നോമ്പ് 18 -നോമ്പ് മുറിയുന്ന കാര്യങ്ങൾ - 03

Mohammed Shafeeque Madeena
February 18, 2026
62 കാഴ്ചകൾ
നോമ്പ്  18 -നോമ്പ് മുറിയുന്ന കാര്യങ്ങൾ - 03

നോമ്പ് മുറിയുന്ന കാര്യങ്ങൾ - 3ലിങ്ക് കോപ്പി ചെയ്തു!

3. ശാരീരികബന്ധം കാരണത്താൽ ഇന്ദ്രിയം പുറപ്പെട്ടാൽലിങ്ക് കോപ്പി ചെയ്തു!

നോമ്പ് മുറിയുന്ന കാര്യങ്ങളിൽ മൂന്നാമതായി പണ്ഡിതന്മാർ എണ്ണിയത് ശാരീരികബന്ധം കാരണത്താൽ ഇന്ദ്രിയം പുറപ്പെടുന്നതിനെയാണ്.

ബാഹ്യപ്രവർത്തനത്താൽ: ഭാര്യയെ വികാരത്തോടെ ചുംബിക്കുകയോ സ്‌പർശിക്കുകയോ ചെയ്‌തതിനാലോ, സ്വയംഭോഗം ചെയ്തതിനാലോ ഇന്ദ്രിയം പുറപ്പെട്ടാലാണ് നോമ്പ് മുറിയുക.

സ്വപ്നസ്ഖലനം സംഭവിച്ചാൽ നോമ്പ് മുറിയുമോ?

ഇത് ബോധപൂർവ്വമെല്ലാത്തത്തിനാൽ നോമ്പ് മുറിയില്ല.

ചിലപ്പോൾ അമിതമായ തണുപ്പ് കാരണത്താലോ, കഠിനമായ രോഗം കാരണത്താലോ ഇന്ദ്രിയം പുറപ്പെടാറുണ്ട്. ഇപ്രകാരം സംഭവിച്ചാൽ നോമ്പ് മുറിയുകയില്ല.

പങ്കിടുക: