നോമ്പ്‌ 02 -റമദാന്‍ മാസത്തിന്‍റെ ശ്രേഷ്ഠതകള്‍

Mohammed Shafeeque Madeena
February 7, 2026
200 കാഴ്ചകൾ
നോമ്പ്‌  02 -റമദാന്‍ മാസത്തിന്‍റെ ശ്രേഷ്ഠതകള്‍

فضائل رمضانലിങ്ക് കോപ്പി ചെയ്തു!

റമദാന്‍ മാസത്തിന്‍റെ ശ്രേഷ്ഠതകള്‍ലിങ്ക് കോപ്പി ചെയ്തു!

മുഹമ്മദ് ശഫീഖ് മദീന

بسم الله الرحمن الرحيم

പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ മാസമാണ് റമദാന്‍ 

അല്ലാഹു പറയുന്നു :

﴿ شَهْرُ رَمَضَانَ ٱلَّذِىٓ أُنزِلَ فِيهِ ٱلْقُرْءَانُ هُدًۭى لِّلنَّاسِ وَبَيِّنَـٰتٍۢ مِّنَ ٱلْهُدَىٰ وَٱلْفُرْقَانِ.. ﴾

[ البقرة: 185]

"ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ  ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍."

റമദാന്‍ മാസത്തിന്‍റെ പ്രത്യേകതകള്‍ അറിയിക്കുന്ന ധാരാളം ഹദീസുകള്‍ വന്നിട്ടുണ്ട്, അതില്‍ ചിലത് മാത്രം ഇവിടെ ഉദ്ധരിക്കാം.

സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും, നരക കവാടങ്ങള്‍ അടക്കപ്പെടുകയും, പിശാചുക്കള്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെടുകയും ചെയ്യും.

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: إِذَا جَاءَ رَمَضَانُ فُتِّحَتْ أَبْوَابُ الْجَنَّةِ، وَغُلِّقَتْ أَبْوَابُ النَّارِ، وَصُفِّدَتِ الشَّيَاطِينُ

അബൂഹുറൈറ رضي الله عنه നിവേദനം: നബി ﷺ പറഞ്ഞു: 'റമദാന്‍ ആഗതമായാല്‍ സ്വര്‍ഗ കവാടങ്ങള്‍ തുറക്കപ്പെടുകയും, നരക കവാടങ്ങള്‍ അടക്കപ്പെടുകയും, പിശാചുക്കള്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെടുകയും ചെയ്യും. (മുസ്ലിം)

قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: إِذَا كَانَ رَمَضَانُ فُتِّحَتْ أَبْوَابُ الرَّحْمَةِ، وَغُلِّقَتْ أَبْوَابُ جَهَنَّمَ، وَسُلْسِلَتِ الشَّيَاطِينُ

അബൂഹുറൈറ رضي الله عنه നിവേദനം: നബി ﷺ പറഞ്ഞു: "റമദാന്‍ ആഗതമായാല്‍ കാരുണ്യ കവാടങ്ങള്‍ തുറക്കപ്പെടും, നരക കവാടങ്ങള്‍ അടക്കപ്പെടും, പിശാചുക്കള്‍ ചങ്ങലക്കിടപ്പെടും". (സ്വഹീഹ് മുസ്ലിം)

പാപങ്ങള്‍ പൊറുക്കപ്പെടും

أَنَّ أَبَا هُرَيْرَةَ، حَدَّثَهُمْ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَ: مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ، وَمَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا، غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ

നബി ﷺ പറഞ്ഞു: "ഈമാനോടെയും പ്രതിഫലേച്ഛയോടെയും ആരെങ്കിലും റമദാനില്‍ നോമ്പ് എടുത്താല്‍    അവന്‍റെ മുന്‍കാല (ചെറു)പാപങ്ങള്‍ പൊറുക്കപ്പെടുന്നതാണ്.ലൈലത്തുല്‍ ഖദറില്‍ ഈമാനോടെയും പ്രതിഫലേച്ഛയോടും കൂടി വല്ലവരും നിസ്കരിക്കുന്നുവെങ്കില്‍ അവന്‍റെ മുന്‍കാല (ചെറു)പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ". ( മുസ്ലിം)

റമദാനിലെ ഓരോ രാത്രിയിലും ധാരാളം ആളുകളെ   അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കും

عَنْ أَبِي هُرَيْرَةَ، عَنْ رَسُولِ اللهِ صَلى الله عَليهِ وسَلمَ قَالَ: إِذَا كَانَتْ أَوَّلُ لَيْلَةٍ مِنْ رَمَضَانَ، صُفِّدَتِ الشَّيَاطِينُ، وَمَرَدَةُ الْجِنِّ، وَغُلِّقَتْ أَبْوَابُ النَّارِ، فَلَمْ يُفْتَحْ مِنْهَا بَابٌ، وَفُتِحَتْ أَبْوَابُ الْجَنَّةِ، فَلَمْ يُغْلَقْ مِنْهَا بَابٌ، وَنَادَى مُنَادٍ: يَا بَاغِيَ الْخَيْرِ أَقْبِلْ، وَيَا بَاغِيَ الشَّرِّ أَقْصِرْ وَلِلَّهِ عُتَقَاءُ وَذَلِكَ فِي كُلِّ لَيْلَةٍ

അബൂഹുറൈറ رضي الله عنه നിവേദനം: നബി ﷺ പറഞ്ഞു: റമദാന്‍ മാസത്തിലെ ആദ്യ രാത്രി ആഗതമായാല്‍ പിശാചുക്കളും ധിക്കാരികളായ ജിന്നുകളും ചങ്ങലക്കിടപ്പെടുകയും ഒരു വാതില്‍ പോലും തുറക്കപ്പെടാത്ത നിലയില്‍ നരക വാതിലുകള്‍ അടക്കപ്പെടുകയും ഒന്നുപോലും അടക്കപ്പെടാത്ത നിലയില്‍ സ്വര്‍ഗ്ഗകവാടങ്ങള്‍ തുറക്കപ്പെടുകയും ചെയ്യുന്നതാണ്.(അതോടൊപ്പം) അല്ലാഹുവിന്‍റെ പ്രത്യേക മലക്ക്  ഇപ്രകാരം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കും: " നന്മ കാംക്ഷിക്കുന്നവരേ നിങ്ങള്‍ നന്മകളിലേക്ക് മുന്നിടുക, തിന്മ കാംക്ഷിക്കുന്നവരേ. ( സ്വയം നിയന്ത്രിച്ച്) തിന്മകളില്‍ നിന്ന് പിന്‍വാങ്ങുക. റമദാനിലെ ഓരോ രാത്രിയിലും ധാരാളം ആളുകളെ അല്ലാഹു നരകത്തില്‍ നിന്ന് മോചിപ്പിക്കുന്നതാണ്." ( ഹദീസ്)

الله تعالى أعلم

وصلى الله وسلم وبارك على سيدنا محمد وعلى آله وصحبه أجمعين

പങ്കിടുക: