ഇസ്ലാമിക പ്രബോധനത്തിൽ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങൾലിങ്ക് കോപ്പി ചെയ്തു!
✍🏼 ശൈഖ് അബ്ദുൽ അസീസ് അർരയ്യിസ്
വിവർത്തനം : അനസ് നദീരി
بسم الله الرحمن الرحيم
ഇസ്ലാമിക പ്രബോധകർ ശ്രദ്ധിക്കേണ്ട നാല് പ്രധാന വിഷയങ്ങളാണ് ഈ കുറിപ്പിൽ സൂചിപ്പിക്കുന്നത് ;
- 🔗 ഒന്ന് : സത്യസന്ധമായ പ്രബോധനത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട അടയാളമാണ് അത് തൗഹീദിലേക്കുള്ള പ്രബോധനമായിരിക്കുമെന്നത്. മുഴുവൻ മുർസലീങ്ങളുടെയും പ്രബോധനം അപ്രകാരമായിരുന്നു. അല്ലാഹു പറയുന്നു :
( ولقد بعثنا في كل أمة رسولا أن اعبدوا الله واجتنبوا الطاغوت )
"അല്ലാഹുവിന് നിങ്ങൾ ഇബാദത്ത് ചെയ്യുകയും ത്വാഗൂത്തുകളെ വെടിയുകയും ചെയ്യുക എന്ന് പ്രബോധനം ചെയ്യാൻ എല്ലാ സമുദായത്തിലേക്കും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്."
- 🔗 രണ്ട് : അഹ്ലുസുന്നയുടെ ആശയാദർശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണം വലാഉം ബറാഉം അഥവാ, ആളുകളോടുള്ള അടുപ്പവും അകൽച്ചയും. സത്യം ഉൾകൊണ്ടാൽ മാത്രം പോരാ, ബന്ധവും ബന്ധവിഛേദനവും അതിൻ്റെ അടിത്തറയിലായിരിക്കുക കൂടി വേണം. അല്ലാഹു പറയുന്നു :
( يا أيها الذين آمنوا اتقوا الله وكونوا مع الصادقين )
"മുഅ്മിനീങ്ങളേ, നിങ്ങൾ അല്ലാഹുവിൻ്റെ വിധി വിലക്കുകൾ പാലിക്കുകയും സത്യവാന്മാരുടെ കൂടെ നിലകൊള്ളുകയും ചെയ്യുക"
അല്ലാഹു പറയുന്നു :
( لا تجد قوما يؤمنون بالله واليوم الآخر يوادون من حاد الله ورسوله...)
"അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ ദൂതനോടും എതിർത്തുനിന്നവരോട് സ്നേഹബന്ധം പുലർത്തുന്നതായി നീ കണ്ടെത്തുകയില്ല."
- 🔗 മൂന്ന് : പ്രബോധനം അല്ലാഹുവിന് വേണ്ടി മാത്രമായിരിക്കണം. സ്വന്തത്തിലേക്കോ മറ്റെന്തെങ്കിലും സംവിധാനങ്ങളിലേക്കോ വ്യക്തികളിലേക്കോ ഉള്ള ക്ഷണമാകരുത്.
അല്ലാഹു പറയുന്നു :
( قل هذه سبيلي أدعو إلى الله )
"നബിയേ പറയുക, ഇതാകുന്നു എന്റെ മാർഗ്ഗം. ദൃഢബോധ്യത്തോടു കൂടി ഞാൻ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു."
അല്ലാഹുവിനു വേണ്ടി ഇഖ്ലാസോടു കൂടി പ്രബോധനം ആരംഭിക്കുന്ന പലരും പിന്നീട് അതിൽ നിന്ന് വ്യതിചലിച്ച് സ്വന്തത്തിലേക്ക് ആളുകളെ ക്ഷണിക്കുകയും പ്രശസ്തി മോഹം കടന്നു കൂടുകയുമൊക്കെ ചെയ്യുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. അതിൻ്റെ അടയാളമാണ് ; അല്ലാഹുവിന്റെ ദീനിന് പോറലേൽക്കുമ്പോൾ ദേഷ്യപ്പെടുന്നതിനേക്കാൾ സ്വന്തം അഭിമാനത്തിനും സമ്പത്തിനും ഭൗതിക സൗകര്യങ്ങൾക്കും പോറലേൽക്കുമ്പോൾ ദേഷ്യപ്പെടുകയും, പ്രതികരിക്കാതിരിക്കുകയും ചെയ്യുക എന്നത്.
- 🔗 നാല് : അറിവ് പഠിക്കാനും അത് പ്രാവർത്തികമാക്കാനും അതീവ താൽപര്യം കാണിക്കുക.
അറിവില്ലാത്തവർ എങ്ങനെ പ്രബോധനം ചെയ്യാനാണ് ? കയ്യിലുള്ളതല്ലേ മറ്റുള്ളവർക്ക് കൊടുക്കാൻ സാധിക്കുക. അതുകൊണ്ടാണ് അറിവില്ലാതെ വന്നപ്പോൾ ദഅവത്തിനായി ചിലർ കളി തമാശകളും കോമാളിത്തരങ്ങളും കഥകളും പോലുള്ള ബിദ്അത്തായ രീതികൾ സ്വീകരിച്ചത്. അങ്ങനെ പ്രബോധന പ്രവർത്തനം അവർക്ക് കേവലം കളിയും തമാശയുമായി മാറി. അല്ലാഹു നബി صلى الله عليه وسلم യോട് പറയുന്നത് കാണുക :
( إنا سنلقي عليك قولًا ثقيلا)
"തീർച്ചയായും നാം നിനക്ക് ഭാരിച്ച വചനം ഇട്ടു തരുന്നതാണ്."
اللهم إنا نسألك هداك، والسير على رضاك.
https://t.me/AbdulazizAlRayes/10771
