റസൂൽ ﷺ യോട് ഇഷ്ഖോ..?!

Anas Nadeeri
April 7, 2026
230 കാഴ്ചകൾ
റസൂൽ ﷺ യോട് ഇഷ്ഖോ..?!

റസൂൽ ﷺ യോട് ഇഷ്ഖോ..?!

✍🏼 അനസ് നദീരി

••┈•┈••✦✿✦••┈•┈••

• ഖുർആനിലും സുന്നത്തിലും റസൂൽ ﷺ യോടുള്ള ഇഷ്ടത്തെ സൂചിപ്പിക്കാൻ *മഹബ്ബത്ത്* പോലുള്ള പദങ്ങളാണ് സ്ഥിരപ്പെട്ടിട്ടുള്ളത്.

നബി ﷺ പറഞ്ഞു:

*ثلاث من كن فيه وجد بهن حلاوة الإيمان من كان الله ورسوله أحب إليه مما سواهما*

*മൂന്ന് കാര്യങ്ങൾ ആരിലുണ്ടോ അവ മുഖേന അവന് ഈമാനിന്റെ മാധുര്യം അനുഭവിക്കാൻ കഴിയും. (അതിൽ ഒന്നാമത്തേത്) അല്ലാഹുവും അവന്റെ റസൂലും മറ്റെന്തിനേക്കാളും മഹബ്ബത്ത് ഉള്ളവരാക്കുക. അഥവാ പ്രിയപ്പെട്ടവരാകുക.*(1)

• നബി ﷺ യെ അങ്ങേയറ്റം സ്നേഹിച്ച സ്വഹാബത്ത് തങ്ങളുടെ സ്നേഹത്തെ വിവരിച്ചതും മഹബ്ബത്ത്, ഖുല്ലത്ത് പോലുള്ള പദങ്ങൾ കൊണ്ടാണ്. ഒരു ഉദാഹരണം കാണുക.

ഉമർ -رضي الله عنه- നബി ﷺ യോട് പറയുന്നതായി കാണാം:

*....فإنَّه الآنَ واللَّهِ لَأَنْتَ أحَبُّ إلَيَّ مِن نَفْسِي....*

“....അല്ലാഹുവാണ് സത്യം, ഇപ്പോൾ എന്നെക്കാൾ ഞാൻ ഇഷ്ടപ്പെടുന്നത് താങ്കളെയാണ് റസൂലേ....”(2)

• ഖുർആനിലും ഹദീസിലും സ്ഥിരപ്പെട്ട പദങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക എന്നതാണ് സലഫുകളുടെ രീതി. അതാണ് ഏറ്റവും സുരക്ഷിതവും.

ഇബ്നു തൈമിയ്യ -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

*...فطريقة السلف والأئمة أنهم يراعون المعاني الصحيحة المعلومة بالشرع والعقل، ويراعون أيضا الألفاظ الشرعية فيعبرون بها ما وجدوا إلى ذلك سبيلا*

“മതപ്രമാണങ്ങൾ കൊണ്ടും ബുദ്ധിപരമായും അറിയപ്പെട്ട ശരിയായ ആശയങ്ങൾ തിരഞ്ഞെടുക്കാൻ സലഫുകൾ ശ്രദ്ധിച്ചിരുന്നത് പോലെ ശറഇൽ (ഖുർആൻ കൊണ്ടോ സുന്നത്ത് കൊണ്ടോ) സ്ഥിരപ്പെട്ട പദങ്ങളായിരിക്കാനും അവർ ശ്രദ്ധിക്കുകയും, പറ്റുന്നിടത്തോളം അങ്ങനെയുള്ള പദങ്ങൾ തന്നെ അവർ പ്രയോഗിക്കുകയും ചെയ്തിരുന്നു.”(3)

• ഇഷ്ഖ് എന്ന പദം നബി ﷺ യെ ക്കുറിച്ച് ഖുർആനിലോ സുന്നത്തിലോ സ്ഥിരപ്പെട്ടിട്ടില്ല.(4) പിൽക്കാലത്ത് സ്വൂഫികളാണ് അത്തരത്തിലുള്ള പ്രയോഗങ്ങൾ ഉപയോഗിച്ച് വരുന്നത്.

• ‘ശഹ്‌വത്ത്’ അഥവാ മോഹത്തോട് കൂടിയ, സാധാരണ ഗതിയിൽ സ്ത്രീക്കും പുരുഷനും ഇടയിലുണ്ടാകുന്ന സ്നേഹത്തിനാണ് പൊതുവേ ഇഷ്ഖ് എന്ന പദം ഉപയോഗിക്കുക.

ഇബ്നുൽ ജൗസി -رَحِمَـﮧُ اللَّـﮧُ- പറയുന്നു:

*العشق عند أهل اللغة لا يكون إلا لما ينكح*

“ഇഷ്ഖ് എന്നത് ഭാഷാ പണ്ഡിതന്മാരുടെ അടുക്കൽ വൈവാഹിക രീതിയിലുള്ള സ്നേഹത്തിന് മാത്രമാണ് പ്രയോഗിക്കുക.”(5)

ഇബ്നു അബിൽ ഇസ്സ് അൽഹനഫി -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു: 

*ولعل امتناعَ إطلاقهِ أن العشقَ محبةٌ مع شهوةٍ* 

 “ശഹ്‌വത്തോടെയുള്ള സ്നേഹമാണ് ഇഷ്ഖ് എന്നതായേക്കാം അല്ലാഹുവിനെക്കുറിച്ച് ഇഷ്ഖ് എന്ന് വിശേഷിപ്പിക്കാൻ പാടില്ല എന്ന് വിലക്കാനുള്ള കാരണം.”(6)

ഇബ്നു ഫാരിസ് -رَحِمَـﮧُ اللَّـﮧُ- പറയുന്നു:

*العشق الاغرام بالنساء*

“സ്ത്രീകളുമായി പ്രണയത്തിലാകുന്നതിനാണ് ഇഷ്ഖ് എന്ന് പറയുക.”(7)

പൂർവീകരിലെ പ്രമുഖ ഭാഷാ പണ്ഡിതനായ അബൂ ഹിലാൽ അൽഅസ്കരി -رَحِمَـﮧُ اللَّـﮧُ- പറയുന്നു:

*أن العشق شدَّة الشَّهوة لنيل المراد من المعشوق إذا كان إنسان، والعزم على مواقعته عند التَّمكُّن منه....*

“മഅ്ഷൂഖ് (അഥവാ ഇഷ്ഖ് ചെയ്യപ്പെടുന്നത്) മനുഷ്യനോടാണെങ്കിൽ അവനിൽ നിന്ന് മോഹിക്കുന്നത് നേടിയെടുക്കാനുള്ള ആഗ്രഹത്തിന്റെ തീവ്രതയും, സാധ്യമാകുമ്പോൾ അവരുമായി ചേരാനുള്ള ദൃഢനിശ്ചയവുമാണ് ഇഷ്ഖ്.”(8)

ശൈഖ് ബക്ർ അബൂ സൈദ് -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

*امتناعُ إطلاقهِ في حق النبي ﷺ كما في اعتراضاتِ ابنِ أبي العزِ الحنفي على قصيدةِ ابن أيبك ، لأن العشقَ هو الميلُ مع الشهوةِ....*

“നബി ﷺ യെക്കുറിച്ച് ഇഷ്ഖ് എന്ന പദം പ്രയോഗിക്കാൻ പാടില്ല. ഇബ്നു ഐബകിന്റെ കവിതക്ക് ഇബ്നു അബിൽ ഇസ്സ് അൽഹനഫി പറഞ്ഞ ഖണ്ഡനത്തിൽ അപ്രകാരം പറഞ്ഞിട്ടുണ്ട്. കാരണം ഇഷ്ഖ് മോഹത്തോട് കൂടിയുള്ള (മറ്റൊരാളോട് തോന്നുന്ന) ചായ്‌വാണ്.“(9)

• പരിധി ലംഘിക്കുന്ന, അതിരു വിട്ട സ്നേഹമാണ് ഇഷ്ഖ് എന്നും ഭാഷാ ഗ്രന്ഥങ്ങളിൽ കാണാം.

ലിസാനു അറബിൽ പറയുന്നു:

*العشق فرط الحب*

*അതിരുവിട്ട സ്നേഹമാണ് ഇഷ്ഖ്.* (10)

ഇബ്നു ഫാരിസ് -رَحِمَـﮧُ اللَّـﮧُ- പറഞ്ഞു:

*(عشق) العين والشين والقاف أصل صحيح يدل على تجاوز حد المحبة*

“പരിധി വിട്ട സ്നേഹത്തെ കുറിക്കുന്നതാണ് ഐൻ ശീൻ ഖാഫ് (ع ش ق) എന്ന അസ്വ്‌ല്.” (11)

• ചുരുക്കത്തിൽ;

അല്ലാഹുവിനോടോ, അവന്റെ റസൂൽ ﷺ യോടോ ഉള്ള സ്നേഹത്തെ കുറിച്ച് ഇഷ്ഖ് എന്ന് പ്രയോഗിക്കാവതല്ല. *‘ആഷിഖുല്ലാഹ്’, ‘ആഷിഖുർറസൂൽ’ തുടങ്ങിയ പ്രയോഗങ്ങൾ ഗൗരവമേറിയ അദബ് കേടാണ്. സന്മാർഗികളായ സലഫുകളുടെ മാർഗം പിന്തുടരുന്നതിലാണ് എല്ലാ നന്മയും.*

•┈┈•◈•┈┈•◈•┈┈•◈•┈┈•

(1) متفق عليه

(2) رواه البخاري

പങ്കിടുക: