ദുൽഹിജ്ജ മാസം; നാം അറിയേണ്ടതും പ്രവർത്തിക്കേണ്ടതുംലിങ്ക് കോപ്പി ചെയ്തു!
ഹയാസ് അലി ബ്നു അബ്ദിർറഹ്മാൻ
﷽
والحمد لله والصلاة والسلام على رسول الله، نبينا محمد وعلى آله وصحبه ومن تبعهم بإحسان إلى يوم الدين، أما بعد
ദുൽഹിജ്ജ മാസത്തിന്റെ പ്രത്യേകതകൾ ചുരുക്കത്തിൽ
- അറബി മാസങ്ങളിൽ അവസാനത്തേത്.
- അല്ലാഹു പവിത്രമാക്കിയ മാസങ്ങളിൽ രണ്ടാമത്തേത്.
- പരിശുദ്ധ ഹജ്ജ് കർമം നിർഹിക്കപ്പെടാനായി അല്ലാഹു ﷻ തിരഞ്ഞെടുത്ത മാസം.
- ഇസ്ലാമിന്റെ രണ്ടു ആഘോഷ ദിവസങ്ങളിൽ ഒന്നായ (عِيدُ الْأَضْحَى) ബലി പെരുന്നാൾ ദുൽഹിജ്ജ മാസത്തിലാണ്.
- പുണ്ണ്യകർമ്മങ്ങളിൽ ഏറ്റവും സുപ്രധാനമായ (ِأُمَّهَاتُ الطَّاعَات) എന്നറിയപ്പെടുന്ന, ഇസ്ലാമിന്റെ സ്തംഭങ്ങളായ നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഇബാദത്തുകളും കൂടാതെ മറ്റുമാസങ്ങളിലൊന്നുമില്ലാത്ത മറ്റുപല ഇബാദത്തുകളും (ഉളുഹിയ്യത്,തക്ബീർ) സമ്മേളിക്കുന്ന വർഷത്തിലെ ഒരേയൊരു മാസം.
- ദുനിയാവിലെ ദിവസങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളത് ദുൽഹിജ്ജയിലെ ആദ്യപത്ത് ദിനങ്ങൾ.
- അതിൽ തന്നെ (ِيَوْمُ النَّحْر) അറവിന്റെ ദിവസം എന്നറിയപ്പെടുന്ന പെരുന്നാൾ ദിവസത്തിന് കൂടുതൽ ശ്രേഷ്ഠത.
- ഈ ദിവസങ്ങളിലെ സൽകർമങ്ങളാണ് അല്ലാഹുവിന് ഏറെ പ്രിയങ്കരമായിട്ടുള്ളത്.
- ഈ ദിവസങ്ങളിലെ സൽകർമ്മങ്ങൾക്കാണ് അല്ലാഹുവിങ്കൽ ഏറ്റവുമധികം പ്രതിഫലമുള്ളത്
- ഈ ദിവസങ്ങളെക്കൊണ്ട് അല്ലാഹു ﷻ ഖുർആനിൽ സത്യം ചെയ്ത് പറഞ്ഞിട്ടുണ്ട് { وَلَيَالٍ عَشْرٍ }.
- മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുന്ന അറഫാ ദിവസത്തിലെ നോമ്പ് (صَوْمُ يَوْمِ عَرَفَة) ഈ മാസത്തിലാണ്.
- അല്ലാഹു ﷻ അവന്റെ അടിയാറുകൾക്ക് ഏറ്റവുമധികം നരകമോചനം നൽകുന്നത് ഈ മാസത്തിലെ അറഫാ ദിനത്തിലാണ് (َيَوْمُ عَرَفَة).
എന്തെല്ലാമാണ് ദുൽഹിജ്ജ ആദ്യപത്ത് ദിവസങ്ങളുടെ ശ്രേഷ്ഠതകൾ
- ദുനിയാവിലെ ഏറ്റവും ശ്രേഷ്ഠതയുള്ള ദിവസങ്ങളായി ദുൽഹിജ്ജയിലെ ആദ്യപത്ത് ദിവസങ്ങളെ അല്ലാഹു ﷻ തിരഞ്ഞെടുത്തു. നബിﷺപറഞ്ഞു:
أَفْضَلُ أَيَّامِ الدُّنْيَا أَيَّامُ الْعَشْرِ صحيح الجامع (١١٣٣)
"ദുനിയാവിലെ ഏറ്റവും ശ്രേഷ്ഠതയുള്ള ദിവസങ്ങൾ (ദുൽഹിജ്ജയിലെ ആദ്യ) പത്ത് ദിവസങ്ങളാണ്"
- ഈ ദിവസങ്ങളിൽ നാം അനുഷ്ഠിക്കുന്ന സൽകർമങ്ങളാണ് മറ്റേതു ദിവസങ്ങളിലേതിനേക്കാൾ അല്ലാഹുവിന് പ്രിയങ്കരം. നബിﷺപറഞ്ഞു:
مَا مِنْ أَيَّامٍ الْعَمَلُ الصَّالِحُ فِيهِنَّ أَحَبُّ إِلَى اللَّهِ مِنْ هَذِهِ الْأَيَّامِ الْعَشْرِ
"ദുൽഹിജ്ജ ആദ്യ പത്ത് ദിനങ്ങളിലെ സൽകർമങ്ങളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ട്ടമുള്ളത്,
ഇത്രമേൽ അല്ലാഹു സൽകർമങ്ങൾ ഇഷ്ടപ്പെടുന്നതായ മറ്റു ദിവസങ്ങളില്ല.
فَقَالُوا : يَا رَسُولَ اللَّهِ, وَلَا الْجِهَادُ فِي سَبِيلِ اللَّهِ ؟
അപ്പോൾ സ്വഹാബത്ത് ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ..!അല്ലാഹുന്റെ മാർഗത്തിലുള്ള ജിഹാദ് പോലും (അല്ലാഹുവിന് ഇത്രമേൽ പ്രിയങ്കരമല്ലേ)?
فَقَالَ رَسُولُ الله ﷺ : وَلَا الْجِهَادُ فِي سَبِيلِ اللَّهِ، إِلَّا رَجُلٌ خَرَجَ بِنَفْسِهِ، وَمَالِهِ فَلَمْ يَرْجِعْ مِنْ ذَلِكَ بِشَيْءٍ
അപ്പോൾ നബി ﷺ പറഞ്ഞു: അല്ലാഹുവിന്റെ മാർഗത്തിലുള്ള ജിഹാദ് പോലും (അല്ലാഹുവിന് ഇത്രമേൽ പ്രിയങ്കരമല്ല), സ്വന്തം ശരീരവും സമ്പത്തുമായി അല്ലാഹുവിന്റെ മാർഗത്തിൽ ജിഹാദിനായി ഇറങ്ങിത്തിരിക്കുകയും അവ രണ്ടും അല്ലാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കപ്പെടുകയും ചെയ്ത ഒരുവന്റെ ജിഹാദൊഴികെ."سنن الترمذي (٧٥٧)
- ഈ ദിവസങ്ങളിൽ അനുഷ്ഠിക്കപ്പെടുന്ന സൽകർമങ്ങളാണ് അല്ലാഹുവിങ്കൽ ഏറ്റവും പരിശുദ്ധിയുള്ളതും പ്രതിഫലാർഹമായതും.
നബി ﷺ പറഞ്ഞു:
مَا مِنْ عَمَلٍ أَزْكَى عِنْدَ اللهِ عَزَّ َوجَلَّ وَلَا أَعْظَمَ أَجْرًا مِنْ خَيْرٍ يَعْمَلُهُ فِي عَشْرِ الْأَضْحَى
"ദുൽഹിജ്ജ ആദ്യ പത്ത് ദിനങ്ങളിൽ അനുഷ്ഠിക്കുന്ന സൽകർമങ്ങളേക്കാൾ അല്ലാഹുവിങ്കൽ സംശുദ്ധവും പ്രതിഫലാർഹവുമായ മറ്റൊരു പ്രവർത്തനവുമില്ല."صحيح الترغيب (١١٤٨)
- സുപ്രധാനമായ പുണ്യകർമ്മങ്ങൾ (ِأُمَّهَاتُ الطَّاعَات) എന്നറിയപ്പെടുന്ന, ഇസ്ലാമിന്റെ സ്തംഭങ്ങളായ അഞ്ചു നേരത്തെ നിർബന്ധ നിസ്കാരം, നോമ്പ്, സകാത്ത്, ഹജ്ജ് തുടങ്ങിയ ഇബാദത്തുകൾ ഈ ദിവസങ്ങളിൽ സമ്മേളിക്കുന്നു.
- ഈ ദിവസങ്ങളെക്കൊണ്ട് അല്ലാഹു ﷻ സൂറതുൽ ഫജ്റിൽ സത്യം ചെയ്ത് പറഞ്ഞു എന്നത് അവയുടെ ശ്രേഷ്ഠത വിളിച്ചോതുന്ന മറ്റൊരു കാര്യമാണ്.
وَلَيَالٍ عَشْرٍ
"പത്തു രാത്രികള് തന്നെയാണ സത്യം" (سورة الفجر - ٢)
- പരിശുദ്ധ ഹജ്ജ് കർമം നിർവഹിക്കപ്പെടാനായി അല്ലാഹു നിശ്ചയിച്ച ദിവസങ്ങളാണിവ.
അതിൽ ഏറ്റവും പ്രധാനപ്പെട്ടവ അവസാനത്തെ മൂന്ന് ദിവസങ്ങളാണ്
يَوْمُ التَّرْوِيَةِലിങ്ക് കോപ്പി ചെയ്തു!
ദുൽഹിജ്ജ എട്ടിനേയാണ് 'യൗമുത്തർവിയ' എന്ന് വിളിക്കുന്നത്. ഈ ദിവസത്തിലാണ് ഹജ്ജിന്റെ കർമങ്ങൾ ആരംഭിക്കുന്നത്.അന്ന് ഹജ്ജാജിമാർ തൽബിയത് ചൊല്ലിക്കൊണ്ട് മക്കയിൽ നിന്നും മിനയിലേക്ക് കയറിപ്പോകുന്നു.
يَوْمُ عَرَفَةَലിങ്ക് കോപ്പി ചെയ്തു!
ദുൽഹിജ്ജ ഒമ്പതിനെയാണ് 'യൗമുഅറഫ' എന്ന് വിളിക്കുന്നത്. ഹജ്ജിന്റെ ദിവസങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിത്. അന്നേ ദിവസം അറഫയിൽ തങ്ങുക എന്നതാണ് ഹജ്ജ് കർമത്തിലെ ഏറ്റവും കാതലായ കാര്യം. അത് നഷ്ടപ്പെടുത്തിയാൽ ഹജ്ജ് ശരിയാവുകയില്ല. ഈ ദിവസം ഹാജിമാരല്ലാത്തവർ അറഫാ നോമ്പനുഷ്ഠിക്കുന്നു.
يَوْمُ النَّحْرِലിങ്ക് കോപ്പി ചെയ്തു!
ദുൽഹിജ്ജ പത്തിനെയാണ് 'യൗമുന്നഹ്ർ' അഥവാ അറവിന്റെ ദിവസം എന്ന് വിളിക്കുന്നത്. ഹജ്ജാജിമാർ അവരുടെ ഹദ്യും (هَدْي) അല്ലാത്തവർ ഉള്ഹിയ്യത്തും (أُضْحِيَة) അറക്കുന്നത് ഈ ദിവസത്തിലായതുകൊണ്ടാണ് ഇപ്രകാരം പേര് നൽകപ്പെട്ടിരിക്കുന്നത്. അന്നേ ദിവസം തന്നെയാണ് നാം ഈദുൽഅദ്വ്ഹാ ആഘോഷിക്കുന്നത്. നബി ﷺ ഈ ദിവസത്തെക്കുറിച്ച് ഇപ്രകാരം പറഞ്ഞു:
إِنَّ أَعْظَمَ الْأَيَّامِ عِنْدَ اللَّهِ تَبَارَكَ وَتَعَالَى يَوْمُ النَّحْرِ، ثُمَّ يَوْمُ الْقَرِّ
"തീർച്ചയായും; ദിവസങ്ങളിൽ വെച്ച് അല്ലാഹുവിങ്കൽ ഏറ്റവും മഹത്തരമായത് 'യൗമുന്നഹ്ർ' ആണ്. പിന്നെ 'യൗമുൽഖർ'(ദുൽഹിജ്ജ പതിനൊന്ന്) ആണ്" سنن أبي داود (١٧٦٥)
•┈┈┈┈•✿❁✿•┈┈┈┈•
