നോമ്പ് മുറിയുന്ന കാര്യങ്ങൾ - 5ലിങ്ക് കോപ്പി ചെയ്തു!
5. മനപ്പൂർവ്വം ഛർദ്ദിച്ചാൽലിങ്ക് കോപ്പി ചെയ്തു!
നോമ്പ് മുറിയുന്ന കാര്യങ്ങളിൽ അഞ്ചാമതായി പണ്ഡിതന്മാർ എണ്ണിയത് മനപ്പൂർവ്വം ഛർദ്ദിക്കലാണ്. മനപ്പൂർവം ഉണ്ടാക്കി ഛർദ്ദിച്ചാൽ നോമ്പ് മുറിയും.
عَنْ أَبِي هُرَيْرَةَ، أَنَّ النَّبِيَّ صلى الله عليه وسلم قَالَ: ”مَنْ ذَرَعَهُ الْقَىْءُ فَلَيْسَ عَلَيْهِ قَضَاءٌ وَمَنِ اسْتَقَاءَ عَمْدًا فَلْيَقْضِ“ ¹⁷ سنن الرتمذي 720
¹⁷
അബൂ ഹുറൈറ (رضي الله عنه) നിവേദനം നബി ﷺ പറഞ്ഞു: മനപ്പൂർവമല്ലാതെ ചർദ്ദിക്കുന്നവൻ നോമ്പ് ഖദാഅ് വീട്ടേണ്ടതില്ല. മനപ്പൂർവ്വം ഉണ്ടാക്കി ചർദ്ദിക്കുന്നവൻ നോമ്പ് ഖദാഅ് വീട്ടട്ടെ. (സുനനു തിർമിദി 720)
6. 'നോമ്പ് മുറിക്കുന്നു' എന്നൊരാൾ ഉറപ്പോടുകൂടി കരുതിയാൽ
നോമ്പ് മുറിയും. കാരണം എല്ലാ ഇബാദത്തുകളും അവൻ്റെ നിയ്യത്തിനനുസരിച്ചാണ്, അവൻ എന്താണ് ഉദ്ദേശിച്ചത് അത് അവനുണ്ട്. ഇവിടെ അവൻ നോമ്പ് മുറിക്കുന്നു എന്ന് ദൃഢതയോടെ കൂടി കരുതിയതിനാൽ അവൻ്റെ നോമ്പ് മുറിയും.
7. ഹിജാമ (കൊമ്പ് വെക്കൽ)
അഭിപ്രായവ്യത്യാസമുണ്ടെങ്ങിലും ഏറ്റവും ശരിയായ അഭിപ്രായം നോമ്പ് മുറിയും എന്നതാണ്.
ശാഫിഈ, മാലിക്കി, ഹനഫി മദ്ഹബുകളിൽ നോമ്പ് മുറിയില്ല എന്നതാണ് അഭിപ്രായം.
നോമ്പ് മുറിയും എന്നതാണ് ഹൻബലീ മദ്ഹബിലുള്ള അഭിപ്രായം. ഇബ്നു തൈമിയ,ഇബ്‌നു ഉസൈമീൻ, ഇബ്നു ബാസ് رحمهما الله പോലെയുള്ള പണ്‌ഡിതരുടെയും അഭിപ്രായം നോമ്പ് മുറിയും എന്നതാണ്.
നോമ്പുകാരൻ്റെ ശരീരത്തിൽ നിന്നും പരിശോധനയ്ക്ക് വേണ്ടി രക്തം എടുക്കാമോ?
അനുവദനീയമാണ്. ഇത്തരം പ്രവർത്തനം കൊണ്ട് നോമ്പ് മുറിയുകയില്ല. (ഇബ്‌നു ബാസ് رحمه الله) ¹⁸
¹⁸ فتاوى نور على الدرب لابن باز (244/16
