സ്വഹാബികളോടുള്ള കടമകൾ - 09

Anas Nadeeri
January 13, 2026
19 കാഴ്ചകൾ
സ്വഹാബികളോടുള്ള കടമകൾ - 09

സ്വഹാബികളോടുള്ള കടമകൾ - 9ലിങ്ക് കോപ്പി ചെയ്തു!

✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله

🖋️ വിവ: അനസ് നദീരി

••┈•┈••✦✿✦••┈•┈••

9. സ്വഹാബികൾക്ക് നേരെയുള്ള അതിക്രമങ്ങളെ ചെറുക്കുകയും അവരെ വെറുക്കുന്നവരെ വെറുക്കുകയും ചെയ്യുക.ലിങ്ക് കോപ്പി ചെയ്തു!

ഇത് അവരോടുള്ള കടമയും സത്യസന്ധമായ സ്നേഹത്തിൻ്റെ ഭാഗവുമാണ്.

وأهل بيت النبي والصحب قاطبة ** عنهم نذب وحب القوم نعتقد

“നബികുടുംബത്തോടും മുഴുവൻ സ്വഹാബികളോടുമുള്ള അതിക്രമങ്ങളെ നാം ചെറുക്കും. അവരോടുള്ള സ്നേഹം നമ്മുടെ അഖീദയാണ്.”(നള്വ്‌മുൽ ജൗഹറത്തുൽ ഫരീദഃ)

അത്ത്വഹാവി رحمه الله പറഞ്ഞു:

ونبغض من يبغضهم، وبغير الخير يذكرهم

“അവരെ വെറുക്കുന്നവരെയും നല്ലതല്ലാത്ത രൂപത്തിൽ അവരെ കുറിച്ച് സംസാരിക്കുന്നവരെയും നാം വെറുക്കുന്നു.”(അൽഅഖീദത്തുത്ത്വഹാവിയ്യ)

ഇതിനുള്ള തെളിവ് നബി ﷺ യുടെ ഹദീസാണ്. അവിടുന്ന് ﷺ പറഞ്ഞു:

أوثقُ عُرَى الإيمانِ الحُبُّ في اللهِ والبغضُ في اللهِ

“ഈമാനിന്റെ ഏറ്റവും ബലവത്തായ പാശം അല്ലാഹുവിന്റെ മാർഗത്തിൽ സ്നേഹിക്കലും അവൻ്റെ മാർഗത്തിൽ വെറുക്കലുമാണ്.”(ത്വബ്റാനി, ശൈഖ് അൽബാനി ഹസനാണെന്ന് വിധിച്ചു)

ആദരണീയരായ സ്വഹാബികളെ ആക്ഷേപിക്കുന്നവർ അല്ലാഹുവിൻ്റെ മാർഗത്തിൽ വെറുക്കപ്പെടാൻ ഏറ്റവും കൂടുതൽ അർഹിക്കുന്നവരിൽ ഉൾപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. സ്വഹാബികളോട് ശത്രുത വെച്ച് പുലർത്തുന്നവർക്ക് എതിരെ നിലകൊള്ളലും അവരുടെ നുണപ്രചരണങ്ങൾക്ക് മറുപടി നൽകലും അവർ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളെ ദൂരീകരിക്കലും ഏറ്റവും മഹത്തരമായ ജിഹാദുകളിൽ പെട്ടതാണ്.

പങ്കിടുക: