കച്ചവടക്കാർക്കുണ്ടായിരിക്കേണ്ട ഗുണങ്ങളും മര്യാദകളും
ഭാഗം ഒന്ന്
മുഹമ്മദ് ശഫീഖ് മദീന
بسم الله الرحمن الرحيم
മനുഷ്യജീവിതത്തിന്റെയും അവരുടെ ഉപജീവനത്തിന്റെയും നിലനിൽപ്പിന് ആധാരമായതും, ഭൗതിക കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് ഒഴിച്ചുകൂടാനാവാത്തതുമായ ഒന്നാണ് ധനം.
കച്ചവടത്തിനായി സഞ്ചരിക്കുന്നവരെയും അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവരെയും ഖുർആനിൽ ചേർത്തി പറഞ്ഞിരിക്കുന്നു എന്നത് കച്ചവടത്തിന്റെ പ്രാധാന്യത്തെ അറിയിക്കുന്നു
അല്ലാഹു പറഞ്ഞു :
قال تعالى: ﴿ وَآخَرُونَ يَضْرِبُونَ فِي الْأَرْضِ يَبْتَغُونَ مِنْ فَضْلِ اللَّهِ وَآخَرُونَ يُقَاتِلُونَ فِي سَبِيلِ اللَّهِ ﴾ [المزمل: 20]
"മറ്റു ചിലരാകട്ടെ അല്ലാഹുവിന്റെ അനുഗ്രഹം (ഉപജീവനമാർഗ്ഗം) തേടിക്കൊണ്ട് ഭൂമിയിൽ യാത്ര ചെയ്യുന്നവരാണ്; വേറെ ചിലർ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ യുദ്ധം ചെയ്യുന്നവരുമാണ്."
ഇമാം ഇബ്നു കസീർ رحمه الله ഇതിനെ വ്യാഖ്യാനിച്ചുകൊണ്ട് പറയുന്നു:
"അല്ലാഹുവിന്റെ അനുഗ്രഹം തേടിക്കൊണ്ട് സമ്പാദ്യങ്ങൾക്കും കച്ചവടങ്ങൾക്കുമായി ഭൂമിയിലൂടെ സഞ്ചരിക്കുന്നവരാണവർ." ( തഫ്സീർ ഇബ്നു കസീർ 8/258 )
സുയൂത്വി رحمه الله പറഞ്ഞു: "കച്ചവടത്തിൻ്റെ അടിസ്ഥാന തെളിവാണ് ഈ ആയത്ത് ."
ഇബ്നു ഹജർ അൽ-അസ്ഖലാനി رحمه الله പറയുന്നു:"തീർച്ചയായും അല്ലാഹു ധനത്തെ മനുഷ്യരുടെ നന്മകൾക്ക് നിലനിൽക്കാനുള്ള മാർഗ്ഗമാക്കിയിരിക്കുന്നു. അതിനാൽ അത് ദുർവ്യയം ചെയ്യുന്നത് ആ നന്മകൾ ഇല്ലാതാക്കാൻ കാരണമാകും."
ശരീഅത്ത് അനുവദിച്ച സമ്പാദ്യം, കച്ചവടം, വാടക/വേതനം,കൃഷി തുടങ്ങിയ മാർഗ്ഗങ്ങളിലൂടെയല്ലാതെ ധനം സമ്പാദിക്കാൻ കഴിയില്ല.അതിനാൽ അവ സമ്പാദിക്കുമ്പോൾ അതിന്റെ മര്യാദകളും ധനസമ്പാദനത്തിൽ ഒരുവന് ഉണ്ടാകേണ്ട ഗുണങ്ങളും നാം അറിഞ്ഞിരിക്കേണം.
കച്ചവടത്തിന്റെ പ്രാധാന്യം ലിങ്ക് കോപ്പി ചെയ്തു!
കച്ചവടത്തിന്റെ പ്രാധാന്യത്തെ അറിയിക്കുന്ന ധാരാളം ആയത്തുകളും ഹദീസുകളും കാണാം അതിൽ ഒന്ന് മാത്രം ഇവിടെ ഉദ്ധരിക്കാം .
«عن رَافِعِ بْنِ خَدِيجٍ، قَالَ: قِيلَ: يَا رَسُولَ اللهِ، أَيُّ الْكَسْبِ أَطْيَبُ؟ قَالَ: " عَمَلُ الرَّجُلِ بِيَدِهِ وَكُلُّ بَيْعٍ مَبْرُورٍ "»«مسند أحمد» (28/ 502 ط الرسالة)
റാഫിഅ് ബിൻ ഖദീജിൽ رضي الله عنه നിന്ന് നിവേദനം ചെയ്യുന്നു; അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ റസൂലിനോട്ﷺ ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ ദൂതരേ, ഏറ്റവും ഉത്തമമായ സമ്പാദ്യം ഏതാണ്?" പ്രവാചകൻﷺ പറഞ്ഞു:"ഒരാൾ സ്വന്തം കൈകൊണ്ട് അധ്വാനിക്കുന്നതും, കളങ്കമില്ലാത്ത (കളവ്, വഞ്ചന, കള്ളസത്യം തുടങ്ങിയ പാപകരമായ യാതൊരു കാര്യങ്ങളും കലരാത്ത)എല്ലാ കച്ചവടങ്ങളും ."( അഹ്മദ്)
കച്ചവടക്കാരൻ പാലിക്കേണ്ട ഇസ്ലാമിക മര്യാദകൾ ലിങ്ക് കോപ്പി ചെയ്തു!
1. നല്ല നിയ്യത്തുണ്ടായിരിക്കുക ലിങ്ക് കോപ്പി ചെയ്തു!
തന്റെ കച്ചവടത്തിലും ഇടപ്പാടുകളിലും കരാറുകളിലും നല്ല നിയ്യത്തുണ്ടായിരിക്കുക - അഥവാ കേവലം അനുവദനീയമായ ഇത്തരം കാര്യങ്ങളിൽ അല്ലാഹുവിന്റെ കൽപനകൾ പാലിച്ചും അവന്റെ വിരോധനകൾ വെടിഞ്ഞും പരലോകം ആഗ്രഹിച്ചും സൂക്ഷമത(തഖ് വ) പാലിക്കുമെന്നുള്ള നല്ല ഉദ്ദേശം ഉണ്ടാവണം. അത് മുഖേന ഇത്തരം അനുവദനീയമായ കാര്യങ്ങൾ അല്ലാഹുവിലേക്ക് സാമീപ്യം നേടാനുള്ള ഇബാദത്തായി മാറുന്നു.
എന്താണ് കച്ചവടത്തിലും മറ്റ് സമ്പാദ്യങ്ങളിലും നല്ല നിയ്യത്തുണ്ടാകണം എന്നത് കൊണ്ടുള്ള വിവക്ഷ ? ലിങ്ക് കോപ്പി ചെയ്തു!
ഹലാലായി സമ്പാദിക്കണമെന്നും തന്റെ ആവശ്യങ്ങൾ ജനങ്ങളോട് ചോദിക്കാതെ സ്വയം പര്യാപ്തമാകാണമെന്നും ഉദ്ദേശിക്കുക . ലിങ്ക് കോപ്പി ചെയ്തു!
عن أبي هريرة رضي الله عنه: أن رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: "وَالَّذِي نَفْسِي بِيَدِهِ، لَأَنْ يَأْخُذَ أَحَدُكُمْ حَبْلَهُ، فَيَحْتَطِبَ عَلَى ظَهْرِهِ، خَيْرٌ لَهُ مِنْ أَنْ يَأْتِيَ رَجُلًا فَيَسْأَلَهُ، أَعْطَاهُ أَوْ مَنَعَهُ"
അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ﷺ അരുളി: "എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! നിങ്ങളിലൊരാൾ തന്റെ കയറെടുത്ത് വിറക് കെട്ടി സ്വന്തം മുതുകിൽ ചുമന്നുകൊണ്ട് വന്ന് വിൽക്കുന്നതാണ് അവൻ ഏതെങ്കിലും ഒരു മനുഷ്യന്റെ അടുത്ത് ചെന്ന് യാചിക്കുന്നതിനേക്കാൾ അവന് ഉത്തമം ; അവൻ അയാൾക്ക് നൽകിയാലും ഇല്ലെങ്കിലും ശരി."
* താൻ ചിലവിന് കൊടുക്കൽ നിർബന്ധമായ തന്റെ കുടുംബാംഗളുടെ ആവശ്യങ്ങൾ നിറവേറ്റാനാണ് താൻ സമ്പാദിക്കുന്നത് എന്ന ബോധ്യമുണ്ടാകണം.ലിങ്ക് കോപ്പി ചെയ്തു!
അത് തന്റെ മേൽ നിർബന്ധമാണെന്നും പരലോകത്ത് അല്ലാഹുവിന്റെ മുൻപിൽ അവരെക്കുറിച്ച് അവൻ ചോദ്യം ചെയ്യപ്പെടുന്നതുമെന്നുള്ള ബോധമുണ്ടാകണം. അല്ലാഹു പറഞ്ഞു
{يُنْفِقْ ذُو سَعَةٍ مِنْ سَعَتِهِ} [الطلاق: 7]
"കഴിവുള്ളവന് തന്റെ കഴിവില് നിന്ന് ചെലവിനു കൊടുക്കട്ടെ."
عَنْ سَعْدِ بْنِ أَبِي وَقَّاصٍ أَنَّهُ أَخْبَرَهُ: أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّكَ لَنْ تُنْفِقَ نَفَقَةً تَبْتَغِي بِهَا وَجْهَ اللهِ إِلَّا أُجِرْتَ عَلَيْهَا، حَتَّى مَا تَجْعَلُ فِي فِي امْرَأَتِكَ»
സഅ്ദ് ബിൻ അബീ വഖാസ് رضي الله عنه വിനോട് അല്ലാഹുവിന്റെ റസൂൽ ﷺഇപ്രകാരം അരുളി: "തീർച്ചയായും അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ട് നീ എന്ത് ചെലവഴിച്ചാലും അതിന് നിനക്ക് പ്രതിഫലം ലഭിക്കാതിരിക്കില്ല; നിന്റെ ഭാര്യയുടെ വായിലേക്ക് നീ വെച്ചുകൊടുക്കുന്ന ഒരു ഉരുള (ഭക്ഷണത്തിൽ) പോലും നിനക്ക് പ്രതിഫലമുണ്ട്."
* കച്ചവടത്തിലും വാങ്ങലിലും സത്യസന്ധത പുലർത്താൻ അവൻ നിയ്യത്ത് ചെയ്യണം. ലിങ്ക് കോപ്പി ചെയ്തു!
ആരുടെയെങ്കിലും നിയ്യത്ത് ഇപ്രകാരമാണെങ്കിൽ, അല്ലാഹുവിന്റെ അനുവാദത്തോടെ അവന് കച്ചവടത്തിൽ വിജയവും ബറക്കത്തും ലഭിക്കും. എന്നാൽ കള്ളം പറയുവാനും, ചതിക്കുവാനും, വഞ്ചിക്കുവാനും ഉദ്ദേശിക്കുന്നവന്റെ അവസ്ഥ ഇതിന് വിപരീതമാണ്; തീർച്ചയായും അങ്ങനെയുള്ളവൻ വിജയത്തിൽ നിന്നും അനുഗ്രഹത്തിൽ നിന്നും വളരെ അകലെയായിരിക്കും.
رَفَعَهُ إِلَى حَكِيمِ بْنِ حِزَامٍ رَضِيَ اللَّهُ عَنْهُ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: "الْبَيِّعَانِ بِالْخِيَارِ مَا لَمْ يَتَفَرَّقَا، فَإِنْ صَدَقَا وَبَيَّنَا بُورِكَ لَهُمَا فِي بَيْعِهِمَا، وإن كتما وكذبا محقت بركة بيعهما"
ഹകീം ബിൻ ഹിസാം رضي الله عنه നിവേദനം : അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു : "വാങ്ങുന്നവനും വിൽക്കുന്നവനും അവർ പരസ്പരം പിരിഞ്ഞുപോകാത്തതുവരെ (കച്ചവടം ഒഴിവാക്കാനുള്ള) സ്വാതന്ത്ര്യമുണ്ട്. ഇനി അവർ രണ്ടുപേരും സത്യം പറയുകയും (കച്ചവടച്ചരക്കിന്റെ ദോഷങ്ങളും യാഥാർത്ഥ്യങ്ങളും) വ്യക്തമാക്കുകയും ചെയ്താൽ അവരുടെ കച്ചവടത്തിൽ ബറകത്ത് നൽകപ്പെടും. എന്നാൽ അവർ കാര്യങ്ങൾ മറച്ചുവെക്കുകയും കള്ളം പറയുകയും ചെയ്താൽ അവരുടെ കച്ചവടത്തിലെ ബറകത്ത് നശിപ്പിക്കപ്പെടും.(ബുഖാരി,മുസ്ലിം)
2. നല്ല സ്വഭാവം ലിങ്ക് കോപ്പി ചെയ്തു!
ഇസ്ലാമിൽ ഉത്തമ സ്വഭാവങ്ങൾക്കുള്ള സ്ഥാനം വളരെ വലുതാണ്. അല്ലാഹു പറഞ്ഞു :
قال الله تعالى : ﴿وَلَوْ كُنتَ فَظًّا غَلِيظَ الْقَلْبِ لَانفَضُّوا مِنْ حَوْلِكَ ﴾ [آل عمران : ١٥٩) .
"നീ ഒരു പരുഷസ്വഭാവിയും കഠിനഹൃദയനുമായിരുന്നുവെങ്കിൽ നിന്റെ ചുറ്റിൽ നിന്നും അവർ പിരിഞ്ഞുപോയിക്കളയുമായിരുന്നു." (സൂറത്തു ആലു ഇംറാൻ: 159)
അബ്ദുല്ലാഹിബ്നു അംറ് (റ) നിവേദനം; നബി ﷺ അരുളി:
«إن من خياركم أحسنكم أخلاقا»
"തീർച്ചയായും നിങ്ങളിൽ ഏറ്റവും ഉത്തമർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാകുന്നു."
മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്:
«إن من أحبكم إلي أحسنكم أخلاقا»
"തീർച്ചയായും നിങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാകുന്നു."
അതിനാൽ ഒരു മുസ്ലിം ജനങ്ങളുമായുള്ള ഇടപെടലുകളിലും തന്റെ സാമ്പത്തിക ഇടപാടുകളിലും (പ്രത്യേകിച്ച് കച്ചവടത്തിൽ ) സൗമ്യത, മൃദുത്വം, ഉദാരത, ഉത്തമ സ്വഭാവം എന്നിവയാൽ അലംകൃതനാകേണ്ടതുണ്ട്.ഒരു ഹദീസിൽ ഇപ്രകാരം കാണാം:
عَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا: أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «رَحِمَ اللهُ رَجُلًا، سَمْحًا إِذَا بَاعَ، وَإِذَا اشْتَرَى، وَإِذَا اقْتَضَى.(صحيح البخاري)
ജാബിർ ബിൻ അബ്ദില്ലാഹ് رَضِيَ اللهُ عَنْهُمَا നിവേദനം : അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു :"കച്ചവടം ചെയ്യുമ്പോഴും, വാങ്ങുമ്പോഴും, താൻ മറ്റുള്ളവർക്ക് കൊടുത്ത കടം തിരിച്ചു ചോദിക്കുമ്പോഴും ഉദാരതയും വിട്ടുവീഴ്ചയും കാണിക്കുന്ന മനുഷ്യനോട് അല്ലാഹു കരുണ കാണിക്കട്ടെ."( ബുഖാരി )
വിട്ടുവീഴ്ചയുടെയും സൗമ്യതയുടെയും മറ്റു ചില ഉദാഹരണങ്ങൾ ഇവയാണ്:
- അന്യായമായി വില വർദ്ധിപ്പിക്കാതിരിക്കുക.
ജനങ്ങളുടെ നിത്യജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ അനാവശ്യമായി വില വർദ്ധിപ്പിക്കാതിരിക്കുക. കച്ചവടത്തിലൂടെ കേവലം തന്റെ താല്പര്യം മാത്രം ഉദ്ദേശിക്കാതെ ജനങ്ങളുടെ നന്മയും മുന്നിൽ കാണാൻ ഒരു യഥാർഥ വ്യാപാരിക്ക് സാധിക്കേണ്ടതുണ്ട് .
- ബുദ്ധിമുട്ടുന്നവന് (കടം വീട്ടാൻ) സമയം അനുവദിക്കുക.
- തന്റെ ചില അവകാശങ്ങൾ വിട്ടുനൽകുക
- ഇടപാടുകളിൽ കാഠിന്യം കാണിക്കാതിരിക്കുക.
വിൽപനയിലും വാങ്ങലിലും എളുപ്പവും ഉദാരതയും പുലർത്തുക എന്നത് ശരീഅത്ത് ആവശ്യപ്പെടുന്ന കാര്യമാണ്. ഇതിനെക്കുറിച്ച് നിരവധി ഹദീസുകൾ വന്നിട്ടുണ്ട്. അവയിൽ പെട്ടതാണ്:
عَنْ جَابِرِ بْنِ عَبْدِ اللهِ رَضِيَ اللهُ عَنْهُمَا: أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «رَحِمَ اللهُ رَجُلًا، سَمْحًا إِذَا بَاعَ، وَإِذَا اشْتَرَى، وَإِذَا اقْتَضَى.»«صحيح البخاري»
ജാബിർ رضي الله عنهما നിവേദനം: നബി ﷺഅരുളി: "വിൽക്കുമ്പോഴും വാങ്ങുമ്പോഴും തന്റെ അവകാശം(കടം) ചോദിച്ചുവാങ്ങുമ്പോഴും ഉദാരതയും സൗമ്യതയും കാണിക്കുന്ന മനുഷ്യനോട് അല്ലാഹു കരുണ കാണിക്കട്ടെ (അഥവാ അല്ലാഹുവിന്റെ കാരുണ്യം അവനുണ്ടാകട്ടെ)."(ബുഖാരി)
കടം വീട്ടാൻ ബുദ്ധിമുട്ടുന്നവന് അവധി നൽകുന്നതിനെക്കുറിച്ച് അല്ലാഹു തആലാ പറയുന്നു :
قال الله تعالى: {وَإِنْ كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَى مَيْسَرَةٍ وَأَنْ تَصَدَّقُوا خَيْرٌ لَكُمْ إِنْ كُنتُمْ تَعْلَمُونَ} سورة البقرة الآية 280
"ഇനി (കടം വാങ്ങിയവരില്) വല്ല ഞെരുക്കക്കാരനും ഉണ്ടായിരുന്നാല് (അവന്ന്) ആശ്വാസമുണ്ടാകുന്നത് വരെ ഇടകൊടുക്കേണ്ടതാണ്. എന്നാല് നിങ്ങള് ദാനമായി (വിട്ടു) കൊടുക്കുന്നതാണ് നിങ്ങള്ക്ക് കൂടുതല് ഉത്തമം; നിങ്ങള് അറിവുള്ളവരാണെങ്കില്." (സൂറത്തുൽ ബഖറ, ആയത്ത്: 280).
ഈ ആയത്ത് ഇറങ്ങിയത് പലിശയുമായി ബന്ധപ്പെട്ട കടത്തിന്റെ കാര്യത്തിലാണെങ്കിലും, മറ്റ് എല്ലാ കടങ്ങളും ഇതിനോട് ചേർത്തു വായിക്കേണ്ടതാണ്; കാരണം ഇവ രണ്ടിലും പൊതുവായി അടങ്ങിയിരിക്കുന്ന അർത്ഥവും തത്ത്വവും ഒന്നാണ്. അതിനാൽ, കടക്കാരൻ സാമ്പത്തിക പ്രതിസന്ധിയിലായാൽ (കടം വീട്ടാൻ പ്രയാസപ്പെട്ടാൽ) അവന് അവധി നൽകൽ നിർബന്ധമാണ് എന്നാണ് പല പണ്ഡിതന്മാരുടെയും അഭിപ്രായം .
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: « مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ«صحيح مسلم»
അബൂഹുറൈറ رضي الله عنه നിവേദനം: നബിﷺ പറഞ്ഞു :"ആരെങ്കിലും ഒരു സത്യവിശ്വാസിയുടെ ഇഹലോകത്തെ പ്രയാസങ്ങളിൽ നിന്ന് ഒരു പ്രയാസം അകറ്റിക്കൊടുത്താൽ(ആശ്വാസം നൽകിയാൽ) , ഉയിർത്തെഴുന്നേൽപ്പിന്റെ നാളിലെ പ്രയാസങ്ങളിൽ നിന്ന് ഒരു പ്രയാസം അല്ലാഹു അവനിൽ നിന്നും അകറ്റിക്കൊടുക്കുന്നതാണ്(ആശ്വാസം നൽകുന്നതാണ്). ആരെങ്കിലും ബുദ്ധിമുട്ടിലായ ഒരാൾക്ക് (കാര്യങ്ങൾ) എളുപ്പമാക്കിക്കൊടുത്താൽ, ഇഹലോകത്തും പരലോകത്തും അല്ലാഹു അവന് കാര്യങ്ങൾ എളുപ്പമാക്കിക്കൊടുക്കും. ആരെങ്കിലും ഒരു മുസ്ലിമിന്റെ ദോഷങ്ങൾ(രഹസ്യങ്ങൾ) മറച്ചുവെച്ചാൽ ഇഹലോകത്തും പരലോകത്തും അല്ലാഹു അവന്റെ ദോഷങ്ങളും മറച്ചുവെക്കും. ഒരു ദാസൻ തന്റെ സഹോദരനെ സഹായിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം അല്ലാഹു ആ ദാസനെ സഹായിച്ചുകൊണ്ടിരിക്കും..."(മുസ്ലിം)
3. തന്റെ ഇടപാടുകൾ പൂർണ്ണമായും ഹലാലും (അനുവദനീയവും) ത്വയ്യിബും (ശുദ്ധവും വിശിഷ്ടവും) ആയിരിക്കാൻ ശ്രദ്ധിക്കുക. ലിങ്ക് കോപ്പി ചെയ്തു!
ഒരു മുസ്ലിം തന്റെ കച്ചവടം അനുവദനീയമായ (മുബാഹായ) കാര്യങ്ങളിലായിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. വിശിഷ്ടവും നല്ലതുമായ (ത്വയ്യിബായ) കാര്യങ്ങളിൽ മാത്രമായിരിക്കണം അവൻ ഇടപാടുകൾ നടത്തേണ്ടത്. ഹറാമായ (നിഷിദ്ധമായ) എല്ലാ കാര്യങ്ങളിൽ നിന്നും അവൻ വിട്ടുനിൽക്കുകയും വേണം. വരുമാനം കുറവാണെങ്കിൽ പോലും അത് ശുദ്ധവും ഉത്തമവുമാക്കാൻ (ത്വയ്യിബ്) അവൻ ആഗ്രഹിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്.
قال الله تعالى { یَـٰۤأَیُّهَا ٱلنَّاسُ كُلُوا۟ مِمَّا فِی ٱلۡأَرۡضِ حَلَـٰلࣰا طَیِّبࣰا .. }
അല്ലാഹു പറഞ്ഞു : "മനുഷ്യരേ, ഭൂമിയിലുള്ളതില് നിന്ന് അനുവദനീയവും, വിശിഷ്ടവുമായത് നിങ്ങള് ഭക്ഷിച്ച് കൊള്ളുക."
قال الله تعالى{ یَـٰۤأَیُّهَا ٱلَّذِینَ ءَامَنُوا۟ كُلُوا۟ مِن طَیِّبَـٰتِ مَا رَزَقۡنَـٰكُمۡ .. }
അല്ലാഹു പറഞ്ഞു :"സത്യവിശ്വാസികളേ, നിങ്ങള്ക്ക് നാം നല്കിയ വസ്തുക്കളില് നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക."
عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " أَيُّهَا النَّاسُ، إِنَّ اللهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا، وَإِنَّ اللهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ، فَقَالَ: {يَا أَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ}. وَقَالَ: {يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ}، ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ، أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ، وَمَطْعَمُهُ حَرَامٌ، وَمَشْرَبُهُ حَرَامٌ، وَمَلْبَسُهُ حَرَامٌ، وَغُذِّيَ بِالْحَرَامِ، فَأَنَّى يُسْتَجَابُ لِذَلِكَ ."
അബൂഹുറൈറ رضي الله عنه നിന്ന് നിവേദനം: നബിﷺ പറഞ്ഞു :"ജനങ്ങളേ , തീർച്ചയായും അല്ലാഹു പരിശുദ്ധനാണ് (ത്വയ്യിബ്); പരിശുദ്ധമായതല്ലാതെ അവൻ സ്വീകരിക്കുകയില്ല. പ്രവാചകന്മാരോട് എന്താണോ അല്ലാഹു കൽപ്പിച്ചത് അത് തന്നെയാണ് സത്യവിശ്വാസികളോടും കൽപ്പിച്ചിരിക്കുന്നത്. അവൻ പറഞ്ഞു: {ഹേ; ദൂതന്മാരേ, വിശിഷ്ടമായ വസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും സൽക്കർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുക. തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി ഞാൻ നന്നായി അറിയുന്നവനാകുന്നു} [അൽ-മുഅ്മിനൂൻ: 51]. അവൻ വീണ്ടും പറഞ്ഞു: {സത്യവിശ്വാസികളേ, നിങ്ങൾക്ക് നാം നൽകിയിട്ടുള്ള വിശിഷ്ടമായ വസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിച്ചുകൊള്ളുക} [അൽ-ബഖറ: 172]."പിന്നീട് നബിﷺഒരാളെ പരാമർശിക്കുകയുണ്ടായി : "അയാൾ ദീർഘയാത്ര ചെയ്യുന്നു; തലമുടി ജടപിടിച്ചും പൊടിപുരണ്ടും ഇരിക്കുന്നു. അവൻ തന്റെ ഇരു കൈകളും ആകാശത്തേക്ക് നീട്ടി 'എന്റെ റബ്ബേ , എന്റെ റബ്ബേ' എന്ന് ദുആ ചെയ്യുന്നു. എന്നാൽ അവന്റെ ഭക്ഷണം ഹറാമായതിൽ നിന്നാണ് , അവന്റെ പാനീയം ഹറാമായതിൽ നിന്നാണ്, അവന്റെ വസ്ത്രം ഹറാമായതിൽ നിന്നാണ്, അവൻ വളർന്നത് ഹറാം കൊണ്ടാണ്. അങ്ങനെയുള്ളവന് എങ്ങിനെയാണ് (ദുആക്ക് )ഉത്തരം ലഭിക്കുക?!" (സ്വഹീഹ് മുസ്ലിം)
4. സത്യസന്ധത പാലിക്കുകയും അവകാശങ്ങൾ നിറവേറ്റുകയും ചെയ്യുക ലിങ്ക് കോപ്പി ചെയ്തു!
ഇടപാടുകളിൽ സത്യസന്ധത പുലർത്തുക എന്നത് ഒരു മുസ്ലിമായ കച്ചവടക്കാരനിൽ ഉണ്ടായിരിക്കേണ്ട അനിവാര്യമായ ഗുണമാണ് .അപ്രകാരം അവകാശങ്ങളെ പരിഗണിക്കുകയും അവ അർഹർക്ക് നൽകി വീട്ടുന്നതും ഒരു മുസ്ലിമിന്റെ മേലുള്ള ഏറ്റവും മഹത്തായ നിർബന്ധകടമകളിൽപെട്ടതാണ്. അവയിൽ വീഴ്ചവരുത്തുന്നതും അവ പാഴാക്കിക്കളയുന്നതും കടുത്ത അക്രമമാകുന്നു.
عَنْ عَبْدِ اللهِ رَضِيَ اللهُ عَنْهُ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «إِنَّ الصِّدْقَ يَهْدِي إِلَى الْبِرِّ، وَإِنَّ الْبِرَّ يَهْدِي إِلَى الْجَنَّةِ، وَإِنَّ الرَّجُلَ لَيَصْدُقُ حَتَّى يَكُونَ صِدِّيقًا، وَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَإِنَّ الرَّجُلَ لَيَكْذِبُ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا.»«متفق عليه»
ഇബ്നു മസ്ഊദ് رضي الله عنه നിവേദനം: നബിﷺ അരുളി:"തീർച്ചയായും സത്യസന്ധത പുണ്യത്തിലേക്കാണ് നയിക്കുന്നത്; പുണ്യം സ്വർഗത്തിലേക്കും നയിക്കുന്നു. ഒരാൾ സത്യം പറഞ്ഞുകൊണ്ടേയിരുന്നാൽ ഒടുവിൽ അല്ലാഹുവിങ്കൽ അവൻ വലിയ സത്യസന്ധനായി രേഖപ്പെടുത്തപ്പെടും. തീർച്ചയായും കളവ് പറയൽ തിന്മയിലേക്കാണ് നയിക്കുന്നത്; തിന്മ നരകത്തിലേക്കും നയിക്കുന്നു. ഒരാൾ കളവ് പറഞ്ഞുകൊണ്ടേയിരുന്നാൽ ഒടുവിൽ അല്ലാഹുവിങ്കൽ അവൻ വലിയ കളവ് പറയുന്നവനായി രേഖപ്പെടുത്തപ്പെടും."(ബുഖാരിو മുസ്ലിം)
عَنْ أَبِي هُرَيْرَةَ أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ:« لَتُؤَدَّنَّ الْحُقُوقُ إِلَى أَهْلِهَا يَوْمَ الْقِيَامَةِ حَتَّى يُقَادَ لِلشَّاةِ الْجَلْحَاءِ مِنَ الشَّاةِ الْقَرْنَاءِ .»«صحيح مسلم»
അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം, പ്രവാചകൻ ﷺ അരുളി:«തീർച്ചയായും പരലോകദിനത്തിൽ അതിന്റെ അവകാശികൾക്ക് നിങ്ങൾ അവകാശങ്ങൾ വകവെച്ചു കൊടുക്കേണ്ടിവരും. കൊമ്പില്ലാത്ത ആടിന് വേണ്ടി കൊമ്പുള്ള ആടിൽ നിന്ന് പോലും അന്ന് പ്രതികാരം ചെയ്യപ്പെടും.» (സ്വഹീഹ് മുസ്ലിം).
ഒരു മുസ്ലിം വ്യാപാരി അർഹതപ്പെട്ട ഓരോരുത്തർക്കും അവരുടെ അവകാശങ്ങൾ നൽകാൻ ബാധ്യസ്ഥനാണ്. ഈ അവകാശങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:
* സകാത്ത് ഉൾപ്പെടെയുള്ള സാമ്പത്തിക അവകാശങ്ങൾ.ലിങ്ക് കോപ്പി ചെയ്തു!
സകാത്ത് അതിന്റെ കൃത്യസമയത്ത് നൽകുകയും അല്ലാഹു കൽപ്പിച്ച അർഹരായ ആളുകളിലേക്ക് അത് എത്തിക്കുകയും ചെയ്യുക; കാരണം അത് ഇസ്ലാമിന്റെ അഞ്ചു സ്തംഭങ്ങളിൽ മൂന്നാമത്തെ സ്തംഭമാണ്. സകാത്ത് എന്നത് സമ്പത്തിന്റെ ശുദ്ധീകരണവും അഭിവൃദ്ധിയുമാണ്.
അല്ലാഹു പറയുന്നു: خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا ﴾ [التوبة: 103] ﴿
"അവരുടെ സമ്പത്തുകളിൽ നിന്ന് നീ സദഖ (സകാത്ത്) സ്വീകരിക്കുക. അത് വഴി നീ അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു." [സൂറത്തുത്തൗബ: 103].
* ജീവനക്കാരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ കൃത്യമായി നൽകുക .ലിങ്ക് കോപ്പി ചെയ്തു!
കച്ചവടവുമായി ബന്ധപ്പെടുന്ന തൊഴിലാളികൾക്കും ജീവനക്കാർക്കും മറ്റുള്ളവർക്കും അവരുടെ അവകാശങ്ങൾ ഒട്ടും കുറവു വരുത്താതെയും ദ്രോഹിക്കാതെയും പൂർണ്ണമായി നൽകുക; ഇത് കച്ചവടത്തിലെ വിജയത്തിന്റെയും അതിൽ ബർക്കത്ത് (അനുഗ്രഹം) ഉണ്ടാകുന്നതിന്റെയും അടിസ്ഥാന കാര്യങ്ങളിൽ ഒന്നാണ്. ഇന്ന് മിക്ക കച്ചവടക്കാരിലും കണ്ട് വരുന്ന പ്രവണതയാണ് തങ്ങളുടെ കീഴിലുള്ള തൊഴിലാളികളുടെ ശമ്പളം പിടിച്ച് വെക്കുകയും അവരുടെ അവകാശങ്ങൾ നല്കാതിരിക്കുകയും ചെയ്യുക എന്നത് , ഇത് അവരോട് ചെയ്യുന്ന കടുത്ത ആക്രമമാണ് .
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: قَالَ اللهُ: «ثَلَاثَةٌ أَنَا خَصْمُهُمْ يَوْمَ الْقِيَامَةِ: رَجُلٌ أَعْطَى بِي ثُمَّ غَدَرَ، وَرَجُلٌ بَاعَ حُرًّا فَأَكَلَ ثَمَنَهُ، وَرَجُلٌ اسْتَأْجَرَ أَجِيرًا فَاسْتَوْفَى مِنْهُ وَلَمْ يُعْطِ أَجْرَهُ.»«صحيح البخاري»
ഇമാം ബുഖാരി തന്റെ സ്വഹീഹിൽ അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ നബി ﷺ അരുളി: "അല്ലാഹു തആലാ പറഞ്ഞു: പരലോക നാളിൽ മൂന്ന് വിഭാഗം ആളുകളുടെ എതിരാളി ഞാനായിരിക്കും; എന്റെ പേരിൽ സത്യം ചെയ്ത് കരാറിലേർപ്പെടുകയും പിന്നീട് അത് ലംഘിക്കുകയും ചെയ്തവൻ, ഒരു സ്വതന്ത്രനായ മനുഷ്യനെ വിറ്റ് അതിന്റെ പണം തിന്നവൻ, ഒരു തൊഴിലാളിയെ ജോലിക്ക് നിശ്ചയിക്കുകയും അവനിൽ നിന്ന് ജോലി പൂർത്തിയായതിന് ശേഷം അയാൾക്ക് അർഹമായ കൂലി നൽകാതിരിക്കുകയും ചെയ്തവൻ."
*കൂറു കച്ചവടത്തിൽ തന്റെ പങ്കാളികളുടെ (പാർട്ടന്മാരുടെ ) അവകാശങ്ങൾ വീഴ്ച കൂടാതെ നല്കുക .ലിങ്ക് കോപ്പി ചെയ്തു!
മുൻകൂട്ടി നിശ്ചയിച്ച ലാഭനഷ്ട വിഹിതം കരാർ പ്രകാരം നല്കുകയും , കൃത്യമായ കണക്കുകൾ ബോധ്യപ്പെടുത്തുകയും വേണം . പ്രത്യേകിച്ച് മുദാറബ കൂറുകച്ചവടത്തിൽ (തന്റെ ഭാഗത്ത് നിന്ന് നിക്ഷേപമില്ലാതെ തനിക്ക് കച്ചവടം ചെയ്യാൻ മറ്റൊരാൾ പണം നല്കി പരസ്പരം നിശ്ചിയിച്ച ലാഭനഷ്ട വിഹിത അടിസ്ഥാനത്തിലുള്ള കച്ചവടം ) പ്രസ്തുത പണം തന്നെ ഏല്പിക്കപ്പെട്ട ഒരു അമാനത്തണെന്ന് മനസ്സിലാക്കുകയും,അലംഭാവമോ അതിരുകവിച്ചലോ ഇല്ലാതെ വളരെ സൂക്ഷിച്ച് ആ പണം പ്രസ്തുത കച്ചവടത്തിൽ മാത്രം വിനിയോഗിച്ച് എല്ലാ ഇടപാടുകളിലും അല്ലാഹുവിനെ ഭയപ്പെട്ട് സൂക്ഷമത പുലർത്താൻ ഒരു യഥാർഥ വ്യാപാരി തയ്യാറാവണം .എന്നാൽ ഇന്ന് വ്യാപകമായി കേട്ട് വരുന്ന ഒരു പരാതിയാണ് കച്ചവടം പിരിഞ്ഞതിന് ശേഷവും താൻ നിക്ഷേപിച്ച പണം തിരിച്ച് നൽകാതെ അന്യായമായി പിടിച്ച് വെക്കുകയും പല ന്യായങ്ങളും പറഞ്ഞു അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നു എന്നതും.
«عن أبي سعيد الخدري رضي الله عنه عن النبي - صَلَّى اللهُ عَلَيْهِ وَسَلَّمَ -: قال:"التاجرُ الصدوقُ الأمينُ مع النبيين والصدّيقين والشهداء".رواه الترمذي «صحيح الترغيب والترهيب» (2/ 342)
അബൂസഈദ് അൽഖുദ്രി رضي الله عنه നിവേദനം: നബി ﷺഅരുളി:"വിശ്വസ്തനും സത്യസന്ധനുമായ കച്ചവടക്കാരൻ (പരലോകത്ത്) പ്രവാചകന്മാർ, സിദ്ദീഖീങ്ങൾ , ശുഹദാക്കൾ എന്നിവരോടൊ പ്പമായിരിക്കും."(തിർമിദി ) സ്വഹീഹു തർഗീബ് വ തർഹീബ് (2/342)
وعن إسماعيل بن عبيد بن رفاعة عن أبيه عن جده: أَنَّهُ خرَج معَ رسول الله - صَلَّى اللهُ عَلَيْهِ وَسَلَّمَ - إلى المُصَلَّى، فرأى الناسَ يَتبايَعونَ، فقال:"يا معْشَر التُّجارِ! ".فاسْتجابوا لِرَسولِ الله - صَلَّى اللهُ عَلَيْهِ وَسَلَّمَ -، ورَفعوا أعْناقَهُمْ وأبْصارَهم إليه، فقال"إن التُجَّارَ يُبعَثون يومَ القيامة فُجَّاراً؛ إلاَّ مَنِ اتّقى الله، وَبَرَّ وصَدقَ" رواه الترمذي [صحيح لغيره]
ഇസ്മാഈൽ ബിൻ ഉബൈദ് ബിൻ രിഫാഅഃ തന്റെ പിതാവിൽ നിന്നും അദ്ദേഹം തന്റെ പിതാമഹനിൽ നിന്നും നിവേദനം ചെയ്യുന്നു:അദ്ദേഹം അല്ലാഹുവിന്റെ റസൂലിനോടൊപ്പം പെരുന്നാൾ നമസ്കാര സ്ഥലത്തേക്ക് പുറപ്പെട്ടു. അപ്പോൾ ജനങ്ങൾ കച്ചവടം നടത്തുന്നതായി അദ്ദേഹംﷺ കണ്ടു. അപ്പോൾ നബി ﷺﷺ വിളിച്ചുപറഞ്ഞു: "ഓ കച്ചവടക്കാരേ!"അവർ അല്ലാഹുവിന്റെ റസൂലിന് ﷺമറുപടി നൽകുകയും, തങ്ങളുടെ കഴുത്തുകളും കണ്ണുകളും അവിടുത്തേക്ക് നേരെ ഉയർത്തി നോക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് ﷺഅരുളി:"തീർച്ചയായും കച്ചവടക്കാർ ഉയിർത്തെഴുന്നേൽപ്പിന്റെ നാളിൽ അധർമ്മകാരികളായിട്ടാണ് (ഫുജ്ജാർ) ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക; അല്ലാഹുവെ സൂക്ഷിക്കുകയും (തഖ്വ), പുണ്യം പ്രവർത്തിക്കുകയും, സത്യസന്ധത പുലർത്തുകയും ചെയ്തവരൊഴികെ."(തിർമിദി )
*താൻ ചെയ്ത കരാറുകൾ പാലിക്കൽ.ലിങ്ക് കോപ്പി ചെയ്തു!
ഇസ്ലാമിക ശരീഅത്തിന് എതിരാവാത്ത ഏതൊരു കരാറും കച്ചവടത്തിലും ഇടപാടുകളിലും നിബന്ധനകളായി ചേർത്താവുന്നതാണ്. തങ്ങളുടെ കരാറുകളുടെ അടിസ്ഥാനത്തിലായിരിക്കും വ്യാപാര ഇടപാടുകളുടെ അന്തിമ വിധിയും . കരാറുകളിൽ അത്തരം നിബന്ധനകൾ വെച്ചാൽ അവ പാലിക്കാൻ ഒരു മുസ്ലിം ബാധ്യസ്ഥനാണ്. ഒരു സ്വഹീഹായ ഹദീസിൽ ഇപ്രകാരം കാണാം,
وَالمُسْلِمُونَ عَلَى شُرُوطِهِمْ، إِلَّا شَرْطًا حَرَّمَ حَلَالًا، أَوْ أَحَلَّ حَرَامًا»«سنن الترمذي» حسنه ألباني
നബി ﷺപറഞ്ഞു : " മുസ്ലിംകൾ അവർക്കിടയിൽ വെച്ചിട്ടുള്ള നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്; അനുവദനീയമായതിനെ നിഷിദ്ധമാക്കുകയോ, നിഷിദ്ധമായതിനെ അനുവദനീയമാക്കുകയോ ചെയ്യുന്ന നിബന്ധനകളൊഴികെ."
* കടങ്ങൾ കൃത്യമായി വീട്ടലും വീഴ്ച വരുത്താതിരിക്കലും.ലിങ്ക് കോപ്പി ചെയ്തു!
ഖേദകരമെന്നു പറയട്ടെ, പല ആളുകളും കടം വാങ്ങുന്ന കാര്യത്തിൽ വലിയ തോതിൽ വീഴ്ച വരുത്തുന്നത് കാണാം. അവർ സാധനങ്ങൾ വാങ്ങുകയും, ശമ്പളം കിട്ടുന്നത് വരെയോ മാസാവസാനം വരെയോ അല്ലെങ്കിൽ മറ്റേതെങ്കിലും സമയം വരെയോ അവധി നൽകാൻ കച്ചവടക്കാരനോട് ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ പിന്നീട് കടം വീട്ടുന്നതിൽ അവർ വീഴ്ച വരുത്തുകയും ,കടം വീട്ടാൻ സാമ്പത്തിക ശേഷിയുണ്ടായിട്ടും മാസങ്ങളും വർഷങ്ങളും അവർ ഈ അവസ്ഥയിൽ തന്നെ മുന്നോട്ട് പോകുന്നു. ജനങ്ങളുടെ പണം വാങ്ങുകയും അത് തിരികെ നൽകാതെ നീട്ടിവെച്ച് ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഇത്തരക്കാർക്കെതിരെ നബി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അബൂഹുറൈറ رضي الله عنه നിവേദനം ചെയ്ത സ്ഥിരപ്പെട്ട ഒരു ഹദീസിൽ നബി ﷺഇപ്രകാരം അരുളിയിരിക്കുന്നു:
عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «مَنْ أَخَذَ أَمْوَالَ النَّاسِ يُرِيدُ أَدَاءَهَا أَدَّى اللهُ عَنْهُ، وَمَنْ أَخَذَ يُرِيدُ إِتْلَافَهَا أَتْلَفَهُ اللهُ.»
«صحيح البخاري» (3/ 116 ط السلطانية)
"ആരെങ്കിലും ജനങ്ങളുടെ സ്വത്ത് (അല്ലെങ്കിൽ പണം) അത് തിരിച്ചുനൽകണമെന്ന ഉദ്ദേശത്തോടെ വാങ്ങിയാൽ, അല്ലാഹു അവനുവേണ്ടി അത് വീട്ടിക്കൊടുക്കുന്നതാണ് (അതിന് അവനെ സഹായിക്കുന്നതാണ്). എന്നാൽ ആരെങ്കിലും അത് നശിപ്പിക്കണമെന്ന (തിരിച്ചുനൽകരുതെന്ന) ഉദ്ദേശത്തോടെയാണ് വാങ്ങുന്നതെങ്കിൽ അല്ലാഹു അവനെ നശിപ്പിക്കുന്നതാണ്."(ബുഖാരി )
*തിരഞ്ഞെടുക്കാനുള്ള അവകാശം (ഖിയാർ) ഉൾപ്പെടെയുള്ള കച്ചവടവുമായി ബന്ധപ്പെട്ട അവകാശങ്ങൾ.ലിങ്ക് കോപ്പി ചെയ്തു!
കച്ചവടം പിരിയുന്നതിന് മുൻപോ, കച്ചവടത്തിൽ നിന്ന് പിരിഞ്ഞതിന് ശേഷം ആ വസ്തുവിൽ പരിഗണിക്കപ്പെടേണ്ട ന്യൂനതകളുണ്ടെങ്കിലോ , അതെല്ലെങ്കിൽ കച്ചവട ചരക്കിന്റെ കമ്പോളത്തിലെ വിലയേക്കാൾ വളരെ കൂടുതൽ പണമീടാക്കി താൻ വഞ്ചിക്കപ്പെട്ടു എന്ന് ഉറപ്പ് വന്നതിന്റെ അടിസ്ഥാനത്തിലോ കച്ചവടത്തിൽ നിന്ന് പിന്തിരിയാനുള്ള ഉപഭോക്താവിന്റെ സ്വാതന്ത്ര്യം (അവകാശങ്ങൾ) ഒരു കച്ചവടക്കരൻ പരിഗണിച്ച് നല്കണം.
മേൽ പറഞ്ഞ അവകാശങ്ങളെല്ലാം തന്നെ യാതൊരുവിധ ന്യൂനതയും വരുത്താതെ എളുപ്പത്തിലും സത്യസന്ധമായും നിർവഹിച്ചു കൊടുക്കാൻ ഒരു കച്ചവടക്കാരൻ ബാധ്യസ്ഥനാണ്.
5.കച്ചവടത്തിലെ (നസ്വീഹത്ത് ) ഗുണകാംക്ഷ ഉണ്ടായിരിക്കൽ ലിങ്ക് കോപ്പി ചെയ്തു!
ഇടപാടുകളിൽ (കച്ചവടത്തിലും മറ്റും) ഗുണകാംക്ഷ കാണിക്കൽ ഓരോ മുസ്ലിമിന്റെ മേലും അനിവാര്യമായ ഒന്നാണ്. തീർച്ചയായും അത് ഹദീസുകളിലൂടെ സ്ഥിരപ്പെട്ടു വന്ന കാര്യമാണ്."
عَنْ تَمِيمٍ الدَّارِيِّ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: « الدِّينُ النَّصِيحَةُ، قُلْنَا: لِمَنْ؟ قَالَ: لِلهِ وَلِكِتَابِهِ وَلِرَسُولِهِ وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ .»«صحيح مسلم»
തമീം അദ്ദാരി رضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: "ദീൻ എന്നാൽ ഗുണകാംക്ഷയാണ്." ഞങ്ങൾ ചോദിച്ചു: "ആരോടാണ്?" നബി ﷺ പറഞ്ഞു: "അല്ലാഹുവോടും, അവന്റെ കിതാബിനോടും (ഖുർആൻ), അവന്റെ റസൂലിനോടും, മുസ്ലിം ഭരണാധികാരികളോടും, പൊതുജനങ്ങളോടും."
ഈ ഹദീസുമായി ബന്ധപ്പെട്ട് ജരീർ رضي الله عنه വിന്റെ ഉന്നതമായൊരു സൽഗുണവും മഹത്വവും വിവരിക്കുന്ന ഒരു സംഭവം ഇമാം നവവി رحمه الله ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇപ്രകാരം നല്കുന്നതായി കാണാം . ഹാഫിള് അബുൽ ഖാസിം അത്ത്വബറാനി رحمه الله തന്റെ സനദോടെ ഇത് നിവേദനം ചെയ്തിട്ടുണ്ട്.
ജരീർ رضي الله عنه തന്റെ അടിമയോട് തനിക്കായി ഒരു കുതിരയെ വാങ്ങാൻ ആവശ്യപ്പെട്ടു. അടിമ മുന്നൂറ് ദിർഹമിന് ഒരു കുതിരയെ വാങ്ങി, അതിന്റെ വില നൽകാനായി കുതിരയെയും അതിന്റെ ഉടമസ്ഥനെയും കൂട്ടി ജരീർ رضي الله عنهവിന്റെ അടുക്കൽ വന്നു.
അപ്പോൾ അദ്ദേഹം കുതിരയുടെ ഉടമയോട് ചോദിച്ചു: "നിന്റെ കുതിരയ്ക്ക് മുന്നൂറ് ദിർഹമിലും മൂല്യമുണ്ട്. നീയിത് നാനൂറ് ദിർഹമിന് വിൽക്കുമോ?" ഉടമ പറഞ്ഞു: "അബൂ അബ്ദില്ലാ, അത് അങ്ങയുടെ ഇഷ്ടം പോലെ."വീണ്ടും ജരീർ رضي الله عنه പറഞ്ഞു: "നിന്റെ കുതിരയ്ക്ക് അതിനേക്കാളും മൂല്യമുണ്ട്. അഞ്ഞൂറ് ദിർഹമിന് വിൽക്കുമോ?" ഇപ്രകാരം നൂറ് വീതം അദ്ദേഹം വില കൂട്ടിക്കൊണ്ടേയിരുന്നു. കുതിരയുടെ ഉടമ അത് സസന്തോഷം സമ്മതിക്കുകയും ചെയ്തു. കുതിരയ്ക്ക് ഇതിലും മൂല്യമുണ്ടെന്ന് ജരീർ رضي الله عنه പറഞ്ഞുകൊണ്ടേയിരുന്നു. ഒടുവിൽ അത് എണ്ണൂറ് ദിർഹം വരെ എത്തി നിൽക്കുകയും ആ തുകയ്ക്ക് അദ്ദേഹം അത് വാങ്ങുകയും ചെയ്തു.
ഇതിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കപ്പെട്ടപ്പോൾ ജരീർ رضي الله عنهപറഞ്ഞു: "എല്ലാ മുസ്ലിമിനോടും ഗുണകാംക്ഷയോടെ (നസ്വീഹത്തോടെ) പെരുമാറിക്കൊള്ളാമെന്ന് ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ യോട് ബൈഅത്ത് (പ്രതിജ്ഞ) ചെയ്തിട്ടുണ്ട്."(ശറഹുസ്സഹീഹ് മുസ്ലിം)
عَنْ أَنَسٍ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: «لَا يُؤْمِنُ أَحَدُكُمْ حَتَّى يُحِبَّ لِأَخِيهِ مَا يُحِبُّ لِنَفْسِهِ» «صحيح البخاري»
അനസ്ر ضي الله عنه വിൽ നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: "നിങ്ങളിലൊരാൾ തനിക്ക് ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ യഥാർത്ഥ വിശ്വാസിയാവുകയില്ല."
അതിനാൽ ഒരു കച്ചവടക്കാരൻ തന്റെ സഹോദരങ്ങളുടെ നന്മയിൽ താല്പര്യമുള്ളവനും അവർക്ക് ഗുണകാംക്ഷയുള്ളവനും ആയിരിക്കണം. തനിക്ക് നന്മ ആഗ്രഹിക്കുന്നത് പോലെ അവർക്കും നന്മ ആഗ്രഹിക്കണം.
കച്ചവടത്തിലുള്ള ഗുണകാംക്ഷയുടെ ചില രൂപങ്ങൾ:ലിങ്ക് കോപ്പി ചെയ്തു!
- ഇടപാടുകളിൽ സത്യസന്ധത പുലർത്തുക, ചതി, കള്ളം, വഞ്ചന എന്നിവയിൽ നിന്ന് വിട്ടുനിൽക്കുക.
عَنْ أَبِي هُرَيْرَةَ « أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مَرَّعَلَى صُبْرَةِ طَعَامٍ فَأَدْخَلَ يَدَهُ فِيهَا، فَنَالَتْ أَصَابِعُهُ بَلَلًا، فَقَالَ: مَا هَذَا يَا صَاحِبَ الطَّعَامِ؟ قَالَ: أَصَابَتْهُ السَّمَاءُ، يَا رَسُولَ اللهِ. قَالَ: أَفَلَا جَعَلْتَهُ فَوْقَ الطَّعَامِ كَيْ يَرَاهُ النَّاسُ؟ مَنْ غَشَّ فَلَيْسَ مِنِّي » «صحيح مسلم»
അബൂഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം:"അല്ലാഹുവിന്റെ റസൂൽ ﷺ ഒരു ധാന്യക്കൂമ്പാരത്തിനരികിലൂടെ നടന്നുപോവുകയുണ്ടായി. അതിലേക്ക് അദ്ദേഹം ﷺതന്റെ കൈ കടത്തിയപ്പോൾ വിരലുകളിൽ നനവ് അനുഭവപ്പെട്ടു . അപ്പോൾ അദ്ദേഹം ﷺചോദിച്ചു: 'ഹേ, വിൽപനക്കാരാ , എന്താണിത്?' അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, അതിൽ മഴ കാരണം നനഞ്ഞതാണ് .' റസൂൽ ﷺപറഞ്ഞു: 'എന്നാൽ ജനങ്ങൾക്ക് കാണാൻ പാകത്തിൽ ആ ഭാഗം മുകളിൽ ആക്കിക്കൂടായിരുന്നോ? ആര് വഞ്ചന കാണിച്ചുവോ അവൻ എന്നിൽ പെട്ടവനല്ല.'"
(സ്വഹീഹ് മുസ്ലിം)
- ഓരോ ചരക്കിന്റെയും (സാധനങ്ങളുടെയും) ഗുണങ്ങളും ദോഷങ്ങളും വ്യക്തമാക്കിക്കൊടുക്കുക.
- കച്ചവടക്കാരന്റെ അടുത്ത് ഒന്നിനേക്കാൾ വിലകുറഞ്ഞ മറ്റൊന്ന് ഉൾപ്പെടെ രണ്ട് തരം സാധനങ്ങൾ ഉണ്ടെങ്കിൽ, അത് വാങ്ങാൻ വരുന്നയാളോട് ആ വിവരം വ്യക്തമാക്കുന്നത് ഗുണകാംക്ഷയുടെ ഭാഗമാണ്.
തുടരും ....
