(കുഴപ്പങ്ങൾ അധികരിച്ച) ഈയൊരു കാലഘട്ടത്തിൽ ഒരു ഉപദേശം

Anas Nadeeri
December 14, 2025
105 കാഴ്ചകൾ
(കുഴപ്പങ്ങൾ അധികരിച്ച) ഈയൊരു കാലഘട്ടത്തിൽ ഒരു ഉപദേശം

ഈ ദിവസങ്ങളിൽ ഓർത്ത് വെക്കേണ്ട ഒരുപദേശം

••┈•┈••✦✿✦••┈•┈••

❓(കുഴപ്പങ്ങൾ അധികരിച്ച) ഈയൊരു കാലഘട്ടത്തിൽ എന്താണ് താങ്കൾക്ക് ഒരു മുസ്‌ലിമിന് നൽകാനുള്ള ഉപദേശം?

❐ അല്ലാമാ അഹ്‌മദ് അന്നജ്മി -رحمه اللّٰه- പറയുന്നു:

❶ തൗഹീദും ശരിയായ വിശ്വാസവും മുറുകെ പിടിച്ച് ജീവിക്കുക.

② നിർബന്ധ കാര്യങ്ങൾ നിർവഹിക്കുന്നതിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക.

❸ ഹറാമുകളിൽ നിന്നും വിട്ടു നിൽക്കുക.

④ നല്ലയാളുകളുമായി കൂട്ടുകൂടുകയും, ചീത്തയാളുകളുമായുള്ള സഹവാസം ഉപേക്ഷിക്കുകയും ചെയ്യുക.

❺ സുന്നത്തിനെ കഴിയും വിധം പിന്തുടരുക.

⑥ ബിദ്അത്തുകളെ (പുത്തനാചാരങ്ങളെ) പൂർണ്ണമായും ഉപേക്ഷിക്കുക.

❼ ഈ കാലഘട്ടത്തിൽ അധികരിച്ച് കൊണ്ടിരിക്കുന്ന വിവിധങ്ങളായ ഫിത്‌നളെ സൂക്ഷിക്കുക.

➇ വീട്ടിൽ അടങ്ങി ഇരിക്കുകയും, തന്റെ തിന്മകളെ കുറിച്ചോർത്ത് കരഞ്ഞ് റബ്ബിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുക

നബി ﷺ അവിടുത്തെ അനുചരന്മാരിൽ ഒരാളോട് പറഞ്ഞത് പോലെ: “നീ വീട്ടിൽ അടങ്ങി ഇരിക്കുകയും, ചെയ്തു പോയ തിന്മകളെയോർത്ത് കരയുകയും ചെയ്യുക.”

📚 فتح الرب الودود【١٠٤/١】

പങ്കിടുക: