എന്താണ് ഇസ്ലാം മതം -ഇസ്ലാമിന്‍റെ സവിശേഷതകൾ

Mohammed Shafeeque Madeena
October 21, 2026
157 കാഴ്ചകൾ
എന്താണ് ഇസ്ലാം മതം -ഇസ്ലാമിന്‍റെ സവിശേഷതകൾ

فضل الإسلام

ഇസ്ലാമിന്‍റെ ശ്രേഷ്ഠതകള്‍

എന്താണ് ഇസ്ലാം മതം

ഇസ്ലാം എന്നാല്‍ അല്ലാഹുവിന് പരിപൂര്‍ണ്ണമായി സമര്‍പ്പിക്കുക എന്നതാണ്.അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് അവനെ കീഴൊതുങ്ങിയും അവന്‍റെ മതനിയമങ്ങള്‍   തൃപ്തിയോടെയും മനസ്സറിഞ്ഞും പ്രാവര്‍ത്തികമാക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാം.അന്തിമ പ്രവാചകനായ മുഹമ്മദ് നബിയിലൂടെ മാനവര്‍ക്ക് അല്ലാഹു തൃപ്തി പ്പെട്ട് നല്‍കിയ സമ്പൂര്‍ണ്ണ മതമാണ് ദീനുല്‍ ഇസ്ലാം.

അല്ലാഹു മനുഷ്യരെ സൃഷ്ടിച്ചിട്ടുള്ളത് അവനെ ആരാധിക്കാന്‍ വേണ്ടിയാണ്. അവനെ ഇബാദത്ത് ചെയ്യാന്‍ വേണ്ടി അവന്‍ നിയമമാക്കിയ മാര്‍ഗ്ഗമാണ് ഇസ്ലാം മതം. അതിനുവേണ്ടിയാണ് സര്‍വ്വ പ്രവാചകന്മാരെയും അവന്‍ നിയോഗിച്ചിട്ടുള്ളത്. വിശ്വാസത്താലും വാക്കാലും പ്രവര്‍ത്തിയാലും അല്ലാഹുവിനെ പരിപൂര്‍ണ്ണമായി കീഴൊതുങ്ങുക എന്നതാണ് ഇസ്ലാമിന്‍റെ വിവക്ഷ. വിശ്വാസവും കര്‍മ്മവും പരസ്പരപൂരിതമാണ്. വിശ്വാസം ശരിയാവാതെ കര്‍മ്മങ്ങള്‍ നിലനില്‍ക്കുകയില്ല എന്നതുപോലെ സല്‍കര്‍മ്മങ്ങളില്ലാതെ ഈമാന്‍ ഉപകാരപ്പെടുകയുമില്ല. 

ശരിയായ വിശ്വാസം വെച്ച് പുലര്‍ത്തിയില്ലെങ്കില്‍ അവന്‍റെ അമലുകള്‍ പ്രയോജനപ്പെടുകയില്ല. അപ്രകാരമാണ് ഒരുവന്‍റെ അമലും, ഇഖ്ലാസ്സോടുകൂടി, നബിചര്യ പിന്‍പറ്റി പ്രവര്‍ത്തിക്കുമ്പോഴേ അവനു അതിനുള്ള പ്രതിഫലം ലഭിക്കുകയുള്ളൂ.

ഇസ്ലാം എന്നാല്‍?

തൗഹീദില്‍ ആയി കൊണ്ട് അല്ലാഹുവിന് സമ്പൂര്‍ണ്ണമായി സമര്‍പ്പിക്കുകയും അനുഷ്ഠാനങ്ങളിലൂടെ പൂര്‍ണ്ണമായ കീഴ് വണക്കം കാണിക്കുകയും ശിര്‍ക്കില്‍ നിന്നും അതിന്‍റെ വക്താക്കളില്‍ നിന്നും ബഹിഷ്കരണം പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിന്‍റെ വിവക്ഷ.

നിര്‍വചനത്തില്‍ അടങ്ങിയിട്ടുള്ള മൂന്നു കാര്യങ്ങള്‍ :

1 തൗഹീദ്: ചുരുക്കത്തില്‍ റുബൂബിയത്തിലും ആരാധനയിലും നാമ വിശേഷണങ്ങളിലും അല്ലാഹുവിനെ ഏകനാക്കുക എന്നതാണ് തൗഹീദ്. 

2 ത്വാഅത്തില്‍ അല്ലാഹുവിനെ കീഴൊതുങ്ങുക: അവനില്‍ പരിപൂര്‍ണ്ണമായി കീഴൊതുങ്ങി, അവന്‍റെ ആജ്ഞകള്‍ പരമാവധി ജീവിതത്തില്‍ പാലിച്ചും അവന്‍ വിരോധിച്ചത് പരിപൂര്‍ണ്ണമായി വെടിഞ്ഞും അവനെ അനുസരിക്കുക എന്നതാണ് ഇതിന്‍റെ വിവക്ഷ.

