സ്വഹാബികളോടുള്ള കടമകൾ - 2ലിങ്ക് കോപ്പി ചെയ്തു!
✍🏻 ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله
🖋️ വിവ: അനസ് നദീരി
••┈•┈••✦✿✦••┈•┈••
2. അവരുടെ ശ്രേഷ്ഠതയും മഹത്വവും അംഗീകരിക്കുക ലിങ്ക് കോപ്പി ചെയ്തു!
ഈ സമുദായത്തിൽ നന്മയിലും മഹത്വത്തിലും സ്വഹാബത്തിനോളമെത്തുന്ന മറ്റാരുമില്ല. ഇത് മുസ്ലിംകളുടെ ഖണ്ഡിതമായ ‘ഇജ്മാഅ്’ ഉള്ള കാര്യമാണ്. അതിന് വിരുദ്ധമായ വീക്ഷണങ്ങൾ ബിദ്അത്തിൻ്റെ വക്താക്കളുടെ ഒറ്റപ്പെട്ട വാദങ്ങളാണ്. അവക്ക് യാതൊരു പരിഗണനയും ഇല്ല.
ഇബ്നുൽ ഖയ്യിം رحمه الله തൻ്റെ നൂനിയ്യയിൽ പറഞ്ഞു:
إذ أجمع العلماء أن صحابة
المختار خير طوائف الإنسان
ذا بالضرورة ليس فيه الخلف
بين اثنين ما حكيت به قولان
“റസൂലിൻ്റെ സ്വഹാബത്താണ് ഏറ്റവും ഉത്തമരായ ജനവിഭാഗമെന്നതിൽ പണ്ഡിതന്മാർ ഇജ്മാഇലായിരിക്കുന്നു. അത് ഖണ്ഡിതമായ ഇജ്മാആണ്. അക്കാര്യത്തിൽ അവരിൽ ആരും തന്നെ ഭിന്നിക്കുകയോ, രണ്ടഭിപ്രായം ഉദ്ധരിക്കപ്പെടുകയോ ചെയ്തിട്ടില്ല.”
അവരുടെ മഹത്വം വിളിച്ചോതുന്ന ധാരാളം തെളിവുകളുണ്ട്. അവരുടെ സത്യസന്ധതയും ഈമാനും റബ്ബിനോടുള്ള അവരുടെ ആത്മാർത്ഥമായ സ്നേഹവും അങ്ങേയറ്റത്തെ വിവേകവും പക്വമായ നിലപാടുകളും പൂർണാർത്ഥത്തിലുള്ള ഗുണകാംക്ഷയും അവരുടെ ഉത്തരവാദിത്വ നിർവഹണവുമെല്ലാം ഏറ്റവും നന്നായി അറിയാവുന്ന അല്ലാഹു വിശുദ്ധ ഖുർആനിൽ ഏറെ സ്ഥലങ്ങളിൽ അവരെ അങ്ങേയറ്റം പ്രശംസിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. ചില ഉദാഹരണങ്ങൾ കാണുക:
അല്ലാഹു പറയുന്നു:
وَٱلسَّـٰبِقُونَ ٱلۡأَوَّلُونَ مِنَ ٱلۡمُهَـٰجِرِینَ وَٱلۡأَنصَارِ وَٱلَّذِینَ ٱتَّبَعُوهُم بِإِحۡسَـٰنࣲ رَّضِیَ ٱللَّهُ عَنۡهُمۡ وَرَضُوا۟ عَنۡهُ وَأَعَدَّ لَهُمۡ جَنَّـٰتࣲ تَجۡرِی تَحۡتَهَا ٱلۡأَنۡهَـٰرُ خَـٰلِدِینَ فِیهَاۤ أَبَدࣰاۚ ذَ لِكَ ٱلۡفَوۡزُ ٱلۡعَظِیمُ
മുഹാജിറുകളില് നിന്നും അൻസ്വാറുകളില് നിന്നും ഈമാനിൻ്റെ കാര്യത്തിൽ മുൻകടന്നവരും, വിശ്വാസപരവും കർമപരവും വാചികവുമായ നന്മകളിൽ അവരെ പിന്തുടര്ന്നവരും ആരോ അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവനെപ്പറ്റി അവരും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന് ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ വിജയം.(അത്തൗബ – 100)
അല്ലാഹു പറയുന്നു:
{إِنَّ ٱلَّذِینَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ بِأَمۡوَ لِهِمۡ وَأَنفُسِهِمۡ فِی سَبِیلِ ٱللَّهِ وَٱلَّذِینَ ءَاوَوا۟ وَّنَصَرُوۤا۟ أُو۟لَـٰۤئِكَ بَعۡضُهُمۡ أَوۡلِیَاۤءُ بَعۡضࣲۚ}
തീര്‍ച്ചയായും വിശ്വസിക്കുകയും, സ്വദേശം വെടിഞ്ഞ് പോകുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരും -അഥവാ മുഹാജിറുകളും- അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും -അഥവാ അൻസ്വാറുകളും- അന്യോന്യം ഉറ്റമിത്രങ്ങളാകുന്നു.(അൽഅൻഫാൽ - 72)
അല്ലാഹു പറയുന്നു:
{وَٱلَّذِینَ ءَامَنُوا۟ وَهَاجَرُوا۟ وَجَـٰهَدُوا۟ فِی سَبِیلِ ٱللَّهِ وَٱلَّذِینَ ءَاوَوا۟ وَّنَصَرُوۤا۟ أُو۟لَـٰۤىِٕكَ هُمُ ٱلۡمُؤۡمِنُونَ حَقࣰّاۚ لَّهُم مَّغۡفِرَةࣱ وَرِزۡقࣱ كَرِیمࣱ}
വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പോകുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെടുകയും ചെയ്തവരും, അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും തന്നെയാണ് യഥാര്‍ത്ഥ സത്യവിശ്വാസികള്‍. അവര്‍ക്ക് പാപമോചനവും മാന്യമായ ഉപജീവനവും ഉണ്ടായിരിക്കും.(അൽഅൻഫാൽ - 74)
അല്ലാഹു പറയുന്നു:
{لَّقَد تَّابَ ٱللَّهُ عَلَى ٱلنَّبِیِّ وَٱلۡمُهَـٰجِرِینَ وَٱلۡأَنصَارِ ٱلَّذِینَ ٱتَّبَعُوهُ فِی سَاعَةِ ٱلۡعُسۡرَةِ مِنۢ بَعۡدِ مَا كَادَ یَزِیغُ قُلُوبُ فَرِیقࣲ مِّنۡهُمۡ ثُمَّ تَابَ عَلَیۡهِمۡۚ إِنَّهُۥ بِهِمۡ رَءُوفࣱ رَّحِیمࣱ}
തീര്‍ച്ചയായും പ്രവാചകന്റെയും, ഞെരുക്കത്തിന്റെ ഘട്ടത്തില്‍ -അഥവാ, തബൂക്ക് യുദ്ധത്തിനായി- അദ്ദേഹത്തെ പിന്തുടര്‍ന്നവരായ മുഹാജിറുകളുടെയും അൻസ്വാറുകളുടെയും നേരെ അല്ലാഹു (പശ്ചാത്താപം സ്വീകരിച്ചുകൊണ്ട്) കനിഞ്ഞിരിക്കുന്നു, അവരില്‍ നിന്ന് ഒരു വിഭാഗത്തിന്റെ ഹൃദയങ്ങള്‍ യുദ്ധത്തിൽ നിന്നും പിന്തി നിൽക്കുന്നതിലേക്കും വിശ്രമിക്കുന്നതിലേക്കും തെറ്റിപ്പോകുമാറായതിനു ശേഷം. ശേഷം അല്ലാഹു അവരുടെ തൗബ സ്വീകരിച്ചിരിക്കുന്നു. തീര്‍ച്ചയായും അവന് അവരോട് ഏറെ കൃപയുള്ളവനും അങ്ങേയറ്റം കരുണ ചൊരിയുന്നവനുമാകുന്നു.(അത്തൗബ – 117)
അല്ലാഹു പറയുന്നു:
مُّحَمَّدࣱ رَّسُولُ ٱللَّهِ وَٱلَّذِینَ مَعَهُۥۤ أَشِدَّاۤءُ عَلَى ٱلۡكُفَّارِ رُحَمَاۤءُ بَیۡنَهُمۡ تَرَىٰهُمۡ رُكَّعࣰا سُجَّدࣰا یَبۡتَغُونَ فَضۡلࣰا مِّنَ ٱللَّهِ وَرِضۡوَ نࣰا سِیمَاهُمۡ فِی وُجُوهِهِم مِّنۡ أَثَرِ ٱلسُّجُودِ ذَ لِكَ مَثَلُهُمۡ فِی ٱلتَّوۡرَىٰةِ وَمَثَلُهُمۡ فِی ٱلۡإِنجِیلِ كَزَرۡعٍ أَخۡرَجَ شَطۡـَٔهُۥ فَـَٔازَرَهُۥ فَٱسۡتَغۡلَظَ فَٱسۡتَوَىٰ عَلَىٰ سُوقِهِۦ یُعۡجِبُ ٱلزُّرَّاعَ لِیَغِیظَ بِهِمُ ٱلۡكُفَّارَ وَعَدَ ٱللَّهُ ٱلَّذِینَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ مِنۡهُم مَّغۡفِرَةࣰ وَأَجۡرًا عَظِیمَۢا
മുഹമ്മദ് അല്ലാഹുവിന്റെ റസൂലാകുന്നു. അദ്ദേഹത്തോടൊപ്പമുള്ളവര്‍ സത്യനിഷേധികളുടെ നേരെ കര്‍ക്കശമായി വര്‍ത്തിക്കുന്നവരാകുന്നു. അവര്‍ അന്യോന്യം ദയാലുക്കളുമാകുന്നു. അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും തൃപ്തിയും തേടിക്കൊണ്ട് അവര്‍ റുകൂഉം സുജൂദും നിർവഹിച്ചു കൊണ്ട് നമസ്കരിക്കുന്നതായി നിനക്ക് കാണാം. സുജൂദിന്റെ ഫലമായി അവരുടെ അടയാളം അവരുടെ മുഖങ്ങളിലുണ്ട്. അതാണ് തൗറാത്തിൽ അവരെ പറ്റിയുള്ള ഉപമ. ഇന്ജീലില് അവരെക്കുറിച്ചുള്ള ഉപമ ഇങ്ങനെയാകുന്നു ; ഒരു വിള, അത് അതിന്റെ കൂമ്പ് പുറത്ത് കാണിച്ചു. എന്നിട്ടതിനെ പുഷ്ടിപ്പെടുത്തി. എന്നിട്ടത് കരുത്താര്‍ജിച്ചു. അങ്ങനെ അത് കര്‍ഷകര്‍ക്ക് കൗതുകം തോന്നിച്ചു കൊണ്ട് അതിന്റെ കാണ്ഡത്തിന്മേല് നിവര്‍ന്നു നിന്നു. (സത്യവിശ്വാസികളെ ഇങ്ങനെ വളര്‍ത്തിക്കൊണ്ട് വരുന്നത്) അവര്‍ മൂലം സത്യനിഷേധികളെ അരിശം പിടിപ്പിക്കാന്‍ വേണ്ടിയാകുന്നു. അവരില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരക്ക് അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും വാഗ്ദാനം ചെയ്തിരിക്കുന്നു.(അൽഫത്ഹ് – 29)
അല്ലാഹു പറയുന്നു:
یَوۡمَ لَا یُخۡزِی ٱللَّهُ ٱلنَّبِیَّ وَٱلَّذِینَ ءَامَنُوا۟ مَعَهُۥ نُورُهُمۡ یَسۡعَىٰ بَیۡنَ أَیۡدِیهِمۡ وَبِأَیۡمَـٰنِهِمۡ یَقُولُونَ رَبَّنَاۤ أَتۡمِمۡ لَنَا نُورَنَا وَٱغۡفِرۡ لَنَاۤۖ إِنَّكَ عَلَىٰ كُلِّ شَیۡءࣲ قَدِیرࣱ}
അല്ലാഹു പ്രവാചകനെയും അദ്ദേഹത്തോടൊപ്പം വിശ്വസിച്ചവരെയും അപമാനിക്കാത്ത ദിവസത്തിൽ, അവർക്കുള്ള പ്രകാശം അവരുടെ മുന്നിലൂടെയും വലതുവശങ്ങളിലൂടെയും സഞ്ചരിക്കും. അവര്‍ പറയും: ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ച് തരികയും, ഞങ്ങള്‍ക്കു നീ പൊറുത്തുതരികയും ചെയ്യേണമേ. തീര്‍ച്ചയായും നീ എല്ലാറ്റിനും കഴിവുള്ളവനാകുന്നു.(അത്തഹ്രീം – 8)
അല്ലാഹു പറയുന്നു:
وَٱعۡلَمُوۤا۟ أَنَّ فِیكُمۡ رَسُولَ ٱللَّهِۚ لَوۡ یُطِیعُكُمۡ فِی كَثِیرࣲ مِّنَ ٱلۡأَمۡرِ لَعَنِتُّمۡ وَلَـٰكِنَّ ٱللَّهَ حَبَّبَ إِلَیۡكُمُ ٱلۡإِیمَـٰنَ وَزَیَّنَهُۥ فِی قُلُوبِكُمۡ وَكَرَّهَ إِلَیۡكُمُ ٱلۡكُفۡرَ وَٱلۡفُسُوقَ وَٱلۡعِصۡیَانَۚ أُو۟لَـٰۤىِٕكَ هُمُ ٱلرَّاشِدُونَ • فَضۡلࣰا مِّنَ ٱللَّهِ وَنِعۡمَةࣰ وَٱللَّهُ عَلِیمٌ حَكِیمࣱ
അല്ലാഹുവിന്റെ റസൂലാണ് നിങ്ങള്‍ക്കിടയിലുള്ളതെന്ന് നിങ്ങള്‍ മനസ്സിലാക്കണം. പല കാര്യങ്ങളിലും അദ്ദേഹം നിങ്ങളെ അനുസരിച്ചിരുന്നെങ്കില്‍ നിങ്ങള്‍ വിഷമിച്ചു പോകുമായിരുന്നു. എങ്കിലും അല്ലാഹു നിങ്ങള്‍ക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കിത്തീര്‍ക്കുകയും, നിങ്ങളുടെ ഹൃദയങ്ങളില്‍ അത് അലംകൃതമാക്കിത്തരികയും ചെയ്തിരിക്കുന്നു. അവിശ്വാസവും അധര്‍മ്മവും അനുസരണക്കേടും നിങ്ങള്‍ക്കവന്‍ അനിഷ്ടകരമാക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെയുള്ളവരാകുന്നു നേര്‍മാര്‍ഗം സ്വീകരിച്ചവര്‍. അല്ലാഹുവിങ്കല്‍ നിന്നുള്ള ഒരു ഔദാര്യവും അനുഗ്രഹവുമാകുന്നു അത്. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.(അൽഹുജുറാത്ത് – 7,8)
അല്ലാഹു പറയുന്നു:
وَمَا لَكُمۡ أَلَّا تُنفِقُوا۟ فِی سَبِیلِ ٱللَّهِ وَلِلَّهِ مِیرَ ثُ ٱلسَّمَـٰوَ تِ وَٱلۡأَرۡضِۚ لَا یَسۡتَوِی مِنكُم مَّنۡ أَنفَقَ مِن قَبۡلِ ٱلۡفَتۡحِ وَقَـٰتَلَۚ أُو۟لَـٰۤىِٕكَ أَعۡظَمُ دَرَجَةࣰ مِّنَ ٱلَّذِینَ أَنفَقُوا۟ مِنۢ بَعۡدُ وَقَـٰتَلُوا۟ۚ وَكُلࣰّا وَعَدَ ٱللَّهُ ٱلۡحُسۡنَىٰۚ وَٱللَّهُ بِمَا تَعۡمَلُونَ خَبِیرࣱ
നിങ്ങളുടെ കൂട്ടത്തില്‍ നിന്നു (മക്കാ) വിജയത്തിനു മുമ്പുള്ള കാലത്ത് ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കെടുക്കുകയും ചെയ്തവരും (അല്ലാത്തവരും) സമമാകുകയില്ല. അക്കൂട്ടര്‍ പിന്നീടു ചെലവഴിക്കുകയും യുദ്ധത്തില്‍ പങ്കുവഹിക്കുകയും ചെയ്തവരെക്കാള്‍ മഹത്തായ പദവിയുള്ളവരാകുന്നു. എല്ലാവര്ക്കും സ്വർഗമാകുന്ന ഏറ്റവും ഉൽകൃഷ്ടമായത് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മജ്ഞാനമുള്ളവനാണ് അല്ലാഹു.(അൽഹദീദ് – 10)
അല്ലാഹു പറയുന്നു:
{قُلِ ٱلۡحَمۡدُ لِلَّهِ وَسَلَـٰمٌ عَلَىٰ عِبَادِهِ ٱلَّذِینَ ٱصۡطَفَىٰۤ ءَاۤللَّهُ خَیۡرٌ أَمَّا یُشۡرِكُونَ}
(നബിയേ,) പറയുക: അല്ലാഹുവിന് സ്തുതി. അവന് തിരഞ്ഞെടുത്ത അവന്റെ ദാസന്മാര്ക്ക് സമാധാനം. അല്ലാഹുവാണോ ഉത്തമന്; അതല്ല, (അവനോട്) അവര്‍ പങ്കുചേര്‍ക്കുന്നവയോ?(അന്നംല് – 59)
ഇബ്നു അബ്ബാസ് رضي الله عنه വിൻ്റെയും സുഫ്യാനുസ്സൗരി رحمه الله യുടെയും വിശദീകരണമനുസരിച്ച് ഇവിടെ ‘തിരഞ്ഞെടുത്ത അവന്റെ ദാസന്മാർ’ എന്നത് കൊണ്ടുദ്ദേശിക്കുന്നത് സ്വഹാബികളെയാണ്.
അല്ലാഹു പറയുന്നു:
{كُنتُمۡ خَیۡرَ أُمَّةٍ أُخۡرِجَتۡ لِلنَّاسِ تَأۡمُرُونَ بِٱلۡمَعۡرُوفِ وَتَنۡهَوۡنَ عَنِ ٱلۡمُنكَرِ وَتُؤۡمِنُونَ بِٱللَّهِ}
ജനങ്ങൾക്ക് വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ നന്മ കല്പിക്കുകയും, തിന്മകളിൽ നിന്ന് വിലക്കുകയും, അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു.(ആലു ഇംറാൻ - 110)
ഒന്നുകിൽ സ്വഹാബികൾ തന്നെയാണ് ഈ ആയത്ത് കൊണ്ട് ഉദ്ദേശ്യം. അല്ലായെങ്കിൽ ഈ ഉമ്മത്തിലെ എല്ലാ മുസ്ലിംകളുമാണ്. അപ്പോഴും അതിൽ ഒന്നാമാതായി ഉൾപ്പെടുന്നത് സ്വഹാബികൾ തന്നെയാണ്.
അല്ലാഹു പറയുന്നു:
{وَكَذ الِكَ جَعَلۡنَـٰكُمۡ أُمَّةࣰ وَسَطࣰا لِّتَكُونُوا۟ شُهَدَاۤءَ عَلَى ٱلنَّاسِ وَیَكُونَ ٱلرَّسُولُ عَلَیۡكُمۡ شَهِیدࣰا}
അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി.(അൽബഖറ – 143)
തൊട്ടു മുമ്പുള്ള ആയത്ത് എങ്ങനെയാണോ സ്വഹാബത്തിന്റെ ശ്രേഷ്ഠതക്ക് തെളിവാകുന്നത് അത് പോലെത്തന്നെയാണ് ഈ ആയത്തും തെളിവാക്കുന്നത്. അപ്രകാരം, ഈ ഉമ്മത്തിൻ്റെ ശ്രേഷ്ഠത പറയുന്ന എല്ലാ ആയത്തുകളിലും ഹദീസുകളിലും ആദ്യമായി പ്രവേശിക്കുന്നത് സ്വഹാബികളാണ്.
നബി ﷺ പറഞ്ഞു:
النجومُ أمنَةٌ للسماءِ، فإذا ذَهَبَتِ النجومُ أتَى السماءَ ما توعَدُ، وأنا أمنَةٌ لأصحابي، فإذا ذهبْتُ أتى أصحابِي ما يوعدونَ، وأصحابي أمنَةٌ لأمَّتِي، فإذا ذهبَ أصحابي أتى أمتي ما توعد
“നക്ഷത്രങ്ങൾ ആകാശത്തിന് നിർഭയത്വമാണ്. നക്ഷത്രങ്ങൾ ഇല്ലാതായാൽ ആകാശത്തിന് വാഗ്ദാനം ചെയ്തത് അതിന് സംഭവിക്കും. ഞാൻ എൻ്റെ സ്വഹാബത്തിന് നിർഭയത്വമാണ്. ഞാൻ പോയിക്കഴിഞ്ഞാൽ എൻ്റെ സ്വഹാബത്തിന് അവർക്ക് വാഗ്ദാനം ചെയ്തത് സംഭവിക്കും. എൻ്റെ സ്വഹാബത്ത് ഈ ഉമ്മത്തിന് നിർഭയത്വമാണ്. അവർ പോയിക്കഴിഞ്ഞാൽ ഈ ഉമ്മത്തിന് അവർക്ക് വാഗ്ദാനം ചെയ്തത് സംഭവിക്കും.”(മുസ്ലിം)
അബുൽ അബ്ബാസ് അൽഖുർത്വുബി رحمه الله പറയുന്നു:
“അതായത്; സ്വഹാബികൾ ഉണ്ടായിരിക്കുന്നിടത്തോളം ദീൻ അതിൻ്റെ തണ്ടിൽ നിവർന്ന് നിൽക്കുകയും സത്യം വിജയിച്ചു നിൽക്കുകയും ശത്രുക്കളുടെ മേൽ സഹായം ലഭ്യമാകുകയും ചെയ്തിരുന്നു. അവരുടെ കാലം കഴിഞ്ഞപ്പോൾ ബിദ്അത്തുകൾ ശക്തിപ്പെടുകയും ശത്രുക്കൾ വിജയം നേടുകയും മതത്തിൻ്റെ കാര്യങ്ങളിൽ ചിദ്രതയുണ്ടാവുകയും ദീനീൻ്റെ പ്രതാപം പിന്നോട്ട് പോകുകയും, എത്രത്തോളമെന്നാൽ ഭൂമിയിൽ ‘അല്ലാഹ്, അല്ലാഹ്’ എന്ന് പറയുന്ന ഒരാൾ പോലും ഇല്ലാത്ത അവസ്ഥ വരികയും ചെയ്യും. അല്ലാഹു ഈ സമുദായത്തിന് നൽകിയ വാഗ്ദത്തമാണിത്. അവനാണ് കൂടുതൽ അറിയുന്നവൻ.”
നബി ﷺ പറഞ്ഞു:
لا تَسبُّوا أصحابي فَلَو أنَّ أحدَكُم أنفَقَ مثلَ أُحُدٍ ذَهَبًا ما بَلَغَ مُدَّ أحدِهِم ولا نصيفَهُ
"എൻ്റെ സ്വഹാബികളെ നിങ്ങൾ ചീത്ത പറയരുത്, നിങ്ങളിൽ ഒരാൾ ഉഹുദ് മലയോളം സ്വർണം ചെലവഴിച്ചാലും അവരിലൊരാൾ ചെലവഴിച്ച ഒരു മുദ്ദോളമോ അതിൻ്റെ പകുതിയോ പോലും അത് എത്തുകയില്ല.”(മുത്തഫഖുൻ അലൈഹി)
ഈ ഹദീസിന് ശൗകാനി നൽകിയ വളരെ മനോഹരമായ ഒരു അടിക്കുറിപ്പ് കാണുക. അദ്ദേഹം പറഞ്ഞു:
“നബി ﷺ ഇത് പറയുന്നത് പിൻകാലക്കാരായ സ്വഹാബികളോടാണ്. അവരിലൊരാൾ ഉഹുദിനോളം സ്വർണം ചെലവഴിച്ചാൽ അത് അവരിലെ തന്നെ മുൻകാലക്കാരുടെ ഒരു മുദ്ദിൻ്റെ പകുതിപോലും എത്തില്ലായെങ്കിൽ, നമ്മൾ അത്രയും ചെലവഴിച്ചാൽ അത് അവർ ചെലവഴിക്കുന്ന ഒരു ധാന്യമണിയോളമോ അതിനെ പകുതിപോലുമോ എത്തുമെന്ന് ഞാൻ കരുതുന്നില്ല.”(ഇർശാദുസ്സാഇൽ - പേ. 45)
നബി ﷺ പറഞ്ഞു:
خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ
“ജനങ്ങളിൽ ഏറ്റവും ഉത്തമമായ തലമുറ എൻ്റെ തലമുറയാണ്, പിന്നെ അവർക്ക് ശേഷം വരുന്ന തലമുറയാണ്, പിന്നീട് അവർക്കും ശേഷം വരുന്ന തലമുറയാണ്.”(മുത്തഫഖുൻ അലൈഹി)
ഈ സത്യസാക്ഷ്യവും ഉത്തമരാണെന്ന വിശേഷണവുമെല്ലാം സ്വന്തം താൽപര്യമനുസ്സരിച്ച് സംസാരിക്കാത്ത നബി ﷺ യുടെ നാവ് കൊണ്ടുള്ളതാണ്. ഇതിനേക്കാൾ വലിയൊരു പ്രശംസ മറ്റെന്താണുള്ളത്?!
നബി ﷺ യുടെ സ്വഹാബികളെക്കുറിച്ച് വിവരിച്ചു കൊണ്ട് ഇബ്നു മസ്ഊദ് رضي الله عنه പറയുന്നു:
“നിങ്ങളിൽ ആരെങ്കിലും ആരെയെങ്കിലും അനുധാവനം ചെയ്യുന്നുവെങ്കിൽ മരണപ്പെട്ടവരെ അനുധാവനം ചെയ്യുക. കാരണം ജീവിച്ചിരിക്കുന്നവരെ ഫിത്ന ബാധിച്ചു കൂടായ്കയില്ല. മരിച്ചു പോയവരെന്നാൽ അവർ അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബികളാണ്.
അവരാണ് ഈ ഉമ്മത്തിലെ ഏറ്റവും ഉത്തമർ, ഏറ്റവും പുണ്യപ്പെട്ട ഹൃദയമുള്ളവർ. ഏറ്റവും ആഴത്തിൽ അറിവുള്ളവർ, ഒട്ടും തന്നെ ജാടയില്ലാത്തവർ. തന്റെ നബി ﷺ യുടെ അനുചരന്മാരാകാനും അവൻ്റെ ദീനിൻ്റെ സംസ്ഥാപനത്തിനും അല്ലാഹു തിരഞ്ഞെടുത്ത ജനത. അവരുടെ ശ്രേഷ്ഠത അംഗീകരിക്കുകയും അവരുടെ കാലടികളെ പിന്തുടരുകയും ചെയ്യുക. അവരുടെ സ്വഭാവവും മതനിഷ്ഠയും നിങ്ങൾ മുറുകെ പിടിക്കുക. തീർച്ചയായും, അവർ ശരിയായ സന്മാർഗത്തിലായിരുന്നു.”(ജാമിഉ ബയാനിൽ ഇൽമി വ ഫദ്വ്ലുഹു)
സമാനമായ വാചകങ്ങൾ ഇബ്നു ഉമർ رضي الله عنه വിൽ നിന്നും അൽഹസനുൽ ബസ്വ്രി رحمه الله യിൽ നിന്നുമെല്ലാം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അബൂ അംറ് അദ്ദാനി رحمه الله പറയുന്നു:
“സ്വഹാബികൾ തന്നെയാണ് പുണ്യവാന്മാർ, അല്ലാഹു തിരഞ്ഞെടുത്ത സുകൃതരായ മഹത്തുക്കൾ. നമ്മുടെ റബ്ബ് അവരെ അവൻ്റെ അനുഗ്രഹമെന്നോണം ശ്രേഷ്ഠരാക്കുകയും പ്രത്യേകമായി അവരോട് ഔദാര്യം കാണിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു.”(അൽഉർജൂസത്തുൽ മുനബ്ബിഹഃ അലാ അസ്മാഇൽ ഖുർറാഅ്..)
സ്വഹാബികളുടെ ഉന്നതമായ ഗുണങ്ങളും വിശിഷ്ടമായ വിശേഷണങ്ങളും ചിന്തിക്കുന്ന ആർക്കും തിരിച്ചറിയാൻ സാധിക്കും; അറിവിൻ്റെ കാര്യത്തിലും, നീതിയുടെയും ധർമത്തിന്റെയും കാര്യത്തിലും, ജിഹാദിലും മറ്റെല്ലാ നന്മകളിലും അവരുടെ മുൻഗാമികളേക്കാളും പിൻഗാമികളേക്കാളും ഒരുപാട് മുൻപന്തിയിലാണവർ. അതിവേഗം സഞ്ചരിക്കുകയും വലിയ മഹത്വങ്ങൾ കരസ്ഥമാക്കുകയും ചെയ്തവർ. ഇസ്ലാം നമ്മിലേക്കെത്താനും ഇരുലോക വിജയങ്ങൾക്ക് ആവശ്യമായ എല്ലാ നന്മകളും നേർവഴികളും നമുക്ക് പകർന്ന് ലഭിക്കാനും കാരണമായവർ. ഖിയാമത്ത് നാൾ വരേയുള്ള മുഴുവൻ ജനങ്ങളും അവർ പതിച്ച വിജ്ഞാനത്തിൻ്റെയും നീതിയുടെയും ധർമപോരാട്ടങ്ങളുടെയും കാലടികളാണ് പിന്തുടരുന്നത്. അവർ മുഖേനയല്ലാതെ പ്രയോജനകരമായ ഒരു മസ്അല പോലും അറിയാൻ ഒരാൾക്കും സാധ്യമല്ല. അവർ നയിച്ച ജിഹാദുകളുടെയും വിജയങ്ങളുടെയും ഫലമായിട്ടല്ലാതെ ഒരാളും ഒരു നാട്ടിലും നിർഭയരായി കഴിയുന്നില്ല. അവിടെയെല്ലാം നീതിയുടെയും സത്യത്തിൻ്റെയും വെളിച്ചത്തിൽ ഭരണം നടത്തുന്ന ഭരണാധികാരികൾ ആ സ്ഥാനത്തെത്താൻ കാരണമായത് സ്വഹാബികളാണ്. നാടുകളെ വാളുകൾ കൊണ്ടും ഹൃദയയങ്ങളെ ഈമാൻ കൊണ്ടും അവർ വിജയിച്ചടക്കി. നാടുകളിൽ നീതിയും ധർമവും ഹൃദയങ്ങളിൽ അറിവും സന്മാർഗവും അവർ പ്രചരിപ്പിച്ചു. അതുകൊണ്ട് തന്നെ ഈ ഉമ്മത്തിന് ഖിയാമത്ത് നാൾ വരെ ലഭിക്കുന്ന പ്രതിഫലത്തിന് സമാനമായ പ്രതിഫലം അവർക്കുമുണ്ട്. അവർ അനുഷ്ഠിച്ച കർമങ്ങളുടെ പ്രതിഫലങ്ങൾക്ക് പുറമെയാണിത്. അല്ലാഹു എത്ര പരിശുദ്ധൻ.! അവൻ അവനുദ്ദേശിക്കുന്നവർക്ക് അവൻ്റെ അനുഗ്രഹങ്ങളും കാരുണ്യവും ചൊരിയുന്നു.”(ത്വരീഖുൽ ഹിജ്റതൈൻ)
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ رحمه الله സ്വഹാബികളെ കുറിച്ച് പറഞ്ഞ വാചകങ്ങൾ എത്ര ഭംഗിയുള്ളതാണ്:
“ഈ ജനതയെയും ചരിത്രത്തെയും, അല്ലാഹു അവർക്ക് കനിഞ്ഞരുളിയ ശ്രേഷ്ഠതകളെയും വൈജ്ഞാനികമായി ഉൾക്കാഴ്ച്ചയോടെ വീക്ഷിക്കുന്ന ഏതൊരാൾക്കും യാതൊരു സംശയവുമില്ലാതെ ബോധ്യപ്പെടും അവരാണ് അമ്പിയാക്കൾക്ക് ശേഷം ഏറ്റവും ഉത്തമരായ ജനത, അവരെപ്പോലെ ഒരു വിഭാഗം ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമില്ല. അല്ലാഹുവിന്റെയടുക്കൽ ഏറ്റവും ആദരണീയരും ശ്രേഷ്ഠരുമായ, ഈ ഉമ്മത്തിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട തലമുറയായിരുന്നു അവർ.”(മജ്മുഉൽ ഫത്വാവ, അൽവാസിത്വിയ്യഃ)
സ്വഹാബത്തിൻ്റെ ഈ സ്ഥാനം ഉൾക്കൊണ്ടു കൊണ്ട് തന്നെ അവരിൽ എല്ലാവരും വിശ്വസ്തരും സ്വീകാര്യരുമാണെന്ന കാര്യത്തിൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്ത് ‘ഇജ്മാഇ’ലായിരിക്കുന്നു. അവരിൽ ആക്ഷേപാർഹരായ ഒരാൾ പോലുമില്ല. ആക്ഷേപങ്ങളും നിരൂപണങ്ങളും ചെന്നെത്താവുന്നതിലും ഒരുപാട് ഉന്നതിയിലാണ് അല്ലാഹു അവർക്ക് നൽകിയ സ്ഥാനം.
അവരിലെ ഓരോരുത്തരും ഇമാമീങ്ങളും നേതാക്കളുമാണ്. അതുകൊണ്ടാണ് അല്ലാഹു അവരെ തിരഞ്ഞെടുക്കുകയും അവരുടെ പരിശുദ്ധിയും മേന്മയും പ്രഖ്യാപിക്കുകയും ചെയ്തത്. ഏറ്റവും ഉത്തമരായ ജനത, ജനങ്ങൾക്ക് വേണ്ടി പുറത്ത് കൊണ്ടുവരപ്പെട്ട ശ്രേഷഠസമുദായം. തൻ്റെ നബി ﷺ യുടെ സഹായികളും അനുചരന്മാരുമാകാൻ അല്ലാഹു തൃപ്തിപ്പെട്ടവരേക്കാൾ സ്വീകാര്യയോഗ്യരായ മറ്റാരുമില്ല. അതിനേക്കാൾ വലിയൊരു പ്രശംസ മറ്റൊരാൾക്കും ലഭിക്കാനുമില്ല.
ഇബ്നു അബ്ദിൽ ബർറ് رحمه الله പറയുന്നു:
“സ്വഹാബികൾ മുഴുവനും സ്വീകാര്യയോഗ്യരാണെന്നെ കാര്യത്തിൽ മുസ്ലിംകളിലെ സത്യത്തിന്റെ വക്താക്കൾ -അഥവാ അഹ്ലുസ്സുന്നത്തി വൽജമാഅഃ- ഇജ്മാഇലായിരിക്കുന്നത് കൊണ്ട് തന്നെ അതിനായി അവരുടെ ജീവചരിത്രം പരിശോധിക്കേണ്ട അവശ്യം വരുന്നില്ല.”(അൽഇസ്തീആബ്)
فجميعهم للبر اهل، والتقى
قمن بها، وبكل صالحة حري
“അവരെല്ലാവരും പുണ്യവാന്മാരും, തഖ്വയുടെ ശരിയായ അവകാശികളും, മറ്റെല്ലാ സൽകർമങ്ങളുടെയും യഥാർത്ഥ വക്താക്കളുമാണ്”(അബൂ മർവാൻ അബ്ദുൽ മലിക് അൽജസാഇരിയുടെ കവിതയിൽ നിന്ന്).
