നബിക്ക് ﷺ 'ലൗഹുൽ മഹ്ഫൂൽ ' ലുള്ളതു മുഴുവനും അതിനേക്കാൾ കൂടുതലും അറിയാമെന്നോ?!

Mohammed Shafeeque Madeena
December 14, 2025
132 കാഴ്ചകൾ
നബിക്ക് ﷺ 'ലൗഹുൽ മഹ്ഫൂൽ ' ലുള്ളതു മുഴുവനും അതിനേക്കാൾ കൂടുതലും അറിയാമെന്നോ?!

بسم الله الرحمن الرحيم

നബിക്ക് ﷺ 'ലൗഹുൽ മഹ്ഫൂൽ ' ലുള്ളതു മുഴുവനും അതിനേക്കാൾ കൂടുതലും അറിയമെന്നോ?!

പരിശുദ്ധ ഖുർആനിൽ സ്പഷ്ടമായി വിവരിച്ച കാര്യമാണ് ഇൽമുൽ ഗെയ്ബ് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല എന്നത്...അല്ലാഹു പറയുന്നു :

{قُلْ ‌لَا ‌يَعْلَمُ ‌مَنْ ‌فِي ‌السَّماواتِ ‌وَالْأَرْضِ ‌الْغَيْبَ إِلَاّ اللَّهُ وَما يَشْعُرُونَ أَيَّانَ يُبْعَثُونَ} (65 سورة النمل) 

"( നബിയേ, ) പറയുക; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയില്ല; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല."

{قُلْ لاَ أَمْلِكُ لِنَفْسِي نَفْعًا وَلاَ ضَرًّا إلاَّ مَا شَاءَ اللَّهُ وَلَوْ كُنتُ أَعْلَمُ الْغَيْبَ لَاسْتَكْثَرْتُ مِنْ الْخَيْرِ وَمَا مَسَّنِي السُّوءُ إِنْ أَنَا إلاَّ نَذِيرٌ وَبَشِيرٌ لِقَوْمٍ يُؤْمِنُونَ}

"(നബിയേ,) പറയുക: എന്‍റെ സ്വന്തം ദേഹത്തിന് തന്നെ ഉപകാരമോ, ഉപദ്രവമോ വരുത്തല്‍ എന്‍റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യമറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു, തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ് ". (വി.ഖു: അല്‍അഅ്റാഫ്: 188)

തങ്ങൾക്ക് ഇൽമുൽ ഗയ്ബ് അറിയില്ല എന്നത് നബിയോട് സ്വയം അറിയിക്കാൻ പരിശുദ്ധ ഖുർആനിൽ അല്ലാഹു കൽപ്പിക്കുന്നു

{قُل لَاّ أَقُولُ لَكُمْ عِندِي خَزَآئِنُ اللهِ وَلا أَعْلَمُ الْغَيْبَ ..}

"(നബിയേ,) പറയുക:"അവന്‍റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്‍റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല"

മഫാത്തിഹുൽ ഗയ്ബ് അത് അല്ലാഹുവിന് മാത്രമാണ് എന്നും അത് സൃഷ്ടികളിൽ ഒരാൾക്കും തന്നെ അറിയിച്ചു കൊടുത്തിട്ടില്ല എന്നും പരിശുദ്ധ ഖുർആനിൽ അല്ലാഹു വ്യക്തമാക്കുന്നു...

{إِنَّ ٱللَّهَ ‌عِندَهُۥ ‌عِلۡمُ ‌ٱلسَّاعَةِ وَيُنَزِّلُ ٱلۡغَيۡثَ وَيَعۡلَمُ مَا فِي ٱلۡأَرۡحَامِۖ وَمَا تَدۡرِي نَفۡسٞ مَّاذَا تَكۡسِبُ غَدٗاۖ وَمَا تَدۡرِي نَفۡسُۢ بِأَيِّ أَرۡضٖ تَمُوتُۚ إِنَّ ٱللَّهَ عَلِيمٌ خَبِيرُۢ ٣٤ }[لقمان: 34]

"തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന്‍ മഴ പെയ്യിക്കുന്നു. ഗര്‍ഭാശയത്തിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയുകയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല.തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു."

എന്നാൽ പരിശുദ്ധ ഖുർആനിൽ തന്നെ അല്ലാഹു അവന്‍റെ പ്രവാചകന്മാരിൽ അവൻ ഉദ്ദേശിക്കുന്നവർക്ക് അദൃശ്യജ്ഞാനം അറിയിച്ചു കൊടുക്കും എന്നും പറഞ്ഞിട്ടുണ്ട്....അല്ലാഹു പറയുന്നു :

{عَٰلِمُ ٱلۡغَيۡبِ فَلَا يُظۡهِرُ عَلَىٰ غَيۡبِهِۦٓ أَحَدًا ٢٦ ‌إِلَّا ‌مَنِ ‌ٱرۡتَضَىٰ مِن رَّسُولٖ}[الجن: 26-27]

"അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്‍റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ."

അപ്പോൾ പ്രവാചകൻമാർക്ക് മുഅ്ജിസത്തിന്റെ ഭാഗമായി അല്ലാഹു അറിയിച്ചു കൊടുക്കുന്ന അദൃശ്യജ്ഞാനമല്ലാതെ നിരുപാധികം ഒരു പ്രവാചകന്മാർക്കും അല്ലാഹു അദൃശ്യജ്ഞാനം നൽകിയിട്ടില്ല എന്ന് മേൽ സൂക്തങ്ങളിൽ നിന്ന് വ്യക്തമാണ്.

എന്നിരിക്കെ ഖുർആനും സുന്നത്തും മുറുകെ പിടിക്കുന്നവരാണ് ഞങ്ങൾ എന്ന് വാദിക്കുന്ന മുഴുവൻ സമസ്ത പുരോഹിതന്മാർക്കും അദൃശ്യജ്ഞാനം അല്ലാഹുവിൻറെ പ്രവാചകൻ മാർക്കും ഔലിയാക്കൾക്കും നിരുപാധികം ഉണ്ടെന്നും നബിﷺക്ക് ഖിയാമത്ത് നാൾ എപ്പോൾ സംഭവിക്കും എന്ന അറിവും, ലൗഹിൽ മഹ്ഫൂലുള്ള മുഴുവനും അതിനേക്കാൾ ഏറെയുയുമുള്ള അറിവ് നൽകിയിട്ടുണ്ടെന്നുമുള്ള വിചിത്രവാദങ്ങൾ എവിടെ നിന്ന് ലഭിച്ചു?!

പൗരോഹിത്യത്തിന്റെ നൂറാം വാർഷികം ആഘോഷിക്കാൻ തയ്യാറെടുത്തു നിൽക്കുന്ന മുഴുസമസ്തകളും പടുത്തുയർത്തപ്പെട്ടത് എന്തിൽ നിന്ന് എന്നതാണ് ചോദ്യചിഹ്നം? ഈ ഒരു നൂറ്റാണ്ടിന്റെ ചരിത്രം പരിശോധിക്കുമ്പോൾ തങ്ങളുടെ വികല ശിർക്കൻ വിശ്വാസങ്ങൾ സമൂഹത്തിൽ പ്രചരിപ്പിക്കാനും, കാലങ്ങളായി ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മൗനിയായ തങ്ങളുടെ അനുയായികളെ അന്ധവിശ്വാസങ്ങളുടെ ചങ്ങലക്കെട്ടിൽ തളച്ചിടാനും പാടുപെട്ട് പരിശ്രമിച്ചത് ഖുർആൻ ദുർവ്യാഖ്യാനത്തിന്റെയോ, തെളിവിന് യോഗ്യമല്ലാത്ത സ്ഥിരപ്പെടാത്ത ഹദീസുകൾ മുൻ നിരത്തി തെറ്റിദ്ധരിപ്പിച്ചോ , അതുമല്ലെങ്കിൽ അവർ അവലംബിക്കുന്ന 'ഇമാമീങ്ങളിൽ' വന്നുഭവിച്ചിട്ടുള്ള പിഴച്ച വിശ്വാസങ്ങളെ ദീനിന്റെ തെളിവുകളായി ചിത്രീകരിച്ചത്തിന്റെയോ ഫലമായിട്ടാണ് ..

ഇസ്ലാമിലെ ആദ്യ തലമുറകൾക്കോ മദ്യതലമുറകൾക്കോ പരിചയമില്ലാത്ത 'ശിർക്കൻ വിശ്വാസങ്ങളും പുത്തൻ വാദങ്ങളും ' ഒമ്പതാം നൂറ്റാണ്ടിലെ ചില പണ്ഡിതന്മാരുടെ പാള കിതാബുകളിൽ നിന്ന് മുങ്ങിത്തപ്പിയെടുത്ത് ഞങ്ങൾക്കിതാ അല്ലാഹുവിന് പുറമേ ഔലിയാക്കളെയും മൺമറഞ്ഞ മഹത്തുക്കളെയും വിളിച്ചു പ്രാർത്ഥിക്കാൻ തെളിവ് കിട്ടിയിരിക്കുന്നു എന്ന് ആക്രോശിക്കുമ്പോൾ യഥാർത്ഥത്തിൽ ഖുർആനിനെയും സുന്നത്തിനെയുമാണ് ഇക്കൂട്ടർ തള്ളിപ്പറയുന്നത്.

ഈ ഒരു പ്രവണതയാണ്  തൗഹീദിന്റെ ശബ്ദം ഉയർന്നത് മുതൽ പ്രത്യേകിച്ചും കേരളക്കരയിൽ നിറഞ്ഞുനിന്നത്. 

അല്ലാഹുവിനോട് മാത്രമേ ദുആ ചെയ്യാൻ പാടുള്ളൂ എന്ന് ഖുർആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തിൽ വിശദീകരിച്ചു കൊടുത്തപ്പോൾ അവർ ഉയർത്തിക്കാട്ടിയത് പച്ചയായ ഖുർആൻ ദുർവ്യാഖ്യാനമോ, സന്ദർഭങ്ങളിൽ നിന്ന് അടർത്തിയ തീർത്തും സന്ദർഭോചിതമല്ലാത്ത ഇമാമീങ്ങളുടെ ഇബാറത്തുകളോ ആണ്, ചിലപ്പോൾ ഉദ്ധരിക്കാറുള്ളത് അവലംബയോഗ്യമല്ലാത്ത തഫ്സീറായിരിക്കും , അതുമല്ലെങ്കിൽ കെട്ടിച്ചമക്കപ്പെട്ട ഹദീസുകളോ സൂഫിവര്യന്മാരുടെ ഉദ്ധരണികളോ ആയിരിക്കാം.

ബദർ യുദ്ധം നടന്നത് ഞങ്ങൾക്ക് ബദർ ദിനം ആഘോഷിക്കാനാണ് എന്ന് പറഞ്ഞവന്റെ തൊലിക്കട്ടി എത്രമാത്രമായിരിക്കും!!

കുറാഫികളുടെ നേതാവായ ഒരു പണ്ഡിത ശിരോമണിയുടെ വാക്കാണിത്. അത് മറ്റാരുമല്ല തങ്ങളുടെ അനുയായികളെ ശിർക്കിലും ബിദ്അത്തിലുമായി തളച്ചിടാൻ ഉതകുന്ന ദുർവ്യാഖ്യാനങ്ങളുടെ കേദാരമായ 'ഇസ്ലാമിക വിശ്വാസകോശം' രചിച്ച സാക്ഷാൽ എം കെ അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ തന്നെയാണത്.

സമസ്ത രൂപീകരിക്കപ്പെട്ടത് എന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരം തന്നെയാണ് അദ്ദേഹം പറഞ്ഞത്.

ഇത്തരം ആളുകളുടെ തനിരൂപം മനസ്സിലാക്കിയാൽ വ്യക്തമായ ഖുർആൻ ആയത്തും ഹദീസുകളും വിവരിച്ചു കൊടുത്താലും അത് തള്ളി തങ്ങളുടെ ജല്പനങ്ങൾക്ക് അനുയോജ്യമായ അറബി ഇബാറത്തുകൾ തേടിപ്പിടിച്ച് ദുർവ്യാഖ്യാനിക്കുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല..

ഇതു തന്നെയാണ് അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രം എന്ന അഹ്ലു സുന്നതി വൽ ജമാഅത്തിന്റെ ആശയം സലഫികൾ പറഞ്ഞപ്പോഴും ( ഖുർ ആനിന്റെയും ഹദീസിന്റെയും വെളിച്ചെത്തിൽ വിശദീകരിച്ച് കൊടുത്തപ്പോഴും അതിനെ എതിർത്ത് ' മഹാന്മാർക്ക് എല്ലാ അദൃശ്യങ്ങളും അറിയാം എന്ന് ശീഇകളുടെ വിശ്വാസവും , തങ്ങളുടെ ഔലിയാക്കൾക്ക് അദൃശ്യങ്ങൾ നിരുപാധികം അറിയാം എന്ന സൂഫികളായ ബറേലിവകളുടെ വിശ്വാസവുമൊക്കെ ഇക്കൂട്ടർ സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് . മാത്രമല്ല നബിക്ക് ﷺ 'ലൗഹുൽ മഹ്ഫൂൽ ' ലുള്ളതു മുഴുവനും അതിനേക്കാൾ കൂടുതൽ അറിയാമെന്നുമുള്ള പിഴച്ച വാദങ്ങൾ മാലമൌലിദുകളിലൂടെയും മറ്റും സമൂഹത്തിൽ പ്രചരിപ്പിക്കുന്നത് . ഇത്തരം പിഴച്ച വാദങ്ങൾ ഓരോന്നായി പ്രമാണത്തിന്റെ വെളിച്ചെത്തില് മുൻ കാല മുഫസ്സിറകളും പണ്ഡിതന്മാരും എന്തു പറയുന്നു എന്ന് നമുക്ക് വിശകലനം ചെയ്യാം.

പങ്കിടുക: