പ്രയാസം അനുഭവിക്കുന്നവർക്ക് ഇസ്ലാം നൽകുന്ന ആനുകൂല്യങ്ങൾലിങ്ക് കോപ്പി ചെയ്തു!
ഇസ്ലാം എളുപ്പത്തിന്റെയും വിട്ടുവീഴ്ചയുടെയും മതമാണ്. മനുഷ്യന്ന് താങ്ങാൻ കഴിയാത്ത പ്രവർത്തികൾ അവന്റെ മേൽ നിർബന്ധമാക്കുന്നില്ല എന്നത് അല്ലാഹുവിന്റെ കാരുണ്യത്തിൽപെട്ടതാണ്.
നിർബന്ധമായ പലകർമ്മങ്ങളും ഒരുവന്ന് താങ്ങാൻ പറ്റുന്നതിലപ്പുറം പ്രയാസങ്ങൾ അനുഭവിക്കുന്ന സന്ദർഭങ്ങളിൽ ഇസ്ലാം അതിൽ ഇളവ് നൽകുന്നു.
യാത്രക്കാരന് നാല് റക്അത്തുള്ള നിസ്കാരം രണ്ട് റക്അത്തായി നിർവ്വഹിക്കാൻ ഇളവ് നൽകുന്നതും, ആർത്തവകാലത്ത്് നഷ്ടപ്പെട്ടുപോയ നിസ്കാരം സ്ത്രീകൾക്ക് പിന്നീട് വീട്ടേണ്ടതില്ല എന്നതും , മറ്റും അതിനുള്ള ഉദാഹരണങ്ങളാണ്.
പ്രയാസങ്ങൾ അനുഭവിക്കുന്ന സന്ദർഭങ്ങളിൽ നോമ്പ് അനുഷ്ഠിക്കുന്നതും ചിലർക്ക് ഇളവ് നൽകപ്പെട്ടിട്ടുണ്ട്. അത് ആർക്കൊക്കെയാണെന്നും അതിൻറെ കർമ്മശാസ്ത്ര വിധികൾ എന്താണെന്നും
إن شاء الله നമുക്ക് മനസ്സിലാക്കാം.
ഇത്തരം പ്രയാസഘട്ടങ്ങളിലും ഇളവു നൽകപ്പെട്ടു കൊണ്ട് ആശ്വാസം അനുഭവിക്കുമ്പോൾ ഒരു മുഅ്മിനിൻ എങ്ങനെയാണ് തനിക്ക് നൽകിയ അനുഗ്രഹങ്ങളെ ഓർത്തുകൊണ്ട് അല്ലാഹുവിനെ എല്ലാറ്റിനേക്കാളും കൂടുതൽ സ്നേഹിക്കാതിരിക്കുക ! നന്ദി കാണിക്കാതിരിക്കുക!..
അവനോട് നന്ദി കാണിക്കുന്ന യഥാർത്ഥ അടിമകളുടെ കൂട്ടത്തിൽ അല്ലാഹു നമ്മെ ഉൾപ്പെടുത്തട്ടെ…. ആമീൻ
