പെരുന്നാൾ ദിനത്തിലെ സുന്നത്തുകൾ

Mohammed Shafeeque Madeena
March 19, 2026
124 കാഴ്ചകൾ
പെരുന്നാൾ ദിനത്തിലെ സുന്നത്തുകൾ

പെരുന്നാൾ ദിനത്തിലെ സുന്നത്തുകൾലിങ്ക് കോപ്പി ചെയ്തു!

بسم الله الرحمن الرحيم

പെരുന്നാൾ നിസ്കാരത്തിൻറെ വിധി.ലിങ്ക് കോപ്പി ചെയ്തു!

عَنْ ‌أُمِّ عَطِيَّةَ قَالَتْ: أَمَرَنَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، أَنْ نُخْرِجَهُنَّ فِي الْفِطْرِ وَالْأَضْحَى، ‌الْعَوَاتِقَ وَالْحُيَّضَ وَذَوَاتِ الْخُدُورِ وَأَمَرَ الْحُيَّضَ أَنْ يَعْتَزِلْنَ مُصَلَّى الْمُسْلِمِينَ.  

ഉമ്മു അത്വിയ്യാ رَضِيَ اللهُ عَنْهَا നിവേദനം യുവതികളെയും  ആർത്തവകാരികളേയും കന്യകകളെയുമെല്ലാം ഈദ് മൈതാനിയിലേക്ക് കൊണ്ടുവരാൻ നബി ﷺ ഞങ്ങളോട് കൽപ്പിച്ചിരുന്നു നിസ്കാര സ്ഥലങ്ങളിൽ നിന്ന് ആർത്തവകാരികളോട് മാറിനിൽക്കാൻ അദ്ദേഹം കൽപ്പിക്കുകയും ചെയ്തു.(ബുഖാരി , മുസ്ലിം)

عَنْ ‌حَفْصَةَ بِنْتِ سِيرِينَ قَالَتْ: كُنَّا نَمْنَعُ جَوَارِيَنَا أَنْ يَخْرُجْنَ يَوْمَ الْعِيدِ، فَجَاءَتِ ‌امْرَأَةٌ، فَنَزَلَتْ قَصْرَ بَنِي خَلَفٍ، فَأَتَيْتُهَا، فَحَدَّثَتْ أَنَّ زَوْجَ ‌أُخْتِهَا غَزَا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ ثِنْتَيْ عَشْرَةَ غَزْوَةً، فَكَانَتْ ‌أُخْتُهَا مَعَهُ فِي سِتِّ غَزَوَاتٍ فَقَالَتْ: فَكُنَّا نَقُومُ عَلَى الْمَرْضَى وَنُدَاوِي الْكَلْمَى، فَقَالَتْ: يَا رَسُولَ اللهِ، عَلَى إِحْدَانَا بَأْسٌ إِذَا لَمْ يَكُنْ لَهَا جِلْبَابٌ أَنْ لَا تَخْرُجَ؟ فَقَالَ: لِتُلْبِسْهَا صَاحِبَتُهَا مِنْ جِلْبَابِهَا، فَلْيَشْهَدْنَ الْخَيْرَ وَدَعْوَةَ الْمُؤْمِنِينَ.  

സീരീൻൻറെ പുത്രി ഹഫ്സ رحمها الله പറയുന്നു: ‘ ഞങ്ങൾ പെൺകുട്ടികളെ പെരുന്നാൾ ദിവസം ഈദ് ഗാഹിലേക്ക്  വരുന്നതിൽ നിന്ന് തടയാറുണ്ടായിരുന്നു. അങ്ങിനെയിരിക്കെ ഞങ്ങളുടെ വീടിന് അരികിൽ ഒരു സ്ത്രീ താമസമാക്കി . ഞാൻ അവരുടെ അടുത്ത് ചെന്നപ്പോൾ അവളുടെ     സഹോദരീ ഭർത്താവ് നബി ﷺ യുടെ കൂടെ പന്ത്രണ്ടോളം യുദ്ധങ്ങളിൽ പങ്കെടുത്തിരുന്നുവെന്നും മുറിവേൽക്കുന്നവരെ പരിചരിച്ചും രോഗികളെ ചികിത്സിച്ചും ആറോളം  യുദ്ധങ്ങളിൽ ഭർത്താവിൻറെ കൂടെ അവരുടെ സഹോദരിയും കൂടെയുണ്ടായിരുന്നുവെന്നും ആ സ്ത്രീ പറഞ്ഞു.  പർദ്ദ  ഇല്ലാത്ത സ്ത്രീകൾ ഈദ് മൈതാനിയിൽവരാതിരുന്നാൽ തകരാറുണ്ടോ എന്ന് അവർ നബി ﷺ യോട് ചോദിച്ചുവെത.അപ്പോൾ നബി ﷺപറഞ്ഞു: "സ്വന്തമായി പർദ്ദ  ഇല്ലാത്തവർ കൂട്ടുകാരികളുടെയടുത്തു നിന്നും വായ്പ  വാങ്ങിയുടുത്തെങ്കിലും ഈദ്മൈതാനിയിൽ വന്നു വിശ്വാസികളുടെ കൂടെ പ്രാർത്ഥനയിലും മറ്റു പുണ്യകർമ്മങ്ങളിലും പങ്കെടുക്കട്ടെ. .(ബുഖാരി)

പെരുന്നാൾ നിസ്കാരത്തിൻറെ സമയംലിങ്ക് കോപ്പി ചെയ്തു!

خرج عبد الله بن بسْرٍ صاحب رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ مع الناس في يوم عيد فطر أو أضحى، فأنكر إبطاءَ الامام، فقال: إنا كنا قد فرغنا ساعتَنا هذه، وذلك حين التسبيح.  

നബി ﷺ യുടെ അനുചരനായിരുന്ന അബ്ദില്ലാഹിബ്നു  ബുസ്ർ ഒരു പെരുന്നാൾ നിസ്കാരത്തിനു ജനങ്ങളോടൊന്നിച്ച് പുറപ്പെട്ടു. ഇമാം വരാൻ വൈകുന്നതു   കണ്ടപ്പോൾ അദ്ദേഹം അതിനെ എതിർത്തുകൊണ്ട് പറഞ്ഞു : നബി ﷺ യുടെ കാലത്ത് ഈ സമയം ആവുമ്പോഴേക്കും ഞങ്ങൾ നിസ്കാരം പൂർത്തിയാക്കിക്കഴിഞ്ഞിട്ടുണ്ടായിരിക്കും. അപ്പോൾ ആളുകൾ സുന്നത്തു നിസ്കരിച്ചു കൊണ്ടിരിക്കുന്ന സമയമായിരുന്നു. (അതായത്, സുന്നത്തു നിസ്കാരം പാടില്ലാത്ത സമയം അവസാനിച്ചിരുന്നു സൂര്യൻ ഉദിച്ചു പൊങ്ങിയിരുന്നു എന്നർത്ഥം).(അബുദാവൂദ് )

ഈദ് മൈതാനിയിലേക്ക് പുറപ്പെടൽലിങ്ക് കോപ്പി ചെയ്തു!

മുകളിൽ കൊടുത്തിരിക്കുന്ന ഹദീസുകളിൽ നിന്നും പെരുന്നാൾ നിസ്കരിക്കാൻ ഒരുമിച്ച് കൂടേണ്ടത് ഒഴിഞ്ഞ മൈതാനത്താണെന്ന് മനസിലാക്കാം. അപ്രകാരമായിരുന്നു നബിﷺയും അവിടുത്തെ കാലശേഷം സ്വഹാബികളും ചെയ്യാറുണ്ടായിരുന്നത്. 

ബാങ്കും ഇഖാമത്തും

عَنِ ‌ابْنِ عَبَّاسٍ ,و‌جَابِرِ بْنِ عَبْدِ اللهِ قَالَا: لَمْ يَكُنْ يُؤَذَّنُ يَوْمَ الْفِطْرِ وَلَا يَوْمَ الْأَضْحَى  

ഇബ്നു അബ്ബാസും,ജാബിറും رضي الله عنهم നിവേദനം ചെയ്യുന്നു. ‘പെരുന്നാൾ നിസ്കാരങ്ങൾക്ക് വേണ്ടി ബാങ്ക് വിളിക്കാറുണ്ടായിരുന്നില്ല.’ (ബുഖാരി , മുസ്ലിം)

പെരുന്നാൾ നിസ്കാര രൂപംലിങ്ക് കോപ്പി ചെയ്തു!

രണ്ടു റക്അത്തുകളാണ് പെരുന്നാൾ നിസ്കാരത്തിനുള്ളത്. തക്ബീറത്തുൽ ഇഹ്റാമിനു പുറമെ രണ്ടു റക്അത്തുകളിലുമായി പന്ത്രണ്ട് തക്ബീറുകൾ ചൊല്ലേണ്ടതാണ്. ഒന്നാമത്തെ റക്അത്തിൽ ഫാതിഹ പാരായണത്തിനു മുമ്പായി ഏഴും, രണ്ടാമത്തേതിൽ ഫാതിഹക്കു മുമ്പായി അഞ്ചും  തക്ബീറുകളുമാണ് വേണ്ടത്.

عن عبد الله بن عمرو بن العاص قال: قال نبي الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ:" التكبير في الفطر: سبع في الأولى، وخمس في الاخرة.. 

അബ്ദുല്ലാഹിബ്നു അംറ് رضي الله عنهما വിൽ നിന്നും നിവേദനം. നബി ﷺ പെരുന്നാൾ നിസ്കാരങ്ങളിൽ ആദ്യ റക്അത്തിൽ ഏഴും രണ്ടാമത്തെ റക്അത്തിൽ അഞ്ചും തക്ബീറുകളായിരുന്നു ചൊല്ലിയിരുന്നത്. 

പെരുന്നാൾ നിസ്കാരങ്ങളിെല ഖുർആൻ പാരായണംലിങ്ക് കോപ്പി ചെയ്തു!

عَنِ ‌النُّعْمَانِ بْنِ بَشِيرٍ قَالَ: كَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقْرَأُ، فِي الْعِيدَيْنِ وَفِي الْجُمُعَةِ، بِـ {سَبِّحِ اسْمَ رَبِّكَ الْأَعْلَى} وَ {هَلْ أَتَاكَ حَدِيثُ الْغَاشِيَةِ}  

നുഅ്മാൻ ബ്നു ബശീർ رضي الله عنه നിവേദനം. നബി ﷺ രണ്ടു പെരുന്നാൾ നിസ്കാരങ്ങളിലും ജുമുഅ നിസ്കാരങ്ങളിലും സൂറത്തുൽ ‘അഅ്ലാ’യും ‘ഗാശിയ’യും പാരായണം ചെയ്യാറുണ്ടായിരുന്നു. ( മുസ്ലിം)

പെരുന്നാൾ ഖുതുബലിങ്ക് കോപ്പി ചെയ്തു!

عَنِ ‌ابْنِ عَبَّاسٍ قَالَ: شَهِدْتُ الْعِيدَ مَعَ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَبِي بَكْرٍ وَعُمَرَ وَعُثْمَانَ رَضِيَ اللهُ عَنْهُمْ، فَكُلُّهُمْ كَانُوا يُصَلُّونَ قَبْلَ الْخُطْبَةِ 

ഇബ്നു അബ്ബാസ് رضي الله عنهما നിവേദനം. നബി ﷺ യുടെയും അബൂബക്കർ, ഉമർ, ഉസ്മാൻ رضي الله عنهم എന്നിവരുടെയെല്ലാം കൂടെ ഞാൻ പെരുന്നാൾ നിസ്കരിച്ചിട്ടുണ്ട്. അവരെല്ലാം പെരുന്നാൾ ഖുതുബക്കു മുമ്പായിരുന്നു നിസ്കാരം നിർവഹിച്ചിരുന്നത്. (ബുഖാരി , മുസ്ലിം)

പെരുന്നാൾ നിസ്കാരത്തിനു മുമ്പ് സുന്നത്ത് നിസ്കാരം ഉണ്ടോ?ലിങ്ക് കോപ്പി ചെയ്തു!

عَنِ ‌ابْنِ عَبَّاسٍ : ട്ടأَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ صَلَّى يَوْمَ الْفِطْرِ رَكْعَتَيْنِ، لَمْ يُصَلِّ قَبْلَهَا وَلَا بَعْدَهَا  

ഇബ്നു അബ്ബാസ് رضي الله عنهما നിവേദനം. നബി ﷺ പെരുന്നാൾ നിസ്കാരമായി നിർവഹിച്ചിരുന്നത് രണ്ടു റക്അത്തുകളായിരുന്നു. അതിനു മുമ്പോ ശേഷമോ ഒന്നും നിസ്കരിച്ചിരുന്നില്ല. (ബുഖാരി , മുസ്ലിം)

പെരുന്നാൾ ദിവസത്തിലെ സുന്നത്തുകൾ.ലിങ്ക് കോപ്പി ചെയ്തു!

1. കുളി ലിങ്ക് കോപ്പി ചെയ്തു!

عَنْ مَالِكٍ، عَنْ نَافِعٍ، أَنَّ عَبْدَ اللهِ بْنَ عُمَرَ كَانَ يَغْتَسِلُ يَوْمَ الْفِطْرِ قَبْلَ أَنْ يَغْدُوَ إِلَى الْمُصَلَّى. 

ഇബ്നു ഉമർ رضي الله عنهما ഈദ് മുസല്ലയിലേക്ക് പോകുന്നതിനു മുന്നേ കുളിക്കാറുണ്ടായിരുന്നു.

2. നല്ല വസ്തം ധരിക്കൽലിങ്ക് കോപ്പി ചെയ്തു!

ഏറ്റവും നല്ല അവസ്ഥയിലായിക്കൊണ്ട് പെരുന്നാൾ  നിസ്കാരത്തിനായി പുറപ്പെടുക എന്നുള്ളത് സുന്നത്താണ്. ഏറ്റവും നല്ല വസ്ത്രം ധരിച്ചും, ശുദ്ധിയായും, നഖങ്ങൾ വെട്ടിയും, മീശ ചെറുതാക്കിയും അണിഞ്ഞൊരുങ്ങുക. 

ശദ്ധിക്കുക: അന്നേദിവസം പൊതുവെ മുസ്ലിം സഹോദരങ്ങളിൽ നിന്ന് കണ്ടുവരുന്ന ഒരു കാര്യമാണ് അണി ഞ്ഞൊരുങ്ങുന്നതിൻറെ ഭാഗമായി ‘താടി വടിക്കുക’ എന്നത്. ഇത് യഥാർത്ഥത്തിൽ ഹറാമാണ്.

റമദാനിലെ ചൈതന്യം ഉൾക്കൊണ്ട് ദിനരാതങ്ങൾ ഇബാദത്തിലായിക്കഴിഞ്ഞ, ലൈലത്തുൽ ഖദ്്റിനെ പ്രതീക്ഷിച്ച് ഉറക്കമൊഴിച്ച് , തൻറെ റബ്ബിൻറെ മുന്നിൽ കണ്ണീരൊഴുക്കി , പാപമോചനത്തിന് തേടിയ ഒരു മുസ്ലിമിന് എങ്ങനെയാണ് റമദാൻ തന്നിൽ നിന്ന് വിട വാങ്ങുന്നതോടെ 'താടി വടിച്ച്'’(ഹറാം ചെയ്തു)-അവൻറെ റബ്ബിനെ ധിക്കരിച്ച്, നന്ദികേട് കാണിക്കുവാൻ സാധിക്കുക!!

3. ചെറിയ പെരുന്നാൾ ദിനത്തിൽ ഈദ് ഗാഹിലേക്ക് പോകുന്നതിനു മുമ്പ് വല്ലതും ഭക്ഷിക്കൽ.ലിങ്ക് കോപ്പി ചെയ്തു!

عَنْ ‌أَنَسٍ قَالَ: ട്ടكَانَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ‌لَا ‌يَغْدُو ‌يَوْمَ ‌الْفِطْرِ حَتَّى يَأْكُلَ تَمَرَاتٍ 

നബി ﷺ ഈദുൽ ഫിത്വർ ദിവസം അൽപം ഈത്തപ്പഴം ഭക്ഷിക്കാതെ നിസ്കാര സ്ഥലത്തേക്കു പുറപ്പെടാറുണ്ടായിരുന്നില്ല. (ബുഖാരി)

4. ബലി പെരുന്നാൾ ദിവസം ബലിമാംസത്തിൽ നിന്നും ഭക്ഷിക്കാൻ മറ്റൊന്നും ഭക്ഷിക്കാതെ കാത്തിരിക്കൽ.ലിങ്ക് കോപ്പി ചെയ്തു!

عَنْ عَبْدِ اللَّهِ بْنِ بُرَيْدَةَ، عَنْ أَبِيهِ، قَالَ: ട്ടكَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَا يَخْرُجُ يَوْمَ الفِطْرِ حَتَّى يَطْعَمَ، وَلَا يَطْعَمُ يَوْمَ الأَضْحَى حَتَّى يُصَلِّيَ 

അബ്ദുല്ലാ ബിന് ബുറൈദ അദ്ദേഹത്തിൻറെ പിതാവിൽ നിന്ന് നിവേദനം. ഈദുൽ ഫിത്വർ ദിവസം വല്ലതും കഴിച്ചുകൊണ്ടായിരുന്നു നബി ﷺ നിസ്കാര സ്ഥലത്തേക്കു പുറപ്പെടാറുണ്ടായിരുന്നത്, ബലി പെരുന്നാൾ ദിവസം ബലിയറുത്തായിരുന്നു അവിടുന്ന് ഭക്ഷിക്കാറുണ്ടായിരുന്നത്.(നിസ്കാരത്തിനു മുമ്പ് ഒന്നും കഴിക്കാറുണ്ടായിരുന്നില്ല).

5. വഴിമാറി തിരിച്ചുവരൽലിങ്ക് കോപ്പി ചെയ്തു!

عَنْ ‌جَابِرٍ قَالَ: ട്ടكَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا كَانَ يَوْمُ عِيدٍ خَالَفَ الطَّرِيقَബ്ല  

ജാബിർ رضي الله عنه നിവേദനം, നബി ﷺ പെരുന്നാൾ ദിവസം നിസ്കാര സ്ഥലത്തു നിന്നും മടങ്ങുമ്പോൾ പോയ വഴിയിലല്ലാതെ മറ്റൊരു വഴിയിലായിരുന്നു തിരിച്ചു വരാറുണ്ടായിരുന്നത്. (ബുഖാരി )

6. പെരുന്നാൾ ദിവസങ്ങളിൽ തക്ബീർ ചൊല്ലൽലിങ്ക് കോപ്പി ചെയ്തു!

{وَلِتُكۡمِلُواْ ٱلۡعِدَّةَ وَلِتُكَبِّرُواْ ٱللَّهَ عَلَىٰ مَا هَدَىٰكُمۡ وَلَعَلَّكُمۡ تَشۡكُرُونَ }١٨٥البقرة

വിശുദ്ധ ഖുർആനിലൂടെ അല്ലാഹു കൽപ്പിക്കുന്നു“. …നിങ്ങൾക്ക് നോമ്പിൻറെ എണ്ണം പൂർത്തിയാക്കുവാനും അല്ലാഹു വഴി കാണിച്ച പോലെ തക്ബീർ ചൊല്ലുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയെത്രെ (ഇങ്ങനെ കൽപിച്ചിട്ടുള്ളത്.).”  

ഈദുൽ ഫിത്റിനെ സംബന്ധിച്ചാണ് ഈ ആയത്തിൽ   പരാമർശിക്കപ്പെട്ടിരിക്കുന്നത്.

ഇബ്നു കസീർ رحمه الله പറഞ്ഞു: “ഈ ആയത്തിൽ നിന്ന് ധാരാളം പണ്ഡിതന്മാർ ഈദുൽ ഫിത്ർ ദിനത്തിൽ തക്ബീർ ചൊല്ലൽ സുന്നത്താണെന്ന് തെളിവ് പിടിച്ചിട്ടുണ്ട്.” 

തക്ബീർ ചൊല്ലേണ്ട സമയം.ലിങ്ക് കോപ്പി ചെയ്തു!

عَن الزُّهْرِيِّ؛ أَنَّ رَسُولَ اللهِ صَلى الله عَليهِ وسَلمَ كَانَ يَخْرُجُ يَوْمَ الْفِطْرِ فَيُكَبِّرُ حَتَّى يَأْتِيَ الْمُصَلَّى، وَحَتَّى يَقْضِيَ الصَّلاَةَ، فَإِذَا قَضَى الصَّلاَةَ قَطَعَ التَّكْبِيرَ.  

ഇമാം ഇബ്നു അബീ ശൈബ (رحمه الله) സുഹരീയിൽ നിന്നും ഉദ്ധരിക്കുന്നു.“നബി ﷺ ചെറിയ പെരുന്നാൾ നിസ്കാരത്തിനു വേണ്ടി പുറപ്പെട്ടാൽ നിസ്കാര സ്ഥലത്തേക്കു  വരുന്നതു വരെ തക്ബീർ ചൊല്ലും, നിസ്കാരശേഷം  തക്ബീർ ചൊല്ലാറുണ്ടായിരുന്നില്ല. 

ബലി പെരുന്നാളിന് ഏതുവരെ തക്ബീർ ചൊല്ലാം?ലിങ്ക് കോപ്പി ചെയ്തു!

ബലി പെരുന്നാൾ ദിവസത്തിൽ അറഫാ ദിനം മുതൽ   അയ്യാമുത്തശ്രീഖിൻറെ അസ്വർ വരെയാണ് തക്ബീർ ചൊല്ലേണ്ടതെന്നാണ് ഇബ്നു അബ്ബാസ്,അലി,ഇബ്നുമസ്ഊദ് رضي الله عنهمഎന്നിവരിൽ നിന്നും സ്ഥിരപ്പെട്ടു വന്നിരിക്കുന്നത്. 

തക്ബീറിൻറെ രൂപംലിങ്ക് കോപ്പി ചെയ്തു!

ഇബ്നു അബീ ശൈബ : ഇബ്നു മസ്ഊദ് رضي الله عنه വിൽ നിന്നും തക്ബീർ രണ്ടു വീതം പ്രാവശ്യം ചൊല്ലുന്നരൂപം ഉദ്ധരിക്കുന്നുണ്ട്. ആ റിപ്പോർട്ട് സ്വഹീഹുമാണ്.

الله أكبر, الله أكبر, لا إله إلا الله, الله أكبر, الله أكبر ,و لله الحمد

എന്നാൽ ഇബ്നു അബീ ശൈബ തന്നെ പസ്തുത റിപ്പോർട്ട് ഇതേ പരമ്പരയിൽ കൂടി മറ്റൊരു സ്ഥലത്ത് ഉദ്ധരിക്കുന്നത് മൂന്നു പ്രാവശ്യം തക്ബീർ എന്നു പറഞ്ഞു കൊണ്ടാണ്.

الله أكبر, الله أكبر, الله أكبر, لا إله إلا الله, الله أكبر, الله أكبر, و لله الحمد

അബീ ശൈബയുടെ രണ്ടാമത്തെ റിപ്പോർട്ടിനോട് യോജിക്കുന്നബൈഹഖിയും ഉദ്ധരിക്കുന്നത്. പ്രസ്തുത റിപ്പോർട്ടും സ്വഹീഹ് തന്നെയാണ്. 

************

الله تعالى أعلم ..

وصلى الله وسلم وبارك على محمد وعلى آله وصحبه أجمعين

പങ്കിടുക: