നോമ്പ് 19 -നോമ്പ് മുറിയുന്ന കാര്യങ്ങൾ - 04

Mohammed Shafeeque Madeena
February 18, 2026
63 കാഴ്ചകൾ
നോമ്പ്  19 -നോമ്പ് മുറിയുന്ന കാര്യങ്ങൾ - 04

നോമ്പ് മുറിയുന്ന കാര്യങ്ങൾ - 4ലിങ്ക് കോപ്പി ചെയ്തു!

4. സ്ത്രീകൾക്ക് മാസമുറയോ പ്രസവാനന്തര രക്തസ്രാവമോ ഉണ്ടായാൽ ലിങ്ക് കോപ്പി ചെയ്തു!

നോമ്പ് മുറിയുന്ന കാര്യങ്ങളിൽ നാലാമതായി പണ്ഡിതന്മാർ എണ്ണിയത് സ്ത്രീകൾക്ക് ആർത്തവരക്തമോ പ്രസവാനന്തരരക്തമോ പുറപ്പെടുന്നതിനെയാണ്.

സ്ത്രീകൾക്ക് ആർത്തവ രക്തമോ പ്രസവാനന്തര രക്തമോ ഉണ്ടായാൽ നോമ്പ് മുറിയുന്നതാണ്. അത് മഗരിബിന് തൊട്ടുമുൻപായാലും ശരി, പിന്നീട് ആ നോമ്പ് ഖദാഅ് വീട്ടേണ്ടതാണ്.

ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത്: നോമ്പ് മുറിയുക ആർത്തവം തുടങ്ങി രക്തം പുറപ്പെട്ടാൽ മാത്രമാണ്. ആർത്തവസമയത്തുള്ള വേദനയോ അടയാളങ്ങളോ വരുന്നതുകൊണ്ട് മാത്രം നോമ്പ് മുറിയുകയില്ല. രക്തം പുറപ്പെടുന്നത് വരെ അവൾക്ക് നോമ്പ് തുടരാവുന്നതാണ്. രക്തം പുറപ്പെട്ടത് മഗ്രിബിന് ശേഷം ആണെങ്കിൽ അവളുടെ നോമ്പ് മുറിയുകയില്ല. ¹⁵

നോമ്പുകാരിയായിരിക്കെ ആർത്തവരക്തം പുറപ്പെട്ടോ എന്ന് സംശയത്തിലായി എന്നാൽ അങ്ങാടിയിലോ മറ്റോ ആയതിനാൽ ഉറപ്പിക്കാനുള്ള സാഹചര്യം ഉണ്ടായില്ല. നോമ്പ് തുറന്നതിനുശേഷമാണ് ആർത്തവ രക്തമായിരുന്നു എന്ന് ഉറപ്പുവന്നത്. എന്താണ് അവളുടെ നോമ്പിൻ്റെ വിധി?

നോമ്പ് സഹീയാണ്. ഖദാഅ് വീട്ടേണ്ടതില്ല. രക്തം പുറപ്പെട്ടത് മഗരിബിന് മുൻപാണ് എന്ന് ഉറപ്പുവരാത്തടത്തോളം നോമ്പ് മുറിയുകയില്ല. ¹⁶

¹⁵ من شرح دليل الطالب لشيخنا الشيخ سليمان الرحيلي

¹⁶ من شرح دليل الطالب لشيخنا الشيخ سليمان الرحيلي

പങ്കിടുക: