നോമ്പ് 22 -നോമ്പുകാരന്‌ അനുവദനീയമായ കാര്യങ്ങൾ

Mohammed Shafeeque Madeena
February 22, 2026
62 കാഴ്ചകൾ
നോമ്പ്  22 -നോമ്പുകാരന്‌ അനുവദനീയമായ കാര്യങ്ങൾ

مسائل تتعلق بما يباح للصائمലിങ്ക് കോപ്പി ചെയ്തു!

നോമ്പുകാരന്‌ അനുവദനീയമായ കാര്യങ്ങൾലിങ്ക് കോപ്പി ചെയ്തു!

✍🏻മുഹമ്മദ് ശഫീഖ് മദീന

ഒരു മുഅ്‌മിനിന്‌ അനുവദനീയമായ എല്ലാ കാര്യങ്ങളും (പ്രത്യേക വിലക്ക്‌ വരാത്തെടുത്തോളം) നോമ്പുകാരനും അനുവദനീയമാണ്‌.

ശരീരം തണുപ്പിക്കാൻ കുളിക്കൽലിങ്ക് കോപ്പി ചെയ്തു!

عن أبي بكرِ بنِ عبدِ الرحمن عن بعضِ أصحابِ النبيَّ -صلَّى الله عليه وسلم- قال لقد رأيتُ رسولَ الله -صلَّى الله عليه وسلم- بالعَرْجِ يصُبُّ على رأسِه الماءَ وهو صَائِمٌ مِن العطش، أو مِن الحَرِّ سنن أبي داود 2365

അബൂബക്കർ ബ്‌നു അബ്ദിറഹ്മാൻ ചില സ്വഹാബിമാരിൽ നിന്നും നിവേദനം: ‘നബി ﷺ  “അർജ്‌” എന്ന സ്‌ഥലത്തുവെച്ച്‌ ദാഹമോ ഉഷ്‌ണമോ കാരണമായി തന്റെ ശരീരത്തിൽ വെള്ളം കോരി ഒഴിക്കുന്നത്‌ ഞാൻ കാണുകയുണ്ടായി.’

ഉച്ചയ്‌ക്കുശേഷം കുളിച്ചാൽ നോമ്പിനെ പ്രതികൂലമായി ബാധിക്കും എന്ന്‌ കരുതി പലരും ആവശ്യമുണ്ടായിട്ടും കുളിക്കാറില്ല. എന്നാൽ ഉന്മേഷത്തിന്ന്‌ വേണ്ടിയാണെങ്കിൽ പോലും ‘നോമ്പുകാരൻ ഏത്‌ സമയത്തും കുളിക്കുന്നത്‌ കൊണ്ട്‌ കുഴപ്പമില്ല' എന്ന്‌ പണ്‌ഡിതന്മാർ വിശദീകരിക്കുന്നുണ്ട്‌. 

അമിതമാക്കാതെ മൂക്കിൽ വെളളം കയറ്റി ചീറ്റൽ ലിങ്ക് കോപ്പി ചെയ്തു!

عن عاصِم بنِ لقيط بن صَبِرَةَ عن أبيه لقيط بن صَبِرَةَ، قال: قال رسولُ اللهِ -صلَّى الله عليه وسلم-: "‌بالِغْ ‌في ‌الاسْتِنْشَاق، ‌إلا ‌أن ‌تكون ‌صَائِماً" سنن أبي داود 2366

നബി ﷺപറഞ്ഞു : “നോമ്പുകാരനല്ലെങ്കിൽ നന്നായി മൂക്കിൽ വെള്ളം കയറ്റി ചീറ്റുക”. 

വികാരം ഒതുക്കി നിർത്താൻ കഴിയുന്നവർ പത്‌നിമാരെ ചുംബിക്കൽലിങ്ക് കോപ്പി ചെയ്തു!

عَنْ ‌عَائِشَةَ رَضِيَ اللهُ عَنْهَا أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ « كَانَ يُقَبِّلُ وَهُوَ صَائِمٌ، وَكَانَ أَمْلَكَكُمْ لِإِرْبِهِ »صحيح مسلم 1106 

ആഇശ رضي الله عنها നിവേദനം : ‘നബി ﷺ നോമ്പുകാരനായിരിക്കെ തന്റെ പത്‌നിമാരെ ചുംബിക്കാറുണ്ടായിരുന്നു. പക്ഷേ, അവിടുന്ന്‌ നിങ്ങളിൽ വെച്ച്‌ മറ്റാരെക്കാളും തന്റെ വികാരം നിയന്ത്രിക്കുവാൻ കഴിവുള്ളയാളായിരുന്നു.’

ജനാബത്തുകാരനായി തന്നെ പ്രഭാതം വരെ കഴിച്ചു കൂട്ടൽലിങ്ക് കോപ്പി ചെയ്തു!

أَنَّ ‌عَائِشَةَ زَوْجَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَتْ: قَدْ كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يُدْرِكُهُ الْفَجْرُ فِي رَمَضَانَ وَهُوَ جُنُبٌ مِنْ غَيْرِ حُلُمٍ، فَيَغْتَسِلُ وَيَصُومُ  صحيح مسلم 1109

ഉമ്മുസലമ رضي الله عنها യിൽ നിന്നും ആഇശ رضي الله عنها യിൽ നിന്നും നിവേദനം : നബി ﷺ നോമ്പു കാലങ്ങളിൽ രാത്രി തന്റെ ഭാര്യമാരുമായി ബന്ധം പുലർത്തിയ കാരണത്താൽ വലിയ അശുദ്ധിയോടുകൂടിത്തന്നെ ഫജ്‌ർ വരെ കഴിച്ചുകൂട്ടാറുണ്ടായിരുന്നു. പിന്നീട്‌ കുളിച്ച്‌ നോമ്പ്‌ എടുക്കുകയും ചെയ്യും.

പല്ല്‌ തേക്കൽലിങ്ക് കോപ്പി ചെയ്തു!

عَنْ ‌أَبِي هُرَيْرَةَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ « ‌لَوْلَا ‌أَنْ ‌أَشُقَّ عَلَى أُمَّتِي - لَأَمَرْتُهُمْ بِالسِّوَاكِ عِنْدَ كُلِّ صَلَاةٍ »صحيح مسلم 42

അബൂഹുറൈറ رضي الله عنه നിവേദനം നബി ﷺപറഞ്ഞു: ”എന്റെ സമുദായത്തിന്‌ പ്രയാസകരമാവുമായിരുന്നില്ലെങ്കിൽ എല്ലാ നിസ്‌കാരത്തിന്റെ (ചില രിവായത്തിൽ എല്ലാ وضوء ന്റെ) കൂടെയും പല്ലു തേക്കുവാൻ ഞാൻ കല്‌പിക്കുമായിരുന്നു”.

നോമ്പ്‌ കാലത്ത്‌ പ്രത്യേക വിലക്കുണ്ടായിരുന്നെങ്കിൽ നബിﷺഅത്‌ വ്യക്തമാക്കുമായിരുന്നു. നോമ്പുകാരന്‌ പല്ല്‌ തേക്കൽ വിലക്കിയതായി സ്‌ഥിരപ്പെട്ട ഹദീസുകൾ ഒന്നും വന്നിട്ടില്ല.

ഇമാം ബുഖാരി رحمه الله അദ്ദേഹത്തിന്റെ സ്വഹീഹിൽ ‘ഉണങ്ങിയതും നനവുള്ളതുമായതിനെ കൊണ്ട്‌ നോമ്പുകാരൻ പല്ലു തേക്കൽ‘ എന്ന ഒരു അധ്യായം തന്നെ കൊടുത്തിട്ടുണ്ട്‌. മേൽപ്പറഞ്ഞ ഹദീസ്‌ കൊടുത്തതിനുശേഷം അദ്ദേഹം പറഞ്ഞു: “ഇതിൽ നോമ്പുകാരനെയും അല്ലാത്തവനെയും വേർതിരിച്ചിട്ടില്ല.” 

നോമ്പുകാരൻ പകലിൽ പല്ല്‌ തേക്കാൻ പാടില്ല എന്ന തെറ്റായ ധാരണ സമൂഹത്തിൽ പ്രചരിക്കാറുണ്ട്‌. യഥാർത്ഥത്തിൽ ഇത്‌ ശരിയല്ല. ഒരു വിശ്വാസി എല്ലാ സമയത്തും വൃത്തിയും ശുദ്ധിയും കാത്തുസൂക്ഷിക്കേണ്ടവനാണ്‌. 

വ്യത്യസ്‌ത വേളകളിൽ ‘മിസ്‌വാക്ക്‌ ചെയ്യൽ’ സുന്നത്തായി നബി ﷺപഠിപ്പിച്ചിട്ടുണ്ട്‌. അതിൽ നോമ്പുകാരനെ മാറ്റി നിർത്തിയിട്ടില്ല. ദന്ത ശുദ്ധീകരണത്തിനെ പ്രോത്സാഹിപ്പിച്ചു കൊണ്ട്‌ വന്ന ഹദീസിൽ ഇപ്രകാരം കാണാം :

وعن عائشة رضي الله عنها؛ أنَّ النبي - صَلَّى اللهُ عَلَيْهِ وَسَلَّمَ - قال:"السِّواك مَطْهَرَةٌ للفَم، مَرْضاةٌ للربِّ" رواه النّسائي، وابن خزيمة وابن حبان في "صحيحيهما" ورواه البخاري معلقاً مجزوماً

നബി ﷺപറഞ്ഞു: "തീർച്ചയായും പല്ലുതേക്കൽ വായയുടെ ശുദ്ധീകരണവും അല്ലാഹുവിൻറെ തൃപ്‌തിക്കുള്ള കാരണവുമാണ്‌ ’

ശ്രദ്ധിക്കുക: എന്നാൽ ടൂത്ത്‌ പേസ്‌റ്റ്‌ ഉപയോഗിച്ച്‌ പല്ലു തേക്കുമ്പോൾ അതിന്റെ അംശം ആമാശയത്തിലേക്ക്‌ പ്രവേശിക്കാതെ സൂക്ഷിക്കണം. അവ പ്രവേശിച്ചാൽ നോമ്പ്‌ മുറിയുന്നതാണ്‌. 

ഇബ്‌നു ഉസൈമീൻ رحمه اللهപറയുന്നു : “ഏറ്റവും നല്ലത്‌ റമദാനിലെ പകലിൽ ടൂത്ത്‌ പേസ്‌റ്റ്‌ ഉപയോഗിക്കാതെ പല്ലു തേക്കലാണ്‌. 

എന്നാൽ ഒരാൾക്ക്‌ അതിൻറെ അംശങ്ങൾ ആമാശയത്തിലേക്ക്‌ പ്രവേശിക്കുന്നില്ല എന്ന്‌ ഉറപ്പുവരുത്താൻ സാധിക്കുമെങ്കിൽ അവന്‌ അത്‌ ഉപയോഗിക്കുന്നത്‌ കൊണ്ട്‌ കുഴപ്പമില്ല. ” 

സുഗന്ധം പൂശൽ , സുറുമയിടൽ , കണ്ണിൽ മരുന്ന്‌ ഉറ്റിക്കൽ.ലിങ്ക് കോപ്പി ചെയ്തു!

ഒരു മുസ്‌ലിമിന്‌ അനുവദനീയമായ എല്ലാ കാര്യങ്ങളും (പ്രത്യേക വിലക്ക്‌ വരാത്തെടുത്തോളം) നോമ്പുകാരനും അനുവദനീയമാണ്‌. അതിനാൽ മേൽപ്പറഞ്ഞവയെല്ലാം നോമ്പുകാരൻ ഉപയോഗിക്കൽ അനുവദനീയമാണ്‌.നോമ്പ്‌ മുറിയുകയില്ല.

‘നോമ്പുകാരൻ സുഗന്ധം പൂശാൻ പാടില്ല’ എന്ന്‌ സാധാരണക്കാർക്കിടയിൽ പ്രചരിച്ചതായി കാണാം. ഇത്‌ യഥാർത്ഥത്തിൽ തെറ്റായ ധാരണയാണ്‌. സുഗന്ധദ്രവ്യങ്ങളുടെ മണം മൂക്കിലൂടെ പ്രവേശിച്ചാൽ നോമ്പ്‌ മുറിയുകയില്ല എന്ന്‌ പണ്‌ഡിതന്മാർ വിവരിച്ചതായി കാണാം. 

ഭക്ഷണം രുചിച്ചു നോക്കൽലിങ്ക് കോപ്പി ചെയ്തു!

തൊണ്ടയിലേക്ക്‌ എത്തരുതെന്ന നിബന്ധനയോടെ ഭക്ഷണത്തിന്റെ രുചി നോക്കൽ നോമ്പുകാരന്‌ അനുവദനീയമാണ്‌.

--------------------------------------------------

സുന്നത്തിലധിഷ്ഠിതമായി ഇബാദത്തുകൾ നിർവ്വഹിക്കുവാനും അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും അവൻ നമുക്ക് തൗഫീഖ് നൽകട്ടെ, ആമീൻ.

പങ്കിടുക: