ഇഅ്തികാഫ്ലിങ്ക് കോപ്പി ചെയ്തു!
ഇബാദത്തിനായി പള്ളിയിൽ ഒഴിഞ്ഞിരിക്കുക എന്നതാണ് ഇഅ്തികാഫ് കൊണ്ട് ഉദ്ദേശിക്കുന്നത്.കേവലം ജനങ്ങളിൽ നിന്ന് മാറിനിൽക്കുക എന്നതല്ല ഇഅ്തികാഫ് കൊണ്ട് അർത്ഥമാക്കുന്നത്, മറിച്ച് ഇബാദത്തിനായി ഒഴിഞ്ഞിരിക്കണം.
ഇഅ്തികാഫ് സുന്നത്താണെന്നത് ഖുർആൻ കൊണ്ടും സുന്നത്ത് കൊണ്ടും ഇജ്മാഅ് കൊണ്ടും സ്ഥിരപ്പെട്ടതാണ്.
ഖുർആനിൽ നിന്ന്
{وَلَا تُبَاشِرُوهُنَّ وَأَنْتُمْ عَاكِفُونَ فِي الْمَسَاجِدِ} [البقرة:187]
എന്നാൽ നിങ്ങൾ പള്ളികളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോൾ അവരു (ഭാര്യമാരു)മായി സഹവസിക്കരുത്. (അൽ ബഖറ : 187 )
മുൻകഴിഞ്ഞ സമൂഹത്തിനും ഇഅ്തികാഫ് അല്ലാഹു മതനിയമമാക്കിയിരുന്നു:
وَإِذۡ جَعَلۡنَا ٱلۡبَيۡتَ مَثَابَةٗ لِّلنَّاسِ وَأَمۡنٗا وَٱتَّخِذُواْ مِن مَّقَامِ إِبۡرَٰهِـۧمَ مُصَلّٗىۖ وَعَهِدۡنَآ إِلَىٰٓ إِبۡرَٰهِـۧمَ وَإِسۡمَٰعِيلَ أَن طَهِّرَا بَيۡتِيَ لِلطَّآئِفِينَ وَٱلۡعَٰكِفِينَ وَٱلرُّكَّعِ ٱلسُّجُودِ [البقرة: 125]
ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കൽപന നൽകിയത്, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവർക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നിസ്കരിക്കുന്ന (പ്രാർത്ഥിക്കുന്ന)വർക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങൾ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു. (അൽ ബഖറ : 125 )
ഹദീസിൽ നിന്ന്
നബി ﷺ യോടൊപ്പം സ്വഹാബാക്കളും ഇഅ്തികാഫ് നിർവഹിച്ചിരുന്നു
قال أبو سَعِيدٍ الْخُدْرِيَّ رَضِيَ اللهُ عَنْهُ ...اعْتَكَفْنَا مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ الْعَشْرَ الْوُسْطَى مِنْ رَمَضَانَ.. صحيح مسلم 1167
അബൂ സഈദ് അൽ ഖുദ്രി رضي الله عنه പറഞ്ഞു : റമദാനിലെ രണ്ടാമത്തെ പത്തിൽ ഞങ്ങൾ നബി ﷺ യോടൊപ്പം ഇഅ്തികാഫ് നിർവഹിച്ചു.
عن عائشة رضي الله عنها، زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثم اعتكف أزواجه من بعده أخرجه البخاري 2026 ، ومسلم 1172
ആഇശ رَضِيَ الله عنها നിവേദനം അല്ലാഹു നബിയെ ﷺ മരിപ്പിക്കുന്നത് വരെ, അവിടുന്ന് റമദാനിലെ അവസാന പത്തു നാളുകളിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി ﷺയുടെ കാലശേഷം അദ്ദേഹത്തിൻറെ ഭാര്യമാർ ഇഅ്തികാഫ് നിർവഹിച്ചിരുന്നു. (ബുഖാരി , മുസ്ലിം)
ശ്രദ്ധിക്കുക :
ഇഅ്തികാഫിന്റെ നിർവചനമായി കൊണ്ട് ഇബ്നു ഉസൈമീൻ رحمه الله പറഞ്ഞു : അല്ലാഹുവിനെ ഇബാദത്ത് ചെയ്തുകൊണ്ട് പള്ളിയിൽ കഴിഞ്ഞുകൂടുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത് . അതല്ലാതെ സഹോദരങ്ങളുമായി സംസാരിച്ചും, ചിരിച്ചും ,എന്തിനേറെ പരദൂഷണം പറഞ്ഞും പള്ളിയിൽ ഒരുമിച്ചു കൂടുന്നതിനെയല്ല, മറിച്ച് പള്ളിയിൽ പ്രത്യേക സ്ഥലം തിരഞ്ഞുപ്പിടിച്ച് അവിടെ അല്ലാഹുവിൻറെ ദിക്റിൽ മുഴുകിയും, ജനങ്ങളുമായുളള സമ്പർക്കങ്ങളിൽ നിന്ന് വിട്ടു നിന്നും ഇബാദത്ത് ചെയ്തിരിക്കലാണ് ഇഅ്തികാഫ് .
ഇഅ്തികാഫിന്റെ ലക്ഷ്യം ലിങ്ക് കോപ്പി ചെയ്തു!
ഇബ്നുൽ ഖയ്യിം رحمه الله പറയുന്നു: അവർക്ക് ദീനിൽ നിയമമാക്കിയ ഇഅ്തികാഫ് അതിൻറെ ആത്മാവും ഉദ്ദേശവും എന്നുള്ളത് മനസ്സിനെ അല്ലാഹുവിൽ ഏൽപ്പിക്കുക, അവൻറെ സ്മരണയിൽ അതിനെ തളച്ചിടുക, ഏകാന്തമായി അവനെ ദിക്റ് ചെയ്യുക, പടപ്പുകളിൽ നിന്ന് അകന്ന് അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുന്നതിൽ വ്യാപൃതനാവുക തുടങ്ങിയ കാര്യങ്ങളാണ്.
അങ്ങനെ അവൻറെ ചിന്തയും, മനസ്സിലെ വിചാരങ്ങളുമെല്ലാം അല്ലാഹുവിനോടുള്ള സ്നേഹവും, അവനെക്കുറിച്ചുള്ള സ്മരണയും, അവനോടുള്ള താൽപര്യവുമായി തീരും. പിന്നെ വിചാരങ്ങളെല്ലാം അല്ലാഹുവിനെക്കുറിച്ചും, ചിന്താ അവന്റെ തൃപ്തിയും സാമീപ്യവും നേടിയെടുക്കുന്നതിനെ കുറിച്ചുമായിരിക്കും. പിന്നീട് സൃഷ്ടികളോടുള്ള സഹവർത്തിത്വത്തേക്കാൾ അല്ലാഹുവിനോടൊപ്പമുള്ള സഹവർത്തിത്വത്തിൽ അവൻ സംതൃപ്തനാവും. കൂട്ടിന് മറ്റാരുമില്ലാത്ത, അല്ലാഹുവിൽ നിന്നെല്ലാതെ മറ്റൊന്നിൽ നിന്നും ഒരു സന്തോഷവും ലഭിക്കാത്ത ഖബറിന്റെ ഏകാന്തതയിൽ അല്ലാഹുവിൻറെ സഹവർത്തിത്ത്വവും അവനിൽ നിന്നുള്ള പ്രതേ്യക സന്തോഷവും പ്രതീക്ഷിച്ചാണ് അവൻ പള്ളിയിൽ അവനെ ഇബാദത്ത് ചെയ്യാനായി ചടഞ്ഞു കൂടി കഴിയുന്നത്. ഇതുതന്നെയാണ് ഇഅ്തികാഫിന്റെ മഹത്തായ ലക്ഷ്യവും.
ഇഅ്തികാഫുമായി ബന്ധപ്പെട്ട മസ്അലകൾ
ഇഅ്തികാഫിനായി എപ്പോഴാണ് പള്ളിയിൽ പ്രവേശിക്കേണ്ടത് ?ലിങ്ക് കോപ്പി ചെയ്തു!
ഇരുപതാമത്തെ നോമ്പു പൂർത്തിയാക്കി(ഇരുപത്തിയൊന്നാം രാവിൽ) മഗ്രിബ് മുതൽ പ്രവേശിക്കലാണ് സുന്നത്ത്.ശവ്വാൽ മാസപ്പിറവി കാണുന്നതോടെ അവന് ഇഅ്തികാഫ് പൂർത്തീകരിച്ച് പുറത്തിറങ്ങാവുന്നതാണ്.
ഇഅ്തികാഫിന് സുന്നത്തായ കാര്യങ്ങൾ എന്തൊക്കെയാണ്?ലിങ്ക് കോപ്പി ചെയ്തു!
- നിസ്കാരം, ഖുർആൻ, ദിക്ർ പോലെയുള്ള ഇബാദത്തുകളിൽ മുഴുകലാണ് സുന്നത്ത്.
ഇഅ്തികാഫിന് അനുവദനീയമായ കാര്യങ്ങൾ എന്തൊക്കെയാണ്?ലിങ്ക് കോപ്പി ചെയ്തു!
- അത്യാവശ്യ കാര്യങ്ങൾ സംസാരിക്കുന്നതിൽ കുഴപ്പമില്ല, എന്നാൽ അനാവശ്യ സംസാരങ്ങളും അവന് ഉപകാരം ഇല്ലാത്തതും ഒഴിവാക്കണം.
- ഇഅ്തികാഫ് നിർവ്വഹിക്കുന്ന ഭർത്താവിനെ ഭാര്യക്ക് പള്ളിയിൽ ചെന്ന് സന്ദർശിക്കാവുന്നതാണ്
(അന്യസ്ത്രീപുരുഷന്മാർ തമ്മിൽ കാണാത്ത സാഹചര്യമാണെങ്കിൽ).
عَنْ صَفِيَّةَ بِنْتِ حُيَيٍّ قَالَتْ: « كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ مُعْتَكِفًا، فَأَتَيْتُهُ أَزُورُهُ لَيْلًا فَحَدَّثْتُهُ.... أخرجه البخاري 2039 ، ومسلم 2175
സ്വഫിയ്യ رضي الله عنها നിവേദനം നബി ﷺ ഇഅ്തികാഫ്കാരനായിരുന്നു. അങ്ങനെ ഞാൻ അദ്ദേഹത്തെ ﷺ ഒരു രാത്രി സന്ദർശിക്കുകയും സംസാരിക്കുകയും ചെയ്തു..(ബുഖാരി , മുസ്ലിം)
- ഇഅ്തികാഫിന് പ്രത്യേകം സ്ഥലം സജ്ജീകരിക്കാൻ അനുവാദമുള്ള പള്ളികളാണെങ്കിൽ അവിടെ താൽക്കാലിക കൂടാരം ( ടെന്റ് പോലെയുുള്ളത് ) വെച്ച് അതിൽ കഴിയാം.
ഏന്നാൽ പള്ളിയുടെ പവിത്രതയെ ബാധിക്കുന്ന രീതിയിൽ വൃത്തിഹീനമാക്കാനോ,മറ്റു നിസ്കാരക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലോ ആവാൻ പാടില്ല.
ഇഅ്തികാഫ് നിർവ്വഹിക്കുന്ന ഒരാൾക്ക് പള്ളിയിൽ നിന്ന് പുറത്ത് പോകാമോ ?ലിങ്ക് കോപ്പി ചെയ്തു!
- മലമൂത്ര വിസർജനത്തിനും, കുളിക്കുവാനും പുറത്തു പോകാവുന്നതാണ്.
- ഭക്ഷണപാനീയങ്ങൾ പള്ളിയിൽ എത്തിക്കുവാനുള്ള സംവിധാനം ഇല്ലെങ്കിൽ ഭക്ഷിക്കാൻ പുറത്തുപോകാവുന്നതാണ്.
എന്നാൽ ആവശ്യനിർവഹണത്തിനുശേഷം വൈകാതെ പള്ളിയിൽ തന്നെ തിരികെ പ്രവേശിക്കേണ്ടതാണ്.
ഇബ്നു ഖുദാമ رحمه الله പറയുന്നു: പള്ളിയിൽനിന്ന് നിർവ്വഹിക്കാൻ സാധിക്കാത്ത അത്യാവശ്യമായ എല്ലാ കാര്യങ്ങൾക്കുവേണ്ടിയും പുറത്തുപോകാവുന്നതാണ്. കൃത്യനിർവഹണം കഴിഞ്ഞ് കാലതാമസം വരുത്താതെ തിരിച്ചു പ്രവേശിക്കുകയാണെങ്കിൽ ഇവ കൊണ്ട് ഇഅ്തികാഫ് ബാത്വിലാവുകയില്ല. ഇപ്രകാരം ഇഅ്തികാഫ് നിർവ്വഹിക്കുന്നത് ‘ജുമുഅ പള്ളി’യല്ലെങ്കിൽ ജുമുഅ നിസ്കാരത്തിനു വേണ്ടി മറ്റൊരു പള്ളിയിൽ പോകാവുന്നതാണ് .
ഇഅ്തികാഫ് നിർവ്വഹിക്കുന്ന ഒരാൾക്ക് രോഗിയെ സന്ദർശിക്കലും ജനാസയെ പിന്തുടരലും അനുവദനീയമാണോ ?ലിങ്ക് കോപ്പി ചെയ്തു!
ഇഅ്തികാഫിൽ പ്രവേശിക്കുന്നതിനു മുമ്പേ ഇവ ശർത്ത് വെച്ചിട്ടുണ്ടെങ്കിൽ അനുവദനീയമാണ്, അല്ലാത്തപക്ഷം മേൽപ്പറഞ്ഞ ആവശ്യങ്ങൾക്ക് വേണ്ടി പള്ളിയിൽ നിന്ന് പുറത്തുപോയാൽ ഇഅ്തികാഫ് ബാത്തിലാകുന്നതാണ്.
ഇഅ്തികാഫ് ഇരിക്കുന്നയാൾ പള്ളിയിൽ നിന്ന് പുറത്തുപോകുന്നതിന്റെ വിധികൾ ലിങ്ക് കോപ്പി ചെയ്തു!
ഇബ്നു ഉസൈമീൻ رحمه الله അദ്ദേഹത്തിന്റെ ഫത്താവയിൽ വിവരിക്കുന്നു : പണ്ഡിതന്മാർ ഇതിനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:
1. അനിവാര്യമായ കാര്യങ്ങൾക്കായി പുറത്തിറങ്ങൽലിങ്ക് കോപ്പി ചെയ്തു!
നിബന്ധനകളില്ലാതെ തന്നെ ഇത് അനുവദനീയമാണ്. അതായത്, മനുഷ്യന് ഒഴിവാക്കാൻ പറ്റാത്ത കാര്യങ്ങൾക്കായി പുറത്തുപോകുന്നത് (ഉദാഹരണത്തിന്: മലമൂത്രവിസർജനത്തിനായി പുറത്തുപോവുക). പള്ളിയിൽ തന്നെ അതിനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിൽ പുറത്തുപോകാൻ പാടില്ല. അതുപോലെ തന്നെ ഭക്ഷണം എത്തിച്ചുനൽകാൻ ആരുമില്ലെങ്കിൽ ഭക്ഷണത്തിനും പാനീയത്തിനുമായി പുറത്തുപോകുന്നതും ഈ വിഭാഗത്തിൽ പെടുന്നു.
2. നിബന്ധനയോടെ മാത്രം അനുവദനീയമായവലിങ്ക് കോപ്പി ചെയ്തു!
നേരത്തെ നിബന്ധന വെച്ചിട്ടുണ്ടെങ്കിൽ മാത്രം അനുവദനീയമാകുന്ന കാര്യങ്ങളാണിവ. ഉദാഹരണത്തിന്: രോഗിയായ ഒരു ബന്ധുവിനെയോ സുഹൃത്തിനെയോ സന്ദർശിക്കുക, അല്ലെങ്കിൽ മരണപ്പെട്ടവരുടെ ജനാസയിൽ പങ്കെടുക്കുക തുടങ്ങിയവ. ഇഅ്തികാഫ് തുടങ്ങുന്ന സമയത്ത് തന്നെ "രോഗിയെ സന്ദർശിക്കാൻ ഞാൻ പുറത്തുപോകും" എന്ന് നിബന്ധന വെച്ചിട്ടുണ്ടെങ്കിൽ മാത്രമേ ഇത് പാടുള്ളൂ. അല്ലാത്തപക്ഷം ഇത് അനുവദനീയമല്ല.
3. പൂർണ്ണമായും നിഷിദ്ധമായവ (ഒരിക്കലും പാടില്ലാത്തവ)ലിങ്ക് കോപ്പി ചെയ്തു!
ഇഅ്തികാഫിന്റെ ലക്ഷ്യത്തിന് വിരുദ്ധമായ കാര്യങ്ങൾക്കായി പുറത്തിറങ്ങുന്നത് ഈ വിഭാഗത്തിൽ വരുന്നു. കച്ചവടം, ക്രയവിക്രയങ്ങൾ തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം ഇത്തരം കാര്യങ്ങൾക്കായി പുറത്തുപോകുമെന്ന് നിബന്ധന വെച്ചാൽ പോലും അത് ശരിയാവില്ല. ഇത്തരം ആവശ്യങ്ങൾക്കായി പുറത്തുപോയാൽ ഇഅ്തികാഫ് മുറിക്കപ്പെടുകയും അത് അസാധുവാകുകയും ചെയ്യും.
പള്ളിയുടെ മുകൾഭാഗത്ത് (roof/terrace)ഇഅ്തികാഫ് ഇരിക്കാമോ ?ലിങ്ക് കോപ്പി ചെയ്തു!
പള്ളിയുടെ മുകൾഭാഗത്ത് ഇഅ്തികാഫ് ഇരിക്കുന്നത് ശരിയാണ്. അത് പള്ളിയുടെ ഭാഗമാണെന്ന കാര്യത്തിൽ പണ്ഡിതന്മാർ ഏകാഭിപ്രായക്കാരാണെന്ന് ഇബ്നു ഖുദാമ ഉദ്ധരിച്ചിട്ടുണ്ട്. ചില മാലികി പണ്ഡിതന്മാർ ഇതിനോട് വിയോജിച്ചിട്ടുണ്ടെങ്കിലും മുൻപ് പറഞ്ഞ ഇജ്മാഅ് അവർക്കെതിരായ തെളിവാണ്.
പള്ളിയുടെ മുറ്റത്തേക്ക് ആവശ്യത്തിന് പുറത്ത് പോയാലുള്ള വിധി ?ലിങ്ക് കോപ്പി ചെയ്തു!
ഇഅ്തികാഫിന് യാതൊരു കോട്ടവും വരില്ല മാത്രമല്ല പള്ളിയുടെ മുറ്റം മതിലുകെട്ടി തിരിച്ചതാണെങ്കിൽ അവിടെ ഇഅ്തികാഫ് ഇരിക്കാവുന്നത്. കാരണം അത് പള്ളിയോട് ചേർന്നതും പള്ളിയുടെ ഭാഗവുമാണ് എന്നതാണ് പണ്ഡിതന്മാരുടെ രണ്ട് അഭിപ്രായങ്ങളിൽ കൂടുതൽ ശരിയായത്.
ഇഅ്തികാഫിന്റെ കുറഞ്ഞ സമയപരിധി എത്രയാണ്?ലിങ്ക് കോപ്പി ചെയ്തു!
- എത്ര കുറച്ച് സമയം വേണമെങ്കിലും ഇഅ്തികാഫ് നിർവ്വഹിക്കാം. ഇമാം നവവിرحمه الله അദ്ദേഹത്തിൻറെ മജ്മൂഇൽ ഇത് വിവരിക്കുന്നുണ്ട് .
- എന്നാൽ ഉത്തമം പകൽ മുഴുവനായോ രാത്രി മുഴുവനായോ ഇരിക്കലാണ്.
- എന്നാൽ ഏറ്റവും ഉത്തമം അവസാന പത്തു നാളുകളിൽ മുഴുവനായി നിർവ്വഹിക്കലാകുന്നു.
റമദാനിലെ ഇഅ്തികാഫുമായി ബന്ധപ്പെട്ട ചർച്ചയിൽ മസ്ജിദുന്നബവ്വിയിലെ പ്രഗൽഭ പണ്ഡിതനായ ശെയ്ഖ് സുലൈമാൻ അറുഹൈലി حفظه الله പറയുന്നു: ‘ഇഅ്തികാഫിന്റെ സമയപരിധിയിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. സുന്നത്തും പരിപൂർണ്ണവും അവസാനത്തെ പത്തിൽ മുഴുവനും ഇഅ്തികാഫ് നിർവഹിക്കലാണ് എന്ന് വിശദീകരിച്ചതിനുശേഷം അദ്ദേഹം പറഞ്ഞു: ‘ഒരു വിഭാഗം പണ്ഡിതരുടെ അഭിപ്രായം പത്ത് ദിവസം മുഴുവനും നിർവ്വഹിക്കണം എന്നതാണ്.
രണ്ടാമത്തെ അഭിപ്രായം ഏറ്റവും കുറച്ച് സമയം വേണമെങ്കിലും ഇരിക്കാം എന്നതാണ്. എന്നാൽ രണ്ടാമത്തെ അഭിപ്രായത്തിൽ ഏറ്റവും നല്ലത് രാത്രി മുഴുവനായോ ( മഗ്രിബ് മുതൽ സുബ്ഹ് വരെയോ) അല്ലെങ്കിൽ പകൽ മുഴുവനായോ ( സുബ്ഹി മുതൽ മഗ്രിബ് വരെയോ) ഇരിക്കലാണ്.
ഉമർ رضي الله عنه ജാഹിലിയ കാലഘട്ടത്തിൽ ഒരു രാത്രി മസ്ജിദുൽ ഹറമിൽ ഇഅ്തികാഫ് ഇരിക്കും എന്ന നേർച്ചയെക്കുറിച്ച് പ്രവാചകനോട് ﷺ ചോദിച്ചപ്പോൾ, ആ നേർച്ച നിറവേറ്റി കൊള്ളാൻ നബി ﷺപറഞ്ഞു.
ഈ അഭിപ്രായമാണ് മേൽപ്പറഞ്ഞ ഹദീസ് പ്രായോഗികവൽക്കരിക്കുന്നതിൽ യോജിച്ചത്’.
വീട്ടിൽ പ്രത്യേക സ്ഥലത്ത് ഇബാദത്തിനായി ഒഴിഞ്ഞിരുന്നാൽ ഇഅ്തികാഫിന്റെ പ്രതിഫലം ലഭിക്കുമോ?ലിങ്ക് കോപ്പി ചെയ്തു!
- ഇല്ല.ഇഅ്തികാഫ് എന്ന ഇബാദത്ത് പള്ളിയിൽ മാത്രമേ പാടുള്ളൂ.
പള്ളിയിൽ സ്ത്രീകൾക്കും ഇഅ്തികാഫ് നിർവ്വഹിക്കാമോ?ലിങ്ക് കോപ്പി ചെയ്തു!
- പള്ളിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള പ്രത്യേക സ്ഥലങ്ങളിൽ അവർക്ക് ഇഅ്തികാഫ് നിർവ്വഹിക്കാവുന്നതാണ്.
عن عائشة رضي الله عنها، زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ، ثم اعتكف أزواجه من بعده أخرجه البخاري 2026 ، ومسلم 1172
ആഇശ رَضِيَ الله عنها നിവേദനം അല്ലാഹു നബിയെ ﷺ മരിപ്പിക്കുന്നത് വരെ, അവിടുന്ന് റമദാനിലെ അവസാന പത്തു നാളുകളിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. നബി ﷺ യുടെ കാലശേഷം അദ്ദേഹത്തിൻറെ ഭാര്യമാർ ഇഅ്തികാഫ് നിർവഹിച്ചിരുന്നു.(ബുഖാരി , മുസ്ലിം)
ഇഅ്തികാഫിന്റെ കാര്യത്തിൽ സ്ത്രീയും പുരുഷനെപ്പോലെ തന്നെയാണോ?ലിങ്ക് കോപ്പി ചെയ്തു!
അതെ, പുരുഷന്മാർക്കെന്ന പോലെ സ്ത്രീകൾക്കും ഇഅ്തികാഫ് നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അതിന് ചില നിബന്ധനകളുണ്ട്:
- ഇഅ്തികാഫ് ഇരിക്കുന്നതിലൂടെ എന്തെങ്കിലും തരത്തിലുള്ള കുഴപ്പങ്ങളോ (മഫ്സദത്ത്) ഫിത്നയോ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ സ്ത്രീകൾ ഇഅ്തികാഫ് ഇരിക്കാൻ പാടില്ല.
- ഒരു സ്ത്രീ ഇഅ്തികാഫ് ഇരിക്കുന്നത് വഴി വീട്ടിലുള്ള കുട്ടികൾ ശ്രദ്ധിക്കപ്പെടാതെ വരികയോ, അല്ലെങ്കിൽ ഭർത്താവിന്റെ അവകാശങ്ങൾ തടസ്സപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ അവൾക്ക് ഇഅ്തികാഫ് ഇരിക്കാൻ അനുവാദമില്ല.(ഇബ്നു ഉസൈമീൻ «فتاوى نور على الدرب للعثيمين (11/ 2 ))
ഇഅ്തികാഫ് ബാത്തിലാകുന്ന കാര്യങ്ങൾലിങ്ക് കോപ്പി ചെയ്തു!
1. ഭാര്യയുമായി ഇണ ചേർന്നാൽ.
2. ഭാര്യയുമായി ശാരീരിക ബന്ധം പുലർത്തിയത് കാരണമായി ഇന്ദ്രിയം പുറപ്പെട്ടാൽ.
3. പള്ളിയിൽനിന്ന് അനാവശ്യമായി മനപ്പൂർവം പുറത്തുപോയാൽ.
ഇഅ്തികാഫ് നിർവ്വഹിക്കുമ്പോൾ നോമ്പുകാരനായിരിക്കണം എന്ന നിബന്ധനയുണ്ടോ?ലിങ്ക് കോപ്പി ചെയ്തു!
പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുള്ള വിഷയമാണിത്:
1. ഒന്നാമത്തെ അഭിപ്രായം : ഇഅ്തികാഫ് ഇരിക്കുന്ന ദിവസം അവൻ നോമ്പുകാരനായിരിക്കണം. അല്ലാത്തപക്ഷം ഇഅ്തികാഫ് സ്വഹീഹാവുകയില്ല.
2. നോമ്പുകാരൻ അല്ലാതെയും ഇഅ്തികാഫ് നിർവ്വഹിക്കാം. ഈ അഭിപ്രായമാണ് ഏറ്റവും ശരിയായത്. ഇബ്നു ഉസൈമീൻ رحمه اللهതുടങ്ങിയ ധാരാളം പണ്ഡിതന്മാരുടെ അഭിപ്രായം ഇതാണ്.
നോമ്പ് നിർബന്ധമല്ല എന്നതിന് അവർ തെളിവായി ഉദ്ധരിച്ചത്
• ഉമർ رضي الله عنه ജാഹിലിയ കാലഘട്ടത്തിൽ ഒരു രാത്രി മസ്ജിദുൽ ഹറാമിൽ ഇഅ്തികാഫ് ഇരിക്കും എന്ന നേർച്ചയെക്കുറിച്ച് പ്രവാചകനോട് ചോദിച്ചപ്പോൾ. ആ നേർച്ച നിറവേറ്റികൊള്ളാൻ നബി ﷺ പറഞ്ഞതാണ്.
• മറ്റൊന്ന് നബി ﷺ ശവ്വാലിലെ ആദ്യത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നതായി വന്ന സ്വഹിയായ ഹദീസാണ്.(ബുഖാരി , മുസ്ലിം)
عَنْ عَائِشَةَ رَضِيَ اللهُ عَنْهَا.......وَتَرَكَ الِاعْتِكَافَ فِي شَهْرِ رَمَضَانَ حَتَّى اعْتَكَفَ فِي الْعَشْرِ الْأُوَلِ مِنْ شَوَّالٍ » أخرجه البخاري 2033 ، ومسلم 1173
ആഇശ رَضِيَ اللهُ عَنْهَا നിവേദനം : ….പിന്നീട് നബി ﷺ ആ വർഷം റമദാനിലെ ഇഅ്തികാഫ് ഒഴിവാക്കുകയും ശേഷം ശവ്വാലിലെ ആദ്യത്തെ പത്തിൽ അത് നിർവ്വഹിക്കുകയും ചെയ്തു...(ബുഖാരി , മുസ്ലിം)
ഇവിടെ ‘നോമ്പ് ’ ഇഅ്തികാഫ് നിർവ്വഹിക്കുവാനുള്ള നിബന്ധനയായി നബി ﷺ പഠിപ്പിച്ചതായി കാണുന്നില്ല.
പള്ളിയിൽ ഇഅ്തികാഫ് നിർവഹക്കുന്ന ഒരുവൻ രോഗം കാരണത്താൽ നോമ്പ് ഒഴിവാക്കിയാലും അവൻറെ ഇഅ്തികാഫ് സ്വഹീഹ് ആവുന്നതാണ്.
‘നോമ്പുകാരനായിരിക്കെ ഞാൻ ഇഅ്തികാഫ് നിർവ്വഹിക്കും’ എന്നൊരാൾ ‘നേർച്ച’ ചെയ്താൽ മാത്രമേ ഇഅ്തികാഫിൽ –‘നോമ്പ് ’ നിർബന്ധമാവുകയുള്ളൂ. ഇമാം ശാഫിഈ, അഹ്മദ് رحمهما الله തുടങ്ങിയ പണ്ഡിതരുടെ അഭിപ്രായം ഇപ്രകാരമാണ്.
ഇഅ്തികാഫ് റമദാൻ മാസത്തിൽ മാത്രമാണോ? ലിങ്ക് കോപ്പി ചെയ്തു!
ഏതു ദിവസവും ഇഅ്തികാഫ് ഇരിക്കാവുന്നതാണ്. എന്നാൽ ഏറ്റവും ശ്രേഷ്ഠമായത് റമദാനിലെ അവസാനത്തെ പത്തിലാണ്.
ഇഅ്തികാഫ് റമദാൻ മാസത്തിൽ മാത്രമല്ല, ഏതു ദിവസത്തിലും ആവാം എന്ന് അൽബാനി رحمه الله വിശദീകരിക്കുന്നതായി കാണാം, അദ്ദേഹം പറഞ്ഞു : റമദാനിലെന്നോ മറ്റു മാസങ്ങളിലെന്നോ വ്യത്യാസമില്ലാതെ ഏത് ദിവസത്തിലും ഇഅ്തികാഫ് ഇരിക്കൽ സുന്നത്താണ്.
നബി ﷺ ശവ്വാലിലെ പത്തിൽ ഇഅ്തികാഫ് ഇരുന്നതായി ഹദീസിൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്.
عَنْ عَائِشَةَ رَضِيَ اللهُ عَنْهَا.......وَتَرَكَ الِاعْتِكَافَ فِي شَهْرِ رَمَضَانَ حَتَّى اعْتَكَفَ فِي الْعَشْرِ الْأُوَلِ مِنْ شَوَّالٍ »أخرجه البخاري 2033 ، ومسلم 1173
ആഇശ رَضِيَ اللهُ عَنْهَا നിവേദനം : ….പിന്നീട് നബി ﷺ ആ വർഷം റമദാനിലെ ഇഅ്തികാഫ് ഒഴിവാക്കുകയും ശേഷം ശവ്വാലിലെ ആദ്യത്തെ പത്തിൽ അത് നിർവ്വഹിക്കുകയും ചെയ്തു.....(ബുഖാരി , മുസ്ലിം)
ഉമർ رضي الله عنه ഒരു രാത്രിയും പകലും പള്ളിയിൽ ഇഅ്തികാഫ് ഇരിക്കാൻ നേർച്ച ചെയ്തതിനെ കുറിച്ച്
നബി ﷺ യോട് സൂചിപ്പിച്ചപ്പോൾ ആ നേർച്ച പൂർത്തീകരിക്കാൻ നബി ﷺ നിർദേശിച്ചു.
(മേൽപ്പറഞ്ഞ ഹദീസ് ഉദ്ധരിച്ചതിനു ശേഷം ഇബ്നു ഉസൈമീൻ رحمه الله ഇപ്രകാരം പറഞ്ഞതായി കാണാം : ‘റമദാൻ അല്ലാത്ത മാസത്തിൽ ഇഅ്തികാഫ് ഹറാമോ കറാഹത്തോ ആയിരുന്നെങ്കിൽ നബിﷺ അത് പൂർത്തീകരിക്കാൻ നിർദ്ദേശിക്കുമായിരുന്നില്ല’.)
തുടർന്ന് അൽബാനി رحمه الله വീണ്ടും വിശദീകരിക്കുന്നു : “അതിൽ ഉത്തമം റമദാനിൽ ഇരിക്കലാണ്.”
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ قَالَ: «كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْتَكِفُ فِي كُلِّ رَمَضَانَ عَشَرَةَ أَيَّامٍ، فَلَمَّا كَانَ الْعَامُ الَّذِي قُبِضَ فِيهِ اعْتَكَفَ عِشْرِينَ يَوْمًا.»
നബി ﷺ എല്ലാ റമദാനിലും പത്ത് ദിവസം ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു അവിടുന്ന് ﷺ മരണപ്പെട്ട വർഷം ഇരുപത് ദിവസം ഇഅ്തികാഫ് ഇരിക്കുകയുണ്ടായി.(ബുഖാരി,മുസ്ലിം)
എന്നാൽ അതിൽ ഏറ്റവും ശ്രേഷ്ഠമായത് റമദാനിലെ അവസാന പത്തിലാണ്.
عن عائشة رضي الله عنها، زَوْجِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَعْتَكِفُ الْعَشْرَ الْأَوَاخِرَ مِنْ رَمَضَانَ حَتَّى تَوَفَّاهُ اللَّهُ,
أخرجه البخاري 2026 ، ومسلم 1172
അല്ലാഹു പ്രവാചകനെ ﷺ മരിപ്പിക്കുന്നത് വരെ, അവിടുന്ന് ﷺ റമദാനിലെ അവസാന പത്തു നാളുകളിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.(ബുഖാരി,മുസ്ലിം).
************
الله تعالى أعلم
وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين
