മക്കളുടെ തർബിയ

Anas Nadeeri
July 20, 2026
283 കാഴ്ചകൾ
മക്കളുടെ തർബിയ

മക്കളുടെ തർബിയലിങ്ക് കോപ്പി ചെയ്തു!

ശൈഖ് ഡോ. അബ്‌ദുൽ അസീസ് അർരയ്യിസ് حفظه الله

ആശയ വിവർത്തനം : അനസ് നദീരി

മക്കൾക്ക് ശരിയായ ഇസ്ലാമിക ശിക്ഷണം നൽകാൻ ഏറ്റവും നല്ല മാർഗ്ഗങ്ങൾ എന്തൊക്കെയാണ്.ലിങ്ക് കോപ്പി ചെയ്തു!

മക്കളെ ഇസ്ലാമിക തർബിയത്തിൽ വളർത്തിയെടുക്കാൻ ഏറ്റവും പ്രധാനപ്പെട്ട ചില മാർഗങ്ങളാണ് താഴെ പറയുന്നവ ;

1. പ്രാർത്ഥനലിങ്ക് കോപ്പി ചെയ്തു!

ഇത് നന്നാകുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു കാരണമാണ്. വളരെ എളുപ്പമുള്ള ഒരു മാർഗ്ഗമാണ്. പ്രാർത്ഥന തന്നെ ഒരു ഇബാദത്താണ്. ആളുകൾക്ക് നേർവഴി കാണിക്കുകയും സന്മാർഗത്തിലേക്ക് വഴി നടത്തുകയും ചെയ്യുന്ന ലോകങ്ങളുടെ റബ്ബിനോട് തൻറെ മക്കളെ സന്മാർഗത്തിൽ ആക്കാൻ ആവശ്യപ്പെടുകയാണ് പ്രാർത്ഥനയിലൂടെ ചെയ്യുന്നത്.

2. സ്വന്തത്തെക്കുറിച്ച് അമിതമായ മതിപ്പ് ഇല്ലാതിരിക്കുകലിങ്ക് കോപ്പി ചെയ്തു!

സ്വാലിഹീങ്ങളായ ചില മാതാപിതാക്കൾക്ക് സംഭവിക്കുന്ന ഒരു അബദ്ധമാണിത്. അങ്ങനെ ഞങ്ങളുടെ മക്കളെ നല്ല രൂപത്തിൽ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് അവർ കരുതുകയും സമാധാനിക്കുകയും ചെയ്യുന്നു. എന്നാൽ സംഭവിക്കുക ചിലപ്പോൾ അതിന് വിപരീതമായിരിക്കും. 

'ഉജുബ്' അഥവാ സ്വന്തത്തെ കുറിച്ചുള്ള മതിപ്പ് വളരെ അപകടകാരിയാണ്. അത് പ്രകടനപരത അഥവാ, രിയാഅ് പോലെ തന്നെ കർമ്മങ്ങളെ നിഷ്ഫലമാക്കി കളയുമെന്ന് ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ رحمه الله പറഞ്ഞത് കാണാൻ സാധിക്കും. 

3. നല്ല മാതൃക കാണിക്കുക എന്നതാണ് മൂന്നാമത്തെ കാര്യംലിങ്ക് കോപ്പി ചെയ്തു!

ഉപദേശങ്ങളും നിർദ്ദേശങ്ങളും എല്ലാം ഫലം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, സ്വയം മാതൃക കാണിക്കുക എന്നത് അതിലേറെ മക്കളിൽ സ്വാധീനിക്കുന്ന കാര്യമാണ്. അതുകൊണ്ട് ദീനിൻ്റെ വിധിവിലക്കുകളും സ്വഭാവ പെരുമാറ്റ മര്യാദകളും പാലിച്ച് മാതൃക കാണിക്കാൻ മാതാപിതാക്കൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്.

4. ഹറാമുകളിൽ നിന്ന് വിട്ടു നിൽക്കുകലിങ്ക് കോപ്പി ചെയ്തു!

തിന്മകൾ ഭൗതികവും പാരത്രികവുമായ നാശം വിതക്കുന്ന കാര്യമാണ്. അത് മക്കൾക്ക് നല്ല രൂപത്തിൽ ശിക്ഷണം നൽകുന്ന കാര്യത്തിലും വളരെ ദോഷം ചെയ്യും. അല്ലാഹു പറഞ്ഞത് കാണാം :

﴿ فَإِنْ تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّهُ أَنْ يُصِيبَهُمْ بِبَعْضِ ذُنُوبِهِمْ ﴾[المائدة: 49]

"ഇനി അവർ പിന്തിരിഞ്ഞു കളയുകയാണെങ്കിൽ നീ മനസ്സിലാക്കണം; അവരുടെ ചില പാപങ്ങൾ കാരണം അവർക്ക് വല്ല ആപത്തും വരുത്തിവെക്കാനാണ് അല്ലാഹു ഉദ്ദേശിക്കുന്നതെന്ന്." 

തിന്മകളിൽ നിന്ന് മാറിനിന്ന് നല്ല ജീവിതം നയിക്കുന്നവർക്ക് ഇതിന് വിപരീത ഫലമുണ്ടാകുമെന്നും അല്ലാഹു പറഞ്ഞിട്ടുണ്ട് :

﴿وَأَلَّوْ اسْتَقَامُوا عَلَى الطَّرِيقَةِ لأَسْقَيْنَاهُمْ مَاءً غَدَقًا﴾ [الجن: 16] 

"അവർ ആ(നേർ) മാർഗത്തിൽ നേരെ നിലകൊള്ളുകയാണെങ്കിൽ നാം അവർക്ക് ധാരാളമായി വെള്ളം കുടിക്കാൻ നൽകുമായിരുന്നു അഥവാ, വിശാലമായി ഉപജീവനം നൽകുമായിരുന്നു" 

നിർബന്ധമായും തിന്മകളിൽ നിന്ന് പൂർണ്ണമായും മാറിനിൽക്കണം. തിന്മകൾ അല്ലാഹുവിൻ്റെ കോപത്തിന് കാരണമാണെന്നതോടൊപ്പം നമ്മുടെ ദീനും ദുനിയാവുമത് നശിപ്പിച്ചു കളയുന്നതാണ്. അതിൻ്റെ പരിണിതഫലങ്ങൾ മക്കളുടെ കാര്യത്തിലും പ്രകടമാകും.

5. അവർക്ക് നല്ല കൂട്ടുകെട്ടുകൾ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുകലിങ്ക് കോപ്പി ചെയ്തു!

മക്കളുടെ മതപരവും ഭൗതികവുമായ ശിക്ഷണത്തിന്റെ കാര്യത്തിൽ വളരെ ശ്രദ്ധയുള്ള മാതാപിതാക്കളുടെ മക്കളുടെ കൂടെയാകട്ടെ അവരുടെ സഹവാസം. 

ഇത് അവരിൽ വളരെയധികം സ്വാധീനിക്കുന്ന കാര്യമാണ്. ഇത് ചെറുപ്പം മുതൽ തന്നെ മക്കളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യമാണ്.

ഇതല്ലാത്ത മറ്റു മാർഗ്ഗങ്ങളുമുണ്ട്. എങ്കിലും, ശരിയായ മാർഗത്തിലേക്ക് വഴി കാണിക്കേണ്ടവൻ അല്ലാഹുവാണ്. അതുകൊണ്ട് അവനെ ധാരാളം ഇബാദത്തുകൾ ചെയ്തു പ്രാർത്ഥനകൾ വർദ്ധിപ്പിച്ചും ഇക്കാര്യത്തിൽ നാം സഹായം തേടുക. മക്കൾ നേരായ വഴിയിലായിട്ടില്ലെങ്കിൽ അത് അല്ലാഹുവിൻ്റെ പരീക്ഷണമാണ് എന്ന് തിരിച്ചറിയുക. അക്കാര്യത്തിൽ നൂഹ് നബി عليه السلام യിൽ നമുക്ക് മാതൃകയുണ്ട്. "ചില പാപങ്ങൾ മക്കൾ നന്നാകാത്തതിലുള്ള മനോവിഷമം കൊണ്ട് മാത്രമായിരിക്കും പൊറുക്കപ്പെടുക" എന്ന് ഇബ്നുൽ ഖയ്യിം رحمه الله പറഞ്ഞതായി കാണാൻ സാധിക്കും.

-----------------------أسأل الله الذي لا إله إلا هو أن يعلمنا ما ينفعنا وأن ينفعنا بما علمنا، وجزاكم الله خيرًا------------------------

പങ്കിടുക: