مسائل تتعلق بصيام أهل الأعذارലിങ്ക് കോപ്പി ചെയ്തു!
റമദാനിൽ നോമ്പ് ഒഴിവാക്കാൻ ഇളവ് നൽകപ്പെട്ടവർലിങ്ക് കോപ്പി ചെയ്തു!
അഞ്ച് : ഗർഭിണികളും മുലയൂട്ടുന്നവരുംലിങ്ക് കോപ്പി ചെയ്തു!
ഗർഭിണികൾക്കും മുലയൂട്ടുന്നവർക്കും നോമ്പ് മുഖേന തങ്ങൾക്കോ കുട്ടികൾക്കോ പ്രയാസം വരും എന്ന് ഭയപ്പെട്ടാൽ നോമ്പ് ഒഴിവാക്കാവുന്നതാണ്. പിന്നീട് നോമ്പ് ഖദാഅ് വീട്ടേണ്ടതാണ്.
അവർക്കുള്ള വിധി താഴെ വിവരിക്കുന്നതാണ്.
എന്നാൽ ഇത്തരത്തിൽ ഭയക്കേണ്ടതില്ലാത്ത ആരോഗ്യവതികളായ സ്ത്രീകളാണെങ്കിൽ അവർക്ക് നോമ്പ് നിർബന്ധമാണ്.
നഷ്ടപ്പെട്ട നോമ്പുകളുടെ വിഷയത്തിൽ സ്ത്രീകൾ പലപ്പോഴും ആശയക്കുഴപ്പത്തിലാവാറുള്ള തിനാൽ ഇതല്പം വിശദമായി നമുക്ക് മനസ്സിലാക്കാം .
ഗർഭിണികളുടെയും മുലയൂട്ടുന്ന സ്ത്രീകളുടെയും നോമ്പിൻറെ വ്യത്യസ്ത അവസ്ഥകൾ
- നോമ്പ് തങ്ങളുടെയോ കുട്ടികളുടെയോ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയപ്പെട്ടാൽ :
- ഇവർക്ക് നോമ്പ് ഒഴിവാക്കാം.
- പിന്നീട് നോമ്പ് ഖദാഅ് വീട്ടേണ്ടതാണ് .
- പ്രായശ്ചിത്തമായി ഭക്ഷണം നൽകേണ്ടതില്ല.
ഇവർക്ക് രോഗികൾക്കുള്ള വിധിയാണ് . അസുഖം മാറിയാൽ രോഗികൾ ഖദാഅ് വീട്ടണമെന്നത് പോലെ ഇവർ പിന്നീട് നോമ്പ് നോറ്റ് വീട്ടേണ്ടതാണ്.
ഇബ്നു ഖുദാമ رحمه الله പറഞ്ഞു : ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ആരോഗ്യം ക്ഷയിക്കുമെന്ന് ഭയപ്പെട്ടാൽ അവർക്ക് നോമ്പ് ഒഴിവാക്കാവുന്നതാണ് ഖദാഅ് വീട്ടിയാൽ മാത്രം മതി . ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ളതായി നാം അറിയില്ല.
ഇമാം നവവി رحمه الله അദ്ദേഹത്തിന്റെ മജ്മൂഇൽ പറയുന്നു ‘നമ്മുടെ (ശാഫിഈ ) മദ്ഹബുകാർ പറയുന്നു: ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും തങ്ങളുടെ അനാരോഗ്യം ഭയപ്പെടുകയാണെങ്കിൽ അവർ നോമ്പ് ഒഴിവാക്കുകയും അത് പിന്നീട് ഖദാഅ് വീട്ടുകയും ചെയ്താൽ മതി, (فدية (ഭക്ഷണം കൊടുക്കേണ്ടതില്ല, ഇത് അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ് . അപ്രകാരം തന്നെയാണ് സ്വന്തത്തോടൊപ്പം തങ്ങളുടെ കുട്ടികളുടെ വിഷയത്തിലും പ്രയാസങ്ങൾ ഭയപ്പെടുന്നവരും ചെയ്യേണ്ടത്. ’
2. ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും സ്വന്തം അനാരോഗ്യം ഭയമില്ലാതെ കുട്ടികളുടെ വിഷയത്തിൽ മാത്രം ഭയപ്പെട്ടാൽ : ഇതിൽ രണ്ട് അവസ്ഥകളാണുള്ളത്
1. നോമ്പ് ഒഴിവാക്കൽ നിർബന്ധം :
ഗർഭസ്ഥ ശിശുവിന്റെ വളർച്ചക്കോ, ജീവനോ പ്രയാസമുണ്ടാകുമെന്ന് വിശ്വാസയോഗ്യരായ ഡോക്ടർമാർ അറിയിക്കുകയാണെങ്കിൽ അവൾ നോമ്പ് ഒഴിവാക്കൽ നിർബന്ധമാണ്.
2. നോമ്പ് ഒഴിവാക്കൽ അനുവദനീയം
ഗർഭിണികൾക്കുണ്ടാകുന്ന സാധാരണ പ്രയാസങ്ങൾക്കപ്പുറം പ്രയാസങ്ങൾ വർദ്ധിക്കുകയാണെങ്കിലും.
നോമ്പ് നോറ്റാൽ അവൾ ബലഹീനയാവുകയാണെങ്കിലും. അവർക്ക് നോമ്പ് ഒഴിവാക്കാവുന്നതാണ്,
മുലയൂട്ടുന്ന സ്ത്രീകൾക്കും നോമ്പ് കാരണത്താൽ മുലപ്പാൽ കുറയുകയാണെങ്കിൽ നോമ്പ് ഒഴിവാക്കാവുന്നതാണ്.
ഇവരുടെ നഷ്ടപ്പെട്ടുപോയ നോമ്പുകൾക്കുള്ള വിധി എന്താണെന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്.
പ്രധാനമായും മൂന്ന് അഭിപ്രായങ്ങളാണുള്ളത് :
1) നഷ്ടപ്പെട്ടുപോയ നോമ്പ് പിന്നീട് ഖദാഅ് വീട്ടുകയും, അതോടൊപ്പം (فِديَة ) ‘പാവപ്പെട്ടവന് ഭക്ഷണം’ കൊടുക്കുകയും വേണം) ശാഫിഇ ,ഹമ്പലി മദ്ഹബുകളുടെ അഭിപ്രായം ഇതാണ്.)
2) ഖദാഅ് വീട്ടിയാൽ മാത്രം മതി .
3) (فِديَة )പാവപ്പെട്ടവന് ഭക്ഷണം കൊടുത്താൽ മാത്രം മതി.
ഇതിൽ ഏറ്റവും ശരിയായി മനസ്സിലാകുന്നത് ഒന്നാമത്തെ അഭിപ്രായമാണ് – الله أعلم
من شرح دليل الطالب لشيخنا الشيخ سليمان الرحيلي
ആറ് : ആർത്തവകാരികളും പ്രസവരക്തം ഒഴുകുന്നതുമായ സ്ത്രീകൾലിങ്ക് കോപ്പി ചെയ്തു!
- സ്ത്രീകൾക്ക് ആർത്തവ കാലത്തും പ്രസവാനന്തര രക്തസ്രാവം ഉണ്ടാകുന്നസമയത്തും നോമ്പ് നിർബന്ധമില്ല.
- ഇത്തരം സമയങ്ങളിൽ നോമ്പ് പിടിക്കൽ ഹറാമാണ്.
- നോമ്പ് പിടിച്ചാൽ സഹീഹ് ആവുകയുമില്ല.
- പിന്നീട് നോമ്പ് ഖദാഅ് വീട്ടേണ്ടതാണ്. ഇതിൽ ഇജ്മാഅ് ഉണ്ട് എന്ന് പണ്ഡിതന്മാർ ഉദ്ധരിക്കുന്നു.
ആർത്തവകാലം കഴിഞ്ഞ് ആ പകലിന്റെ പകുതിയിൽ ശുദ്ധിയായയാൽ ബാക്കിയുള്ള സമയം ഭക്ഷണം കഴിക്കാതെ പിടിച്ചുവയ്ക്കണമോ.?
പിടിച്ചുവയ്ക്കണ്ട എന്നതാണ് പ്രബലമായ അഭിപ്രായം. നോമ്പിന്റെ പവിത്രതയെ മാനിച്ചില്ല എന്ന് മറ്റുള്ളവർ തെറ്റിദ്ധരിക്കാതിരിക്കാൻ പരസ്യമായി കഴിക്കാതിരിക്കലാണ് ഉചിതം.
ഏഴ് : ഭ്രാന്തൻലിങ്ക് കോപ്പി ചെയ്തു!
ഭ്രാന്തന് ആ അവസ്ഥയിൽ നോമ്പ് നിർബന്ധമില്ല എന്നതിന് ഇജ്മാഅ് ഉണ്ട്. സ്വബോധാവസ്ഥ തിരിച്ചു കിട്ടിയാൽ ഭ്രാന്തായ സമയത്ത് നഷ്ടപ്പെട്ടുപോയ നോമ്പുകൾ ഖദാഅ് വീട്ടേണ്ടതില്ല.
8. എട്ട് : പ്രായപൂർത്തിയാകാത്ത കുട്ടികൾ ലിങ്ക് കോപ്പി ചെയ്തു!
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മേൽ നോമ്പ് നിർബന്ധമില്ല . പ്രായപൂർത്തിയാവുക എന്നുള്ളത് നോമ്പ് സഹീഹ് ആകാനുള്ള ശർത്തല്ല. ആ അവസ്ഥയിൽ നോമ്പ് എടുത്താൽ അവന്റെ നോമ്പ് സഹീഹ് ആണ്.
عَنْ عَلِيٍّ, عَنِ النَّبِيِّ صَلى الله عَلَيهِ وَسَلمَ قَالَ: رُفِعَ الْقَلَمُ عَنْ ثَلاَثَةٍ: عَنِ النَّائِمِ حَتَّى يَسْتَيْقِظَ, وَعَنِ الصَّبِيِّ حَتَّى يَحْتَلِمَ, وَعَنِ الْمَجْنُونِ حَتَّى يَعْقِلَ.
നബി ﷺ പറഞ്ഞു : മൂന്നു വിഭാഗം ആളുകളിൽ നിന്ന് പേന ഉയർത്തപ്പെട്ടിരിക്കുന്നു ( അഥവാ ദീനീ നിയമങ്ങൾ അവർക്ക് ബാധകമല്ല ) ഉറങ്ങുന്നവർ ഉറങ്ങി എഴുന്നേൽക്കുന്നത് വരെയും കുട്ടി പ്രായപൂർത്തി ആകുന്നത് വരെയും ബുദ്ധിഭ്രമം സംഭവിച്ചവന് ബുദ്ധിശക്തി തിരികെ കിട്ടുന്നത് വരെയും.
الله تعالى أعلم ..
وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين
