അമിതമായ വിശപ്പും ദാഹവും കാരണത്താൽ മരണം ഭയപ്പെടുന്നവർ (യാത്രക്കാരല്ലാത്ത ആരോഗ്യവാന്മാരാണെങ്കിലും)ലിങ്ക് കോപ്പി ചെയ്തു!
റമദാനിൽ നോമ്പ് ഒഴിവാക്കാൻ ഇളവ് നൽകപ്പെട്ടവർ: 2
بسم الله الرحمن الرحيم
യാത്രാ, രോഗം പോലെയുള്ള കാരണങ്ങളില്ലെങ്കിൽ പോലും കഠിനമായ വിശപ്പും, ദാഹവും കാരണത്താൽ മരണപ്പെടുമെന്ന് ഭയപ്പെട്ടാൽ അവന് നോമ്പ് ഒഴിവാക്കൽ നിർബന്ധമാണ്. ഇത് പിന്നീട് നോറ്റു വീട്ടേണ്ടതാണ്.
എന്നാൽ പ്രതേകിച്ച് ഇളവുകളൊന്നുമില്ലെങ്കിൽ നോമ്പ് ഒഴിവാക്കൽ ഹറാമാണ്.
ഇതിലേക്ക് സൂചന നൽകുന്നതാണ് അബൂ ഉമാമ رضي الله عنه രിവായത്ത് ചെയ്യുന്ന ഹദീസ്. റസൂൽ ﷺ സ്വപ്നത്തിൻ കണ്ട ചില കാഴ്ചകളാണ് അതിൽ വിവരിക്കുന്നത്. അതിലൊരു സംഭവം ഇങ്ങനെ വിവരിക്കുന്നതായി കാണാം:
حدثني أبو أمامة قال سمعت رسول الله صلى الله عليه وسلم يقول بينما أنا نائم إذا أتاني رجلان ......ثم انطلقا بي فإذا قوم معلقون بعراقيبهم مشققة أشداقهم دما. قلت: من هؤلاء قال: هؤلاء الذين يفطرون قبل تحلة صومهم
നബി ﷺ ഒരു സ്വപ്നം കണ്ടു അതിൽ ഒരാളെ തല കീഴ്മേലായി കെട്ടിയിടുകയും അവന്റെ വായിൽ നിന്ന് രക്തം ഒഴുകുകയും ചെയ്യുന്നു. നബി ﷺ മലക്കുകളോട് ചോദിച്ചു ആരാണ് ഇവർ? മലക്കുകൾ പറഞ്ഞു : നോമ്പ് മുറിക്കാൻ നിശ്ചയിക്കപ്പെട്ട സമയത്തിന് മുൻപേ നോമ്പ് മുറിച്ചവവരാണ് ഇവർ. (നസാഇ, ഹാക്കിം)
ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ട് സുലൈമാൻ(حفظه الله ) പറയുകയാണ് : ‘നോമ്പുകാരനായിരിക്കെ നിശ്ചയിക്കപ്പെട്ട സമയത്തിന് മുൻപേ നോമ്പ് മുറിച്ചവന്റെ അവസ്ഥ ഇതാണെങ്കിൽ മനപ്പൂർവ്വം നോമ്പ് തന്നെ ഒഴിവാക്കിയവന്റെ അവസ്ഥ എന്തായിരിക്കും!’
മനപ്പൂർവ്വം നോമ്പ് ഒഴിവാക്കിയവന്റെ മേൽ നിർബന്ധമായിട്ടുള്ളത് :
1) ആത്മാർത്ഥമായി തൗബ ചെയ്യുക.
2) ബാക്കിയുള്ള റമദാൻ നോമ്പുകൾ ഒഴിവാക്കാതിരിക്കുക.
3) മനപ്പൂർവ്വം ഉപേക്ഷിച്ച നോമ്പുകൾ قضاء വീട്ടുക.
الله تعالى أعلم ..
وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين
