മിഅ്റാജ് നോമ്പ്
✍🏻 അനസ് നദീരി
◉ മിഅ്റാജ് സംഭവിച്ചത് റജബ് 27നാണെന്നത് സ്ഥാപിക്കുന്ന സ്ഥിരപ്പെട്ട റിപ്പോർട്ടുകളില്ല.
എന്നാണ് സംഭവിച്ചതെന്നതിൽ പത്തിലധികം അഭിപ്രായങ്ങൾ ഉണ്ടെന്ന് ഇബ്നു ഹജർ رحمه الله ഫത്ഹുൽ ബാരിയിൽ രേഖപ്പെടുത്തുന്നു.📚 انظرها في: «فتح الباري» لابن حجر (7/ 203)
◉ ഈ വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് രേഖപ്പെടുത്തിയ മറ്റു ചില പണ്ഡിതന്മാർ;
- ابن عبد البر النمري القرطبي المالكي رحمه الله المولود سنة (٣٦٨هـ) في كتابه «التمهيد»(٤/٨)
- أبو الفرج ابن الجوزي الحنبلي رحمه الله في كتابه «الوفا بتعريف فضائل المصطفى» (١/١٦١،١٦٢)
- أبو السَّعادات ابن الأثير الموصلي الشافعي رحمه الله في كتابه «أُسد الغابة» (١/١٢)
- أبو عبد الله الأنصاري القرطبي المالكي رحمه الله في كتابه «الجامع لأحكام القرآن» (١٠/٢١٠)
- ابن سيِّد الناس الشافعي رحمه الله في كتابه «عيون الأثر في فنون المغازي» (١/١٤٦،١٤٧
- شمس الدين السخاوي الشافعي رحمه الله كما في كتاب «الأجوبة المرضية ..» (٢/٤٤٥ سؤال رقم:١١٢)
- جلال الدين السيوطي الشافعي رحمه الله في كتابه «الآية الكبرى في شرح قصة الإسراء» (ص:٦٣-٦٧)
- الملا علي قارئ رحمه الله في شرحه على كتاب «الشفا بتعريف حقوق المصطفى» (١/٤٢٠،٤٢١)
◉ റജബിലാണ് ഇത് സംഭവിച്ചത് എന്ന വീക്ഷണം ശുദ്ധമായ കളവാണെന്ന് ഇബ്നു ദിഹ്യ (മരണം: ഹി. 546) രേഖപ്പെടുത്തി. أداء ما وجب من بيان وضع الوضَّاعين في رجب (ص:١١٠)
◉ ശാഫിഈ പണ്ഡിതനായ അബൂ ശാമ رحمه الله അത് എതിർപ്പില്ലാതെ ഉദ്ധരിച്ചു. في كتابه «الباعث على إنكار البدع والحوادث» (ص:٢٣٢)
◉ റജബിലാണെന്നത് സ്ഥിരപ്പെട്ടിട്ടില്ലെന്ന് പ്രശസ്ത ശാഫിഈ പണ്ഡിതനായ ഇബ്നുൽ അത്ത്വാറും രേഖപ്പെടുത്തി. في كتابه «حكم صوم رجب وشعبان...»(ص:٣٤)
ഇബ്നു റജബ്, ഇബ്നു കസീർ തുടങ്ങിയവരും ഇതിനെ ശരിവെച്ചവരാണ്. لطائف المعارف (ص:١٧٧)، البداية والنهاية (٣/١٠)
◉ സ്വഹാബികളുടെ കാലം മുതൽ തുടർന്നു പോകുന്ന ഒരു ആചാരമായിരുന്നെങ്കിൽ ഇങ്ങനെയൊരു അഭിപ്രായവ്യത്യാസം ഉണ്ടാകുമായിരുന്നില്ല.
◉ എന്നാണ് മിഅ്റാജ് സംഭവിച്ചത് എന്നത് കൃത്യമായി അറിയാമായിരുന്ന അല്ലാഹുവിൻ്റെ റസൂൽ ﷺ അന്ന് പ്രത്യേകമായ എന്തെങ്കിലും ഇബാദത്തുകളോ ആഘോഷങ്ങളോ പഠിപ്പിച്ചിട്ടില്ല.
◉ സ്വഹാബികൾ, ഉത്തമ തലമുറകളിലെ ഇമാമീങ്ങൾ, മദ്ഹബിന്റെ പണ്ഡിതന്മാർ പ്രാമാണികരായ മറ്റു ഇമാമീങ്ങൾ തുടങ്ങിയ ഒരാളും ഇങ്ങനെയൊരു ആചാരം പഠിപ്പിച്ചിട്ടില്ല.
◉ റജബിലെ ഏതെങ്കിലും പ്രത്യേക ദിവസങ്ങളിൽ പ്രത്യേകമായ നോമ്പുണ്ടെന്ന് സ്ഥിരപ്പെട്ടിട്ടില്ല എന്ന് ഇബ്നു ഹജർ رحمه الله രേഖപ്പെടുത്തുകയും അത് അബൂ ഇസ്മാഈൽ അൽ ഹറവിയിൽ നിന്ന് ഉദ്ധരിക്കുകയും ചെയ്യുന്നു. അങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകൾ ഒന്നുകിൽ ദുർബലമായതോ അല്ലെങ്കിൽ കെട്ടിച്ചമച്ച കളവുകളോ ആണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു. تبيين العجب فيما ورد في فضل رجب للحافظ ابن حجر (ص. ٦-٨)
◉ നബി ﷺ പറഞ്ഞു:
ؤمَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ فِيهِ فَهُوَ رَدٌّ*
“നമ്മുടെ ദീനിൽ പുതുതായി വല്ലതും ആരെങ്കിലും ഉണ്ടാക്കിയാൽ അത് തള്ളപ്പെടേണ്ടതാകുന്നു.” رواه البخاري (٢٦٩٧)، ومسلم (١٧١٨)
◉ ഇമാം മാലിക് رحمه الله പറയുന്നു:
من ابتدع في الإسلام بدعة يراها حسنة فقد زعم أن محمداً خان الرسالة؛ لأن الله يقول {اليوم أكملت لكم دينكم} فما لم يكن يومئذ ديناً فلا يكون اليوم ديناً.
“ആരെങ്കിലും ഇസ്ലാമിൽ നല്ല കാര്യമാണെന്ന് വാദിച്ചുകൊണ്ട് ഒരു പുത്തനാചാരം ഉണ്ടാക്കിയാൽ മുഹമ്മദ് നബി അവിടുത്തെ രിസാലത്തിൽ വഞ്ചന കാണിച്ചു എന്നാണ് അയാൾ വാദിക്കുന്നത്. കാരണം അല്ലാഹു പറയുന്നു: (ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു.) അതുകൊണ്ട് *അന്നേദിവസം ദീനാകാത്തതൊന്നും ഇന്നും ദീനാവുകയില്ല.” الاعتصام (١/٢٨)