3 ശിര്‍ക്കില്‍ നിന്നും അതിന്‍റെ ആളുകളില്‍ നിന്നുമുള്ള ബഹിഷ്കരണം: ശിര്‍ക്കില്‍ നിന്ന് പരിപൂര്‍ണ്ണമായി ഒഴിഞ്ഞു നില്‍ക്കുക . ശിര്‍ക്കിന്‍റെ ആളുകളോട് പരിപൂര്‍ണ്ണമായ ബറാഅത്ത് കല്‍പ്പിക്കുക.

ദീനുല്‍ ഇസ്ലാമിന്‍റെ ചില സവിശേഷതകള്‍

1. അല്ലാഹു തൃപ്തിപ്പെട്ട മതം ഇസ്ലാം മാത്രം

അല്ലാഹു പറയുന്നു:

{ٱلۡیَوۡمَ أَكۡمَلۡتُ لَكُمۡ دِینَكُمۡ وَأَتۡمَمۡتُ عَلَیۡكُمۡ نِعۡمَتِی وَرَضِیتُ لَكُمُ ٱلۡإِسۡلَـٰمَ دِینࣰا }

"ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്‍റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു."

{وَمَن یَبۡتَغِ غَیۡرَ ٱلۡإِسۡلَـٰمِ دِینࣰا فَلَن یُقۡبَلَ مِنۡهُ وَهُوَ فِی ٱلۡـَٔاخِرَةِ مِنَ ٱلۡخَـٰسِرِینَ}

"ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനില്‍ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തില്‍ അവന്‍ നഷ്ടക്കാരില്‍ പെട്ടവനുമായിരിക്കും.ڈ

ഇഹലോകത്ത് വെച്ച് മുസ്ലിം അല്ലാത്ത ഒരാള്‍ എത്ര വലിയ നന്മകള്‍ ചെയ്താലും അത് അല്ലാഹുവിന്‍റെ അടുക്കല്‍ സ്വീകാര്യമല്ല."

2.സര്‍വ്വലോകരോടും മതമായി ഇസ്ലാമിനെ സ്വീകരിക്കുവാന്‍ സര്‍വ്വലോകങ്ങളുടെയും രക്ഷിതാവും നിയന്താവുമായ അല്ലാഹു കല്‍പ്പിച്ചിരിക്കുന്നു.

അല്ലാഹു പറയുന്നു:

{قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللهِ إِلَيْكُمْ جَميعًا الَّذِي لَهُ مُلْكُ السَّمَوَاتِ وَالأَرْضِ لا إِلَهَ إِلَاّ هُوَ يُحْيِي وَيُمِيتُ فَآمِنُواْ بِاللهِ وَرَسُولِهِ النَّبِيِّ الأُمِّيِّ الَّذِي يُؤْمِنُ بِاللهِ وَكَلِمَاتِهِ وَاتَّبِعُوهُ لَعَلَّكُمْ تَهْتَدُونَ} [سورة الأعراف: 158]

"പറയുക: മനുഷ്യരേ, തീര്‍ച്ചയായും ഞാന്‍ നിങ്ങളിലേക്കെ ല്ലാമുള്ള അല്ലാഹുവിന്‍റെ ദൂതനാകുന്നു. ആകാശങ്ങളുടെ യും ഭൂമിയുടെയും ആധിപത്യം ഏതൊരുവന്നാണോ അവന്‍റെ ( ദൂതന്‍. ) അവനല്ലാതെ ഒരു ദൈവവുമില്ല. അവന്‍ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിലും അവന്‍റെ ദൂതനിലും വിശ്വസിക്കുവിന്‍. അതെ, അല്ലാഹുവിലും അവന്‍റെ വചനങ്ങളിലും വിശ്വസിക്കുന്ന അക്ഷരജ്ഞാനമില്ലാത്ത ആ പ്രവാചകനില്‍. അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം."

3. അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസലാം മാത്രം

ആരെങ്കിലും നിലവിലുള്ള ജൂതമതവും ക്രിസ്തുമതവും ശരിയാണെന്നോ ഇസ്ലാം മതം പോലെ അതും സ്വീകാര്യമാണെന്നോ ആരെങ്കിലും വാദിച്ചാല്‍ അവന്‍ അത് മുഖേന ഇസ്ലാമില്‍ നിന്ന് പുറത്തു പോകുന്നതാണ്.

അല്ലാഹു പറയുന്നു:

{ إِنَّ ٱلدِّينَ عِندَ ٱللَّهِ ٱلۡإِسۡلَٰمُۗ} [آل عمران: 19]  

'തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്ലാമാകുന്നു.'

4 . അവന്‍റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെടും

قال النبي "الإسلامَ يهدِمُ ما كان قَبلَه " ( مسلم (121))

നബി പറഞ്ഞു : "ഇസ്ലാം ആശ്ലേഷിച്ചാല്‍ അവന്‍റെ മുന്‍കഴിഞ്ഞ എല്ലാ പാപങ്ങളും പൊറുക്കപെടും."

പങ്കിടുക: