مسائل تتعلق بصيام أهل الأعذارലിങ്ക് കോപ്പി ചെയ്തു!
റമദാനിൽ നോമ്പ് ഒഴിവാക്കാൻ ഇളവ് നൽകപ്പെട്ടവർലിങ്ക് കോപ്പി ചെയ്തു!
1. ഒന്ന് :രോഗികൾ
‘നോമ്പ് ആർക്കൊക്കെയാണ് നിർബന്ധം’ എന്ന അധ്യായത്തിൽ ആരോഗ്യപരമായ കഴിവുണ്ടായിരിക്കുക എന്നത് നോമ്പ് നിർബന്ധമാകാനുള്ള നിബന്ധനയാണെന്ന് വിവരിച്ച സമയത്ത് രോഗികളുടെ വിഷയം നാം ചർച്ച ചെയ്‌തതാണ്. അനുബന്ധമായ വിഷയങ്ങൾ കൂടി ഇവിടെ പ്രതിപാദിക്കാം.
ചുരുക്കത്തിൽ രോഗികൾ രണ്ട് വിധത്തിലാണ് :
1. രോഗശമനം പ്രതീക്ഷയില്ലാത്ത നിത്യരോഗികൾ : ഇവർ നോമ്പ് പിന്നീട് നോറ്റ് വീട്ടേണ്ടതില്ല, മറിച്ച് പ്രായശ്ചിത്തമായി ഓരോ നോമ്പിനും പകരമായി ഒരു പാവപ്പെട്ടവന് فدية നൽകി നോമ്പ് ഒഴിവാക്കാവുന്നതാണ്.
2. രോഗശമനം പ്രതീക്ഷയുള്ളവർ : അവർ قضاء വീട്ടേണ്ടതാണ്.
ശമനം പ്രതീക്ഷയില്ലാത്ത രോഗി فدية കൊടുക്കുകയും പിന്നീട് അല്ലാഹുവിന്റെ അനുഗ്രഹത്താൽ രോഗം ഭേദമാവുകയും ചെയ്‌താൽ അവൻ കഴിഞ്ഞുപോയ നോമ്പ് قضاء വീട്ടേണ്ടതുണ്ടോ ?
രണ്ട് പ്രബലമായ അഭിപ്രായമാണ് തദ് വിഷയത്തിൽ ഉള്ളത്
1) قضاء വീട്ടണം
2) قضاء വീട്ടേണ്ടതില്ല. അവൻ കൊടുത്ത ഫിദ്‌യ അതിനു പകരമാവുന്നതാണ്. കാരണം : നോമ്പിന് പകരമായി ഫിദ്‌യ കൊടുക്കുക വഴി അവന്റെ മേൽ നിർബന്ധമായ ബാധ്യത അവൻ നിർവഹിച്ചു കഴിഞ്ഞു. ഇബ്‌നു ഉസൈമീൻ رحمه الله ഇതാണ് അഭിപ്രായപ്പെട്ടത്. ഈ അഭിപ്രായമാണ് കൂടുതൽ ശരി الله أعلم
എപ്പോഴാണ് രോഗശമനം പ്രതീക്ഷയുള്ളവർക്ക് നോമ്പ് ഒഴിവാക്കാൻ അനുവാദം (രോഗത്തിന്റെ മാനദണ്‌ഡം എന്താണ് ) ?
1. അവന് താങ്ങാൻ പറ്റുന്നതിലപ്പുറം പ്രയാസമുണ്ടാവുക. പ്രയാസങ്ങളില്ലാത്ത ചെറിയ രോഗങ്ങളുടെ പേരിൽ നോമ്പ് ഒഴിവാക്കൽ അവന് അനുവദനീയമല്ല .
2. നോമ്പ് എടുത്താൽ രോഗശമനം വൈകുമെന്ന് ഭയപ്പെട്ടാൽ .
3. നോമ്പ് എടുത്താൽ രോഗം വർദ്ധിക്കും എന്ന് ഭയപ്പെട്ടാൽ.
ഇമാം നവവി رحمه الله പറയുന്നു: ‘ഞങ്ങളുടെ അടുക്കൽ നോമ്പ് ഒഴിവാക്കാൻ അനുവാദമുള്ളർക്കുള്ള രോഗത്തിന്റെ മാനദണ്‌ഡം : താങ്ങാൻ പറ്റുന്നതിലപ്പുറം പ്രയാസം ഉണ്ടാവുക എന്നതാണ് , എന്നാൽ പ്രയാസങ്ങളില്ലാത്ത ചെറിയ രോഗങ്ങളുടെ പേരിൽ നോമ്പ് ഒഴിവാക്കൽ അവന് അനുവദനീയമല്ല എന്നതിൽ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ല ’- المجموع للنووي
فدية طعام مسكين (പാവപ്പെട്ടവന് ഭക്ഷണം കൊടുക്കൽ)
നൽകേണ്ട ഭക്ഷണത്തിന്റെ തോത്
ഓരോ നോമ്പിനും പകരം ഒരു ദരിദ്രന് ഒരു നേരം കഴിക്കാനുള്ള ഭക്ഷണം നൽകണം.. പാകം ചെയ്‌ത ഭക്ഷണമോ ധാന്യങ്ങളോ കൊടുക്കാവുന്നതാണ്.
- പാകം ചെയ്‌ത ഭക്ഷണമാണെങ്കിൽ ഒരാൾക്ക് ഒരു നേരം (വിശപ്പ് മാറ്റാൻ) മതിയാകും വിധം കഴിക്കാൻ ഭക്ഷണം കൊടുക്കണം.
- കൊടുക്കുന്നത് ധാന്യങ്ങളാണെങ്കിൽ(അരി , ഗോതമ്പു പോലെയുള്ളത്) പകുതി സ്വാഅ് ഏകദേശം ഒന്നര കിലോ ധാന്യ കൊടുക്കണം.
الله تعالى أعلم ..
وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين
