വിശ്വാസ കാര്യങ്ങള്‍

Muhammed Shfeek Madeena
January 12, 2026
199 കാഴ്ചകൾ
വിശ്വാസ കാര്യങ്ങള്‍

ഈമാനിൻ്റെ(വിശ്വാസത്തിന്റെ) അടിത്തറ

വിശ്വസിക്കല്‍ അനിവാര്യമായ ഈമാനിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ അല്ലാഹു അവന്‍റെ വേദഗ്രന്ഥത്തില്‍ അറിയിച്ചു തന്നതും സുന്നത്തില്‍ പ്രാമാണികമായി വന്നതുമായ ആറ് കാര്യങ്ങളാകുന്നു.

അല്ലാഹു? പറയുന്നു:

لَّيۡسَ ٱلۡبِرَّ أَن تُوَلُّواْ وُجُوهَكُمۡ قِبَلَ ٱلۡمَشۡرِقِ وَٱلۡمَغۡرِبِ وَلَٰكِنَّ ٱلۡبِرَّ مَنۡ ءَامَنَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِ وَٱلۡمَلَٰٓئِكَةِ وَٱلۡكِتَٰبِ وَٱلنَّبِيِّـۧنَ … [البقرة: 177] 

“നിങ്ങളുടെ മുഖങ്ങള്‍ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം എന്നാല്‍ അല്ലാഹുവിലും,അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, പ്രവാചകന്‍മാരിലും വിശ്വസിക്കുകയും, .... ചെയ്യലാകുന്നു പുണ്യം”(വി.ഖു: അല്‍ ബഖറ: 177).

«قَالَ: فَأَخْبِرْنِي عَنِ الْإِيمَانِ، قَالَ: أَنْ تُؤْمِنَ ‌بِاللهِ، ‌وَمَلَائِكَتِهِ، وَكُتُبِهِ، وَرُسُلِهِ، وَالْيَوْمِ الْآخِرِ، وَتُؤْمِنَ بِالْقَدَرِ، خَيْرِهِ وَشَرِّهِ»[1]

ഇസ്ലാം, ഈമാന്‍, ഇഹ്സാന്‍ എന്നിവ വിവരിക്കുന്ന ജിബ്രീലിന്‍റെ ഹദീഥില്‍ ജിബ്രീൽ പ്രവാചകന്‍ ﷺ യോട് ചോദിച്ചു:'ഈമാന്‍ എന്താണെന്ന് എന്നോട് പറഞ്ഞു തന്നാലും നബി ﷺ പറഞ്ഞു: ഈമാന്‍ എന്നാല്‍ അല്ലാഹുവിനെകൊണ്ടും അവന്‍റെ മലക്കുകളെ കൊണ്ടും അവന്‍റെ വേദഗ്രന്ഥങ്ങളെകൊണ്ടും അവന്‍റെ ദൂതന്മാരെകൊണ്ടും അന്ത്യനാളിനെകൊണ്ടും ഖദ്റിനെ കൊണ്ടും അതിലെ നന്മയെകൊണ്ടും തിന്മയെകൊണ്ടും നീ വിശ്വസിക്കലാകുന്നു'

ഈമാന്‍ കാര്യങ്ങള്‍ ആറെണ്ണമാകുന്നു

1.അല്ലാഹുവിലുളള വിശ്വാസം  

2.മലക്കുകളിലുളള വിശ്വാസം  

3.വേദഗ്രന്ഥങ്ങളിലുളള വിശ്വാസം   

4.അല്ലാഹുവിന്‍റെ ദൂതന്‍മാരിലുളള വിശ്വാസം

5 അന്ത്യനാളിലുളള വിശ്വാസം     

6.ഖദറിലുളള വിശ്വാസം.

ഒന്ന്: അല്ലാഹുവിലുളള വിശ്വാസം.

അല്ലാഹുവിലുള്ള വിശ്വാസത്തില്‍ നാല് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു

1.അല്ലാഹു ഉണ്ട് എന്ന് വിശ്വസിക്കല്‍.

അങ്ങേയറ്റം അഹങ്കാരിയായ സത്യനിഷേധിയല്ലാതെ   അല്ലാഹുവിന്‍റെ അസ്തിത്വത്തെ നിഷേധിക്കുകയില്ല.

2.റൂബൂബിയ്യത്തിലുള്ള വിശ്വാസം.

  അവന്‍റെ (അഫ് ആലുകളില്‍) പ്രവര്‍ത്തനങ്ങളില്‍   അവനെ ഏകപ്പെടുത്തല്‍.

സര്‍വ്വലോകങ്ങളുടെയും (റബ്ബും) രക്ഷിതാവും, സൃഷ്ടാവും പരിപാലകനും, നിയന്താവും, എല്ലാ സൃഷ്ടികളെയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും അവക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നത് ഏകനായ അല്ലാഹു മാത്രമാണെന്ന് വിശ്വസിക്കണം. അതില്‍ യാതൊരു പങ്കുകാരുമില്ലെന്നും വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. ഇതാണ് റൂബൂബിയ്യത്തിലുള്ള ഏകത്വം.

3. ഉലൂഹിയ്യത്തിലുള്ള വിശ്വാസം

എല്ലാ ആരാധനാ കര്‍മ്മങ്ങളും അല്ലാഹുവിന് മാത്രമായിരിക്കണം അവ അവനല്ലാതെ മറ്റൊരു സൃഷ്ടികള്‍ക്കും വകവച്ചു കൊടുക്കരുത് എന്ന വിശ്വാസമാണ് ഉലൂഹിയ്യത്തി ലുള്ള ഏകത്വം.

ഉദാ: ഇബാദത്തിന്‍റെ ഇനത്തില്‍( നിസ്കാരം ,നേര്‍ച്ച, പ്രാര്‍ത്ഥന തുടങ്ങി...) ഏതെ ങ്കിലുമൊന്ന് അല്ലാഹു അല്ലാത്തവര്‍ക്ക് വകവെച്ചു കൊടുത്താല്‍ അത് ശിര്‍ക്കാകുന്നു.

4.അല്ലാഹുവിന്‍റെ നാമവിശേഷണങ്ങളിലുളള വിശ്വാസം

അല്ലാഹു അവന്‍റെ ഗ്രന്ഥത്തിലൂടെയോ പ്രവാചകന്‍റെ വാക്കിലൂടെയോ അല്ലാഹുവിനു സ്ഥിരപ്പെടുത്തിയ നാമ വിശേഷണങ്ങള്‍ രൂപകല്‍പ്പന നല്‍കാതെയും, എങ്ങിനെ എന്ന് ചോദിക്കാതെയും,തളളികളയാതെയും, മാറ്റി തിരുത്താതെയും അല്ലാഹുവിനു അനു യോജ്യമായ രൂപത്തില്‍ സഥിരീകരിക്കുക എന്നതാണ് ഇതു കൊണ്ട് വിവക്ഷിക്കുന്നത്.

അല്ലാഹുവിന്‍റെ ഏതെങ്കിലും നാമത്തിലോ സ്വിഫത്തിലോ പങ്കു ചേര്‍ത്താല്‍ : അല്ലാഹു കാണുന്നതുപോലെ സൃഷ്ടികളില്‍ ആരെങ്കിലും കാണും എന്ന് വിശ്വസിക്കല്‍ ശിര്‍ക്കാകുന്നു.

ഉദാ: മുഹ്യുദ്ദീന്‍ ശൈഖ് കുപ്പിക്കകത്തുള്ള വസ്തുവിനെപ്പോലെ നിങ്ങളുടെ ഖല്‍ബ് അറിയും എന്ന വിശ്വാസം   പച്ചയായ ശിര്‍ക്കാകുന്നു

ഇസ്ലാമിന്‍റെ ഏറ്റവും പ്രധാനമായ അടിത്തറയാണ് തൗഹീദ്. അതിന് വിരുദ്ധമായതാണ് ശിര്‍ക്ക്. ആരെങ്കിലും അല്ലാഹുവില്‍ പങ്ക് ചേര്‍ത്താല്‍ ( ശിര്‍ക്ക് ചെയ്താല്‍) ശാശ്വതമായ നരക പ്രവേശനത്തിനു കാരണമാവുന്ന വന്‍ പാപമാണത്. അല്ലാഹു പറഞ്ഞു:

{إِنَّهُۥ مَن يُشۡرِكۡ بِٱللَّهِ فَقَدۡ حَرَّمَ ٱللَّهُ عَلَيۡهِ ٱلۡجَنَّةَ وَمَأۡوَىٰهُ ٱلنَّارُۖ } [المائدة: 72] 

“അല്ലാഹുവോട് വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ച യായും അല്ലാഹു അവന്ന് സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും.”

ശിര്‍ക്കുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ പിന്നീട് വിശദീകരിക്കുന്നതാണ്

രണ്ട്: മലക്കുകളിലുളള വിശ്വാസം

മലക്കുകള്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ പെട്ട സൃഷ്ടിയാണെന്ന് വിശ്വസിക്കല്‍ നിര്‍ബന്ധമാണ്. അവ പ്രകാശം കൊണ്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അവക്ക് ചിറകുകള്‍ ഉണ്ട് എന്ന് ഖുര്‍ആനില്‍ സ്ഥിരപ്പെട്ടതാണ്. മലക്കുകളില്‍ പെട്ട ജിബിരീലിന് അറുന്നൂര്‍ ചിറകുകള്‍ ഉണ്ട്. മലക്കുകള്‍ എണ്ണം തിട്ടപ്പെടുത്താന്‍ സാധിക്കാത്തത്രയും ധാരാളം ഉണ്ട്. അതിന്‍റെ എണ്ണത്തെക്കുറിച്ച് അല്ലാഹുവിനല്ലാതെ   മറ്റാര്‍ക്കും അറിയില്ല.

അല്ലാഹു മലക്കുകള്‍ക്ക് വ്യത്യസ്തമായ ജോലികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മഴ വര്‍ഷിപ്പിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട മലക്കുകള്‍ മരിപ്പിക്കാന്‍ ഏല്‍പ്പിക്കപ്പെട്ട മലക്കുകള്‍ പോലെ ...

അല്ലാഹുവിന്‍റെ ആജ്ഞകളെ പരിപൂര്‍ണ്ണമായ കീഴ്വണക്കത്തോടെ അനുസരിക്കുന്നവ രാണ് മലക്കുകള്‍.അവര്‍ ഒരിക്കലും അല്ലാഹുവിനെ ധിക്കരിക്കുകയോ അനുസര ണ ക്കേട് കാണിക്കുകയോ ചെയ്യുകയില്ല.

ഖുര്‍ആനിലും സുന്നത്തിലും അവയില്‍ ചിലരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.. ജിബ്രീല്‍ മീഖാഈല്‍, ഇസ്രാഫീല്‍ ,മാലിക്ക് മുന്‍കര്‍, നക്കീര്‍...എന്നിവ പോലെ ...

ഖുര്‍ആനിലും സുന്നത്തിലും മലക്കുകളെ കുറിച്ച് എന്തൊരു കാര്യം അറിയിച്ചിട്ടുണ്ടോ അത് സംശയം      കൂടാതെ വിശ്വസിക്കല്‍ ഒരു മുസ്ലിമിനു നിര്‍ബന്ധമാണ്.

മൂന്ന്: കിതാബുകളിലുള്ള വിശ്വാസം

അല്ലാഹു അവന്‍റെ പ്രവാചകന്മാര്‍ വഴി അവതരിപ്പിച്ച എല്ലാ കിത്താബുകളിലും വിശ്വ സിക്കല്‍ ഒരു മുസ്ലിമിന് നിര്‍ബന്ധമാണ്. അത് സത്യമാണെന്ന് അവന്‍ വിശ്വസിക്കണം.

അല്ലാഹു അവതരിപ്പിച്ചതില്‍ അവന്‍ നാമകരണം ചെയ്തതും അല്ലാത്തതും ഉണ്ട്. അവന്‍ നാമകരണം ചെയ്തതില്‍പെട്ടതാണ് ഖുര്‍ആന്‍, തൗറാത്ത,് ഇഞ്ചീല്‍, സബൂര്‍, ഇബ്രാഹിമിന്‍റെ ഏടുകള്‍, മൂസയുടെ ഏടുകള്‍ എന്നിവ.

അല്ലാഹു അവതരിപ്പിച്ചതില്‍ ഏറ്റവും അവസാനത്തെ വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അത് അല്ലാഹുവിന്‍റെ കലാമാണ് സൃഷ്ടിയല്ല. അത് അവസാനനാള്‍ വരെ നിലനില്‍ക്കും, മറ്റ് എല്ലാ വേദഗ്രന്ഥങ്ങളും മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമാവുകയോ കാലഹരണപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കിലും ഖുര്‍ആന്‍ ഒരു മാറ്റവും സംഭവിക്കാതെ ഖിയാമത്ത് നാള്‍ വരെ അതുപോലെ നിലനില്‍ക്കും.അല്ലാഹു അതിനെ സംരക്ഷിക്കും. ഖുര്‍ആന്‍ കൊണ്ട്  മാത്രമേ ഒരാള്‍ വിധിക്കാവൂ ഒരാള്‍ക്കും തൗറാത്ത് കൊണ്ടോ ഇഞ്ചീല്‍ കൊണ്ടോ വിധിക്കാവുന്നതല്ല. ഖുര്‍ആന്‍ മറ്റു വേദഗ്രന്ഥങ്ങളെ ദുര്‍ബലപ്പെടുത്തിയിരിക്കുന്നു...ഖുര്‍ആനുമായി ബന്ധപ്പെട്ട ധാരാളം ശ്രേഷ്ടകതളുണ്ട് അത് പിന്നീട് വിവരിക്കാം...

നാല് :പ്രവാചകന്മാരിലുള്ള വിശ്വാസം

 ജനങ്ങളെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക്(ഹിദായത്തിലേക്ക്)നയിക്കുവാന്‍ അല്ലാഹു അവന്‍റെ അടിമകളില്‍ നിന്ന് ചിലരെ പ്രവാചകന്മാരായി നിയോഗിച്ചിട്ടുണ്ട്.എന്ന് വിശ്വ സിക്കല്‍ ഒരു മുസ്ലിമിനു നിര്‍ബന്ധമാണ്.  അല്ലാഹു മനുഷ്യരില്‍ നിന്ന് പുരുഷന്മാരെ യാണ് പ്രവാചകന്മാരായി നിയോഗിച്ചിട്ടുള്ളത്.

അവരുടെ പ്രവാചകത്വം അല്ലാഹുവില്‍നിന്നുളള സത്യമാകുന്നു. അവരില്‍ ഒരാളുടെ പ്രവാചകത്വം ആരെങ്കിലും നിഷേധിച്ചാല്‍ മുഴുവന്‍ പ്രവാചകന്മാരെയും നിഷേധിച്ചതിനു തുല്ല്യമാണ്.

മുഹമ്മദ് ﷺ      നബി?യെ നസാറാക്കള്‍ കളവാക്കുമ്പോള്‍ യാഥാര്‍തഥത്തില്‍ അവരുടെ പ്രവാചകനായ ഈസാ നബിയെ അവര്‍ കളവാക്കിയവരും, പിന്തുടരാത്തവരുമാണ്. കാരണം ഈസാ നബി അവര്‍ക്ക് മുഹമ്മദ് നബി ﷺയെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിച്ചിരിക്കുന്നു.

അവരില്‍നിന്നും നമുക്ക് വിശുദ്ധ ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞവരിലും പേരറിയാത്തവരിലും മൊത്തത്തില്‍ വിശ്വസിക്കുക. അല്ലാഹു ഖുര്‍ആനില്‍ ഇരുപ്പത്തഞ്ച് പ്രവാചകന്മാരുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്.. ഉദാഹരണമായി മുഹമ്മദ്?, ഇബ്റാഹീം?, ഈസാ?, മൂസാ?, നൂഹ്? عليهم السلام തുടങ്ങിയര്‍.

അഞ്ച്: അന്ത്യനാളിലുളള വിശ്വാസം

യൗമുല്‍ ആഖിര്‍ കൊണ്ടുളള ഉദ്ദേശ്യം:

വിചാരണക്കും പ്രതിഫലത്തിനുമായി അല്ലാഹു? മനുഷ്യ രെ ഉയര്‍ത്തെഴുന്നേല്‍പ്പിക്കുന്ന ദിനമാണ് യൗമുല്‍ ആഖിര്‍. അതിന് യൗമുല്‍ ആഖിര്‍ എന്ന് പേരുവെക്കുവാനുളള കാരണം അതിനുശേഷം ദിവസങ്ങളില്ല എന്നതാണ്. സ്വര്‍ഗ്ഗവാസികള്‍ സ്വര്‍ഗ്ഗത്തിലും നരകവാസികള്‍ നരകത്തിലും സ്ഥിരവാസം നേടും.

ഈമാന്‍ കാര്യങ്ങളിലെ അഞ്ചാമത്തേതാകുന്നു അന്ത്യ നാളിലുളള വിശ്വാസം. ആരെങ്കിലും ഇത് കളവാക്കിയാല്‍ അവന്‍ കാഫിറായി.

അന്ത്യനാളിനെ സംബന്ധിച്ച വിശ്വാസം ഉള്‍കൊളളുന്ന കാര്യങ്ങള്‍

മരണാനന്തരം ഉണ്ടാകുന്ന എല്ലാ കാര്യങ്ങളും അന്ത്യനാളിലുളള വിശ്വാസത്തോട് ചേര്‍ക്കപ്പെടുന്നതാണ്. ഉദാഹരണമായി:

 1)അവസാന നാള്‍

അവസാന നാള്‍ സംഭവിക്കുകതന്നെ ചെയ്യുന്ന താണ്,അതില്‍ യാതൊരു സംശയവുമില്ല. അവസാന നാളിന്‍റെ അടയാളങ്ങള്‍ ഏതെല്ലാമാണെന്ന് അറിയിച്ച് തന്നിരിക്കുന്നു.എന്നാല്‍ എന്നാണ് അവസാനനാള്‍ സംഭവിക്കുകയെന്നത് അല്ലാഹുവിന്‍റെ മാത്രം അറിവില്‍ പെട്ടതാകുന്നു. അവസാന നാളിന്‍റെ വലിയ അടയാളങ്ങള്‍ ഓരോന്നും വന്ന് കഴിഞ്ഞാല്‍ പെട്ടെന്നാണ് അവസാന നാള്‍ വന്നെത്തുക.

 2) ഖബ്റിലെ പരീക്ഷണം :

മയ്യിത്ത് മറമാടപ്പെട്ടാല്‍ ഉണ്ടാകുന്ന ചോദ്യമാണ് ഇതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.അവന്‍റെ റബ്ബിനെ കുറിച്ചും മതത്തെ കുറിച്ചും ദൂതനെകുറിച്ചും ചോദിക്ക പ്പെടുന്നു. എന്‍റെ റബ്ബ് അല്ലാഹുവും മതം ഇസ്ലാമും നബി മുഹമ്മദ് നബി?യുമാണ് എന്ന് വിശ്വാസി അതിന് ഉത്തരം പറയും.എന്നാല്‍ സത്യനിഷേധി പറയുക ഹാ,ഹാ എനിക്കറിയില്ല എന്നായിരിക്കും.

 3). ഖബറിലെ രക്ഷാശിക്ഷകള്‍:

വിശ്വാസികള്‍ക്ക് അവരുടെ ഖബ്റുകളില്‍ അനുഗ്രഹം ചൊരിയപ്പെടുകയും ഖബ്ര്‍ അവര്‍ക്ക് ദൃഷ്ടിചെന്നെത്തുന്ന ദൂരമത്രയും വിശാലമാക്കപ്പെടുകയും ചെയ്യും.അവരോരുത്തര്‍ക്കും സ്വര്‍ഗ്ഗത്തിലുളള തങ്ങളുടെ സ്ഥാനങ്ങള്‍ ദര്‍ശിക്കുവാനാകും. എന്നാല്‍ സത്യനിഷേ ധികളും കപടവിശ്വാസികളും അവരുടെ ഖബറുകളില്‍ ശിക്ഷിക്കപ്പെടും. അത് അവരെ ഇടുക്കി കളയുകയും അതില്‍ അവര്‍ക്ക് അഗ്നി നിറക്കപ്പെടുകയും അവരോരുത്തരും നരകത്തിലുളള തങ്ങളുടെ വസതി കാണുകയും ചെയ്യും.

4)ഉയിര്‍ത്തെഴുന്നേല്‍പ്:

ഐഹിക ലോകത്തിന് ഒരു അവസാനമുണ്ട്, അതിന് ശേഷം അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ എല്ലാ മനുഷ്യരെയും പുനര്‍ജീവിപ്പിക്കുന്നതാണ്.

5) വിചാരണയും പ്രതിഫലം നല്‍കലും

 അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ അല്ലാഹു?വിചാരണ ചെയ്യുകയും ഓരോരുത്തര്‍ക്കും അവരുടെ കര്‍മങ്ങള്‍ക്കനുസരിച്ച് അവന്‍ പ്രതിഫലം നല്‍കുകയും ചെയ്യുന്നു എന്നതാണ് വിചാരണയേയും പ്രതിഫല ത്തേയും സംബന്ധിച്ചുളള വിശ്വാസം..

6) തുലാസ്

തന്‍റെ അടിമകളുടെ പ്രവര്‍ത്തനങ്ങളെ തൂക്കികണക്കാക്കി അതിനനുസരിച്ച് പ്രതിഫലം നല്‍കുവാന്‍ വേണ്ടി പരലോകത്ത് അല്ലാഹു നാട്ടുന്നതും, രണ്ട് തട്ടുകളുള്ള യഥാര്‍ത്ഥ തുലാസാകുന്നു അത് പ്രവര്‍ത്തനങ്ങളുടെ രേഖകളോ, പ്രവര്‍ത്തനങ്ങള്‍ തന്നെയോ തൂക്കുന്നു. അതില്‍ എല്ലാവരും തൂക്കപ്പെടുന്നു,

7) സ്വിറാത്ത് (പാലം):

നരകത്തിന് മുകളിലൂടെയുള്ള ഒരു പാലമാണ്, അതിലൂടെ കടന്ന് പോകുന്നവരെ അത് ഭയപ്പെടുത്തുന്നു. ജനങ്ങള്‍ അതിലൂടെ കണ്ണിമവെട്ടുന്നത് പോലെയും, മിന്നല്‍ പോലെയും, കാറ്റ് പോലെയും, പക്ഷിയെ പോലെയും, കുതിരകളെ പോലെയും, മനുഷ്യന്‍ നടക്കുന്നത് പോലെയും, വേഗതയില്‍ നടക്കുന്നത് പോലെയും സ്വര്‍ഗത്തിലേക്ക് കടന്നുപോകുന്നു. മറ്റു ചിലര്‍ നടന്നു പോകുന്നതിനിടയില്‍ വഴുതിവീഴുന്നവരുമുണ്ട്., അവരവരുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് അതിലൂടെ കടന്ന് പോകുന്നു. ആരെങ്കിലും ഈ പാലത്തിലൂടെ കടന്ന് പോയാല്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചു.

8)സ്വര്‍ഗ്ഗ നരകങ്ങളിലുളള വിശ്വാസം.

അത് സൃഷ്ടികള്‍ക്ക് എന്നന്നേക്കുമുളള ജീവിതമാ കുന്നു. വിശ്വാസികളും നിഷ്കളങ്കരും സത്യസന്ധരുമായ ദാസന്മാര്‍ക്ക് സ്വര്‍ഗ്ഗവും കപടവിശ്വാസികളും സത്യനിഷേ ധികളുമായ കുറ്റവാളികള്‍ക്ക് നരകവും അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നു.

ആറ്: ഖദറിലുളള വിശ്വാസം

ഈമാന്‍ കാര്യങ്ങളില്‍ ആറാമത്തേതാകുന്നു ഖദറിലുളള വിശ്വാസം.

അല്ലാഹു മുഴുവന്‍ കാര്യങ്ങളും നിര്‍ണ്ണയിക്കുകയും അവ നിര്‍ണ്ണിത സമയങ്ങളില്‍ നിര്‍ണ്ണിത സ്ഥലങ്ങളില്‍ സംഭവിക്കുമെന്ന് അവന്‍ അറിയുകയും അവ അവന്‍ കണക്കാക്കിയതനുസരിച്ച് സംഭവിക്കുകയും ചെയ്യുന്നു എന്നതാണ് ഖദറിലുളള വിശ്വാസം കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

ഖദറിലുളള വിശ്വാസം ഉള്‍കൊളളുന്ന കാര്യങ്ങള്‍:

ഒന്ന്: അറിവ് : അല്ലാഹു?എല്ലാ കാര്യങ്ങളെകുറിച്ചും മൊത്തമായും വിശദമായും അനാദിയില്‍ തന്നെ അറിവുളളവനാണെന്നും സംഭവിച്ചതും സംഭവിക്കാനുളള തും, സംഭവിക്കാത്തത് സംഭവിച്ചാല്‍ അത് എപ്രകാ രമായിരിക്കുമെന്നും അവന്‍ അറിയുന്നവനാകുന്നു എന്നും വിശ്വസിക്കുക.

രണ്ട്.: രേഖപ്പെടുത്തല്‍ : അവ അല്ലാഹു? ലൗഹുല്‍ മഹ്ഫൂള്വില്‍ എഴുതി എന്ന് വിശ്വസിക്കുക. അല്ലാഹു? പറയുന്നു:

{أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ يَعۡلَمُ مَا فِي ٱلسَّمَآءِ وَٱلۡأَرۡضِۚ إِنَّ ذَٰلِكَ فِي كِتَٰبٍۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٞ } [الحج: 70] 

"ആകാശത്തിലും ഭൂമിയിലുമുള്ളത് അല്ലാഹു അറിയുന്നുണ്ടെന്ന് നിനക്ക് അറിഞ്ഞുകൂടേ? തീര്‍ച്ചയായും അത് ഒരു രേഖയിലുണ്ട്. തീര്‍ച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ള കാര്യമത്രെ." (വി. ഖു: അല്‍ഹജ്ജ്: 70)

عَنْ ‌عَبْدِ اللهِ بْنِ عَمْرِو بْنِ الْعَاصِ قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: «كَتَبَ اللهُ مَقَادِيرَ الْخَلَائِقِ ‌قَبْلَ ‌أَنْ ‌يَخْلُقَ ‌السَّمَاوَاتِ ‌وَالْأَرْضَ ‌بِخَمْسِينَ أَلْفَ سَنَةٍ[1]

നബി ﷺ പറഞ്ഞു:"ആകാശ ഭൂമികളെ സൃഷ്ടിക്കുന്ന തിന്‍റെ അന്‍പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ സൃഷ്ടികളുടെ വിധി നിര്‍ണ്ണയങ്ങള്‍ അല്ലാഹു രേഖപ്പെടുത്തി" 

 മൂന്ന്: ഉദ്ദേശം. പ്രപഞ്ചത്തിലുണ്ടാകാനുളളതെല്ലാം ,അവ അല്ലാഹുവിന്‍റെ പ്രവര്‍ത്തിയുമായി ബന്ധപ്പെട്ടതായാലും അടിമകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതായാലും ശരി എല്ലാം അല്ലാഹു വിന്‍റെ ഉദ്ദേശാനുസരണം മാത്രമേ ഉണ്ടാകൂ എന്ന് വിശ്വസിക്കുക. അല്ലാഹു? പറയുന്നു:

{وَرَبُّكَ يَخۡلُقُ مَا يَشَآءُ وَيَخۡتَارُۗ } [القصص: 68 

"നിന്‍റെ റബ്ബ് താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുകയും, (ഇഷ്ടമുള്ളത്) തെരഞ്ഞെ ടുക്കുകയും ചെയ്യുന്നു." (അല്‍ ഖസ്വസ്:68)

{ هُوَ ٱلَّذِي يُصَوِّرُكُمۡ فِي ٱلۡأَرۡحَامِ كَيۡفَ يَشَآءُۚ} [آل عمران: 6] .

"ഗര്‍ഭാശയങ്ങളില്‍ താന്‍ ഉദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ." (വി.ഖു: ആലുഇംറാന്‍: 6)

നാല്: സൃഷ്ടിപ്പ്:   മുഴുവന്‍ സൃഷ്ടിജാലങ്ങളും അല്ലാഹുവിന്‍റെ സൃഷ്ടികളാണെന്നും വാനത്തിലും ഭൂമിയിലും ഏതൊരു പരമാണുവാകട്ടെ, അതിന്‍റെ സൃഷ്ടാവും അതിന്‍റെ അടക്കത്തിന്‍റെയും അനക്കത്തി ന്‍റെയും സൃഷ്ടാവും അല്ലാഹുവാണെന്നും അവനെ കൂടാതെ യാതൊരു സൃഷ്ടികര്‍ത്താവും രക്ഷകര്‍ത്താവു മില്ലെന്നും വിശ്വസിക്കുക. അല്ലാഹു??പറയുന്നു:

{ٱللَّهُ خَٰلِقُ كُلِّ شَيۡءٖۖ وَهُوَ عَلَىٰ كُلِّ شَيۡءٖ وَكِيلٞ ٦٢} [الزمر: 62] 

"അല്ലാഹു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവാകുന്നു. അവന്‍ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യകര്‍ത്താവുമാകു ന്നു." (വി. ഖു: അസുമര്‍ 62)

{ وَٱللَّهُ خَلَقَكُمۡ وَمَا تَعۡمَلُونَ} [الصافات: 96] 

"അല്ലാഹുവാണല്ലോ നിങ്ങളെയും നിങ്ങള്‍ നിര്‍മിക്കുന്നവയെയും സൃഷ്ടിച്ചത്." (അസ്സ്വാഫ്ഫാത്ത്: 96).

പങ്കിടുക: