ഹാജിമാരോട്,.. പ്രാർത്ഥനക്ക് ഉത്തരം കിട്ടാവുന്ന സന്ദർഭങ്ങൾലിങ്ക് കോപ്പി ചെയ്തു!
ശൈഖ് സ്വാലിഹ് അസ്സിന്ദി حفظه الله
വിവർത്തനം: അനസ് നദീരി
പ്രാർത്ഥനക്ക് ഉത്തരം കിട്ടാവുന്ന സന്ദർഭങ്ങൾലിങ്ക് കോപ്പി ചെയ്തു!
എട്ട് സ്ഥലങ്ങളിലെ പ്രാർത്ഥന ഉത്തരം കിട്ടാൻ കൂടുതൽ സാധ്യതയുള്ളവയാണ്;
1• സ്വഫയുടെ മുകളിൽ.
2• മർവയുടെ മുകളിൽ.
സ്വഫയുടെയും മർവയുടെയും മുകളിൽ കയറിയാൽ നബി ﷺ തക്ബീറും തഹ്‌ലീലും ചൊല്ലി, കൈകൾ ഉയർത്തി കഅ്ബയിലേക്ക് തിരിഞ്ഞുകൊണ്ട് പ്രാർത്ഥിക്കാറുണ്ടായിരുന്നു. സഅ്'യ് പൂർത്തിയാക്കാനുള്ള ധൃതിയിൽ ഈ അവസരങ്ങൾ പാഴാക്കാതിരിക്കാൻ ശ്രദ്ധിക്കുക.
3• അറഫാ ദിവസം അറഫയിലെ പ്രാർത്ഥന.
4• മുസ്ദലിഫയിൽ ഫജ്റിന് ശേഷം സൂര്യോദയത്തിനു മുമ്പായി നന്നായി പ്രകാശം പരക്കുന്നത് വരെയുള്ള സമയത്തെ പ്രാർത്ഥന.
നബി ﷺ ആ സന്ദർഭത്തിൽ പ്രാർത്ഥിച്ചിരുന്നു.
5• അയ്യാമുത്തശ്‌രീഖിൽ ‘ജംറത്തു സ്സ്വുഗ്റ’ യിൽ എറിഞ്ഞതിന് ശേഷമുളള പ്രാർത്ഥന.
6• ‘ജംറത്തുൽ വുസ്ത്വ’ യിൽ എറിഞ്ഞതിന് ശേഷമുളള പ്രാർത്ഥന.
7• ത്വവാഫിനിടയിൽ റുക്നുൽ യമാനിക്കും ഹജറുൽ അസ്‌വദിനും ഇടയിൽ ഈ മഹത്തായ പ്രാർത്ഥന പ്രാർത്ഥിക്കുക;
رَبَّنَاۤ ءَاتِنَا فِی ٱلدُّنۡیَا حَسَنَةࣰ وَفِی ٱلۡـَٔاخِرَةِ حَسَنَةࣰ وَقِنَا عَذَابَ ٱلنَّارِ
[റബ്ബനാ ആതിനാ ഫിദ്ദുൻയാ ഹസനതൻ വഫിൽ ആഖിറത്തി ഹസനത്തൻ വഖിനാ അദാബന്നാർ]
ഇതും നബി ﷺ യിൽ നിന്ന് സ്ഥിരപ്പെട്ടതാണ്.
8• സ്വഫയിൽ പച്ച നിറത്തിൽ അടയാളപ്പെടുത്തിയിട്ടുള്ള ഭാഗത്തുള്ള പ്രാർത്ഥന.
ഇബ്നു ഉമറിൽ നിന്നും ഇബ്നു മസ്ഊദിൽ നിന്നും മറ്റ് സലഫുകളിൽ നിന്നുമെല്ലാം ഇപ്രകാരം പ്രാർത്ഥിച്ചിരുന്നതായി സ്ഥിരപ്പെട്ടിട്ടുണ്ട്;
ربِّ اغفرْ وارْحَمْ، إنَّك أنتَ الأعزُّ الأكْرَمُ
[റബ്ബിഗ്ഫിർ വർഹം, ഇന്നക അൻതൽ അഅസ്സുൽ അക്റം]
ഈ എട്ട് സന്ദർഭങ്ങളിൽ പ്രത്യേകമായും മറ്റെല്ലാ സന്ദർഭങ്ങളിലും പൊതുവായും ധാരാളമായി പ്രാർത്ഥിക്കാൻ ശ്രദ്ധ കാണിക്കുക.
•┈┈┈┈•✿❁✿•┈┈┈┈•
