നോമ്പ്‌-23 നോമ്പുമായി ബന്ധപ്പെട്ട സുന്നത്തുകൾ

Mohammed Shafeeque Madeena
February 20, 2026
49 കാഴ്ചകൾ
നോമ്പ്‌-23 നോമ്പുമായി ബന്ധപ്പെട്ട സുന്നത്തുകൾ

നോമ്പുമായി ബന്ധപ്പെട്ട സുന്നത്തുകൾലിങ്ക് കോപ്പി ചെയ്തു!

അത്താഴം കഴിക്കൽ

അത്താഴം കഴിക്കൽ സുന്നത്താണ്‌. ഇമാം നവവി ഇബ്‌നു മുന്തിർ رحمهما الله നിന്ന്‌ ഉദ്ധരിക്കുന്നു അത്താഴം കഴിക്കൽ സുന്നത്താണെന്ന്‌ ഉമ്മത്ത്‌ ഏകാഭിപ്രായപ്പെട്ടിരിക്കുന്നു. 

അത്താഴത്തിന്റേ ശ്രേഷ്‌ഠത

عَنْ ‌أَنَسٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « تَسَحَّرُوا فَإِنَّ فِي ‌السَّحُورِ ‌بَرَكَةً » أخرجه البخاري (1923)، ومسلم (1095

അനസ്‌ رضي الله عنه നിവേദനം നബി ﷺ പറഞ്ഞു: “നിങ്ങൾ അത്താഴം കഴിക്കുക. നിശ്ചയമായും അതിൽ ബറകത്തുണ്ട്‌.(ബുഖാരി , മുസ്‌ലിം)

അല്‌പം വെള്ളം കുടിച്ചു കൊണ്ടെങ്കിലും അത്താഴം കഴിക്കുക

عَنْ عَبْدِ اللهِ بْنِ عَمْرٍو، قَالَ: قَالَ رَسُولُ اللهِ صَلى الله عَلَيه وسَلم: "تَسَحَّرُوا وَلَوْ ‌بِجَرْعَةٍ مِنْ مَاءٍ"صحيح ابن حبان (1071)  صَحِيحُ التَّرْغِيب وَالتَّرْهِيب

ഇബ്‌നു ഉമർ رضي الله عنهما നിവേദനം നബി ﷺ പറഞ്ഞു : “നിങ്ങൾ അല്‌പം വെള്ളം കുടിച്ചു കൊണ്ടെങ്കിലും അത്താഴം കഴിക്കുക”. (സ്വഹീഹ്‌ ഇബ്‌നു ഹിബാൻ)

عَنْ ‌عَمْرِو بْنِ الْعَاصِ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: « ‌فَصْلُ ‌مَا ‌بَيْنَ صِيَامِنَا وَصِيَامِ أَهْلِ الْكِتَابِ أَكْلَةُ السَّحَرِ .»مسلم 1096

അമ്‌റു ബ്‌നുൽ ആസ്‌ رضي الله عنه നിവേദനം നബി ﷺ പറഞ്ഞു : “അത്താഴം കഴിക്കലാണ്‌ ഞങ്ങളുടെ നോമ്പിന്റെയും അഹ്‌ലുൽ കിതാബിന്റെ നോമ്പിന്റെയും ഇടയിലുള്ള വ്യത്യാസം. (മുസ്‌ലിം 1096 )

قَالَ رَسُولُ اللهِ صَلى الله عَلَيه وسَلم:«إنها بركة أعطاكم الله إياها؛ فلا تدعوه» سنن النسائي 2162»/)«صحيح الترغيب والترهيب» (1/ 620)

നബി ﷺ പറഞ്ഞു : “അത്താഴം الله നിങ്ങൾക്ക്‌ നൽകിയ അനുഗ്രഹീത ഭക്ഷണമാകുന്നു അതിനാൽ നിങ്ങൾ അത്‌ ഒരിക്കലും ഒഴിവാക്കരുത്‌. (നസാഈ 2162 )

കാരക്ക( ഈന്തപ്പഴം ) ഒരു മുഅ്‌മിനിന്റെ എത്ര നല്ല അത്താഴ ഭക്ഷണമാണ്‌

قَالَ رَسُولُ اللهِ صَلى الله عَلَيه وسَلم «‌نِعْمَ ‌سَحُورُ الْمُؤْمِنِ التَّمْرُ.» صحيح الترغيب 1064

നബി ﷺ പറഞ്ഞു : “കാരക്ക ( ഈന്തപ്പഴം )ഒരു മുഅ്‌മിനിന്റെ എത്ര നല്ല അത്താഴ ഭക്ഷണമാണ്‌ ”. (അബു ദാവൂദ്‌ 2/303)

അല്ലാഹുവിൻറെ കാരുണ്യവും മലക്കുകളുടെ പ്രാർത്ഥനയും ലഭിക്കും

عَنِ ابْنِ عُمَرَ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «‌إِنَّ ‌اللَّهَ ‌وَمَلَائِكَتُهُ ‌يُصَلُّونَ ‌عَلَى ‌الْمُتَسَحِّرِينَ»رواه الطبراني في "الأوسط : 6434"، وابن حبان: 153 في "صحيحه". حسنه الألباني في صَحِيحُ التَّرْغِيب وَالتَّرْهِيب

ഇബ്‌നു ഉമർ رضي الله عنهما നിവേദനം. നബി ﷺ പറഞ്ഞു : “അത്താഴം കഴിക്കുന്നവർക്ക്‌ അല്ലാഹുവിൻറെ കാരുണ്യവും മലക്കുകളുടെ പ്രാർത്ഥനയും ലഭിക്കുന്നതാണ്‌.” (സ്വഹീഹ്‌ ഇബ്‌നു ഹിബാൻ/ ത്വബ്‌റാനി)

അത്താഴം വൈകിപ്പിക്കലാണ്‌ സുന്നത്ത്‌

عَنْ ‌أَنَسٍ ، عَنْ ‌زَيْدِ بْنِ ثَابِتٍ رَضِيَ اللهُ عَنْهُ قَالَ: «تَسَحَّرْنَا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، ثُمَّ قَامَ إِلَى الصَّلَاةِ، قُلْتُ كَمْ كَانَ بَيْنَ الْأَذَانِ وَالسَّحُورِ؟ قَالَ: قَدْرُ خَمْسِينَ آيَةً.» «صحيح مسلم 1097/ صحيح البخاري 1921)

സൈദ്‌ ബ്‌നു സാബിത്തിൽ رضي الله عنه നിന്ന്‌ നിവേദനം ‘ഞങ്ങൾ  നബിയോടൊപ്പം ﷺ അത്താഴം കഴിക്കുകയും സുബ്‌ഹി നിസ്‌കരിക്കുകയും ചെയ്‌തു അപ്പോൾ അനസുബ്‌നു മാലിക്‌ رضي الله عنه ചോദിച്ചു: അത്താഴത്തിനും ബാങ്കിനുമിടയിൽ എത്ര സമയം ഉണ്ടായിരുന്നു ? സൈദ്‌ رضي الله عنه പറഞ്ഞു : അമ്പത്‌   ആയത്തുകൾ പാരായണം ചെയ്യുവാനുള്ളത്ര സമയം.’ (ബുഖാരി മുസ്‌ലിം).

ചില രിവായത്തിൽ “അത്താഴത്തിനും നിസ്‌കാരത്തിനും ഇടയിൽ എത്ര സമയം ഉണ്ടായിരുന്നു ? ” എന്നാണുള്ളത്‌.

ബാങ്ക്‌ വിളിച്ച്‌ തീരുന്നതുവരെ അത്താഴം കഴിക്കാമോ? 

ബാങ്ക്‌ വിളിക്കുന്നത്‌ കേട്ടാൽ പിന്നെ അത്താഴം കഴിക്കുന്നത്‌ തുടരാൻ പാടില്ല. ഉടനെ നിർത്തണം.

അത്താഴം കഴിച്ചുകൊണ്ടിരിക്കെ ബാങ്കുവിളിച്ചാൽ  എന്തു ചെയ്യണം?

നോമ്പ്‌ പിടിക്കൽ ആരംഭിക്കുന്ന സമയമായതിന്‌ ശേഷം എന്തെങ്കിലും ഭക്ഷിച്ചാൽ അവന്റെ നോമ്പ്‌ മുറിയുന്നതാണ്‌. അതിനാൽ ബാങ്കിൻറെ മുൻപേ ഒരുവൻ അവൻറെ അത്താഴം ക്രമീകരിക്കേണ്ടതാണ്‌.

ചില അവസ്‌ഥകളിൽ അവന്‌ അത്താഴം പൂർത്തിയാക്കൽ അനുവദനീയമാണ്‌. 

1) ബാങ്ക്‌ വിളിക്കുമ്പോൾ അവൻറെ വായയിൽ ഭക്ഷണമുണ്ടെങ്കിൽ അത്‌ തുപ്പി കളയേണ്ടതില്ല, ആ തോത്‌ മാത്രം അവന്‌ പൂർത്തീകരിക്കാവുന്നതാണ്‌. 

2) അത്താഴം കഴിക്കവേ ബാങ്ക്‌ വിളിക്കുമ്പോൾ വെള്ളം കുടിക്കാനായി ഉയർത്തിയ അവൻറെ കയ്യിലുള്ള പാത്രത്തിൽ നിന്നുള്ള പാനീയം ആവശ്യത്തിന്‌ കുടിക്കാവുന്നതാണ്‌. 

അത്താഴം കഴിച്ചുകൊണ്ടിരിക്കെ ബാങ്ക്‌ വിളിച്ചാൽ ഭക്ഷിക്കാനായി ഉയർത്തിയ അവൻറെ കയ്യിലുള്ള പാത്രത്തിൽ നിന്നുള്ള ഭക്ഷണപാനീയം മാത്രം ആവശ്യത്തിന്‌ പൂർത്തിയാക്കാം എന്ന്‌ ചില പണ്‌ഡിതന്മാർ താഴെക്കൊടുത്ത ഹദീസിന്റെ അടിസ്‌ഥാനത്തിൽ അഭിപ്രായപ്പെട്ടിട്ടുണ്ട്‌.

عَنْ ‌أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِذَا سَمِعَ أَحَدُكُمُ النِّدَاءَ وَالْإِنَاءُ ‌عَلَى ‌يَدِهِ ‌فَلَا يَضَعْهُ حَتَّى يَقْضِيَ حَاجَتَهُ مِنْهُ.»«سنن أبي داود» (2350) حسنه الألباني 

അബൂഹുറൈറ رضي الله عنه നിവേദനം, നബി ﷺ പറയുന്നു: ഭക്ഷണപാത്രം കയ്യിലിരിക്കെ (അത്താഴം കഴിച്ചുകൊണ്ടിരിക്കെ) നിങ്ങളിലാരെങ്കിലും ബാങ്കു വിളിക്കുന്നതു കേട്ടാൽ കയ്യിലുള്ള പാത്രത്തിൽ നിന്നുള്ളതിൽ നിന്ന്‌ ആവശ്യമുള്ളത്‌ കഴിക്കുന്നതിനു മുമ്പ്‌ നിർത്തേണ്ടതില്ല. (അബു ദാവൂദ്‌, 2350)

മറ്റു ചില പണ്ഡിതന്മാർ ബാങ്ക് വിളിച്ചാൽ ( സമയമായാൽ ) ഏതവസ്ഥയിലും ഭക്ഷിക്കാനോ കൂടിക്കാനോ പാടില്ല എന്നഭിപ്രായക്കാരാണ്.

നന്മകൾ അധികരിപ്പിക്കുക

മറ്റു മാസങ്ങളിൽ നിന്ന്‌ റമളാൻ മാസത്തിൽ ചെയ്യുന്ന പുണ്യകർമ്മങ്ങൾക്കുള്ള പ്രതിഫലം ഇരട്ടി ആയിരിക്കും എന്ന്‌ സ്‌ഥിരപ്പെട്ട കാര്യമാണല്ലോ. അതിനാൽ ചെറുതും വലുതുമായ എല്ലാ നന്മകളും ഒരു മുസ്‌ലിം അധികരിപ്പിക്കാൻ പരിശ്രമിക്കേണ്ടതാണ്‌. 

ദാനധർമ്മങ്ങൾ വർദ്ധിപ്പിക്കുകയും
ഖുർആൻ പഠിക്കുകയും ചെയ്യൽ

عَنِ ‌ابْنِ عَبَّاسٍ قَالَ: « كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَجْوَدَ النَّاسِ بِالْخَيْرِ، ‌وَكَانَ ‌أَجْوَدَ ‌مَا ‌يَكُونُ ‌فِي ‌شَهْرِ ‌رَمَضَانَ، إِنَّ جِبْرِيلَ عَلَيْهِ السَّلَامُ كَانَ يَلْقَاهُ فِي كُلِّ سَنَةٍ فِي رَمَضَانَ حَتَّى يَنْسَلِخَ، فَيَعْرِضُ عَلَيْهِ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْقُرْآنَ، فَإِذَا لَقِيَهُ جِبْرِيلُ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ أَجْوَدَ بِالْخَيْرِ مِنَ الرِّيحِ الْمُرْسَلَةِ .»أخرجه البخاري(6 وومسلم (2308) 

ഇബ്‌നു അബ്ബാസ്‌ رضي الله عنهما നിവേദനം.നബി ﷺ  അങ്ങേയറ്റം ഔദാര്യശീലനായിരുന്നു. റമദാൻ സമാഗതമാവുകയും ജിബ്രീൽ വന്നു ഖുർആൻ പഠിപ്പിക്കുകയും ചെയ്യാൻ ആരംഭിച്ചാൽ അവിടുന്ന്‌ കൂടുതൽ ഔദാര്യം കാണിക്കുമായിരുന്നു. ജിബ്രീൽ നബിയെ ﷺ കാണുന്ന വേളകളിൽ നബി ﷺ കാറ്റുപോലെ നിലക്കാതെ ധർമ്മം ചെയ്യുമായിരുന്നു.(ബുഖാരി , മുസ്‌ലിം)

നോമ്പിന്റെ അന്തസത്തയോട്‌ നിരക്കാത്ത വിനോദങ്ങൾ, അശ്ലീല സംസാരങ്ങൾ എന്നിവ ഒഴിവാക്കൽ.

عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: إِذَا كَانَ يَوْمُ صَوْمِ أحدكم فلا يرفث ولايجهل فَإِنْ جَهِلَ عَلَيْهِ أَحَدٌ فَلْيَقُلْ إِنِّي امْرُؤٌ صائم 

صحيح أبي داود 2046

നബി ﷺ പറഞ്ഞു : നോമ്പ്‌ ദിവസത്തിൽ ആരും മ്ലേച്ഛമായി സംസാരിക്കുകയോ ബഹളമുണ്ടാക്കുകയോ കലഹിക്കുകയോ ചെയ്യരുത്‌.വല്ലവെനയും കലഹവും ചീത്തയുമായി ആരെങ്കിലും നേരിട്ടാൽ ‘ഞാൻ നോമ്പുകാരനാണെന്നു‘പറഞ്ഞു ഒഴിഞ്ഞുമാറട്ടെ. (ഹാകിം,അബുദാവൂദ്‌)

‘ഞാൻ നോമ്പുകാരനാണ്‌ ‘ എന്ന്‌ മറ്റുള്ളവർ കേൾക്കുന്ന രൂപത്തിൽ തന്നെ ഉച്ചത്തിൽ പറയുന്നതാണ്‌ സുന്നത്ത്‌ 

ഇത്‌ ഒരിക്കലും ജനങ്ങളെ അറിയിക്കാൻ വേണ്ടിയിട്ടുള്ള പ്രവർത്തനമായ‘ رياء’ ( രിയായിൽ) പെട്ടതല്ല . മറിച്ച്‌ മറ്റുള്ളവർ തനിക്കെതിരെ മോശമായ വാക്കുകൾ ഉപയോഗിച്ചതിന്‌ പകരമായി തന്നിൽ നിന്ന്‌ മോശം വാക്കുകൾ വരാതിരിക്കാനുള്ള സ്വന്തത്തോടുള്ള ഒരു ഉണർത്തലാണത്‌.

«عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قال رسول الله صلى الله عليه وسلم: (‌مَنْ ‌لَمْ ‌يَدَعْ ‌قَوْلَ ‌الزُّورِ وَالْعَمَلَ بِهِ، فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وشرابه)»

صحيح البخاري» (2/ 673 ت البغا)

അബൂഹുറൈറ رضي الله عنه നിവേദനം നബി ﷺ പറഞ്ഞു: “വ്യാജം പറയുന്നതും പ്രവർത്തിക്കുന്നതും ഒരാൾ ഒഴിവാക്കുന്നില്ലെങ്കിൽ അയാൾ അന്നപാനീയങ്ങൾ ഒഴിവാക്കുന്നതിൽ അല്ലാഹുവിന്‌ യാതൊരു ആവശ്യവുമില്ല".

നോമ്പ്‌ തുറക്കൽ 

നോമ്പ്‌ തുറക്കുവാൻ തിടുക്കം കാണിക്കൽ

عن سهل بن سعد ، أن رسول الله ﷺ قال: "لا يزال الناس بخير ما عجلوا الفطر"

സഹ്‌ൽ ബിനു സഅദ്‌ رضي الله عنه നിവേദനം. നബി ﷺ പറഞ്ഞു: “നോമ്പ്‌ തുറക്കാൻ തിടുക്കം കാണിക്കുന്ന കാലമത്രയും ജനങ്ങൾ നന്മയിൽ തന്നെയായിരിക്കും.”

സമയമായാൽ ഉടൻ നോമ്പു തുറക്കുക എന്നുള്ളത്‌ പ്രവാചകചര്യയിൽ പെട്ടതാണ്‌ . മാത്രമല്ല ജൂത ക്രിസ്‌ത്യാനികൾക്ക്‌ എതിരാവുക എന്നുള്ളത്‌ ഇസ്‌ലാമിൽ വളരെ ഗൗരവമേറിയ കാര്യമാണ്‌.നോമ്പുതുറയിൽ പോലും പ്രവാചകൻ ﷺ  ഇത്‌ നിഷ്‌കർഷിക്കുന്നതായി കാണാം.

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «لَا يَزَالُ الدِّينُ ظَاهِرًا مَا عَجَّلَ النَّاسُ الْفِطْرَ، إِنَّ الْيَهُودَ وَالنَّصَارَى يُؤَخِّرُونَ» صحيح ابن حبان 3509 / سنن أبي داود 2355

അബൂഹുറൈറ رضي الله عنه നിവേദനം നബി ﷺ പറഞ്ഞു : നോമ്പ്‌ തുറക്കുന്ന വിഷയത്തിൽ ധൃതി കാണിക്കുന്നിടത്തോളം ഇസ്‌ലാം അജയ്യമായി നിലകൊള്ളുന്നതാണ്‌ കാരണം ജൂത ക്രിസ്‌ത്യാനികൾ നോമ്പുതുറ പിന്തിക്കുന്നവരാണ്‌. (അബു ദാവൂദ്‌ , ഇബ്‌നു ഹിബാൻ)

അതുകൊണ്ട്‌ സഹോദരങ്ങളെ (ബാങ്ക്‌ കൊടുത്താൽ) തൊട്ടടുത്ത പള്ളിയിൽ നിന്ന്‌ ബാങ്ക്‌ വിളിക്കട്ടെ എന്ന്‌ കാത്തുനിൽക്കരുത്‌ , സമയമായാൽ ഉടനെ നോമ്പ്‌ തുറക്കുക.

നോമ്പ്‌ തുറക്ക്‌ മുന്തിപ്പികേണ്ട ഭക്ഷണം

عَنْ أَنَسِ بْنِ مَالِكٍ قَالَ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُفْطِرُ عَلَى ‌رُطَبَاتٍ ‌قَبْلَ أَنْ يُصَلِّيَ، فَإِنْ لَمْ يَكُنْ رُطَبَاتٌ، فَتَمَرَاتٌ، فَإِنْ لَمْ يَكُنْ تَمَرَاتٌ حَسَا حَسَوَاتٍ مِنْ مَاءٍ" أحمد 3/164، أبو داود "2356"

അനസുബ്‌നു മാലിക്കി رضي الله عنه നിവേദനം നബിﷺ നിസ്‌കരിക്കുന്നതിന്‌ മുമ്പുതന്നെ ഏതാനും ഈന്തപ്പഴങ്ങൾ കൊണ്ട്‌ നോമ്പ്‌ തുറക്കുമായിരുന്നു. അതില്ലെങ്കിൽ കാരക്ക കൊണ്ടും, അതുമില്ലെങ്കിൽ അൽപം വെള്ളം കുടിച്ചു കൊണ്ടുമായിരുന്നു നോമ്പു തുറക്കാറുണ്ടായിരുന്നത്‌. ( അഹ്മദ്‌ , അബു ദാവൂദ്‌)

നോമ്പ്‌ തുറക്കുന്ന സമയത്തുളള പ്രാർത്ഥന

وَعَنِ ابْنِ عُمَرَ قَالَ: كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا أَفْطَرَ قَالَ: «ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ الله» رَوَاهُ أَبُو دَاوُد 1993

മർവാൻ رضي الله عنه നിവേദനം: നബി ﷺ നോമ്പു തുറക്കുമ്പോൾ “ധമനികളിലെല്ലാം വെള്ളമെത്തി. ദാഹം മാറുകയും ചെയ്‌തു, അല്ലാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ (ഈനോമ്പിന്റെ ) പ്രതിഫലം സ്‌ഥിരപ്പെട്ടു കഴിഞ്ഞു എന്നു പ്രാർത്ഥിക്കാറുണ്ടായിരുന്നു. (അബു ദാവൂദ്‌)

നോമ്പുകാരൻ പ്രാർത്ഥന അധികരിപ്പിക്കേണ്ടതിന്റെ പ്രാധാന്യം

عَنْ أَبِي هُرَيْرَةَ، رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " ثَلَاثُ دَعَوَاتٍ مُسْتَجَابَاتٌ: دَعْوَةُ الصَّائِمِ، وَدَعْوَةُ الْمَظْلُومِ، وَدَعْوَةُ الْمُسَافِرِ" 

صحيح الجامع الصغير وزياداته للالباني

അബൂഹുറൈറ رضي الله عنه നിവേദനം നബി ﷺ പറഞ്ഞു : “ഉറപ്പായും ഉത്തരം നൽകപ്പെടുന്ന മൂന്നു പ്രാർത്ഥനകൾ ഉണ്ട്‌ : നോമ്പുകാരന്റെ പ്രാർത്ഥന, മർദ്ദിതന്റെ പ്രാർത്ഥന, യാത്രക്കാരന്റെ പ്രാർത്ഥന എന്നിവയാണത്‌ ”.

നോമ്പുകാരനെ നോമ്പുതുറപ്പിക്കൽ

عن زيد بن خالد الجهني رضي الله عنه عن النبي - صَلَّى اللهُ عَلَيْهِ وَسَلَّمَ - قال: "من فطّر صائماً؛ كان له مثل أجره، غير أنَّه لا ينقص من أجر الصائم شيء" رواه الترمذي والنسائي وابن ماجه، وابن خزيمة وابن حبان في "صحيحيهما"/ صححه الألباني في صحيح التَّرْغِيب وَالتَّرْهِيب 

സൈദ്‌ ബ്‌നു ഖാലിദ്‌ അൽ ജൂഹനി رضي الله عنه നിവേദനം നബി ﷺപറഞ്ഞു : “ആരെങ്കിലും ഒരുവനെ നോമ്പു തുറപ്പിച്ചാൽ നോമ്പുകാരന്റെ പ്രതിഫലത്തിൽ നിന്ന്‌ ഒട്ടും കുറവ്‌ വരാതെ അവന്‌(നോമ്പ്‌ തുറപ്പിച്ചവന്‌) നോമ്പ്‌ അനുഷ്‌ഠിച്ചവന്റെ അതേ പ്രതിഫലമുണ്ട്‌.”

 ഈ ഹദീസ്‌ വിശദീകരിച്ചുകൊണ്ട്‌ ഇബ്‌നു ഉസൈമീൻ رحمه الله പറയുന്നു : നന്മയിലും പുണ്യത്തിലും സഹകരിക്കുക എന്നത്‌ ഒരു അടിമക്ക്‌ അല്ലാഹു നൽകുന്ന അനുഗ്രഹത്തിൽപെട്ടതാണ്‌. ഇത്തരം അനുഗ്രഹത്തിൽപെട്ടതാണ്‌ ഒരുവനെ നോമ്പുതുറപ്പിക്കുക എന്നത്‌. 

നോമ്പ്‌ തുറപ്പിക്കേണ്ട തോത്‌ എത്ര എന്നതിൽ പണ്‌ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്‌. ചിലർ അവരുടെ വിശപ്പടങ്ങുവോളം ഭക്ഷിപ്പിക്കണം എന്ന്‌ അഭിപ്രായപ്പെട്ടിട്ടുണ്ട്‌ 

മറ്റു ചിലർ ഒരു കാരക്ക കൊണ്ടെങ്കിലും നോമ്പ്‌ തുറപ്പിച്ചാൽ മതി എന്ന അഭിപ്രായക്കാരാണ്‌. 

ഈ അഭിപ്രായവ്യത്യാസം രേഖപ്പെടുത്തിയതിനു ശേഷം അദ്ദേഹം പറയുന്നു: ‘ഒരു കാരക്ക കൊണ്ടാണെങ്കിലും ഈ പ്രതിഫലം ലഭിക്കുന്നതാണ്‌ ’. 

الله تعالى أعلم ..

وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين

പങ്കിടുക: