പത്ത് സുപ്രധാന മര്യാദകൾ

Mohammed Shafeeque Madeena
October 22, 2026
164 കാഴ്ചകൾ
പത്ത് സുപ്രധാന മര്യാദകൾ

الآدَابُ العشرةലിങ്ക് കോപ്പി ചെയ്തു!

പത്ത് സുപ്രധാന മര്യാദകൾലിങ്ക് കോപ്പി ചെയ്തു!

✒️ ശൈഖ് സ്വാലിഹ് ബ്നു അബ്ദില്ല അൽ ഉസൈമി حفظه الله

വിവർത്തനം: അനസ് അലി ബിൻ അബ്‌ദിറഹ്‌മാൻ

സഹോദരാ നീ അറിയുക:

الله سبحانه وتعالى എന്നെയും താങ്ങളെയും ഏറ്റവും നല്ല സ്വഭാവഗുണങ്ങളിലേക്ക് വഴിനടത്തുമാറാകട്ടെ.

ഇസ്ലാമിക മര്യാദകളിൽ അതിമഹത്തരമായത് പത്ത് കാര്യങ്ങളാകുന്നു.

ഒന്ന്:ഒരു മുസ്ലിമിനെ കണ്ടുമുട്ടിയാൽ السلام عليكم ورحمة اللّٰه وبركاته എന്ന് പറയൽ ലിങ്ക് കോപ്പി ചെയ്തു!

:الأول

إذا لقيتَ مسلما فسلّم عليه، قائلا (السلام عليكم ورحمة اللّه وبركاته) وإن سلّم عليك قفل (وعليكم السلام ورحمة الله وبركاته)

നീ ഒരു മുസ്ലിമിനെ കണ്ടുമുട്ടിയാൽ السلام عليكم ورحمة اللّٰه وبركاته എന്ന് പറഞ്ഞുകൊണ്ട് അവനോട് സലാം പറയുക. ആദ്യം അവനാണ് സലാം പറഞ്ഞതെങ്കിൽ وعليكم السلام ورحمة اللّٰه وبركاته എന്ന് നീ തിരിച്ചുപറയുക.

രണ്ട്: വീട്ടിൽ പ്രവേശിക്കുമ്പോൾ അനുവാദം ചോദിക്കൽ ലിങ്ക് കോപ്പി ചെയ്തു!

:الثّاني

إذا أردتَ الدخولَ على أحدٍ فاستأذن، وافقا عن يمين الباب أو يساره، فإن أذِن لك دخلتَ، وإن قيل لك: ارجعْ، فارجعْ

നീ വല്ലവരുടെയും അടുത്ത് പ്രവേശിക്കാൻ ഉദ്ദേശിച്ചാൽ അവന്റെ വാതിലിന്റെ വലതുവശത്തോ ഇടതുവശത്തോ നിന്നുകൊണ്ട് അവനോട് അനുമതി ചോദിക്കുക. അനുമതി ലഭിച്ചാൽ കയറിക്കൊള്ളുകയും അനുമതി നിഷേധിക്കപ്പെട്ടാൽ മടങ്ങുകയും ചെയ്യുക.

മൂന്ന്:ഭക്ഷിക്കുന്നതിനും കുടിക്കുന്നതിനും മുമ്പ് بسم اللّٰه എന്ന് പറയൽ ലിങ്ക് കോപ്പി ചെയ്തു!

:الثّالث

سمّ اللّٰهَ في ابتداء أكلِك وشربِك قائلاً: (بسم اللّٰه)، وكُل بيمينك، وكل مما يليك، وإذا فرغتَ فاعق أصابِعَك، وقل: (الحمد لله)

ഭക്ഷിക്കുന്നതിനും കുടിക്കുന്നതിനും മുമ്പ് بسم اللّٰه എന്ന് നീ പറയുക. വലതുകൈ കൊണ്ട് ഭക്ഷിക്കുകയും നിന്റെ അരികിലുള്ളത് ഭക്ഷിക്കുകയും ചെയ്യുക. ഭക്ഷണം കഴിക്കുന്നതിൽ നിന്ന് വിരമിച്ചാൽ നിന്റെ വിരലുകളിൽ പറ്റിയ ഭക്ഷണാവശിഷ്ടങ്ങൾ വൃത്തിയായി കഴിക്കുകയും പിന്നീട് الحمد للّٰه എന്ന് പറയുകയും ചെയ്യുക.

നാല്: സംസാരത്തിലെ മര്യാദകൾലിങ്ക് കോപ്പി ചെയ്തു!

:الرّابع

تكلّم بطيّب القول في خيرٍ، واخْفض صوتك مُتَمهِّلا في حديثك، وأنصِتْ لمن كلّمك، مقبلا عليه، ولا تُقاطِعه، وتتقَدّم بين يدي الأكبر بالكلام

നന്മയിൽ നീ നല്ല വാക്കുകൾ കൊണ്ട് സംസാരിക്കുക. സംസാരത്തിൽ അവധാനത പാലിക്കുകയും ശബ്ദം താഴ്ത്തുകയും ചെയ്യുക. നിന്നോട് സംവദിക്കുന്നവർക്ക് അഭിമുഖമായി നിലകൊള്ളുകയും അവരുടെ സംസാരം മൗനമായി കേൾക്കുകയും ചെയ്യുക. ഇടയിൽ കയറി സംസാരിക്കുകയും മുതിർന്നവരാണെങ്കിൽ സംസാരത്തിൽ അവരെ ധിക്കാരപൂർവം മുൻകടക്കുകയും ചെയ്യരുത്.

അഞ്ച്: ഉറങ്ങാൻ കിടക്കുമ്പോഴുള്ള മര്യാദകൾലിങ്ക് കോപ്പി ചെയ്തു!

:الخامس

إذا أتَيتَ مَضجِعَك فتوضأ، ونم على شِقِّك الأيمن، واتل آية الكرسي مرّةً، واجمع كفّيك، واقرأ فيهما سورة الإخلاص والمعوّذتين، وانفُث فيهما، وامسح بهما ما استطعت من جسدك، تفعل ذلك ثلاثاً

നീ കിടപ്പറയിലെത്തിയാൽ വുളൂഅ് ചെയ്യുക. ശേഷം ആയത്തുൽ കുർസിയ്യ് പാരായണം ചെയ്യുക എന്നിട്ട് മുൻകൈ രണ്ടും ചേർത്തുവെക്കുകയും സൂറത്തുൽ ഇഖ്ലാസും സൂറത്തുൽ ഫലഖും സൂറത്തുന്നാസും പാരായണം ചെയ്ത് അതിൽ (മുൻകൈയിൽ) ഊതുകയും സാധിക്കാവുന്ന ശരീരഭാഗങ്ങളിൽ തടവുകയും ചെയ്യുക. ഇപ്രകാരം മൂന്ന് തവണ ആവർത്തിച്ചതിനുശേഷം വലതുവശം ചേർന്ന് ഉറങ്ങുക.

ആറ്: ഒരാൾ തുമ്മിയാൽ ശ്രദ്ധിക്കേണ്ട മര്യാദകൾ ലിങ്ക് കോപ്പി ചെയ്തു!

:السّادس

إذا عطستَ فغطِّ وجهك بيدك أو بثوبك واحمدِ اللّٰه، فإن شمّتْك أحدٌ فقال: (يرحمك اللّٰه) فقل: (يهديكم اللّٰه ويُصلح بالكم)

നീ തുമ്മിയാൽ നിന്റെ മുഖം നിന്റെ കൈ കൊണ്ടോ നിന്റെ വസ്ത്രം കൊണ്ടോ മറച്ചുപിടിക്കുക. എന്നിട്ട് الحمد للّٰه എന്ന് പറയുക. ഇനി വല്ലവനും يرحمك اللّٰه (അള്ളാഹു നിനക്ക് കാരുണ്യം ചൊരിയട്ടെ) എന്ന് പറഞ്ഞുകൊണ്ട് നിന്നെ അനുമോദിച്ചാൽ അപ്പോൾ يهديكم اللّٰه ويُصلح بالكم (അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകുകയും നിങ്ങളുടെ കാര്യങ്ങൾ ശരിയാക്കി തരികയും ചെയ്യട്ടെ) എന്ന് തിരിച്ച് പറയുക.

ഏഴ്: കോട്ടുവായ ഉണ്ടാകുമ്പോൾ ശ്രദ്ധിക്കേണ്ടത് ലിങ്ക് കോപ്പി ചെയ്തു!

:السّابع

رُدّ التثاؤب ما استطعت، وأمسك بيدك على فيك، ولا تقل: (آه آه)

കോട്ടുവായ നിന്റെ കഴിവിന്റെ പരമാവധി നീ തടുക്കുക. കൈ കൊണ്ട് വായിൽ മുറുകെ പിടിക്കുക. ആഹ് ആഹ് എന്ന ശബ്ദം പുറപ്പെടുവിക്കാതിരിക്കുക.

എട്ട്: ഒരു സദസ്സിൽ പാലിക്കേണ്ട മര്യാദകൾലിങ്ക് കോപ്പി ചെയ്തു!

:الثّامن

إذا انتهيت إلى مجلسٍ فسلِّم، واجلس حيث ينتهي المجلس، ولا تجلس بين الشمس والظِّلّ، ولا تفرِّق بين اثنين إلا بإذنهما، ولا تقم أحداً من مجلسه، وٱفصح لمن دخل، وٱذكُرِ اللّٰه فيه، وأقلّه كفّارته، فتقول

سبحانك اللهم وبحمدك أشهد أن لا إله إلا أنت، أستغفرك وأتوب إليك

ഒരു സദസ്സിലേക്ക് നീ ചെന്നാൽ അവിടെ സലാം പറയുക. പിന്നീട് ആ സദസ്സ് അവസാനിക്കുന്നിടത്ത് നീ ഇരുന്നുകൊള്ളുകയും ചെയ്യുക. വെയിലിനും തണലിനും ഇടയിൽ നീ ഇരിക്കരുത്. സദസ്സിലുള്ള രണ്ടാളുകൾക്കിടയിൽ അവരുടെ അനുമതി കൂടാതെ നീ വിടവ് ഉണ്ടാക്കരുത്. ഒരാളേയും അവന്റെ ഇരിപ്പിടത്തിൽ നിന്ന് നീ എഴുന്നേൽപ്പിക്കരുത്. ആ സദസ്സിലേക്ക് കടന്നുവരുന്നവർക്ക് (ഇരിക്കാൻ) നീ വിശാലത ചെയ്യുകയും അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക. ഏറ്റവും കുറഞ്ഞത് സദസ്സ് പിരിയുമ്പോഴുള്ള പ്രാർത്ഥന നിർവഹിക്കുക. അത് ഇപ്രകാരമാണ്:

سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لاَإِلٰهَ إِلاَّ أَنْتَ، أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ

(അല്ലാഹുവേ! നീ എത്രയധികം പരിശുദ്ധൻ! നിന്നെ ഞാൻ അത്യധികം സ്തുതിക്കുകയും നിന്നെ ഞാൻ നന്ദികാണിക്കുകയും ചെയ്യുന്നു! യഥാർത്ഥത്തിൽ നീയല്ലാതെ ആരാധന(പ്രാർത്ഥന, ബലി അറവ്, നേർച്ച...)ക്ക് അർഹനായി മാറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. എനിക്ക് പൊറുത്തുതരുവാൻ നിന്നോട് ഞാൻ തേടുകയും, നിന്റെ (ഇസ്ലാമിക) മാർഗത്തിലേക്ക് ഞാൻ പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുന്നു.)

ഒമ്പത്: വഴിയോരങ്ങളിൽ ഒരു മുസ്ലിം പാലിക്കേണ്ട മര്യാദകൾ ലിങ്ക് കോപ്പി ചെയ്തു!

:التّاسع

أعط الطّريق حقّه، فَغُظَّ بصرك، وكُفَّ الأذى ورُدَّ السلام، وأمر بالمعروف، وانه عن المنكر

വഴികളോടുള്ള ബാധ്യത നീ നിറവേറ്റുകയും നിന്റെ ദൃഷ്ടികൾ താഴ്ത്തുകയും വഴിയിലെ ഉപദ്രവങ്ങൾ നീക്കുകയും ചെയ്യുക (വഴിമര്യാദകൾ പാലിക്കുക). സലാം മടക്കുക. നന്മ കൽപിക്കുകയും തിന്മ വിലക്കുകയും ചെയ്യുക.

പത്ത്: വസ്ത്രമര്യാദകൾ ലിങ്ക് കോപ്പി ചെയ്തു!

:العاشر

اِلبس الجميل من الثِّياب، وأفضلها الأبيض، ولا يجاوِز كَعْبَيْك سفلاً، وابدأ بيمينك لُبساً، وبشمالك خلعاً

വസ്ത്രങ്ങളിൽ ഭംഗിയുള്ളത് നീ ധരിക്കുക. ഏറ്റവും ശ്രേഷ്ഠമായത് വെള്ള വസ്ത്രമാണ്. നെരിയാണിക്ക് താഴെ നിന്റെ വസ്ത്രം വലിച്ചിഴക്കരുത്. വസ്ത്രം ധരിക്കുമ്പോൾ വലതിനെ മുന്തിക്കുക. അത് അഴിക്കുന്ന വേളയിൽ ഇടതിനേയും മുന്തിക്കുക.

تمت بحمد اللّٰهലിങ്ക് കോപ്പി ചെയ്തു!

പങ്കിടുക: