رَمَضَانَ.........، فَإِنِّي سَمِعْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «‌لَا ‌وِتْرَانِ فِي لَيْلَةٍ»

« سنن أبي داود 1439 »

നബി ﷺ പറഞ്ഞു : “ഒരു രാത്രിയിൽ രണ്ട്‌ വിത്‌റ്‌ നിസ്‌കരിക്കാൻ പാടില്ല”.

വിത്‌ർ നിസ്‌കാരത്തിൻറെ വ്യത്യസ്‌തമായ രൂപങ്ങളെ കുറിച്ച്‌ كتاب الصلاة) إن شاء الله സുന്നത്ത്‌ നിസ്‌കാരങ്ങൾ) എന്ന അധ്യായത്തിൽ പിന്നീട്‌ വിശദീകരിക്കുന്നതാണ്‌.

മൂന്ന്‌ റക്‌അത്ത്‌ വിത്‌ർ നിസ്‌കാരം നിർവഹിക്കുന്ന ഒരാൾക്ക്‌ മൂന്ന്‌ റക്‌അത്തും ഒരുമിച്ച്‌ നിസ്‌കരിച്ച്‌ സലാം വീട്ടാമോ?

മൂന്ന്‌ റക്‌അത്തും ഒരുമിച്ച്‌ നിസ്‌കരിക്കാവുന്നതാണ്‌.

രൂപം: രണ്ട്‌ റക്‌അത്തിന്‌ ശേഷം അത്തഹിയ്യാത്തിന്റെ ഇരുത്തം ഇരിക്കാതെ നേരെ മൂന്നാമത്തെ റക്‌അത്തിൽ പ്രവേശിക്കുകയും ശേഷം മൂന്നാമത്തെ റക്‌അത്തിന്റെ  അവസാനം സലാം വീട്ടുകയും ചെയ്യുക.

വിത്‌ർ നിസ്‌കാരത്തിൽ പ്രതേ്യകമായി ഏതെങ്കിലും സൂറത്തുകൾ പാരായണം ചെയ്യൽ സുന്നത്തുണ്ടോ?

ഒന്നാമത്തെ റക്‌അത്തിൽ سبح اسم ربك الأعلى എന്ന്‌ തുടങ്ങുന്ന سورة الأعلى യും രണ്ടാമത്തേതിൽ قل يا أيها الكافرون സൂറത്തും, ശേഷം മൂന്നാമത്തെ റക്‌അത്തിൽ قل هو الله أحد എന്ന്‌ തുടങ്ങുന്ന سورة الإخلاص ഉം പാരായണം ചെയ്യൽ സുന്നത്താണ്‌. 

ശ്രദ്ധിക്കുക: ചില ഇമാമീങ്ങൾ മൂന്നാമത്തെ റക്‌അത്തിൽ سورة الإخلاص ന്റെ കൂടെ മുഅവ്വിദതാൻ (സൂറത്തുൽ ഫലഖും സൂറത്തുന്നാസും) പാരായണം ചെയ്യൽ സുന്നത്താണെന്ന്‌ പറയാറുണ്ട്‌. എന്നാൽ ഇത്‌ സുന്നത്താണെന്ന്‌ സ്‌ഥിരീക്കുന്ന ഒരു പ്രാമാണിക തെളിവും വന്നിട്ടില്ല.

വിത്‌ർ നിസ്‌കാരത്തിന്‌ ശേഷം ഏതെങ്കിലും ദിക്‌റ്‌ സുന്നത്തുണ്ടോ? 

വിത്‌ർ നിസ്‌കാരത്തിനു ശേഷം سبحان الملك القدوس എന്ന്‌ മൂന്നുപ്രാവശ്യം ചൊല്ലൽ സുന്നത്താണ്‌. മൂന്നാമത്തതിൽ ശബ്ദം ഉയർത്തുകയും ചെയ്യുക.

عَنْ أُبَيِّ بْنِ كَعْبٍ، قَالَ: كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا سَلَّمَ فِي الْوِتْرِ، قَالَ: «‌سُبْحَانَ ‌الْمَلِكِ ‌الْقُدُّوسِ»

«سنن أبي داود- 1430» صحيح أبي داود ( الأباني )" 1284.و صححه الشيخ مقبل 

വിത്‌റിലെ ഖുനൂത്ത്‌

വിത്‌ർ നിസ്‌കാരത്തിൽ ഖുനൂത്തിന്റെ പ്രാർത്ഥന നിർവഹിക്കൽ സുന്നത്താണ്‌.

قَالَ الْحَسَنُ بْنُ عَلِيٍّ رَضِيَ عَنْهُمَا: عَلَّمَنِي رَسُولُ صَلَّى عَلَيْهِ وَسَلَّمَ كَلِمَاتٍ أَقُولُهُنَّ فِي الْوِتْرِ..

അലി رضي الله عنه വിന്റെ പുത്രൻ ഹസൻ رضي الله عنهم പറഞ്ഞു വിത്‌റിൽ പ്രാർത്ഥിക്കാൻ നബി ﷺ എന്നെ ഇപ്രകാരം പഠിപ്പിച്ചു...

«اللَّهُمَّ اهْدِنِي ‌فِيمَنْ ‌هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، إِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ»

«سنن أبي داود 1425» [صححه الألباني]

വിത്‌റിലെ ഖുനൂത്ത്‌ എപ്പോഴൊക്കെയാണ്‌ സുന്നത്ത്‌  എന്നതിൽ അഭിപ്രായ വിത്യാസമുണ്ട്‌ 

1) നിരുപാധികം (വർഷത്തിൽ എല്ലാ ദിവസവും ) സുന്നത്താണ്‌. 

ഹനഫീ മാലിക്കീ ഹമ്പലീ മദ്‌ഹബുകളിലെ ‘ഒരഭിപ്രായം’ ഇതാണ്‌. 

2) റമളാനിലെ രണ്ടാമത്തെ പകുതിയിലെ വിത്‌റിൽ    ഖുനൂത്ത്‌ സുന്നത്താണ്‌. ഇമാം മാലിക്‌ ,ഇമാം ശാഫിഈ ഇമാം അഹ്മദ്‌ رحمهم الله എന്നിവരുടെ ‘ഒരഭിപ്രായം’ ഇതാണ്‌.

3) വിത്‌ർ നിസ്‌കാരം വാജിബാണെന്നതുപോലെ അതിലെ ഖുനൂത്തും വാജിബാണ്‌.

ഇമാം അബൂഹനീഫയുടെ അഭിപ്രായം ഇപ്രകാരമാണ്‌.

ഈ അഭിപ്രായവ്യത്യാസങ്ങൾ വിശദീകരിച്ചുകൊണ്ട്‌ ബഹുമാന്യ അധ്യാപകനായ ശെയ്‌ഖ്‌ സുലൈമാൻ അറുഹൈലി حفظه الله വിവരിക്കുകയാണ്‌: ‘വർഷത്തിൽ എല്ലാ ദിവസവും സുന്നത്താണെന്നതാണ്‌ ശരിയായ അഭിപ്രായം.എന്നാൽ ഏറ്റവും ശരിയായ അഭിപ്രായം പതിവാക്കാതെ ഇടക്ക്‌ ഖുനൂത്ത്‌ നിർവഹിച്ചും ഒഴിവാക്കിയും നിർവഹിക്കലാണ്‌ '.

കാരണം വിത്‌ർ നിസ്‌കാരവുമായി ബന്ധപ്പെട്ട ഹദീസുകൾ രിവായത്ത്‌ ചെയ്‌ത സ്വഹാബികളിൽ ഹസൻ 

رضي الله عنهم നിന്നല്ലാതെ മറ്റാരിൽ നിന്നും ഖുനൂത്തിന്റെ വിഷയം പ്രതിപാദിച്ചിട്ടില്ല. എന്നാൽ റമദാനിലെ രണ്ടാം പകുതിയിൽ അതിന്‌ പ്രത്യേകം ശ്രേഷ്‌ഠതയുണ്ട്‌ കാരണം: സ്വഹാബാക്കളിൽ നിന്ന്‌ അത്‌ സ്‌ഥിരപ്പെട്ടു വന്നിട്ടുണ്ട്‌.

أن أبيَّ بن كعب أمَّهم - يعني في رمضان - وكان يَقنُتُ في النصفِ الآخِرِ من رمضان

«سنن أبي داود» (2/ 567 صححه الأرنؤوط)

ഉബയ്യുബ്‌നു കഅബ്‌ رضي الله عنه ഇമാമായി നിന്നു. അദ്ദേഹം ഖുനൂത്ത്‌ നിർവഹിച്ചത്‌ റമദാനിലെ രണ്ടാം പകുതിയിലായിരുന്നു.

عَنْ نَافِعٍ، عَنِ ابْنِ عُمَرَ، «أَنَّهُ كَانَ لَا يَقْنُتُ، إِلَّا فِي النِّصْفِ» يَعْنِي مِنْ رَمَضَانَ"

 مصنف ابن أبي شيبة (2/ 98) (6932 و6933) صحيح

ഇബ്‌നു ഉമർ رضي الله عنهم റമദാനിലെ രണ്ടാം പകുതിയിൽ അല്ലാതെ ഖുനൂത്ത്‌ നിർവഹിക്കാറുണ്ടായിരുന്നില്ല.’

നിസ്‌കാരത്തിൽ ഖുനൂത്തിന്റെ ദുആ നിർവഹിക്കേണ്ടത്‌ എപ്പോഴാണ്‌ ?

റുകൂഇന്‌ ശേഷമാണോ മുമ്പാണോ എന്ന വിഷയത്തിൽ പണ്‌ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്‌ 

1) ശാഫിഈ, ഹമ്പലീ മദ്‌ഹബുകളിൽ റുകൂഇന്‌ ശേഷമാണ്‌ എന്ന അഭിപ്രായമാണ്‌. 

2) ഇമാം അബു ഹനീഫ, മാലിക്‌ رحمهما الله എന്നിവരുടെ അഭിപ്രായം റുകൂഇന്‌്‌ മുമ്പാണ്‌ എന്നതാണ്‌.

    ഇബ്‌നു ഉസൈമീൻ رحمه الله പറയുന്നു: ‘റുകൂഇന്‌ ശേഷവും മുമ്പും രണ്ടും അനുവദനീയമാണ്‌. ഏറ്റവും ശ്രേഷ്‌ഠം റുകൂഇന്‌ ശേഷമാണ്‌.ഇതാണ്‌ ഏറ്റവും ശരി ’. 

ഇമാം ഖുനൂത്തിന്റെ പ്രാർത്ഥന നിർവഹിക്കുമ്പോൾ പിന്നിലുള്ളവർക്ക്‌ കൈ ഉയർത്താമോ?

രണ്ടഭിപ്രായമാണ്‌ തദ്‌വിഷയത്തിലുള്ളത്‌ :

1) കൈകൾ ഉയർത്തൽ സുന്നത്താണ്‌. ഇമാം അഹ്മദ്‌ رحمه الله പോലെയുള്ള പണ്‌ഡിതരുടെ അഭിപ്രായം ഇപ്രകാരമാണ്‌ .

സുന്നത്താണെന്നതിന്‌ തെളിവു പിടിച്ചത്‌ താഴെ പറയുന്ന ഉമർ رضي الله عنه നിന്നുള്ള സംഭവമാണ്‌. 

«‌عَنْ ‌أَبِي ‌رَافِعٍ ‌قَالَ:" ‌صَلَّيْتُ ‌خَلْفَ ‌عُمَرَ ‌بْنِ ‌الْخَطَّابِ ‌رَضِيَ ‌اللهُ ‌عَنْهُ ‌فَقَنَتَ ‌بَعْدَ ‌الرُّكُوعِ ‌وَرَفَعَ ‌يَدَيْهِ ‌وَجَهَرَ ‌بِالدُّعَاءِ»

 «السنن الكبرى – البيهقي- 3193» (2/ 300 ط العلمية) صححه الألباني

അബൂ റാഫി رحمه الله പറയുന്നു: “ ഞാൻ ഉമറിന്റെ رضي الله عنه പിന്നിൽ നിസ്‌കരിച്ചു. അദ്ദേഹം റുകൂഇന്‌ ശേഷം ഖുനൂത്ത്‌ നിർവഹിക്കുകയും കൈകൾ ഉയർത്തി ഉറക്കെ പ്രാർത്ഥിക്കുകയും ചെയ്‌തു.”

നബി ﷺ നാസിലത്തിന്റെ ഖുനൂത്തിൽ കൈ ഉയർത്തിയതിനെ ഖിയാസ്‌ ചെയ്‌തും ‘കൈ ഉയർത്തൽ‘ അനുവദനീയമാണെന്നതിനെ സ്‌ഥാപിക്കുന്നുണ്ട്‌.

2) കൈ ഉയർത്താൻ പാടില്ല. ഇമാം മാലിക്‌ ഔസായി رحمهم الله തുടങ്ങിയ പണ്‌ഡിതരുടെ അഭിപ്രായം ഇപ്രകാരമാണ്‌ .

ഇബ്‌നു ഉസൈമീൻ رحمه اللهപറയുന്നു:” കൈകൾ ഉയർത്താം എന്നതാണ്‌ ശരിയായ അഭിപ്രായം.” 

ഖുനൂത്തിൽ മഅ്‌മൂമീങ്ങൾ ആമീൻ പറയൽ

പിന്നിലുള്ളവർക്ക്‌ ആമീൻ പറയാം. 

അതിന്‌ തെളിവായി പണ്‌ഡിതർ ഉദ്ധരിച്ചത്‌ ഇബ്‌നു അബ്ബാസിൽ رضي الله عنهما നിന്നുള്ള നബി ﷺ ഒരു മാസം ഖുനൂത്ത്‌ നിർവഹിച്ചപ്പോൾ പിന്നിലുള്ളവർ ആമീൻ പറഞ്ഞു എന്ന ഹദീസ്‌ ആണ്‌. 

ഇബ്‌നു ഖുദാമ رحمه الله പറയുന്നു: ‘ഇമാം ദുആ ചെയ്‌താൽ പിന്നിലുള്ളവർക്ക്‌ ആമീൻ പറയാം. ഈ വിഷയത്തിൽ അഭിപ്രായവ്യത്യാസമുള്ളതായി നമുക്ക്‌ അറിയില്ല’. 

" إِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ "

എന്ന്‌ ഇമാം ഖുനൂത്തിൽ പറയുന്ന സന്ദർഭത്തിൽ പിന്നിലുള്ള മഅ്‌മൂമീങ്ങൾ ആമീൻ പറയേണ്ടതുണ്ടോ?

ആമീൻ പറയേണ്ടതില്ല. 

ഈ വിഷയത്തിൽ പണ്‌ഡിതന്മാർക്കിടയിൽ രണ്ട്‌ അഭിപ്രായങ്ങളാണ്‌ പ്രധാനമായും ഉള്ളത്‌ : 

1) മിണ്ടാതിരിക്കൽ : സഹാബാക്കളിൽ നിന്നോ മറ്റോ ഈ വിഷയത്തിൽ പ്രതേ്യകിച്ച്‌ ഒന്നും വരാത്തതിനാൽ    മിണ്ടാതിരിക്കലാണ്‌ ഉത്തമം , ശെയ്‌ഖ്‌ സുലൈമാൻ  അറുഹൈലി حفظه الله പോലെയുള്ള പണ്‌ഡിതന്മാരുടെ അഭിപ്രായം ഇപ്രകാരമാണ്‌.

2) ( سبحانك) പോലെയുള്ള അല്ലാഹുവിനെ പരിശുദ്ധപ്പെടുത്തുന്ന തസ്‌ബീഹ്‌ ചൊല്ലുക.

 ഇബ്‌നു ഉസൈമീൻ رحمه الله പോലെയുള്ള പണ്‌ഡിതന്മാരുടെ അഭിപ്രായം ഇപ്രകാരമാണ്

രണ്ട്‌ അഭിപ്രായം പറഞ്ഞതിനുശേഷം അദ്ദേഹം رحمه الله  പറഞ്ഞു:’ഇവയിൽ എതോന്നു സ്വീകരിച്ചാലും കുഴപ്പമില്ല’.

ഖുനൂത്തിലെ ദുആ

ഹദീസുകളിൽ വന്നിട്ടുള്ള ഖുനൂത്തിന്റെ രൂപം:

«اللَّهُمَّ اهْدِنِي ‌فِيمَنْ ‌هَدَيْتَ، وَعَافِنِي فِيمَنْ عَافَيْتَ، وَتَوَلَّنِي فِيمَنْ تَوَلَّيْتَ، وَبَارِكْ لِي فِيمَا أَعْطَيْتَ، وَقِنِي شَرَّ مَا قَضَيْتَ، إِنَّكَ تَقْضِي وَلَا يُقْضَى عَلَيْكَ، وَإِنَّهُ لَا يَذِلُّ مَنْ وَالَيْتَ، وَلَا يَعِزُّ مَنْ عَادَيْتَ، تَبَارَكْتَ رَبَّنَا وَتَعَالَيْتَ»،

 «سنن أبي داود 1425» [صححه الألباني]

അല്ലാഹുവേ, നീ സന്മാർഗത്തിലാക്കിയവരുടെ കൂട്ടത്തിൽ എന്നെയും നീ ചേർക്കേണമേ, നീ വിട്ടുവീഴ്‌ച ചെയ്‌തവരുടെ കൂട്ടത്തിൽ എന്നോടും വിട്ടുവീഴ്‌ചകാണിക്കേണമേ, നീ സംരക്ഷണം ഏറ്റെടുത്തവരോടൊപ്പം എന്നെയും പരിരക്ഷിക്കേണമേ , നീ എനിക്കു നൽകിയതിലെല്ലാം അനുഗ്രഹം (ബറക്കത്ത്‌)നൽകേണമേ, നീ വിധിച്ചതിലെ തിന്മകളിൽനിന്നും എന്നെ നീ കാത്തുരക്ഷിക്കേണമേ, നീയാണ്‌ എല്ലാം വിധിക്കുന്നത്‌. നിന്റെ തീരുമാനത്തിനെതിരിൽ വിധിക്കുന്നവനില്ല, നിന്നോട്‌ കൂറു പുലർത്തിയവൻ പരാജിതനാവുകയില്ല,ശത്രുത കാണിച്ചവർ (നീ കോപിച്ചവർ) പ്രതാപിയാകുകയില്ല.ഞങ്ങളുടെ റബ്ബേ നീ മഹത്വമുടയവനും അനുഗ്രഹപൂർണ്ണനുമായിരിക്കുന്നു.

عَنْ عَلِيِّ بْنِ أَبِي طَالِبٍ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‌كَانَ ‌يَقُولُ ‌فِي ‌وِتْرِهِ: (‌اللَّهُمَّ ‌إِنِّي ‌أَعُوذُ ‌بِرِضَاكَ ‌مِنْ ‌سَخَطِكَ، وَأَعُوذُ بِمُعَافَاتِكَ مِنْ عُقُوبَتِكَ، وَأَعُوذُ بِكَ مِنْكَ لَا أُحْصِي ثَنَاءً عَلَيْكَ، أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ)

 سنن الترمذي 3566[صححه الألباني]

അല്ലാഹുവേ, നിശ്ചയമായും ഞാൻ നിന്റെ കോപത്തിൽ നിന്നും നിന്റെ തൃപ്‌തിയിൽ അഭയം പ്രാപിക്കുന്നു. നിന്റെ ശിക്ഷയിൽ നിന്നും നിന്റെ മാപ്പിലും ഞാൻ അഭയം പ്രാപിക്കുന്നു. നിന്നിൽനിന്നുള്ള എല്ലാ വിഷമങ്ങളിൽ നിന്നും നിന്നോട്‌ ഞാൻ കാവൽ തേടുന്നു. നിന്റെ മേലുള്ള സ്‌തുതിയെകണക്കാക്കാൻ എനിക്ക്‌ കഴിയില്ല. നീ നിന്നെക്കുറിച്ച്‌ പ്രകീർത്തിച്ചത്‌ എങ്ങനെയാണ അങ്ങനെയാണ്‌ നീ.

ഖുനൂത്തിൽ ഹദീസിൽ വന്ന ദുആഇനേക്കാൾ മറ്റെന്തെങ്കിലും അധികരിപ്പിക്കാമോ?

മേൽപ്പറഞ്ഞ ഹദീസുകളിൽ വന്നതല്ലാത്ത മറ്റു ദുആകൾ ഖുനൂത്തിൽ അധികരിപ്പിക്കുന്നത്‌ കൊണ്ട്‌ കുഴപ്പമില്ല. കാരണം അബൂഹുറൈറ رضي الله عنه ഖുനൂത്തിൽ കാഫിരീങ്ങൾക്കെതിരെ ശാപ പ്രാർത്ഥന ചെയ്യാറുണ്ടായിരുന്നു. 

ഇബ്‌നു ഉസൈമീൻ رحمه الله പറയുന്നു: എന്നാൽ  പിന്നിലുള്ളവർക്ക്‌ (മഅ്‌മൂമീങ്ങൾക്ക്‌) പ്രയാസമുണ്ടാക്കുന്ന തരത്തിൽ ദുആഇന്റെ –ദൈർഘ്യം    വർദ്ധിപ്പിക്കാൻ പാടില്ല. 

************

الله تعالى أعلم ..

وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين

പങ്കിടുക: