മാല-മൗലിദുകളും അതിലെ അപകടങ്ങളും
ശാഫി സ്വലാഹി ചങ്ങലീരി
നബിദിനത്തിന്റെ പേരിൽ മുടങ്ങാതെ നടന്നുവരുന്ന ഒരാചാരമാണ് റബീഉൽ അവ്വൽ ഒന്നു മുതൽ ആ മാസം അവസാനം വരെ മൗലീദുകൾ പാരായണം ചെയ്യൽ.പള്ളികളിൽനിന്നും വീടുകളിൽനിന്നും മൗലീദ് റാലികളിൽനിന്നുമെല്ലാം നബിദിന കാലത്ത് മൗലീദ് പാരായണത്തി ശബ്ദം മുഴങ്ങിക്കേൾക്കാറുണ്ട്. മങ്കൂസ് മൗലിദ്, ശർറഫൽഅനാം മൗലിദ്, ബുർദ എന്നിവയാണ് ഈ കാലയളവിൽ കാര്യമായും പാരായണം ചെയ്യപ്പെടാറുള്ളത്. ഏറെ പുണ്യവും പവിത്രതയും കൽപിച്ചുകൊണ്ടാണ് അവ നിർവ്വഹിക്കപ്പെടാറുള്ളത് എന്ന കാര്യത്തിലും സംശയമില്ല.
എന്നാൽ, നബിﷺയോടുള്ള 'സ്നേഹ'ത്തിൻ്റെ പേരിൽ ചൊല്ലിക്കൊണ്ടിരിക്കുന്ന പ്രസ്തുത മൗലീദുകൾ വിശുദ്ധ ഖുർആൻ പോലെ തന്നെ കുറ്റമറ്റതാണെന്നും അവയിലടങ്ങിയിട്ടുള്ളതെല്ലാം നബിﷺയെ കുറിച്ചുള്ള മദ്ഹുകൾ മാത്രമാണെന്നു മാണ് പൊതുജനത്തിൻ്റെ വിശ്വാസം. കാരണം, പണ്ഡിതന്മാർ അവരെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതും അപ്രകാരമാണ്. ഇതുസംബന്ധമായി മുസ്ല്യാക്കന്മാരുടെ വിശദീകരണം തന്നെ ആദ്യം കാണുക:'മഹാന്മാരെ അനുസ്മരിക്കലും പ്രകീർത്തിക്കലും അവരുടെ ചരിത്രം പറയലും ശിർക്കോ ബിദ്അത്തോ അല്ല. പ്രത്യുത അതെല്ലാം പുണ്യകർമ്മങ്ങളാണ്. കാരണം പരിശുദ്ധ ഖുർആനിൽ ധാരാളം മഹാന്മാരുടെ അനുസ്മരണങ്ങളും പ്രകീർത്തനങ്ങളും ചരിത്രങ്ങളുമുണ്ട്. ഇതു മൂന്നുമാണ് മൗലിദുകളിലെ ഉള്ളടക്കവും,'(മാല മൗലിദുകൾ കെട്ട് കഥകളോ? പേജ്: 9, എ.എ. ഹകീം സഅദി)
മറ്റൊരു സമസ്ത പ്രസിദ്ദീകരണത്തിൽ എഴുതിയത് നോക്കൂ : ' മീലാദിനേയും മീലാദ് ആഘോഷത്തേയും അക്ഷേപിക്കുന്ന മാന്യ സുഹ്യത്തുക്കളോട് ചോദിക്കട്ടെ, എന്താണ് നിങ്ങൾ അതിൽ കാണുന്ന തെറ്റ്? .... മുഅ്മീനിങ്ങളെ നിങ്ങളും നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുക എന്ന അല്ലാഹുവിൻ്റെ കൽപനയെ പറ്റി നിങ്ങൾ എന്ത് പറയുന്നു? മൗലീദ് ഗ്രന്ഥം നോക്കി വായിക്കുന്നതാണോ തെറ്റ്? എങ്കിൽ വിശുദ്ധ ഖുർആൻ നോക്കിവായിക്കുന്നതും തെറ്റല്ലേ? ചിന്തിക്കുക! (വിശ്വവിമോചകൻ. പേജ്: 15. മുനവ്വിറുൽ ഇസ്ലാം മദ്രസ ഉളിയത്തടുക്ക)
നോക്കൂ സഹോദരങ്ങളേ -മാല മൗലിദുകൾക്ക് ഇവർ നൽകുന്ന പ്രാധാന്യവും പുണ്യവും എത്രമാത്രമാണ് .. പരിശുദ്ധ ഖുർആനിലോളം മഹത്ത്വമൊ ?എങ്ങനെയെല്ലാതിരിക്കും മുൻകാലങ്ങളിൽ മാല മൗലിദുകളുടെ ഏടുകൾ ഭദ്രമായി കെട്ടി ഖുർആൻ സംരക്ഷിച്ച് വെക്കുന്നത് പോലെ സൂക്ഷിച്ചവെച്ച് ഖുർആനിനേക്കാൾ അദബോടെ പാരായണംചെയ്യുന്നവരല്ലേ !!
നോക്കു, മഹത്തുക്കളുടെ ചരിത്രവും മദ്ഹും സമാഹരിച്ചതാണത്രെ മാലകളും മൗലീദുകളും?! മാത്രമല്ല, അതിലുള്ളതെല്ലാം ഖുർആനിലേയും സുന്നത്തിലേയും ആശയങ്ങളാണെന്നും! അത് ചൊല്ലാത്തവർ പ്രവാചകസ്നേഹമില്ലാത്തവരാണെന്നും! എന്നാൽ എന്താണ് വസ്തുത? നിഷ്പക്ഷമായി നമുക്കൊന്ന് പരിശോധിക്കാം.
യഥാർത്ഥത്തിൽ, മൗലീദുകളുടെ ഉള്ളടക്കത്തിലേക്ക് കടന്നുചെന്നാൽ ഞെട്ടിപ്പിക്കുന്ന യാഥാർത്ഥ്യങ്ങളാണ് നമുക്ക് കാണാൻ സാധിക്കുക! അഥവാ, അല്ലാഹു ഒരിക്കലും പൊറുക്കാത്ത മഹാപാപമായ ശിർക്കും, ഇസ്ലാമിൽ നിന്ന് പുറത്തുപോകുന്ന കുഫ്റും അതിൽ പതിയിരിക്കുന്നത് കാണാം! അതോടൊപ്പം പ്രവാചകന്മാരെയും മഹാത്മാക്കളെയും അതിരുകവിഞ്ഞ് പ്രശംസിക്കുന്ന വരികളും അവയിൽ സ്ഥലം പിടിച്ചിട്ടുണ്ട്. ഇക്കാര്യം മൗലീദ് കിതാബുകളുടെ ഏതാനും വരികളിലൂടെ കണ്ണോടിച്ചാൽ തന്നെ ഏതൊരാൾക്കും ബോധ്യപ്പെടുന്നതാണ്. എന്നാൽ, ഏറെ പുണ്യം കൽപിച്ച് അത് ചൊല്ലുകയും ചൊല്ലിപ്പിക്കുകയും ചെയ്യുന്ന സാധുജനങ്ങൾ അത്തരം അപകടങ്ങൾ അറിയുന്നില്ല എന്ന് മാത്രം. മുസ്ല്യാക്കന്മാരാകട്ടെ അവയെ ന്യായീകരിച്ച് മതത്തിൻ്റെ ഭാഗമാക്കുകയും ചെയ്യുന്നു!
ചുരുക്കത്തിൽ, മൗലീദ് കിതാബുകളിൽ കാണുന്ന ഇസ്ലാമിക വിരുദ്ധ ആശയങ്ങൾ ഇങ്ങിനെ സംഗ്രഹിക്കാം:
- നബിﷺയെ പുകഴ്ത്തി അല്ലാഹുവോളം ഉയർത്തുന്നവ.
- പ്രവാചകﷺനോട് പ്രാർത്ഥിക്കുന്നവ.
- നബിﷺയോട് പാപമോചനം തേടുന്നവ.
- നബിﷺയോട് ശുപാർശ തേടുന്നവ.
- നബിﷺയുടെ പേരിൽ പലവിധ കെട്ടുകഥകൾ പ്രചരിപ്പിക്കുന്നവ.
ഇത്രയും പറഞ്ഞത് നബിﷺയുടെ പേരിലുള്ള മൗലീദുകളുടെ മാത്രം കഥയാണെങ്കിൽ മറ്റു മഹാന്മാരുടെ പേരിലുള്ളവയിൽ ഇതിനേക്കാൾ വലിയ അപകടങ്ങളാണ് കാണാൻ സാധിക്കുക.
പറഞ്ഞുവന്നത്, നബിﷺയുടെ പേരിൽ വളരെ പിൽകാലത്ത് ചില സ്വാർത്ഥ താൽപര്യക്കാർ കെട്ടിയുണ്ടാക്കിയ മൗലീദുകളെക്കുറിച്ചാണ്. അവയുടെ ചില സാമ്പിളുകൾ നമുക്ക് പരിശോധിക്കാം.
മാല മൗലിദുകളിലെ ചില ശിർക്കൻ വരികൾ ലിങ്ക് കോപ്പി ചെയ്തു!
അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ടതിന് പകരം നബിﷺയോട് പ്രാർത്ഥിക്കുന്ന വരികൾ ലിങ്ക് കോപ്പി ചെയ്തു!
നബിﷺയുടെ ജന്മമാസമായ റബീഉൽഅവ്വലിൽ ഏറ്റവും കൂടുതൽ ചൊല്ലിവരുന്ന 'ശർറഫൽഅനാം' മൗലിദിലെയും മങ്കൂസ് മൗലീദിലേയും ചില വരികൾ കാണുക:
عَبْدُكَ المِسْكِينُ يَرْجُو فَضْلَكَ الجَمَّ الغَفِيرُ
فِيكَ قَدْ أَحْسَنْتُ ظَنِّي يَا بَشِيرُ يَا نَذِيرُ
അങ്ങയുടെ സാധുവായ ഈ ദാസൻ അവിടുത്തെ വമ്പിച്ച ഔദാര്യങ്ങൾ കാംക്ഷിക്കുന്നു.
(സ്വർഗ്ഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കുന്നവരെ ! (നരകംകൊണ്ട ഭയപ്പെടുത്തുന്നവരെ അങ്ങയെ പറ്റി ഞാൻ നല്ലതുമാത്രം വിചാരിക്കുന്നു.
فَأَغِثْنِي وَأََجِرْنِي يَا مُجِيرُ مِنَ السَّعِيرِ
يَا غِيَاثِي يَا مَلاَذِي فِي مُلِمَّاتِ الْأُمُورِ
നരക വാസികളെ നരകത്തിൽ നിന്നും രക്ഷിക്കുന്ന രക്ഷകാ! അങ്ങ് എന്നെ സഹായിക്കയും രക്ഷിക്കുകയും ചെയ്യേണമേ ,വേദനാജനകമായ കാര്യങ്ങളിൽ നിന്ന് രക്ഷിക്കാനായി ഞാൻ അവലംബിക്കുന്ന അഭയകേന്ദ്രമേ !(ശറഫൽ അനാം മൗലിദ് പരിഭാഷയും വ്യാഖ്യാനവും പേജ്: 67 പരിഭാഷകൻ: പി. ഹംസ മുസ്ലിയാർ, ചെറുമുക്ക് )
- മങ്കൂസ് മൗലിദിലെ ഒരു വരി കാണുക:
يا سيد السادات جنتك قاصدا ...... ارجو حماك فلا تخيب مقصد
നായകന്മാരുടെ നായകാ! അങ്ങയെ ഉദ്ദേശിച്ചുകൊണ്ട് ഞാൻ വന്നിരിക്കയാണ്. അങ്ങയുടെ സംരക്ഷണം ഞാൻ അഭിലഷിക്കുകയും ചെയ്യുന്നു.എന്റെം ആഗ്രഹ സഫലീകരണത്തിൽ എന്നെ നിരാശപ്പെടുത്തരുതേ !
قَدْ حَلَ بِي مَا قَدْ عَلِمْتَ مِنَ الْأَذَي..... وَالظَّلِمِ وَالضُّعْفِ الشَّدِيدِ فَأَسْعِد
"എനിക്കെത്തിയ പ്രയാസവും അനീതിയും കഠിനമായ ബലഹീന തയും താങ്കൾ അറിഞ്ഞുവല്ലോ. അവിടുന്ന് സഹായിച്ചാലും" (മൻഖൂസ് മൗലീദ് വ്യാഖ്യാനം പേജ്: 72, മുക്കം മുഹമ്മദ് ബാഖവി)
ഇനി, ഈ വരികളെ വിശദീകരിച്ചുകൊണ്ട് കാന്തപുരം സമസ്തയുടെ ഒരു ഔദ്യോഗിക മാസിക (സുന്നത്ത് മാസിക)എഴുതുന്നത് കാണുക:
യാ സയ്യിദസ്സാദാത്തി ജിഅ്തുക ഖാസിദാ......അർജു ഹിമാക ഫലാതുഖയ്യിബ് മഖ്സദീ
"സയ്യിദന്മാരുടെ നേതാവായ നബിയെ അങ്ങയുടെ ഉമ്മത്തിൽ പെട്ട സാധുവായ മഖ്ദൂമിതാ അങ്ങയുടെ സമീപമെത്തിയിരിക്കുന്നു. എന്റെ ഉദ്ദേശ്യങ്ങൾ സഫലമാക്കിത്തരണേ, അഭയം നൽകണേ, ദുഃഖിതനാക്കി മടക്കരുതേ... (മൻഖൂസ് മൗലിദ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ)
വിശ്രുത പണ്ഡിതനായ സൈനുദ്ദീൻ മഖ്ദൂം തങ്ങൾ കങ്ങ്ബയുടെ സമീപത്തെത്തി നബി(സ)യോട് മൗലിദ് പാരായണത്തിലൂടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കായി പ്രാർത്ഥിച്ചതിന് വ്യക്തമായ രേഖയാണ് ഉപരക്ത മൗലിദ് വരികൾ. പ്രവാചക ന്മാരെയും പൂർവ്വിക മഹത്തുക്കളെയും പാടിപുകഴ്ത്തി അവരുടെ ചരിതങ്ങൾ അയ വിറക്കി പ്രാർത്ഥിക്കാമെന്ന് പിൻഗാമികളെ പഠിപ്പിക്കുക കൂടിയാണ് മഖ്ദൂം തങ്ങൾ ഇവിടെ ചെയ്തിരിക്കുന്നത്. പ്രവാചകന്മാരുടെയും മഹാന്മാരുടെയും മഹത്വങ്ങളും ശ്രേഷ്ഠതയും പ്രതിപാദിക്കുന്ന മാല - മൗലിദുകൾ പാരായണം ചെയ്യലും മൗലിദ് സദസ്സുകൾ സംഘടിപ്പിക്കലും അവരെ വിളിച്ച് പ്രാർത്ഥിക്കലും ബിദ്അത്തല്ലാ യെന്നും ഇസലാമിക നിയമ വ്യവസ്ഥകളിൽ അനുവദിക്കപ്പെട്ട കാര്യങ്ങളാണ് മൗലിദ് പാരായണമെന്നും ഇതിനാൽ വ്യക്തമാണ്.
(സുന്നത്ത് മാസിക. 2007 ഏപ്രിൽ. പേജ്: 8)
ഇനി പ്രവാചക സ്നേഹകാവ്യമാണെന്നു പറഞ്ഞ് മുസ്ല്യാക്കന്മാർ ചൊല്ലി നടക്കാറുള്ള ബുർദ ബൈത്തിലെ ഒരു വരി കാണുക:
يا أكرم الخلق ما لي من ألوذ به … سواك عند حلول الحادث العممِ
സൃഷ്ടികളിൽ ഏറ്റവും ബഹുമാന്യരായ നബിയേ, വ്യാപകവും ഭീകരവുമായ ആപത്തിറങ്ങുന്ന ഘട്ടത്തിൽ എനിക്ക് അഭയം പ്രാപിക്കാൻ തങ്ങളല്ലാതെ മറ്റാരുമില്ല.
നോക്കു! പതിനാല് നൂറ്റാണ്ടുകൾക്ക് മുമ്പ് വഫാത്തായ നബിയെ വിളിച്ച് പ്രാർത്ഥിക്കുകയാണ് മേൽ വരികളിലൂടെ ചെയ്യുന്നത്! സുന്നത്ത് മാസിക അതിനെ ക്കുറിച്ച് പറഞ്ഞത് 'പ്രാർത്ഥന' എന്നു തന്നെയാണ്. 'എൻ്റെ എല്ലാ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അറിയുന്ന നബിയേ, എന്നെ രക്ഷിക്കണേ...' എന്നാണ് താണുകേണ് തേടുന്നത്! 'എൻ്റെ അഭയ കേന്ദ്രമേ', 'നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുന്ന രക്ഷകാ...' എന്നും പറയുന്നു!!
ഇനി പറയൂ, ഇത് ഇസ്ലാം പഠിപ്പിച്ച തേട്ടമാണോ? അല്ലാഹുവിനോടു മാത്രം പ്രാർത്ഥിക്കാൻ പാടുള്ളൂ എന്ന് ആണയിട്ട് പഠിപ്പിക്കപ്പെട്ട മതത്തിന്റെ വക്താക്കൾ നബിﷺയോട് പ്രാർത്ഥന നടത്തുകയോ? എന്നിട്ട്, ഇതാണ് മദ്ഹ് ഗീതങ്ങൾ എന്ന ഓമനപ്പേരിട്ട് സാധു ജനത്തെക്കൊണ്ട് ചൊല്ലിക്കുന്നത്!. ബുദ്ധി ആർക്കും അടിയറവെച്ചിട്ടില്ലാത്തവർ ഇനിയെങ്കിലും ചിന്തിക്കുക!
മാത്രമല്ല, വിശുദ്ധ ഖുർആൻ ഇത്തരം തേട്ടങ്ങളെ ഖണ്ഡിച്ചുകൊണ്ട് പറയുന്നത് നോക്കു:
{وَقَالَ رَبُّكُمُ ٱدۡعُونِيٓ أَسۡتَجِبۡ لَكُمۡۚ إِنَّ ٱلَّذِينَ يَسۡتَكۡبِرُونَ عَنۡ عِبَادَتِي سَيَدۡخُلُونَ جَهَنَّمَ دَاخِرِينَ } [غافر: 60]
"(ഓ മനുഷ്യരേ!) നിങ്ങളുടെ റബ്ബ് പറയുന്നു: എന്നോട് നിങ്ങൾ പ്രാർത്ഥിക്കുക. ഞാൻ നിങ്ങൾക്കുത്തരം നൽകുന്നതാണ്. തീർച്ചയായും എന്നെ ആരാധിക്കുന്ന കാര്യത്തിൽ അഹങ്കരിക്കുന്നവർ പിന്നീട് നിന്ദ്യരായിക്കൊണ്ട് നരകത്തിൽ പ്രവേശിക്കുന്നതാണ്."(സൂറ:മുഅ്മിൻ: 60)
ഈ ആയത്തിന് പൊന്നാനി അബ്ദുറഹിമാൻ മഖ്ദൂമി നൽകിയ അർത്ഥവും വ്യാഖ്യാനവും നോക്കൂ
{ إِيَّاكَ نَعۡبُدُ وَإِيَّاكَ نَسۡتَعِينُ }[الفاتحة: 5]
(അല്ലാഹുവേ) നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു.(സുറ:ഫാത്തിഹ 5)
ഈ ആയത്തിന് വലിയ ഖാസി ഇമ്പിച്ചിക്കോയ തങ്ങൾ നൽകിയ അർത്ഥവും വ്യാഖ്യാനവും നോക്കൂ
അന്നുഅ്മാനു ബ്നു ബശീർ -റള്വിയല്ലാഹു അൽഹു- നിവേദനം ചെയ്യുന്ന ഹദീസിൽ നബി ﷺ പറഞ്ഞു :
الدُّعَاءُ هُوَ الْعِبَادَةُ
"ദുആഅ് തന്നെയാണ് ഇബാദത്ത്."
മേൽ ആയത്തുകളിലൂടെ അർത്ഥശങ്കക്കിടയില്ലാത്തവിധം അല്ലാഹു കൽപിക്കുന്നത്, അവനെ മാത്രം വിളിച്ചു തേടണമെന്നാണ്; അതും ഇടയാളന്മാരും മധ്യവർത്തികളുമില്ലാതെ നേർക്കുനേരെ! എന്നാൽ മൗലീദുകളിൽ നേരത്തെ നാം കണ്ടത് നബിയോടുള്ള തേട്ടവും! ഇനിപറയു ഇത് പ്രവാചക സ്നേഹമോ? അതോ പ്രവാചകാരാധനയോ?
അല്ലാഹുവിനോട് പാപമോചനം തേടുന്നതിന് പകരം നബിﷺയോട് പാപമോചനം തേടുന്ന വരികൾ ലിങ്ക് കോപ്പി ചെയ്തു!
നബിﷺയോട് പാപമോചനത്തിനുവേണ്ടി തേടുന്ന വരികളും മേൽ മൗലീദുകളിൽ തന്നെ കാണാൻ സാധിക്കും.
- മങ്കൂസ് മൗലിദിലെ ഒരു വരി നോക്കൂ:
ارتكبت علي الخطأ غير حصر وعدد .. لك اشكو فيه يا سيد خير النبي
എണ്ണവും പരിധിയുമറ്റവിധം തെറ്റുകളിൽ മുഴുകിപ്പോന്നവനാണ് ഞാൻ; അക്കാര്യത്തിൽ പശ്ചാത്താപഭാരത്തോടെ ഞാൻ അങ്ങയോട് തന്നെയാണ് സങ്കടമുണർത്തുന്നത്. എൻ്റെ സയ്യിദായ പ്രവാചകപ്രഭുവായ നബിയേ!
മേൽപറഞ്ഞ വരികൾക്ക് ഇവർ തന്നെ കൊടുത്ത പരിഭാഷകൾ നോക്കൂ
എത്രമാത്രം അപകടം നിറഞ്ഞ വരികൾ! തെറ്റുകൾ പൊറുക്കാൻ വേണ്ടി വഫാത്തായ നബിﷺയോടാണ് ഇവിടെ പറയുന്നത്.! 'എൻ്റെ നാഥനായ പ്രവാചകരേ' എന്നാണ് ഒരാൾ അർത്ഥം നൽകിയത്! അടിമയും പ്രവാചകനുമായ നബി എങ്ങിനെയാണ് നമ്മുടെ നാഥനാവുന്നത്?! മാത്രമല്ല, നബിയുടെ പേരിൽ തന്നെയുള്ള മറ്റു ചിലതിൽ أنت غفار الخطايا (പാപങ്ങളെല്ലാം ഏറ്റവും കൂടുതൽ പൊറുക്കുന്നത് അങ്ങാണ് പ്രവാചകരേ...) എന്നും يا غافر الذنوب (പാപങ്ങൾ പൊറുക്കുന്ന പ്രവാചകരേ....) എന്നും പറഞ്ഞതായി കാണാം! എവിടേക്കാണിവർ ഈ സമുഹത്തെ നയിക്കുന്നത് എന്ന് ഗൗരവപൂർവ്വം ചിന്തിക്കുക..!!
ഇസ്ലാമിന്റെ ബാലപാഠം അറിയുന്ന ഏതൊരാൾക്കും അറിയുന്ന കാര്യമാണ് പാപങ്ങൾ പൊറുക്കുന്നവൻ അല്ലാഹു മാത്രമാണെന്ന് എന്ന് എന്നിട്ടും മദ്ഹിന്റെ പേരിൽ നബിയെ അതിരുകവിഞ്ഞ് പുകഴ്ത്തുകയും ജനങ്ങളെ കൊടിയ ശിർക്കിലേക്ക് നയിക്കുകയുമാണ് ഈ പുരോഹിത വർഗ്ഗം ചെയ്ത് കൂട്ടുന്നത് .
ഇവരുടെ ഈ വാദത്തെ ഇസ്ലാം ഒരു നിലക്കും അംഗീകരിക്കുന്നില്ലെന്നുമാത്രമല്ല, അതിനെ ശക്തിയായി ഖണ്ഡിക്കുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു:
{ وَٱلَّذِينَ إِذَا فَعَلُواْ فَٰحِشَةً أَوۡ ظَلَمُوٓاْ أَنفُسَهُمۡ ذَكَرُواْ ٱللَّهَ فَٱسۡتَغۡفَرُواْ لِذُنُوبِهِمۡ وَمَن يَغۡفِرُ ٱلذُّنُوبَ إِلَّا ٱللَّهُ وَلَمۡ يُصِرُّواْ عَلَىٰ مَا فَعَلُواْ وَهُمۡ يَعۡلَمُونَ }[آل عمران: 135]
"വല്ല നീചകൃത്യവും ചെയ്തുപോയാല്, അഥവാ സ്വന്തത്തോട് തന്നെ വല്ല ദ്രോഹവും ചെയ്തു പോയാല് അല്ലാഹുവെ ഓര്ക്കുകയും തങ്ങളുടെ പാപങ്ങള്ക്ക് മാപ്പുതേടുകയും ചെയ്യുന്നവര്ക്ക് വേണ്ടി. -പാപങ്ങള് പൊറുക്കുവാന് അല്ലാഹുവല്ലാതെ ആരാണുള്ളത്?- ചെയ്തുപോയ (ദുഷ്) പ്രവൃത്തിയില് അറിഞ്ഞുകൊണ്ട് ഉറച്ചുനില്ക്കാത്തവരുമാകുന്നു അവര്." (സൂറ: ആലുഇംറാൻ 135)
എത്ര വ്യക്തമാണ് ഖുർആനിൻ്റെ പ്രഖ്യാപനം! തെറ്റുകൾ പൊറുക്കാൻ വേണ്ടി അവനോട് മാത്രം തേടണമെന്നാണല്ലോ മേൽ ആയത്തുകളിലൂടെ അല്ലാഹു പഠിപ്പി ക്കുന്നത്? അതുകൊണ്ട് പറയൂ സഹോദരാ, ഇത്തരം മൗലീദുകളിലൂടെ സ്വർഗ്ഗപ്ര വേശനമാണോ അതോ നരകപ്രവേശനമാണോ ലഭിക്കുന്നതെന്ന്?!
അല്ലാഹുവിനോട് ശഫാഅത്ത് (ശുപാർശ) തേടുന്നതിന് പകരം നബിﷺയോട് തേടുന്ന വരികൾ ലിങ്ക് കോപ്പി ചെയ്തു!
- മങ്കൂസ് മൗലിദിൽ പറയുന്നു:
الشفاعة هب لنا في القيامة مشفيقا .. .. واه لنا إن ضاع يا سيدي خير النبي
അന്ത്യദിനത്തിൽ കനിവുകാണിച്ചുകൊണ്ടു ഔദാര്യമായി ഞങ്ങൾക്ക് ശുപാർശ ചെയ്യേണമേ, ആശുപാർശ പാഴായിപ്പോവുകയാണെങ്കിൽ ഞങ്ങളുടെ കഷ്ടപ്പാട് ഭയാനകമാണ്. എന്റെ നേതാവേ! ഉത്തമ നബിയേ..
മേൽ വരികൾക്ക് അവർ തന്നെ അർഥം നല്കിയത് നോക്കൂ ..
മങ്കൂസ് മൗലിദിലെ തന്നെ മറ്റൊരു വരികൂടി കാണുക:
أنتَ مُنْجِينَا غَدًا مِنْ شَفَاعَتِكَ الصَّفَا .. مَنْ لَنَا مِثْلُكَ يَا سَيِّدِي خَيْرَ النَّبِي
എന്റെ നേതാവേ, തങ്ങളെപ്പോലെ ഞങ്ങൾക്കാരുണ്ട്? അങ്ങയുടെ ആത്മാർത്ഥ ശുപാർശയാൽ നാളെ ഞങ്ങളെ രക്ഷപ്പെടുത്തുന്നത് അങ്ങ് തന്നെയാണ്.
എത്രവലിയ അപകടങ്ങളാണ് മേൽ വരികളിൽ കുത്തിനിറച്ചിട്ടുള്ളത്! ഈ ദുനിയാവിലേതുപോലെ പണവും കഴിവും സ്വാധീനവുമുള്ളവർ എത്രവലിയ തെറ്റു ചെയ്താലും റകമെൻ്റ് ചെയ്ത് രക്ഷപ്പെടുത്തുകയും ഉന്നത സ്ഥാനങ്ങൾ വാങ്ങി ക്കൊടുക്കുകയും ചെയ്യുന്നതുപോലെ നബിﷺ പരലോകത്ത് നമ്മെയെല്ലാം രക്ഷ പ്പെടുത്തുമെന്നാണല്ലോ പറയുന്നത്. എന്ത് തെളിവാണ് ഈ വിശ്വാസത്തിനുള്ളത്? അല്ലാഹുവോ റസൂലോ അങ്ങനെ ഒരുറപ്പ് ആർക്കെങ്കിലും നൽകിയിട്ടുണ്ടോ? ഇല്ല എന്നാണ് പ്രമാണങ്ങൾ പഠിപ്പിക്കുന്നത്. നബി ﷺസ്വന്തം മകളോടു പോലും പറയുന്നത് നോക്കൂ:
أَنَّ أَبَا هُرَيْرَةَ قَالَ: «قَامَ رَسُولُ اللهِ - صَلَّى اللهُ عَلَيْهِ وَسَلَّمَ - حِينَ أَنْزَلَ اللهُ: {وَأَنْذِرْ عَشِيرَتَكَ الأَقْرَبِينَ} قَالَ: يَا مَعْشَرَ قُرَيْشٍ، أَوْ كَلِمَةً نَحْوَهَا، اشْتَرُوا أَنْفُسَكُمْ، لَا أُغْنِي عَنْكُمْ مِنَ اللهِ شَيْئًا، يَا بَنِي عَبْدِ مَنَافٍ لَا أُغْنِي عَنْكُمْ مِنَ اللهِ شَيْئًا، يَا عَبَّاسُ بْنَ عَبْدِ الْمُطَّلِبِ لَا أُغْنِي عَنْكَ مِنَ اللهِ شَيْئًا، وَيَا صَفِيَّةُ عَمَّةَ رَسُولِ اللهِ لَا أُغْنِي عَنْكِ مِنَ اللهِ شَيْئًا، وَيَا فَاطِمَةُ بِنْتَ مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ سَلِينِي مَا شِئْتِ مِنْ مَالِي، لَا أُغْنِي عَنْكِ مِنَ اللهِ شَيْئًا» «متفق عليه
അബൂഹുറയ്റ رضي الله عنه നിവേദനം: പ്രവാചകൻ ﷺനിൻ്റെ ഏറ്റവും അടുത്ത കുടുംബത്തെ നീ താക്കീതു ചെയ്യുക' എന്ന സൂക്തം ഇറങ്ങിയപ്പോൾ ഇപ്രകാരം പറഞ്ഞു: "ഖുറൈശി സമൂഹമേ, അല്ലാഹുവി ൽ നിന്ന് നിങ്ങളുടെ ശരീരം നിങ്ങൾ വാങ്ങുവിൻ. അല്ലാഹുവിൻറെ മുമ്പിൽ ഞാൻ നിങ്ങൾക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുന്നതല്ല. അബ്ദുൽ മുത്തലിബിന്റെ മക്കളേ, അല്ലാഹുവിൻ്റെ മുമ്പിൽ ഞാൻ നിങ്ങൾക്കു വേ ണ്ടി ഒരു ഉപകാരവും ചെയ്യുന്നതല്ല. ഓ അബ്ദുൽ മുത്തലിബ് മകൻ അബ്ബാസ്, അല്ലാഹുവിൻ്റെ മുമ്പിൽ ഞാൻ നിനക്കുവേണ്ടി ഒരു ഉപകാരവും ചെയ്യുന്നതല്ല. അല്ലാഹുവിൻ്റെ ദൂതൻ്റെ അമ്മായിയായ സഫിയ്യാ, അല്ലാഹുവിന്റെ മുമ്പിൽ ഞാൻ നിങ്ങൾക്ക് ഒരു ഉപകാരവും ചെയ്യുന്നതല്ല. അല്ലാഹുവിന്റെ ദൂതൻ്റെ മകൾ ഫാത്തിമാ, നീ ഉദ്ദേശിക്കുന്നത് (ഭൗതികമായതെന്തും) ചോദിച്ചു കൊള്ളുക. അല്ലാഹുവിൻ്റെ മുമ്പിൽ ഞാൻ നിനക്ക് ഒരു ഉപകാരവും ചെയ്യുന്നതല്ല.' ( ബുഖാരി,മുസ്ലിം )
നോക്കു, എത്ര ഗൗരവത്തോടെയാണ് നബി ﷺഇക്കാര്യം പറയുന്നത്! പറഞ്ഞ ത് സ്വന്തം കരളിൻ്റെ കഷ്ണം എന്ന് വിശേഷിപ്പിച്ച മകളോടുമാണ്! അങ്ങിനെയെങ്കിൽ നമ്മുടെയൊക്കെ അവസ്ഥയെന്തായിരിക്കും?
ശ്രദ്ധിക്കുക : ഇത് പറയുമ്പോൾ, പരലോകത്ത് തീരെ ശുപാർശയില്ലെന്ന് തെറ്റിദ്ധരിക്കരുത്. അവിടെ ശുപാർശയുണ്ട്. പക്ഷെ, നമുക്കത് ലഭിക്കണമെങ്കിൽ ഇസ്ലാം ശക്തമായ ചില നിബന്ധനകൾ വെച്ചിട്ടുണ്ട്. ആ നിബന്ധനകൾ പാലിച്ചാൽ മാത്രമേ നബിﷺ യുടെ ശഫാഅത്ത് നമുക്കും ലഭിക്കുകയുള്ളു. അതിൽ ഏറ്റവും പ്രധാനമായത്, നമ്മെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കണം എന്നതാണ്. അഥവാ, നാം അല്ലാഹുവിൻ്റെയും റസൂലിﷺൻ്റെയും കൽപനാനിർദ്ദേശങ്ങളനുസരിച്ച് ജീവിച്ചവരാണെങ്കിൽ മാത്രമെ നമുക്ക് അവരുടെ ശുപാർശ ലഭിക്കുകയുള്ളു എന്നർത്ഥം. അല്ലാതെ, പലരും തെറ്റിദ്ധരിച്ചതുപോലെ ഈ ദുനിയാവിൽ എന്ത് തെറ്റും തെ മ്മാടിത്തങ്ങളും ചെയ്താലും മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ശുപാർശ പറഞ്ഞ് പോലീസ് കേസുകളിൽ നിന്ന് രക്ഷപ്പെടുത്തുന്നതുപോലെ, ജോലിയും സ്ഥാനക്കയറ്റവും വാങ്ങിത്തരുന്നതുപോലെ അവിടെയും നടക്കുമെന്നാണ്! ഇല്ല. ഒരിക്കലുമില്ല. അല്ലാഹു പറയുന്നു :
{ يَوۡمَئِذٖ لَّا تَنفَعُ ٱلشَّفَٰعَةُ إِلَّا مَنۡ أَذِنَ لَهُ ٱلرَّحۡمَٰنُ وَرَضِيَ لَهُۥ قَوۡلٗا }[طه: 109]
"അന്നേ ദിവസം പരമകാരുണികന് ആരുടെ കാര്യത്തില് അനുമതി നല്കുകയും ആരുടെ വാക്ക് തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നുവോ അവന്നല്ലാതെ ശുപാര്ശ പ്രയോജനപ്പെടുകയില്ല."[ സൂറത്ത് ത്വാഹാ 109]
നിബന്ധനയിൽ രണ്ടാമത്തേതാണ് ശുപാർശ ചെയ്യാൻ അല്ലാഹു അനുവാദം നൽകൽ: അതായത്, ശുപാർശ ചെയ്യപ്പെടുന്ന വ്യക്തിക്ക് വേണ്ടി ശുപാർശിക്കാൻ അല്ലാഹു അനുവാദം നൽകൽ നിർബന്ധമാണ്.
അല്ലാഹു തന്നെ പറയുന്നത് നോക്കൂ:
﴿ مَنْ ذَا الَّذِي يَشْفَعُ عِنْدَهُ إِلَّا بِإِذْنِهِ ﴾
"അവന്റെ അനുവാദമില്ലാതെ അവന്റെ അടുക്കൽ ശുപാർശ നടത്താൻ കഴിയുന്നവൻ ആരാണുള്ളത്?"[അൽ-ബഖറ: 255]
﴿ وَلَا تَنْفَعُ الشَّفَاعَةُ عِنْدَهُ إِلَّا لِمَنْ أَذِنَ لَهُ ﴾
"അവൻ അനുവാദം നൽകിയവർക്കല്ലാതെ അവന്റെ അടുക്കൽ ശുപാർശ പ്രയോജനം ചെയ്യുകയുമില്ല."[സബഅ്: 23]
പരലോകത്ത് ആരുടെയെങ്കിലും ശുപാർശനേടി രക്ഷപ്പെടാമെന്ന് ആരും ധരിക്കേണ്ടതില്ല. അല്ലാഹുവിൻറ അനുവാദം ഉണ്ടെങ്കിലേ ആർക്കും ആർക്ക് വേണ്ടിയും ശുപാർശ ചെയ്യാൻ കഴിയുകയുള്ളു. സത്യവിശ്വാസം സമീകരിക്കുകയും സൽക്കർമ്മങ്ങളനുഷ്ഠിക്കുകയും ചെയ്തുകൊണ്ട് അല്ലാഹുവിൻറെ തൃപ്തി സമ്പാദിച്ചവർക്ക് മാത്രമേ അവൻ ശുപാർശക്കനുവാദം നൽകുകയുള്ളു.
എത്ര വ്യക്തമാണ് അല്ലാഹുവിൻ്റെ പ്രഖ്യാപനം! പരലോകത്തെ ശഫാഅത്തിൽ നാം ഉൾപ്പെടണമെങ്കിൽ ആദ്യമായി അല്ലാഹു നമ്മെ തൃപ്തിപ്പെട്ടിരിക്കണമെന്നും, അപ്രകാരം തന്നെ ചെയ്യുന്ന ആൾക്ക് അല്ലാഹുവിൻ്റെ പ്രത്യേക തൃപ്തിയും അനുവാദവും ലഭിക്കണമെന്നുമാണ്. മാത്രമല്ല, അടിവരയിട്ട് മനസ്സിലാക്കേണ്ട മറ്റൊരു കാര്യം, നബിﷺയുടേയും മറ്റും ശുപാർശ നമുക്ക് ലഭിക്കണമെങ്കിൽ അത് അല്ലാഹുവിനോടാണ് ചോദിക്കേണ്ടത്; അല്ലാതെ അവരോട് തന്നെ തേടുകയല്ല എന്നതാണ്.
എന്നാൽ, അടിസ്ഥാനപരമായ ഇത്രയും മാനദണ്ഡങ്ങൾ അവഗണിച്ചുകൊണ്ടാണ് മുകളിലുദ്ധരിച്ച മൗലീദുകളിലൂടെ ശഫാഅത്തിനെ പരിചയപ്പെടുത്തുന്നത്. നൂറ്റാണ്ടുകൾക്കു മുമ്പ് മരണപ്പെട്ടുപോയ നബിﷺയോട് അത് ചോദിക്കുന്നു എന്നതാണ് അതിൽ ഏറ്റവും ഗൗരവതരം! അതാകട്ടെ അല്ലാഹു ഒരിക്കലും പൊറുക്കാത്ത ശിർക്കുമാണ്!!
ചുരുക്കത്തിൽ, നാം ഏറെ ഭക്തിബഹുമാനങ്ങളോടെ വട്ടത്തിലിരുന്ന്, മുസ്വല്ല വിരിച്ചും ചന്ദനത്തിരി കത്തിച്ചും ഓതുകയും ഓതിപ്പിക്കുകയും ചെയ്യുന്ന മൗലീദുകളിലൂടെ നബിﷺയോട് പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അവിടത്തോട് പാപമോചനത്തിന് തേടുകയും ശഫാഅത്ത് ചോദിക്കുകയുമാണ്. മറ്റു കള്ളക്കഥകൾ വേറെയും. അതിനാൽ ഇത്തരം മഹാഅപകടങ്ങൾ നിറഞ്ഞ മൗലീദുകളും മാലകളും കയ്യൊഴിക്കാൻ നാം തയ്യാറാവുക. പകരം നമ്മുടെ മാർഗ്ഗദർശനത്തിനായി അല്ലാഹു അവതരിപ്പിച്ച വിശുദ്ധ ഖുർആനും നബിﷺയുടെ ചര്യയും സ്വീകരിക്കുകയും ചെയ്യുക. അതാണ് യഥാർത്ഥ പ്രവാചകസ്നേഹം. അത് മാത്രമാണ് സ്വർഗ്ഗത്തിലേക്കുള്ള നേരായ വഴിയും. അങ്ങനെ പ്രവാചകനെ സ്നേഹിക്കാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ! ആമീൻ.
