നോമ്പ് 21 -നോമ്പുകാരൻ വർജിക്കേണ്ട കാര്യങ്ങൾ

Mohammed Shafeeque Madeena
February 19, 2026
30 കാഴ്ചകൾ
നോമ്പ്  21 -നോമ്പുകാരൻ വർജിക്കേണ്ട കാര്യങ്ങൾ

الأمور التي يدعها الصائمലിങ്ക് കോപ്പി ചെയ്തു!

നോമ്പുകാരൻ വർജിക്കേണ്ട കാര്യങ്ങൾലിങ്ക് കോപ്പി ചെയ്തു!

✍🏻 മുഹമ്മദ് ശഫീഖ് മദീന

നോമ്പുകാരന്റെ അവയവങ്ങൾ, പ്രത്യേകിച്ച് നാവ്‌ പാപകർമങ്ങളിൽനിന്നും മോശം വാക്കുകൾ, കളവ്‌, കള്ളസാക്ഷ്യം തുടങ്ങിയവയിൽ നിന്നും, ആമാശയം അന്നപാനീയങ്ങളിൽ നിന്നും, ഗുഹ്യാവയവങ്ങൾ അശ്ലീല പ്രവൃത്തികളിൽനിന്നും വിട്ടു നിൽക്കുമ്പോൾ മാത്രമെ അവൻ യഥാർഥ നോമ്പുകാരനാവുകയുള്ളൂ. നോമ്പുകാരൻ സംസാരിച്ചാൽ നോമ്പിന്‌ ക്ഷതം വരുത്തുന്ന വാക്കോ, പ്രവർത്തിച്ചാൽ നോമ്പിനെ ദുർബലമാക്കുന്ന പ്രവർത്തനങ്ങളോ അവനിൽ നിന്നുണ്ടാകാൻ പാടില്ല.ഇപ്രകാരമാണ്‌ അല്ലാഹു നിർദേശിച്ച യഥാർത്ഥ നോമ്പ്‌. 

തീറ്റയും കുടിയും നോമ്പിനെ ദുർബലപ്പെടുത്തുന്നതുപോലെ പാപകർമങ്ങൾ നോമ്പിന്റെ പ്രതിഫലത്തെ ബാധിക്കുകയും ചെയ്യും.

ദുർഗുണങ്ങളിൽനിന്ന്‌ അകന്നുനിൽക്കാനും ഒരു മുഅ്‌മിനായ നോമ്പുകാരനോട്‌ നബി ﷺ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്‌. ഇത്തരം നീചവൃത്തികളിൽനിന്ന്‌അകന്നു നിൽക്കാൻ ‘വിശ്വാസി എല്ലായ്‌പ്പോഴും’ കൽപിക്കപ്പെട്ടവനാണെങ്കിലും നോമ്പിന്റെ വേളയിൽ ഈ നിരോധനങ്ങൾക്ക്‌ ഗൗരവം വർധിക്കുന്നു.തന്റെ നോമ്പിന്‌ ക്ഷതം വരുത്തുന്ന ദുർവൃത്തികളിൽനിന്ന്‌ അകന്ന്‌ നിന്നാൽ മാത്രമെ നോമ്പുകാരന്‌ നോമ്പിന്റെ പ്രതിഫലവും നോമ്പുകൊണ്ട്‌ അല്ലാഹു വാഗ്‌ദാനം ചെയ്‌ത " തഖ്‌വയും’ നേടിയെടുക്കാൻ സാധിക്കുകയുള്ളൂ. അല്ലാഹു പറയുന്നു:

{يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لعلكم تتقون} [البقرة: 183]

 “ഈമാനുള്ളവരേ, നിങ്ങളുടെ മുമ്പുള്ളവർക്ക്‌ നിർബന്ധമാക്കപ്പെട്ടത്‌ പോലെത്തന്നെ നിങ്ങൾക്കും നോമ്പ്‌ നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ തഖ്‌വ പാലിക്കാൻ വേണ്ടിയത്രെ അത്‌.” (2:183)

നോമ്പുകാരൻ നിർബന്ധമായും ഒഴിവാക്കേണ്ട ചില ദുഷ്‌പ്രവൃത്തികൾ

1) കള്ളസാക്ഷ്യം,എല്ലാ മോശം വാക്കുകളും പ്രവർത്തികളും

«عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ قَالَ: قال رسول الله صلى الله عليه وسلم: (‌مَنْ ‌لَمْ ‌يَدَعْ ‌قَوْلَ ‌الزُّورِ وَالْعَمَلَ بِهِ، فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وشرابه)» صحيح البخاري» (2/ 673 ت البغا)

അബൂഹുറൈറ  رضي الله عنه നിവേദനം നബി ﷺപറഞ്ഞു: “വ്യാജം പറയുന്നതും പ്രവർത്തിക്കുന്നതും ഒരാൾ ഒഴിവാക്കുന്നില്ലെങ്കിൽ അയാൾ അന്നപാനീയങ്ങൾ ഒഴിവാക്കുന്നതിൽ അല്ലാഹുവിന്‌ യാതൊരു ആവശ്യവുമില്ല.”

2) അനാവശ്യവും അശ്ലീലവും

وعن أبي هريرة رضي الله عنه قال: قال رسول الله - صَلَّى اللهُ عَلَيْهِ وَسَلَّمَ -:"ليس الصيامُ من الأكلِ والشربِ، إنما الصيامُ من اللغو والرفث، فإنْ سابَّك أحدٌ أو جهل عليك، فقل: إنِّي صائم، إنِّي صائم"صَحِيحُ التَّرْغِيب وَالتَّرْهِيب ( 1082 )

അബൂഹുറൈറ رضي الله عنه നിവേദനം. നബി ﷺപറഞ്ഞു: “ആഹാര പാനീയങ്ങൾ വർജിക്കൽ മാത്രമല്ല നോമ്പ്‌. വ്യർഥവും മ്ലേച്ചവുമായ വാക്കുകൾ വർജിക്കലാണ്‌ (യഥാർഥ) നോമ്പ്‌. നിന്നെ ആരെങ്കിലും ചീത്ത പറയുകയോ നിന്നോട്‌ അവിവേകം കാണിക്കുകയോ ചെയ്‌താൽ "ഞാൻ നോമ്പുകാരനാണ്‌, ഞാൻ നോമ്പുകാരനാണ്‌' എന്ന്‌ (അവരോട്‌) പറയുക."

ഇതിനാൽ തന്നെ ഇത്തരം കുറ്റങ്ങളിൽ ഏർപ്പെടുന്നവരെ നബി ﷺ ശക്തമായ ഭാഷയിൽ താക്കീതു ചെയ്യുന്നതായി കാണാം. ഇച്ഛാനുസരണം ഒന്നും പറയാത്ത നബി്‌ ﷺ ഒരിക്കൽ പറഞ്ഞു: 

" إِذَا أَصْبَحَ أَحَدُكُمْ يَوْمًا صَائِمًا، فَلَا يَرْفُثْ وَلَا يَجْهَلْ، فَإِنِ امْرُؤٌ شَاتَمَهُ أَوْ قَاتَلَهُ، فَلْيَقُلْ: إِنِّي صَائِمٌ، إِنِّي صَائِمٌ "

നബി ﷺപറഞ്ഞു:“നിങ്ങളിലാരെങ്കിലും നോമ്പ്‌ പിടിക്കുന്ന ദിവസത്തിലായാൽ തെറ്റായ പ്രവർത്തികൾ ചെയ്യാതിരിക്കുകയും, സംസ്‌കാരമില്ലാത്തവാക്കുകൾ ഉപേക്ഷിക്കുകയും ചെയ്യട്ടെ. വല്ലവനും അവനെ ചീത്തപറയുകയോ അവനോട്‌ ശണ്‌ഠ കൂടുകയോ ചെയ്‌താൽ നിശ്ചയമായും ഞാൻ നോമ്പുകാരനാണെന്ന്‌ അവൻ പറഞ്ഞുകൊള്ളട്ടെ . (മുസ്‌ലിം) 

عَن أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رُبَّ صَائِمٍ حَظُّهُ مِنْ صِيَامِهِ الْجُوعُ وَالْعَطَشُ ...صَحِيحُ التَّرْغِيب وَالتَّرْهِيب ( 1084 )

അബൂഹുറൈറ رضي الله عنه നിവേദനം നബി ﷺ പറഞ്ഞു: "നോമ്പു കൊണ്ട്‌ ദാഹവും വിശപ്പും മാത്രം മിച്ചം ലഭിക്കുന്ന എത്രയെത്ര നോമ്പുകാരാണുള്ളത് " (ദാരിമി,അഹ്മദ്‌ ) 

----------------------------------------------------

സുന്നത്തിലധിഷ്ഠിതമായി ഇബാദത്തുകൾ നിർവ്വഹിക്കുവാനും അല്ലാഹുവിലേക്ക് കൂടുതൽ അടുക്കാനും അവൻ നമുക്ക് തൗഫീഖ് നൽകട്ടെ, ആമീൻ

الله تعالى أعلم ..

وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين

പങ്കിടുക: