നോമ്പ്‌ 28 -ഫിത്വർ സകാത്ത്‌

Mohammed Shafeeque Madeena
March 18, 2026
460 കാഴ്ചകൾ
നോമ്പ്‌  28 -ഫിത്വർ സകാത്ത്‌

ഫിത്വർ സകാത്ത്‌ലിങ്ക് കോപ്പി ചെയ്തു!

ഫിത്വർ സകാത്ത്‌ നിർബന്ധമായത്‌ നോമ്പ്‌ നിർബന്ധമായ അതേ വർഷമായ ഹിജ്‌റ രണ്ടാം വർഷത്തിലാണ്‌.

ഫിത്വർ സകാത്തിന്റെ വിധി ലിങ്ക് കോപ്പി ചെയ്തു!

മുഴുവൻ മുസ്‌ലിംകൾക്കും ഫിത്വർ സകാത്ത്‌ നിർബന്ധമാണെന്നാണ്‌ താഴെപറയുന്ന ഹദീസിൽ നിന്നും വ്യക്തമാകുന്നത്‌.

عَنِ ‌ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا قَالَ: فَرَضَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ‌زَكَاةَ ‌الْفِطْرِ، صَاعًا مِنْ تَمْرٍ أَوْ صَاعًا مِنْ شَعِيرٍ، عَلَى الْعَبْدِ وَالْحُرِّ، وَالذَّكَرِ وَالْأُنْثَى، وَالصَّغِيرِ وَالْكَبِيرِ مِنَ الْمُسْلِمِينَ، وَأَمَرَ بِهَا أَنْ تُؤَدَّى قَبْلَ خُرُوجِ النَّاسِ إِلَى الصَّلَاةِ. أخرجه البخاري 1503 ، ومسلم 984

അബ്ദില്ലാ ഇബ്‌നു ഉമർ رَضِيَ اللهُ عَنْهَما പറയുന്നു. ബാർളിയിൽനിന്നോ അല്ലെങ്കിൽ ഈത്തപ്പഴത്തിൽനിന്നോ ഒരു സാഅ്‌ വീതം ഫിത്വ്‌ർ സകാത്തായി നൽകാൻ അടിമയെന്നോ, സ്വതന്ത്രനെന്നോ,സ്‌ത്രീയെന്നോ, പുരുഷനെന്നോ, പ്രായം കുറഞ്ഞവനെന്നോ കൂടിയവനെന്നോ വ്യത്യാസമില്ലാതെ ഓരോ വിശ്വാസിയോടും നബി ﷺ കൽപിക്കുകയുണ്ടായി. ജനങ്ങൾ പെരുന്നാൾ നിസ്‌കാരത്തിനു പുറപ്പെടുന്നതിനു മുമ്പായിരിക്കണം അതു നൽകേണ്ടത്‌. (ബുഖാരി,മുസ്‌ലിം)

ഫിത്വർ സകാത്തിനു പിന്നിലെ യുക്തിലിങ്ക് കോപ്പി ചെയ്തു!

عَنِ ابْنِ عَبَّاسٍ، قَالَ: «فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِينِ، فَمَنْ أَدَّاهَا قَبْلَ الصَّلَاةِ فَهِيَ زَكَاةٌ مَقْبُولَةٌ، وَمَنْ أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ»ابن ماجه 1867 ( حسن )/ أبو داود 1594

ഇബ്‌നു അബ്ബാസ്‌ رَضِيَ اللهُ عَنْهَما നിവേദനം. “നോമ്പുകാരന്‌ തന്റെ വ്രതത്തിൽ വന്ന തെറ്റുകൾക്ക്‌ പരിഹാരമായും ദരിദ്രർക്ക്‌ ഭക്ഷണമായും നബി ﷺ ഫിത്വർ സകാത്ത്‌ നിർബന്ധമാക്കി.പെരുന്നാൾ നിസ്‌കാരത്തിനു മുമ്പ്‌ അതു നൽകിയാൽ അത്‌ സ്വീകാര്യമായിരിക്കും. നിസ്‌കാരത്തിനു ശേഷമാണ്‌ നൽകുന്നതെങ്കിൽ അത്‌ വെറുമൊരു ധർമ്മം മാത്രമായിരിക്കും.” 

ഫിത്വർ സകാത്തുമായി ബന്ധപ്പെട്ട മസ്‌അലകൾലിങ്ക് കോപ്പി ചെയ്തു!

ആരുടേതെല്ലാം ഫിത്വർ സക്കാത്ത്‌ കൊടുത്തുവീട്ടണം?ലിങ്ക് കോപ്പി ചെയ്തു!

 പെരുന്നാൾ ദിനത്തിലും അതിന്റെ രാത്രിയിലും തനിക്കും താൻ നിർബന്ധചെലവു നൽകേണ്ടവരായ(ഉദാ: ഭാര്യമാർ, കുട്ടികൾ, മുസ്‌ലിംകളായ ഭൃത്യന്മാർ എന്നിവരുടേതല്ലാം ഒരു ദിവസത്തെ ഭക്ഷണത്തിനു ശേഷം മിച്ചമുണ്ടെങ്കിൽ)എല്ലാവരുടേയും ഫിത്വ്‌ർ സകാത്ത്‌ അവൻ നൽകേണ്ടതാണ്‌.

عَنِ ابْنِ عُمَرَ , قَالَ: «أَمَرَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِصَدَقَةِ الْفِطْرِ عَنِ الصَّغِيرِ وَالْكَبِيرِ وَالْحُرِّ وَالْعَبْدِ مِمَّنْ تَمُونُونَ» حسنه ألباني سنن الدارقطني 2078

അബ്ദുല്ലാ ബ്‌നു ഉമർ رَضِيَ اللهُ عَنْهَما പറയുന്നു: അടിമയെന്നോ, സ്വതന്ത്രനെന്നോ, ചെറിയവരെന്നോ, പ്രായമുള്ളവരെന്നോ വ്യത്യാസമില്ലാതെ ഓരോ വിശ്വാസിക്കും ഫിത്വർ സകാത്ത്‌ നൽകണമെന്ന്‌ നബി ﷺ കൽപിച്ചിരിക്കുന്നു. 

ഭാര്യയുടെ ഫിത്വർ സക്കാത്ത്‌ ആരാണ്‌ നൽകേണ്ടത്‌? ലിങ്ക് കോപ്പി ചെയ്തു!

  • ഭർത്താവിന്റെ ബാധ്യതയാണ് ഭാര്യയുടെ ഫിത്വർ സക്കാത്ത്‌ നൽകൽ .

ഗർഭസ്‌ഥശിശുവിന്റെ ഫിത്വർ സക്കാത്ത്‌ നൽകേണ്ടതുണ്ടോ.?ലിങ്ക് കോപ്പി ചെയ്തു!

  • നൽകേണ്ടതില്ല.

ഫിത്വർ സക്കാത്ത്‌ ധാന്യങ്ങൾക്ക്‌ പകരം പണം നൽകാമോ?ലിങ്ക് കോപ്പി ചെയ്തു!

  • ഫിത്വർ സക്കാത്ത്‌ പണമായി നൽകിയാൽ അത്‌ സാധു ആവുകയില്ല. 

ഫിത്വർ സകാത്തിന്റെ ധാന്യങ്ങൾ വാങ്ങാനുള്ള പണം മറ്റുള്ളവരെ വക്കാലത്തായി ഏൽപ്പിക്കാമോ?ലിങ്ക് കോപ്പി ചെയ്തു!

  • അതെ. വക്കാലത്തായി ഏൽപ്പിക്കാവുന്നതാണ്‌. പക്ഷേ ഈദ്‌ നിസ്‌കാരത്തിനു മുമ്പേ അർഹതപ്പെട്ട പാവപ്പെട്ടവന്റെ കയ്യിൽ അവ എത്തണം. 

ഫിത്വർ സകാത്തിന്റെ തോത്‌ ?ലിങ്ക് കോപ്പി ചെയ്തു!

ഓരോ പ്രദേശത്തെയും ആളുകൾ മുഖ്യാഹാരമായി ഉപയോഗിക്കുന്ന ഭക്ഷണ സാധനത്തിൽ നിന്ന്‌ ഒരുസാഅ്‌ വീതമാണ്‌ നൽകേണ്ടത്‌, ഈത്തപ്പഴം, മുന്തിരി,ബാർളി എന്നിവയോ തൽസ്‌ഥാനത്ത്‌ നിൽക്കുന്ന അരി ചോളം എന്നിവയും ആവാം. 

  • ഒരു സ്വാഅ്‌ ഏകദേശം നാല്‌ മുദ്ദുകളാണ്‌.
  • ഒരു മുദ്ദ്‌ ഏകദേശം മിതമായ ശരീരപ്രകൃതിയുള്ള  ഒരാളുടെ രണ്ടു കൈപിടി നിറയെയാണ്‌.
  • തൂക്കത്തിൽ എത്രയാണ് എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വിത്യാസമുണ്ടെങ്കിലും ഒരു സ്വാഅ്‌ ഏകദേശം രണ്ടര കിലോഗ്രാം ആണെന്നതാണു ഏറ്റവും ശരിയായത് .

അളവ്‌ പാത്രം(സാഅ്‌) ഇല്ലെങ്കിൽ തൻറെ ഇരു കൈപ്പിടികൾ കൊണ്ട്‌ അളന്നു കൊടുക്കലാണ്‌ ഉത്തമം. മേൽപ്പറഞ്ഞ കിലോഗ്രാം കണക്കിനും കൊടുക്കാവുന്നതാണ്‌.

عَنْ ‌عِيَاضِ بْنِ عَبْدِ اللهِ بْنِ سَعْدِ بْنِ أَبِي سَرْحٍ الْعَامِرِيِّ : أَنَّهُ سَمِعَ ‌أَبَا سَعِيدٍ الْخُدْرِيَّ رَضِيَ اللهُ عَنْهُ يَقُولُ: ‌كُنَّا ‌نُخْرِجُ ‌زَكَاةَ ‌الْفِطْرِ، ‌صَاعًا ‌مِنْ ‌طَعَامٍ، أَوْ صَاعًا مِنْ شَعِيرٍ، أَوْ صَاعًا مِنْ تَمْرٍ، أَوْ صَاعًا مِنْ أَقِطٍ، أَوْ صَاعًا مِنْ زَبِيبٍ. أخرجه البخاري 1506 ، ومسلم 985

അബൂ സഈദ്‌ അൽ ഖുദ്രി رضي الله عنه നിവേദനം. ഞങ്ങൾ നബി ﷺ യുടെ കാലഘട്ടത്തിൽ ഒരു സ്വാഅ്‌ ബാർളിയോ, ഈത്തപ്പഴമോ,പാൽക്കട്ടിയോ, ഉണക്ക മുന്തിരിയോ,മറ്റ്‌ ആഹാരപദാർത്ഥങ്ങളോ ഫിത്‌ർ സകാത്തായി നൽകാറുണ്ടായിരുന്നു.(ബുഖാരി , മുസ്‌ലിം)

  • ആഹാര പദാർത്ഥങ്ങൾക്കു പകരമായി പണം നൽകിയാൽ മതിയാവില്ലെന്നതാണ്‌ മിക്ക പണ്‌ഡിതന്മാരുടെയും വീക്ഷണം. 
  • എന്നാൽ ഭക്ഷണപദാർത്ഥങ്ങൾ വാങ്ങാൻ സക്കാത്ത്‌ വിതരണക്കാർക്ക്‌ വക്കാലത്തായി ഏൽപ്പിക്കുമ്പോൾ പണം നൽകാവുന്നതാണ്‌. കാരണം ഇക്കൂട്ടർ ഫിത്‌ർ സക്കാത്ത്‌ വിതരണം ചെയ്യുമ്പോൾ പണമല്ല പാവപ്പെട്ടവർക്ക്‌ നൽകുന്നത്‌, മറിച്ച്‌ ധാന്യങ്ങളാണ്‌.

നൽകേണ്ട സമയംലിങ്ക് കോപ്പി ചെയ്തു!

പെരുന്നാൾ നിസ്‌കാരത്തിന്‌ പുറപ്പെടുന്നതിനു മുമ്പ്‌ കൊടുക്കണം.

عَنِ ‌ابْنِ عُمَرَ رَضِيَ اللهُ عَنْهُمَا: «أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَمَرَ بِزَكَاةِ الْفِطْرِ ‌قَبْلَ ‌خُرُوجِ ‌النَّاسِ ‌إِلَى ‌الصَّلَاةِ أخرجه البخاري 1509 ، ومسلم 984

അബ്ദില്ലാഹിബ്‌നു ഉമർ رَضِيَ اللهُ عَنْهُمَا പറയുന്നു : “ജനങ്ങൾ പെരുന്നാൾ നിസ്‌കാരത്തിനു പുറപ്പെടുന്നതിനു മുമ്പായി ഫിത്വ്‌ർ സകാത്ത്‌ നൽകുവാൻ നബി ﷺ കൽപിച്ചിരുന്നു.” (ബുഖാരി , മുസ്‌ലിം)

പെരുന്നാൾ ദിവസത്തിന്‌ ഒന്നോ രണ്ടോ ദിവസം മുമ്പ്‌ തന്നെ നൽകുന്നതും അനുവദനീയമാണ്‌.ലിങ്ക് കോപ്പി ചെയ്തു!

عن نافع قال وَكَانَ ابْنُ عُمَرَ رَضِيَ اللهُ عَنْهُمَا: يُعْطِيهَا الَّذِينَ يَقْبَلُونَهَا، وَكَانُوا يُعْطُونَ قَبْلَ الْفِطْرِ بِيَوْمٍ أَوْ يَوْمَيْنِأخرجه البخاري 1511

നാഫിഅ്‌ رحمه اللهപറയുന്നു… ‘പെരുന്നാൾ ദിവസത്തിന്‌ ഒന്നോ രണ്ടോ ദിവസം മുമ്പ്‌തന്നെ സ്വഹാബികളിൽ പലരും ഫിത്വ്‌ർ സകാത്ത്‌ നൽകാറുണ്ടായിരുന്നു. ’

പെരുന്നാൾ നിസ്‌കാരത്തിന്‌ പുറപ്പെടുന്നതിനു മുമ്പ്‌ കൊടുത്തു തീർക്കൽ നിർബന്ധവുമാണ്‌.

عَنِ ابْنِ عَبَّاسٍ، قَالَ: «فَرَضَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنَ اللَّغْوِ وَالرَّفَثِ، وَطُعْمَةً لِلْمَسَاكِينِ، فَمَنْ أَدَّاهَا قَبْلَ الصَّلَاةِ فَهِيَ زَكَاةٌ مَقْبُولَةٌ، وَمَنْ أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنَ الصَّدَقَاتِ» ابن ماجه 1867 ( حسن )/ أبو داود 1594

ഇബ്‌നു അബ്ബാസ്‌ رَضِيَ اللهُ عَنْهَما നിവേദനം. നോമ്പുകാരന്‌ തന്റെ വ്രതത്തിൽ വന്ന തെറ്റുകൾക്ക്‌ പരിഹാരമായും ദരിദ്രർക്ക്‌ ഭക്ഷണമായും നബി ﷺ ഫിത്വർ സകാത്ത്‌ നിർബന്ധമാക്കി . പെരുന്നാൾ നിസ്‌കാരത്തിനു മുമ്പ്‌ അതു നൽകിയാൽ അത്‌ സ്വീകാര്യമായിരിക്കും. നിസ്‌കാരത്തിനു ശേഷമാണ്‌ നൽകുന്നതെങ്കിൽ അത്‌ വെറുമൊരു ധർമ്മം മാത്രമായിരിക്കും. 

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അവരുടെ ഫിത്വ്‌ർ സകാത്ത്‌ നാട്ടിൽ നൽകാമോ ?ലിങ്ക് കോപ്പി ചെയ്തു!

വിദേശത്ത് ജോലി ചെയ്യുന്നവർക്ക് അവരുടെ ഫിത്വ്‌ർ സകാത്ത്‌ നാട്ടിൽ കൊടുക്കാവുന്നതാണ്. എന്നാൽ ഏറ്റവും നല്ലത് അവൻ നിലവിലുള്ള നാട്ടിൽ തന്നെ കൊടുക്കലാണ്.

ശൈഖ് സുലൈമാൻ അറുഹയിലി ( حفظه الله ) യോട് ഈ വിഷയത്തിൽ വിദേശത്തുള്ളവർക്ക് അവരുടെ ഫിത്വ്‌ർ സകാത്ത്‌ നാട്ടിൽ നൽകാമോ എന്ന് ചോദിക്കപ്പെട്ടപ്പോൾ നല്കിയ മറുപടി

ചോദ്യം: യൂറോപ്പിൽ താമസിക്കുന്ന ഒരാൾക്ക് തന്റെ ജന്മനാടായ മൊറോക്കോയിൽ സകാത്തുൽ ഫിത്ർ നൽകാൻ അനുവാദമുണ്ടോ?

​ഉത്തരം ചുരുക്കത്തിൽ : ഒന്നാമതായി സഹോദരങ്ങളെ, പണ്ഡിതന്മാർ ഇപ്രകാരം പറയുന്നു: "സകാത്തുൽ മാൽ (ധനത്തിന്റെ സകാത്ത്) ധനത്തെ പിന്തുടരുന്നു, സകാത്തുൽ ഫിത്ർ ശരീരത്തെയും പിന്തുടരുന്നു."

നിങ്ങൾ എവിടെയായിരിക്കുമ്പോഴാണോ സകാത്തുൽ ഫിത്ർ നിർബന്ധമാകുന്നത് (റമദാനിന്റെ അവസാനം), അവിടെയാണ് അത് നൽകേണ്ടത്.

എന്നാൽ ശരീരം ഉള്ള ഇടമല്ലാത്ത മറ്റൊരിടത്ത് ഫിത്ർ സകാത്ത് നൽകുന്നത് അനുവദനീയമാണ്, എങ്കിലും ഏറ്റവും ഉത്തമമായത് (അഫ്ദൽ) മേൽ പറഞ്ഞതാണ്.

ആർക്കാണ്‌ നൽകേണ്ടത്‌ ലിങ്ക് കോപ്പി ചെയ്തു!

  • മുസ്ലീംകളിൽപ്പെട്ട ദരിദ്രർക്കാണ്‌ നൽകേണ്ടത്‌

(وطعمة للمساكين) ദരിദ്രർക്ക്‌ ഭക്ഷണവുമായി’ എന്ന നബി ﷺ യുടെ പ്രയോഗത്തിൽ നിന്നും അതാണ്‌ വ്യക്തമാകുന്നത്‌.

الله تعالى أعلم ..

وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين

പങ്കിടുക: