ഖിയാമത് നാൾ എപ്പോഴാണ് സംഭവിക്കുക എന്ന അറിവ് നബിക്ക് ഉണ്ടായിരുന്നെന്നോ

Mohammed Shafeeque Madeena
December 22, 2025
127 കാഴ്ചകൾ
ഖിയാമത് നാൾ എപ്പോഴാണ് സംഭവിക്കുക എന്ന അറിവ് നബിക്ക് ഉണ്ടായിരുന്നെന്നോ

ഖിയാമത് നാൾ എപ്പോഴാണ് സംഭവിക്കുക എന്ന അറിവ് നബിﷺക്ക് ഉണ്ടായിരുന്നെന്നോ?!

بسم الله الرحمن الرحيم

ഖിയാമത് നാള്‍ എപ്പോഴാണ് സംഭവിക്കുക എന്ന അറിവ് നബിﷺക്ക് ഉണ്ടായിരുന്നെന്നോ

പരിശുദ്ധ ഖുര്‍ആനില്‍ സ്പഷ്ടമായി വിവരിച്ച കാര്യമാണ് ഖിയാമത് നാള്‍ എപ്പോഴാണ് സംഭവിക്കുക എന്ന അറിവ് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അറിയില്ല എന്നത്...അല്ലാഹു പറയുന്നു :

{يَسْئَلُونَكَ عَنِ السَّاعَةِ ‌أَيَّانَ ‌مُرْساها قُلْ إِنَّما عِلْمُها عِنْدَ رَبِّي لَا يُجَلِّيها لِوَقْتِها إِلَاّ هُوَ ثَقُلَتْ فِي السَّماواتِ وَالْأَرْضِ لَا تَأْتِيكُمْ إِلَاّ بَغْتَةً يَسْئَلُونَكَ كَأَنَّكَ حَفِيٌّ عَنْها قُلْ إِنَّما عِلْمُها عِنْدَ اللَّهِ وَلكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ} ‌‌[سورة الأعراف: 187]

അന്ത്യസമയത്തെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു; അതെപ്പോഴാണ് വന്നെത്തുന്നതെന്ന്. പറയുക:

അതിനെപ്പറ്റിയുള്ള അറിവ് എന്‍റെ റബ്ബിങ്കല്‍ മാത്രമാണ്. അതിന്‍റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു. ആകാശങ്ങളിലും ഭൂമിയിലും അത് ഭാരിച്ചതായിരിക്കുന്നു. പെട്ടെന്നല്ലാതെ അത് നിങ്ങള്‍ക്കു വരുകയില്ല. നീ അതിനെപ്പറ്റി ചുഴിഞ്ഞന്വേഷിച്ചു മനസ്സി ലാക്കിയവനാണെന്ന മട്ടില്‍ നിന്നോടവര്‍ ചോദിക്കുന്നു. പറയുക: അതിനെപ്പറ്റിയുള്ള അറിവ് അല്ലാഹുവിങ്കല്‍ മാത്രമാണ്. പക്ഷെ അധികമാളുകളും( കാര്യം )മനസ്സിലാക്കുന്നില്ല.

ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ആദ്യകാല മുഫസ്സിരീങ്ങളിൽ പ്രമുഖനായ ഇമാം തബരി പറയുന്നു:

وَأَمَّا قَوْلُهُ: {قُلْ إِنَّمَا عِلْمُهَا عِنْدَ رَبِّي لَا يُجَلِّيهَا لِوَقْتِهَا إِلَّا هُوَ} [الأعراف: 187] فَإِنَّهُ أَمْرٌ مِنَ اللَّهِ نَبِيَّهُ مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ بِأَنْ يُجِيبَ سَائِلِيهِ عَنِ السَّاعَةِ بِأَنَّهُ لَا يَعْلَمُ وَقْتَ قِيَامِهَا إِلَّا اللَّهُ الَّذِي يَعْلَمُ الْغَيْبَ، وَأَنَّهُ لَا يُظْهِرُهَا لِوَقْتِهَا وَلَا يَعْلَمُهَا غَيْرُهُ جَلَّ ذِكْرُهُ «تفسير الطبري جامع البيان - » (10/ 607)

'അതിനെപ്പറ്റിയുള്ള അറിവ് എന്‍റെ റബ്ബിങ്കല്‍ മാത്രമാണ്. അതിന്‍റെ സമയത്ത് അത് വെളിപ്പെടുത്തുന്നത് അവന്‍ മാത്രമാകുന്നു.' എന്നതിൻറെ സാരം : എപ്പോഴാണ് ഖിയാമത്ത് നാൾ എന്ന് ചോദിച്ചു വന്ന ചോദ്യകർത്താവിനോട് ആ ഒരു വിവരം അദൃശ്യജ്ഞാനം അറിയുന്ന അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല എന്ന് താങ്കൾ വിവരിച്ചു കൊടുക്കുക എന്ന് മുഹമ്മദ് നബിﷺയോടുള്ള അല്ലാഹുവിൻറെ കല്പനയാണ് ഇത്, മാത്രമല്ല അത് അതിൻറെ സമയത്ത് അല്ലാതെ അവൻ വെളിവാക്കുകയില്ലെന്നും അക്കാര്യം അല്ലാഹു അല്ലാതെ മറ്റാരും അറിയില്ല എന്നും താങ്കൾ അറിയിച്ചു കൊടുക്കുക എന്നതാണ്

പ്രശസ്ത താബിഈയും മുഫസ്സിറുമായ ഇസ്മാഈല്‍ ഇബ്നു അബ്ദുറഹ്മാന്‍ അസ്സുദ്ദിയ്യിയുടെ വിശദീകരണമായി തഫ്സീറും തബരിയിലും ഇബ്നു കസീറിലും ചുവടെയുള്ള വിശദീകരണം കാണാം..

«وقال السدي: ثَقُلَتْ فِي السَّماواتِ وَالْأَرْضِ يَقُولُ: خَفِيَتْ فِي السموات وَالْأَرْضِ، فَلَا يَعْلَمُ قِيَامَهَا حِينَ تَقُومُ مَلَكٌ مُقَرَّبٌ وَلَا نَبِيٌّ مُرْسَلٌ»

«تفسير ابن كثير - ط العلمية» (3/ 469)

(ആകാശങ്ങളിലും ഭൂമിയിലും അതിന്‍റെ ഭാരം ഭാരമുള്ളതാണ്) എന്നര്‍ത്ഥം, അതിന്‍റെ അറിവ് ആകാശങ്ങളിലും ഭൂമിയിലും മറഞ്ഞിരിക്കുന്നു, ഒരു അടുത്ത ഒരു പ്രവാചകനോ ഒരു ദൂതനോ പോലും അതിന്‍റെ നിശ്ചിത സമയത്തെക്കുറിച്ച് അറിയുന്നില്ല.

മേല്‍പറഞ്ഞ ആയത്തില്‍ നിന്ന് തന്നെ വളരെ വ്യക്തമാണ് അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും ഖിയാമത്ത് നാളിനെ കുറിച്ചുള്ള അറിവില്ല എന്നത്. 

മറ്റൊരായത്തില്‍ അല്ലാഹു പറയുന്നു

{يَسۡـَٔلُكَ ٱلنَّاسُ عَنِ ٱلسَّاعَةِۖ قُلۡ إِنَّمَا عِلۡمُهَا عِندَ ٱللَّهِۚ وَمَا يُدۡرِيكَ لَعَلَّ ٱلسَّاعَةَ تَكُونُ قَرِيبًا } [الأحزاب: 63] 

വിശദീകരണമായി തഫ്സീറു ഇബ്നു കസീറിൽ

«‌هَذِهِ ‌مَفَاتِيحُ ‌الْغَيْبِ ‌الَّتِي ‌اسْتَأْثَرَ ‌اللَّهُ تَعَالَى بِعِلْمِهَا، فَلَا يَعْلَمُهَا أَحَدٌ إِلَّا بَعْدَ إِعْلَامِهِ تَعَالَى بِهَا، فَعِلْمُ وَقْتِ السَّاعَةِ لَا يَعْلَمُهُ نَبِيٌّ مُرْسَلٌ وَلَا مَلَكٌ»

«تفسير ابن كثير - ط العلمية» (6/ 315)

അല്ലാഹു തന്‍റെ കൈവശം സൂക്ഷിച്ചിരിക്കുന്ന അദൃശ്യജ്ഞാനത്തിന്‍റെ താക്കോലുകളാണിവ. അതിനാല്‍ അല്ലാഹു അവയെക്കുറിച്ച് അവനെ അറിയിച്ചതിനുശേഷമാണ് അവയൊന്നും ആരും അറിയുന്നത്. അല്ലാഹുവിനോട് അടുപ്പമുള്ള ഒരു മലക്കിനും അയക്കപ്പെട്ട ഒരു ദൂതനും അന്ത്യദിനത്തെക്കുറിച്ച് യാതൊരു അറിവുമില്ല. [തഫ്സീര്‍ ഇബ്നു കഥീര്‍ (6/315)]

എന്നാല്‍ ഖുര്‍ആനിന്‍റെയും ഹദീസിന്‍റെയും ആശയങ്ങള്‍ക്ക് വിരുദ്ധമായി, എന്തിനേറെ അവര്‍ പോലും അവലംബിക്കുന്ന മുഫസ്സിരീങ്ങളുടെ വ്യാഖ്യാനങ്ങള്‍ക്കെതിരായി സമസ്തക്കാരനായ ഒരു സഖാഫി എഴുതുന്നത് കാണാം. അദ്ദേഹം പറയുന്നു;

അന്ത്യനാള്‍ എന്ന് സംഭവിക്കുമെന്നതും റൂഹിന്‍റെ യാഥാര്‍ത്ഥ്യം എന്താണന്നും നബിﷺക്ക് അല്ലാഹു അറിയിച്ചുകൊടുത്തിട്ടുണ്ടെന്നും ചില മസ്ലഹത്തുകള്‍ പരിഗണിച്ച് ആ വിവരം മറയ്ച്ചു വെക്കാന്‍ നബിﷺ കല്‍പ്പിക്കപ്പെട്ടതാണന്നും പണ്ഡിത കേസരികളെ ഉദ്ധരിച്ച് ഇമാം സുയൂത്വി(റ) 'അല്‍ ഖസ്വാഇസല്‍ കുബ്റാ 'യില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.  തദ് വിഷയകമായി ഇബ്നു ഹജര്‍ ഹയ്തമീ(റ) പറയുന്നു:

«وَقَالَ بَعْضُهُمْ ‌لَيْسَ ‌فِي ‌الْآيَةِ ‌دَلِيلٌ ‌عَلَى ‌أَنَّهُ ‌تَعَالَى ‌لَمْ ‌يُطْلِعْ ‌نَبِيَّهُ عَلَى حَقِيقَتِهَا بَلْ يُحْتَمَلُ أَنْ يَكُونَ أَطْلَعَهُ وَلَمْ يَأْمُرْهُ أَنْ يُطْلِعَهُمْ وَقَدْ قَالُوا فِي عِلْمِ السَّاعَةِ نَحْوَ هَذَا وَهُوَ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - أُطْلِعَ عَلَيْهَا وَأُمِرَ بِكَتْمِهَا وَاَللَّهُ سُبْحَانَهُ وَتَعَالَى»

«الفتاوى الفقهية الكبرى» (2/ 4)

'റൂഹിന്‍റെ യാഥാര്‍ത്ഥ്യം എന്താണെന്ന്അല്ലാഹു തന്‍റെ പ്രവാചകന് അറിയിച്ചുകൊടുത്തിട്ടില്ലെന്നതിന് യാതൊരുതെളിവും ആയത്തിലില്ലെന്ന് ചില പണ്ഡിതര്‍ പറയുന്നു. അല്ലാഹു നബിﷺക്ക് അറിയിച്ചുകൊടുത്തിട്ടുണ്ടെന്നും ജനങ്ങള്‍ക്ക്പറഞ്ഞു കൊടുക്കാന്‍ നബിﷺയോട്അല്ലാഹു കല്‍പ്പിച്ചിട്ടില്ലെന്നും പറയാമല്ലോ.അന്ത്യനാളിനെ പറ്റിയുള്ള അറിവിന്‍റെവിഷയത്തിലും ഇതേ വിവരണം പണ്ഡിതര്‍ നല്‍കുന്നുണ്ട്. അഥവാ നബി()ക്ക്അത് അറിയിച്ചുകൊടുത്തിട്ടുണ്ടെന്നുംആവിവരം മറയ്ച്ചു വെക്കാന്‍ നബി കല്‍പ്പിക്കപ്പെട്ടതാണെന്നും.' [ഫതാവല്‍: 4/2].

ഇവിടെ വായനക്കാര്‍ മനസ്സിലാക്കേണ്ട സുപ്രധാനമായ ഒരു കാര്യം ഉണര്‍ത്തട്ടെ

തെളിവുകളുടെ വെളിച്ചമില്ലാത്ത ഇത്തരം പൊള്ളയായ വാദങ്ങള്‍ കാണുമ്പോള്‍ അത് ചോദ്യം ചെയ്യാന്‍ ഏതൊരു മുസ്ലിമും ബാധ്യസ്ഥനാണ്.

ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായവ്യത്യാസം ഉണ്ട് എന്ന് വാദിച്ചുകൊണ്ട് ഒരാള്‍ വന്നാല്‍ (യഥാര്‍ത്ഥത്തില്‍ ഖുര്‍ആന്‍ കൊണ്ടും സുന്നത്ത് കൊണ്ടും സ്പഷ്ടമായ വിശ്വാസകാര്യമാണ് ഖിയാമത്ത് നാളിനെ കുറിച്ചുള്ള അറിവ് അല്ലാഹുവിന് മാത്രമേ ഉള്ളൂ എന്നത്) ഖുര്‍ആനിലേക്കും സുന്നത്തിലേക്ക് ആണ് അവന്‍ മടങ്ങേണ്ടത് 

അല്ലാഹു പറയുന്നു 

{يَٰٓأَيُّهَا ٱلَّذِينَ ءَامَنُوٓاْ أَطِيعُواْ ٱللَّهَ وَأَطِيعُواْ ٱلرَّسُولَ وَأُوْلِي ٱلۡأَمۡرِ مِنكُمۡۖ فَإِن ‌تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا} [النساء: 59] 

"സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ അനുസരിക്കുക. ( അല്ലാഹുവിന്‍റെ ) ദൂതനെയും നിങ്ങളില്‍ നിന്നുള്ള കൈകാര്യകര്‍ത്താക്കളെയും അനുസരിക്കുക. ഇനി വല്ല കാര്യത്തിലും നിങ്ങള്‍ ക്കിടയില്‍ഭിന്നിപ്പുണ്ടാകുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക. നിങ്ങള്‍അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്) അതാണ് ഉത്തമവും കൂടുതല്‍ നല്ല പര്യവസാനമുള്ളതും."

അതിനാല്‍ തെളിവില്ലാതെ ഏതൊരു പണ്ഡിതന്‍ സംസാരിച്ചാലും ചെറുപ്പം വലുപ്പം നോക്കാതെ സ്വദൈര്യം ഒരു സത്യവിശ്വാസിക്ക് അത്തരം വാദങ്ങള്‍ തള്ളാന്‍ സാധിക്കണം

പങ്കിടുക: