സ്വഹാബികളോടുള്ള കടമകൾ - 04

Anas Nadeeri
January 13, 2026
14 കാഴ്ചകൾ
സ്വഹാബികളോടുള്ള കടമകൾ - 04

സ്വഹാബികളോടുള്ള കടമകൾ - 4ലിങ്ക് കോപ്പി ചെയ്തു!

✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله 

🖋️ വിവ: അനസ് നദീരി 

••┈•┈••✦✿✦••┈•┈••

4. സ്വഹാബികളെ കുറിച്ച് നല്ലത് പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക.ലിങ്ക് കോപ്പി ചെയ്തു!

وتَولَّ أصحابَ النبي وآلَهُ ** واذع محاسنهم جميعًا وانشرِ

“നബി ﷺ യുടെ സ്വഹാബികളോടും കുടുംബത്തോടും നീ സ്നേഹബന്ധം വെച്ചുപുലർത്തുകയും അവരുടെ മേന്മകളും ശ്രേഷ്ഠതകളും പ്രചരിപ്പിക്കുകയും ചെയ്യുക.”

സ്വഹാബികളെ കുറിച്ച് നല്ലത് പറയുകയും അവരെ പ്രശംസിക്കുകയും അവരുടെ മേന്മകൾ പ്രചരിപ്പിക്കുകയും ചെയ്യുക എന്നത് അവരോടുള്ള സ്നേഹത്തിൻ്റെ ഭാഗമാണ്. ഇതാണ് എക്കാലത്തും അഹ്‌ലുസ്സുന്നയുടെ ഉലമാക്കളും ഇമാമീങ്ങളും സ്വീകരിച്ചിട്ടുള്ള രീതി. അത് അവർ അവരുടെ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അൽ-മുസനി رحمه الله പറഞ്ഞു:

ويقال بفضلهم، ويذكرون بمحاسن أفعالهم

“അവരുടെ ശ്രേഷ്ഠതകൾ പറയുകയും അവരുടെ മേന്മകൾ വിവരിച്ചുകൊണ്ട് അവരെക്കുറിച്ച് സ്മരിക്കപ്പെടുകയും വേണം.”(ശർഹുസുന്നഃ)

ഇബ്നു അബീ സമനീൻ رحمه الله പറയുന്നു:

ومن قول أهل السنة أن يعتقد المرء المحبة لأصحاب النبي ﷺ، وأن ينشر محاسنهم وفضائلهم

“ഏതൊരാൾക്കും നബി ﷺ യുടെ സ്വഹാബികളോട് മനസ്സിൽ സ്നേഹം ഉണ്ടായിരിക്കുകയും സ്വഹാബികളുടെ മേന്മകളും ശ്രേഷ്ഠതകളും പ്രചരിപ്പിക്കുകയും ചെയ്യണമെന്നതാണ് അഹ്‌ലുസ്സുന്നയുടെ നിലപാട്.”(ഉസ്വൂലുസ്സുന്നഃ)

ഇബ്നു അബീ ദാവൂദ് رحمه الله പറഞ്ഞു:

وَقُلْ خَيْرَ قولٍ في الصَّحَابةِ كُلِّهِمْ ** ولا تَكُ طَعَّاناً تَعِيْبُ وَتَجْرَحُ

“എല്ലാ സ്വഹാബികളെ സംബന്ധിച്ചും നീ നല്ലത് പറയുക, അവരെ അധിക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു ആക്ഷേപകനാകരുത്.”

പങ്കിടുക: