നോമ്പ് 09 -റമദാനിൽ നോമ്പ്‌ ഒഴിവാക്കാൻ ഇളവ്‌ നൽകപ്പെട്ടവർ:രോഗികൾ

Mohammed Shafeeque Madeena
October 27, 2026
146 കാഴ്ചകൾ
നോമ്പ്  09 -റമദാനിൽ നോമ്പ്‌ ഒഴിവാക്കാൻ ഇളവ്‌ നൽകപ്പെട്ടവർ:രോഗികൾ

مسائل تتعلق بصيام أهل الأعذارലിങ്ക് കോപ്പി ചെയ്തു!

റമദാനിൽ നോമ്പ്‌ ഒഴിവാക്കാൻ ഇളവ്‌ നൽകപ്പെട്ടവർലിങ്ക് കോപ്പി ചെയ്തു!

1. ഒന്ന്‌ : രോഗികൾക്ക് നോമ്പ് ഒഴിവാക്കൽ അനുവദനീയം ലിങ്ക് കോപ്പി ചെയ്തു!

‘നോമ്പ്‌ ആർക്കൊക്കെയാണ്‌ നിർബന്ധം’ എന്ന അധ്യായത്തിൽ ആരോഗ്യപരമായ കഴിവുണ്ടായിരിക്കുക എന്നത്‌ നോമ്പ്‌ നിർബന്ധമാകാനുള്ള നിബന്ധനയാണെന്ന്‌ വിവരിച്ച സമയത്ത്‌ രോഗികളുടെ വിഷയം നാം ചർച്ച ചെയ്‌തതാണ്‌. അനുബന്ധമായ വിഷയങ്ങൾ കൂടി ഇവിടെ പ്രതിപാദിക്കാം.

ചുരുക്കത്തിൽ രോഗികൾ രണ്ട്‌ വിധത്തിലാണ്‌ :

1. രോഗശമനം പ്രതീക്ഷയില്ലാത്ത നിത്യരോഗികൾ : ഇവർ നോമ്പ്‌ പിന്നീട്‌ നോറ്റ്‌ വീട്ടേണ്ടതില്ല, മറിച്ച്‌ പ്രായശ്ചിത്തമായി ഓരോ നോമ്പിനും പകരമായി ഒരു പാവപ്പെട്ടവന്‌ فدية നൽകി നോമ്പ്‌ ഒഴിവാക്കാവുന്നതാണ്‌.

2. രോഗശമനം പ്രതീക്ഷയുള്ളവർ : അവർ قضاء വീട്ടേണ്ടതാണ്‌.

ശമനം പ്രതീക്ഷയില്ലാത്ത രോഗി فدية കൊടുക്കുകയും  പിന്നീട്‌ അല്ലാഹുവിന്റെ അനുഗ്രഹത്താൽ രോഗം ഭേദമാവുകയും ചെയ്‌താൽ അവൻ കഴിഞ്ഞുപോയ നോമ്പ്‌ قضاء വീട്ടേണ്ടതുണ്ടോ ? ലിങ്ക് കോപ്പി ചെയ്തു!

രണ്ട്‌ പ്രബലമായ അഭിപ്രായമാണ്‌ തദ്‌ വിഷയത്തിൽ ഉള്ളത്‌

1) قضاء വീട്ടണം

2) قضاء വീട്ടേണ്ടതില്ല. അവൻ കൊടുത്ത ഫിദ്‌യ അതിനു പകരമാവുന്നതാണ്‌. കാരണം : നോമ്പിന്‌ പകരമായി ഫിദ്‌യ കൊടുക്കുക വഴി അവന്റെ മേൽ നിർബന്ധമായ ബാധ്യത അവൻ നിർവഹിച്ചു കഴിഞ്ഞു. ഇബ്‌നു ഉസൈമീൻ رحمه الله ഇതാണ്‌ അഭിപ്രായപ്പെട്ടത്‌.  ഈ അഭിപ്രായമാണ്‌ കൂടുതൽ ശരി الله أعلم  

എപ്പോഴാണ്‌ രോഗശമനം പ്രതീക്ഷയുള്ളവർക്ക്‌ നോമ്പ്‌ ഒഴിവാക്കാൻ അനുവാദം (രോഗത്തിന്റെ മാനദണ്‌ഡം എന്താണ്‌ ) ?ലിങ്ക് കോപ്പി ചെയ്തു!

1. അവന് താങ്ങാൻ പറ്റുന്നതിലപ്പുറം പ്രയാസമുണ്ടാവുക. പ്രയാസങ്ങളില്ലാത്ത ചെറിയ രോഗങ്ങളുടെ പേരിൽ നോമ്പ്‌ ഒഴിവാക്കൽ അവന്‌ അനുവദനീയമല്ല .

2. നോമ്പ്‌ എടുത്താൽ രോഗശമനം വൈകുമെന്ന്‌ ഭയപ്പെട്ടാൽ .

3. നോമ്പ്‌ എടുത്താൽ രോഗം വർദ്ധിക്കും എന്ന്‌ ഭയപ്പെട്ടാൽ.

ഇമാം നവവി رحمه الله പറയുന്നു: ‘ഞങ്ങളുടെ അടുക്കൽ നോമ്പ്‌ ഒഴിവാക്കാൻ അനുവാദമുള്ളർക്കുള്ള രോഗത്തിന്റെ മാനദണ്‌ഡം : താങ്ങാൻ പറ്റുന്നതിലപ്പുറം പ്രയാസം ഉണ്ടാവുക എന്നതാണ്‌ , എന്നാൽ പ്രയാസങ്ങളില്ലാത്ത ചെറിയ രോഗങ്ങളുടെ പേരിൽ നോമ്പ്‌ ഒഴിവാക്കൽ അവന്‌ അനുവദനീയമല്ല എന്നതിൽ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസമില്ല ’- المجموع للنووي

فدية طعام مسكين (പാവപ്പെട്ടവന്‌ ഭക്ഷണം കൊടുക്കൽ)ലിങ്ക് കോപ്പി ചെയ്തു!

ഫിദ്‌യ നൽകേണ്ട ഭക്ഷണത്തിന്റെ തോത്‌ലിങ്ക് കോപ്പി ചെയ്തു!

ഓരോ നോമ്പിനും പകരം(ഫിദ്‌യ) ഒരു ദരിദ്രന്‌ ഒരു നേരം കഴിക്കാനുള്ള ഭക്ഷണം നൽകണം.. പാകം ചെയ്‌ത ഭക്ഷണമോ ധാന്യങ്ങളോ കൊടുക്കാവുന്നതാണ്‌.

  • പാകം ചെയ്‌ത ഭക്ഷണമാണെങ്കിൽ ഒരാൾക്ക്‌ ഒരു നേരം (വിശപ്പ്‌ മാറ്റാൻ) മതിയാകും വിധം കഴിക്കാൻ ഭക്ഷണം കൊടുക്കണം.
  • കൊടുക്കുന്നത്‌ ധാന്യങ്ങളാണെങ്കിൽ(അരി , ഗോതമ്പു പോലെയുള്ളത്‌) പകുതി സ്വാഅ്‌ ഏകദേശം ഒന്നര കിലോ ധാന്യ കൊടുക്കണം.

الله تعالى أعلم ..

وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين

പങ്കിടുക: