നോമ്പ് 15 -നോമ്പ് മുറിയുന്ന കാര്യങ്ങൾ: ആമുഖം

Mohammed Shafeeque Madeena
February 5, 2026
36 കാഴ്ചകൾ

നോമ്പ് മുറിയുന്ന കാര്യങ്ങൾ: ആമുഖംലിങ്ക് കോപ്പി ചെയ്തു!

നോമ്പുകാരൻ താഴെപ്പറയുന്ന ഏതെങ്കിലും ഒന്ന് മനപ്പൂർവം ചെയ്താൽ (ഫർദ് നോമ്പാണെങ്കിൽ) കുറ്റക്കാരനാകുന്നതും അയാളുടെ നോമ്പ് ബാത്തിലാകുന്നതുമാണ്. നോമ്പ് മുറിയുന്ന കാര്യങ്ങൾ ചുരുക്കത്തിൽ താഴെപ്പറയുന്നവയാണ്.

1) അന്ന പാനീയങ്ങൾ കഴിക്കൽ.

2) ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ.

3) ശാരീരികബന്ധം (വികാരത്തോടെയുള്ള സ്പർശനത്താലോ ചുംബനത്താലോ മറ്റോ) കാരണത്താൽ ഇന്ധ്രിയം പുറപ്പെട്ടാൽ.

4) സ്ത്രീകൾക്ക് മാസമുറയോ(ആർത്തവരക്തമോ)പ്ര സവാനന്തര രക്തസ്രാവമോ ഉണ്ടായാൽ.

5) മനപ്പൂർവ്വം ചർദിച്ചാൽ.

6) 'നോമ്പ് മുറിക്കുന്നു' എന്നൊരാൾ ഉറപ്പോടുകൂടി കരു തിയാൽ.

7) ഹിജാമ ( കൊമ്പ് വെക്കൽ).

ഇതിൽ ഓരോന്നും ഇതിന് ശേഷമുള്ള ലേഖനങ്ങളിൽ വിശദീകരിക്കുന്നതാണ്.

പങ്കിടുക: