വിസർജ്ജന മര്യാദകൾ

Mohammed Shafeeque Madeena
October 4, 2026
149 കാഴ്ചകൾ
വിസർജ്ജന മര്യാദകൾ

باب آداب الخلاءലിങ്ക് കോപ്പി ചെയ്തു!

വിസർജ്ജന മര്യാദകൾലിങ്ക് കോപ്പി ചെയ്തു!

മുഹമ്മദ് ശഫീഖ് മദീന

بسم الله الرحمن الرحيم

ആമുഖം- അല്ലാഹു നൽകിയ ഒരനുഗ്രഹംലിങ്ക് കോപ്പി ചെയ്തു!

അല്ലാഹു നമുക്ക്‌ എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്തത്രയും അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്‌. അവൻ നൽകിയ അനുഗ്രഹങ്ങൾക്കെല്ലാം നന്ദി കാണിക്കുന്നവനാണ്‌  യഥാർത്ഥ മുസ്‌ലിം. ഭക്ഷണപാനീയങ്ങൾ അല്ലാഹു നൽകിയ അനുഗ്രഹങ്ങളിൽപെട്ടതാണെന്നതുപോലെ അവൻ നൽകിയ മറ്റൊരനുഗ്രഹമാണ്‌ ശരീരത്തിലെ വിസർജ്യങ്ങൾ നമുക്ക്‌ തടസ്സങ്ങളൊന്നുമില്ലാതെ പുറന്തള്ളാൻ സാധിക്കുന്നു എന്നത്‌.

ഇബ്‌നു ഉസൈമീൻ رحمه الله പറയുന്നു: “ഭക്ഷണപദാർത്ഥങ്ങളുടെ വിസർജ്യങ്ങൾ ശരീരത്തിൽ നിന്ന്‌ പുറന്തള്ളുക എന്നത്‌ വലിയൊരു അനുഗ്രഹമാണ്‌. ഒരോ ‘അനുഗ്രഹവും’ അവ നഷ്ടപ്പെടുമ്പോ ഴാണ്‌ നമുക്ക്‌ അതിൻറെ വില മനസ്സിലാവുകയുള്ളൂ. മലമൂത്ര വിസർജ്ജനം ഒരാൾക്ക്‌ തടസ്സപ്പെട്ടാൽ ദുനിയാവിലെ സമ്പത്ത്‌  മുഴുവനും പണയം വെച്ചാണങ്കിലും ശരി ‘ആ തടസ്സം’   നീക്കാൻ അവൻ പരിശ്രമിക്കും. അതിനാൽ സുഗമമായ മലമൂത്രവിസർജ്ജനം എന്നത്‌ വലിയൊരു അനുഗ്രഹമാണ്‌ അതിന്‌ നാം  അല്ലാഹുവിനോട്‌ നന്ദി കാണിക്കണം.

അല്ലാഹുവിനോട്‌ നന്ദി കാണിക്കുന്നതിന്റെ ഭാഗമാണ്‌ നബിﷺയെ അനുധാവനം ചെയ്യുക എന്നത്‌. സ്വർഗ്ഗത്തിലേക്കെത്തുവാനുള്ള എല്ലാ കാര്യങ്ങളും നബിﷺ നമുക്കു പഠിപ്പിച്ചു തന്നിട്ടുണ്ട്‌. മനുഷ്യ ജീവിതവുമായി   ബന്ധപ്പെട്ട ഒരു കാര്യവും നബിﷺ നമ്മെ പഠിപ്പിക്കാതെ പോയിട്ടില്ല, മലമൂത്ര വിസർജന മര്യാദകൾ വരെ. മറ്റു മതസ്‌ഥരിൽ വ്യത്യസ്‌തരായി തദ്‌വിഷയത്തിൽ അഭിമാനം കൊള്ളേണ്ടവരാണ്‌ മുസ്‌ലിമീങ്ങൾ.

عَنْ ‌سَلْمَانَ قَالَ: قَالَ لَنَا الْمُشْرِكُونَ:إِنِّي أَرَى صَاحِبَكُمْ يُعَلِّمُكُمْ حَتَّى يُعَلِّمَكُمُ الْخِرَاءَةَ، فَقَالَ: أَجَلْ، إِنَّهُ نَهَانَا أَنْ يَسْتَنْجِيَ أَحَدُنَا بِيَمِينِهِ، أَوْ يَسْتَقْبِلَ الْقِبْلَةَ وَنَهَى عَنِ الرَّوْثِ وَالْعِظَامِ، وَقَالَ: لَا يَسْتَنْجِي أَحَدُكُمْ بِدُونِ ثَلَاثَةِ أَحْجَارٍ (صحيح مسلم 262)

സൽമാൻ رضي الله عنه വിൽ നിന്നുള്ള നിവേദനത്തിൽ ബഹുദൈവവിശ്വാസികൾ ഞങ്ങളോട്‌ പറഞ്ഞു: നിങ്ങളുടെ കൂട്ടുകാരൻ നബിﷺ മലമൂത്രവിസർജ്ജനം ചെയ്യുന്ന കാര്യങ്ങൾ പോലും നിങ്ങൾക്ക്‌ പഠിപ്പിച്ചു തരുന്നതായി ഞാൻ കാണുന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു; “അതെ,ഞങ്ങളിൽ ആരെങ്കിലും വലതുകൈകൊണ്ട്‌ ശൗച്യംചെയ്യുന്നതും, ഖിബ്ലക്ക്‌ അഭിമുഖമായി ഇരുന്ന്‌ വിസർജ്ജിക്കുന്നതും,    കാഷ്‌ഠം കൊണ്ടോ എല്ല്‌ കൊണ്ടോ ശൗച്യം ചെയ്യുന്നതും നിരോധിച്ചിരിക്കുന്നു. മൂന്നു കല്ലുകളിൽ കുറഞ്ഞത്‌ കൊണ്ട്‌ ശൗച്യം ചെയ്യരുത്‌ എന്നും പറഞ്ഞിട്ടുണ്ട്‌.”

മനുഷ്യ ജീവിതത്തിൽ വളരെ നിസ്സാരമാണെന്ന്‌ തോന്നുന്ന കാര്യങ്ങൾ പോലും ഇസ്‌ലാം അതിൻറെ മര്യാദകൾ പഠിപ്പിക്കാതെ പോയിട്ടില്ല.

മലമൂത്ര വിസർജന സമയത്തും, വിസർജന സ്‌ഥലത്തേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്പും പിമ്പും ഒരു മുസ്‌ലിം വാക്കാലും പ്രവർത്തിയാലും പാലിക്കേണ്ട മര്യാദകളാണ്‌ ഈ അദ്ധ്യായത്തിൽ പരാമർശിക്കുന്നത്‌.

باب الاستنجاءലിങ്ക് കോപ്പി ചെയ്തു!

വെള്ളം കൊണ്ട്‌ ശൗച്യം ചെയ്യൽലിങ്ക് കോപ്പി ചെയ്തു!

വെള്ളം കൊണ്ട്‌ ശൗച്യം ചെയ്യുന്നതിനാണ്‌ ഇസ്‌തിന്‌ജാഅ്‌ എന്ന്‌ പറയുന്നത്‌.

മലമൂത്ര വിസർജന മര്യാദകൾ.ലിങ്ക് കോപ്പി ചെയ്തു!

1. വിസർജ്ജന സ്‌ഥലത്തേക്ക്‌ പ്രവേശിക്കുമ്പോൾ ഇടത്‌ കാൽ മുന്തിക്കുക .ലിങ്ക് കോപ്പി ചെയ്തു!

നല്ല കാര്യങ്ങൾക്ക്‌ വലതിനെ മുന്തിക്കുകയും മോശം കാര്യങ്ങൾക്ക്‌ ഇടതിനെ മുന്തിക്കുകയും ചെയ്യുക എന്ന പൊതുതത്ത്വമാണ്‌ പണ്‌ഡിതർ ഇതിന്‌ ആസ്‌പദമാക്കിയിട്ടുള്ള തെളിവ്‌.

ഈ വിഷയത്തിൽ പണ്‌ഡിതർക്കിടയിൽ യോജിച്ച അഭിപ്രായം (اتفاق )ഉണ്ടെന്ന്‌ ഇമാം നവവി അദ്ദേഹത്തിൻറെ മജ്‌മൂഇൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

ഇബ്‌നു ഉസൈമീൻ പറയുന്നു :‘ഇത്‌ മുസ്‌തഹബ്ബാണെന്നത്‌ ഖിയാസ്‌ കൊണ്ട്‌ സ്‌ഥിരപ്പെട്ടതാണ്‌ ’

2. بسم الله എന്നു ചൊല്ലൽ സുന്നത്താകുന്നു.ലിങ്ക് കോപ്പി ചെയ്തു!

وَعَنْ عَلِيٍّ قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:" سَتْرُ مَا بَيْنَ أَعْيُنِ الْجِنِّ وَعَوْرَاتِ بَنِي آدَمَ إِذَا دَخَلَ أَحَدُهُمُ الْخَلَاءَ أَنْ يَقُولَ بِسْمِ اللَّهِ "( التِّرْمِذِيُّ- صححه الالباني )

അലിرضي الله عنه വിൽ നിന്ന് നിവേദനം, നബി ﷺ പറഞ്ഞു: വല്ലവരും വിസർജ്ജന സ്‌ഥലത്ത്‌ പ്രവേശിക്കുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുന്നുവെങ്കിൽ, ജിന്നുകൾക്കും മനുഷ്യർക്കും ഇടയിലെ മറയായി അത്‌ വർത്തിക്കുന്നതാകുന്നു.

3. താഴെപ്പറയുന്ന പ്രാർത്ഥന ചൊല്ലൽ സുന്നത്താകുന്നു.ലിങ്ക് കോപ്പി ചെയ്തു!

 وَعَنْهُ، قَالَ: كَانَ كان رسول الله ﷺ إذَا دَخَلَ الخَلَاءَ قَالَ: اللهُمَّ ‌إنِّي ‌أَعُوذُ ‌بِك ‌مِنَ الخُبُثِ وَالخَبَائِثِ ( متفق عليه )

അനസ്‌ رضي الله عنه വിൽ നിന്ന് നിവേദനം, നബിﷺ വിസർജ്ജന സ്‌ഥലത്ത്‌ പ്രവേശിക്കുമ്പോൾ “അല്ലാഹുവേ, ‌الخُبُثِ ഖുബ്‌സിൽ നിന്നും الخَبَائِثِഖബാഇസിൽ നിന്നും ഞാൻ നിന്നോട്‌ അഭയം തേടുന്നു”എന്ന്‌ നബി ﷺ പറയാറുണ്ടായിരുന്നു

"അല്ലാഹുവേ, ആൺ പിശാചുക്കളിൽ നിന്നും പെൺപിശാചുക്കളിൽ നിന്നും നിന്നോട്‌ ഞാൻ ശരണം തേടുന്നു."

ഇമാം നവവി പറയുന്നു വിസർജ്ജന സ്‌ഥലം കെട്ടിടമെന്നോ ഒഴിഞ്ഞ സ്‌ഥലം എന്ന വ്യത്യാസമില്ലാതെ ഈ മര്യാദ മുസ്തഹബ്ബാണെന്നതിൽ പണ്‌ഡിതർക്കിടയിൽ ഏകാഭിപ്രായമാണ്‌. 

എപ്പോഴാണ്‌ ഈ പ്രാർത്ഥന ചൊല്ലേണ്ടത്‌ ? ലിങ്ക് കോപ്പി ചെയ്തു!

 സുന്നത്തായ ഈ ദിക്ർ ചൊല്ലേണ്ടത് അതിൽ പ്രവേശിക്കുന്നതിന് മുൻപാണ്, പ്രവേശിച്ച ശേഷമല്ല.

 ചുറ്റും മറയുള്ള കെട്ടിടം പോലെയുള്ളതാണെങ്കിൽ അതിലേക്ക്‌ പ്രവേശിക്കുന്നതിനു മുൻപും 

 വിജന പ്രദേശത്താണെങ്കിൽ ആവശ്യത്തിന്‌ വേണ്ടി ഇരിക്കുന്നതിന്‌ തൊട്ടു മുൻപും.(വസ്‌ത്രം ഉയർത്തുന്നതിന്‌ മുൻപ് )

4. വിസർജ്ജന സ്‌ഥലത്ത്‌ നിന്ന്‌ പുറത്ത്‌ വരുമ്പോൾലിങ്ക് കോപ്പി ചെയ്തു!

 വലതുകാൽ മുന്തിക്കണം. ലിങ്ക് കോപ്പി ചെയ്തു!

ഇത്‌ മുസ്‌തഹബ്ബായ മര്യാദയാണെന്ന്‌ ഇമാം നവവി അദ്ദേഹത്തിന്റെ മജ്‌മൂഇൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.   

 غفرانك എന്ന പ്രാർത്ഥന ചൊല്ലൽ സുന്നത്താകുന്നു.ലിങ്ക് കോപ്പി ചെയ്തു!

كان رسول الله ﷺ إذا خرج من الخلاء قال: " غفرانك" (أحمد )

നബി (ﷺ) വിസർജ്ജന സ്‌ഥലത്ത്‌ നിന്ന്‌ പുറത്ത്‌ വരുമ്പോൾ “അല്ലാഹുവേ,നിന്നോട്‌ ഞാൻ പൊറുക്കലിനെ ചോദിക്കുന്നു" എന്ന്‌ പറയാറുണ്ടായിരുന്നു.

 ഈ പ്രാർത്ഥനയുടെ യുക്തിയായി കൊണ്ട്‌ പണ്‌ഡിതർ ചില കാര്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്‌. ലിങ്ക് കോപ്പി ചെയ്തു!

1) സദാസമയം അല്ലാഹുവിനെ ദിക്ക്‌ർ ചെയ്യേണ്ടവനാണ്‌ ഒരു മുസ്‌ലിം. എന്നാൽ വിസർജന സ്‌ഥലത്തേക്ക്‌ പ്രവേശിക്കുമ്പോൾ അല്ലാഹുവിൻറെ ദിക്രിൽ നിന്ന്‌ അവൻ നാവിനെ തടഞ്ഞുവെക്കുകയാണ്‌. വിസർജ്യ സ്‌ഥലത്ത്‌ പ്രവേശിച്ച സമയമത്രയും അവനു ദിക്‌റ്‌ ചെയ്യാൻ സാധിക്കാത്തത്‌  ഇബാദത്തിൽ വന്ന വീഴ്‌ചയായി കാണുകയും അതിനാൽ അവൻ അല്ലാഹുവിനോട്‌ പാപമോചനം തേടുകയും ചെയ്യുന്നു. 

2) ആവശ്യനിർവഹണത്തിനുശേഷം അവന്ന്‌ പ്രയാസത്തിൽ നിന്ന്‌ സൗഖ്യം ലഭിക്കുമ്പോൾ അല്ലാഹു തനിക്ക്‌ നൽകിയ അനുഗ്രഹങ്ങളെ കുറിച്ച്‌ ഓർക്കുകയും അവന് നന്ദി കാണിക്കുന്നതിൽ വീഴ്‌ച വന്നതിനെ തൊട്ട്‌ അവൻ പാപമോചനം തേടുകയും ചെയ്യുന്നു.

5. മറയില്ലാത്ത (വിജന)പ്രദേശത്താണെങ്കിൽലിങ്ക് കോപ്പി ചെയ്തു!

വിജന പ്രദേശത്ത്‌ മറയൊന്നും ലഭിച്ചില്ലെങ്കിൽ ജനങ്ങളുടെ കാഴ്‌ചയിൽ നിന്ന്‌ അകന്ന്‌ വിദൂരത്ത്‌ മാറിയിരിക്കേണ്ടതാണ്‌.

1) ഔറത്ത്‌ മറയാത്ത അവസ്‌ഥയോ ജനങ്ങൾക്ക്‌ ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യുന്ന സന്ദർഭത്തിൽ വിജന സ്‌ഥലമാണെങ്കിൽ ജനങ്ങളിൽ നിന്ന്‌ അകന്ന്‌ നിർവഹിക്കൽ നിർബന്ധമാണ്‌. 

2) എന്നാൽ ഔറത്ത്‌ വെളിവാകാത്ത അവസ്‌ഥയും ജനങ്ങൾക്ക്‌ ബുദ്ധിമുട്ടുമില്ലെങ്കിൽ വിസർജന സമയത്ത്‌ അകലം പാലിക്കൽ മുസ്‌തഹബ്ബാണ്‌.

عَنْ جَابِرِ بْنِ عَبْدِ اللَّهِ ، أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ إِذَا أَرَادَ الْبَرَازَ انْطَلَقَ حَتَّى لَا يَرَاهُ أَحَدٌ. (رواه أبو داود . صححه الأباني )

ജാബിർ رضي الله عنه വിൽ നിന്ന് നിവേദനം, ഞങ്ങൾ നബി (ﷺ) യോടൊന്നിച്ച്‌ ഒരു യാത്രയിലായിരുന്നു. അവിടുന്ന്‌ ﷺ വിസർജജനാവശ്യങ്ങൾക്ക്‌ വേണ്ടി പുറപ്പെട്ടാൽ നോക്കിയാൽ കാണാത്തത്ര ദൂരം പോയി മറയുമായിരുന്നു. 

وَعَنِ المُغِيرَةِ بْنِ شُعْبَةَ رضي الله عنه قَالَ: قَالَ لِي النَّبِيُّ صلى الله عليه وسلم : "خُذِ الإِدَاوَةَ "، فَانْطَلَقَ حَتَّى تَوَارَى عَنِّي، فَقَضَى حَاجَتَهُ ( متفق عليه )

മുഗീറ رضي الله عنه പറഞ്ഞു നബി ﷺ എന്നോട്‌ അരുളി: “മുഗീറേ വെള്ളപ്പാത്രം എടുക്കുക”. അങ്ങനെ റസൂൽ ﷺ എന്നിൽ നിന്നും മറയുന്നത്രയും ദൂരെ പോയി മലമൂത്ര വിസർജനം നിർവഹിച്ചു.

6. ഇരുന്ന ശേഷം മാത്രമേ വസ്‌ത്രം ഉയർത്താൻ പാടുള്ളൂലിങ്ക് കോപ്പി ചെയ്തു!

عن ابنِ عُمَرَ ، أَنَّ النَّبِيَّ ﷺ كَانَ إِذَا أَرَادَ حَاجَةً لا يَرْفَعُ ثَوْبَهُ حَتَّى يَدْنُوَ مِنَ الْأَرْضِ" (رواه أبو داود . صححه الأباني )

ഇബ്‌നു ഉമർ رضي الله عنهما വിൽ നിന്ന് നിവേദനം, നബി( ﷺ)വിസർജജനാവശ്യത്തിന്‌ വേണ്ടി വസ്‌ത്രം ഉയർത്താറുണ്ടായിരുന്നത്‌ നിലത്തോട്‌ അടുക്കുമ്പോൾ മാത്രമായിരുന്നു.

ചോദ്യം: കുളിച്ചതിന് ശേഷം വസ്ത്രം ധരിക്കുന്നതിന് മുൻപ് (ഔറത്ത് മറയ്ക്കാതെ) ബാത്ത്റൂമിൽ വെച്ച് വുളൂഅ് ചെയ്യുന്നത് അനുവദനീയമാണോ?ലിങ്ക് കോപ്പി ചെയ്തു!

മറുപടി : ആവശ്യമില്ലാതെ ഔറത്ത് വെളിവാക്കി നിൽക്കാതിരിക്കാൻ അവൻ വസ്ത്രം ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. എന്നാൽ വലിയ അശുദ്ധിയിൽ നിന്ന് കുളിച്ച ശേഷം വസ്ത്രം ധരിക്കുന്നതിന് മുൻപാണ് ഒരാൾ വുളൂഅ് ചെയ്യുന്നതെങ്കിൽ അതിൽ തെറ്റില്ല; അദ്ദേഹത്തിന്റെ വുളൂഅ് സ്വഹീഹുമാണ്.( ഫത്താവ നൂറുൻ അലദ്ദർബ് : ഇബ്നു ഉസൈമീൻ رحمه الله)

7. വിജനപ്രദേശമായിരുന്നാലും കെട്ടിടങ്ങൾക്കിടയിലായിരുന്നാലും ഖിബ്ലക്ക്‌ നേരെ തിരിയൽ കറാഹത്താണ്‌.ലിങ്ക് കോപ്പി ചെയ്തു!

ഈ വിഷയത്തിൽ പണ്‌ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്‌. 

1. നിരുപാധികം ഹറാമാണ്‌  

2. കെട്ടിടത്തിൽ ആണെങ്കിൽ അനുവദനീയം, വിജന സ്‌ഥലത്താണെങ്കിൽ അനുവദനീയമല്ല. 

3. നിരുപാധികം കറാഹത്താണ്‌ 

( ഈ വിഷയത്തിൽ വന്ന ഹദീസുകൾ യോജിപ്പിക്കുമ്പോൾ കറാഹത്ത്‌ ആണെന്ന്‌ അഭിപ്രായത്തോടാണ്‌ കൂടുതൽ യോജിക്കുന്നത്‌) الله أعلم.

قَالَ: " اذَا أَتَيْتُمُ الْغَائِطَ فَلَا تَسْتَقْبِلُوا الْقِبْلَةَ، وَلَا تَسْتَدْبِرُوهَا بِبَوْلٍ وَلَا غَائِطٍ، وَلَكِنْ شَرِّقُوا أَوْ غَرِّبُوا" قَالَ أَبُو أَيُّوبَ: " فَقَدِمْنَا الشَّامَ فَوَجَدْنَا مَرَاحِيضَ قَدْ بُنِيَتْ قِبَلَ الْقِبْلَةِ، فَنَنْحَرِفُ عَنْهَا وَنَسْتَغْفِرُ اللهَ  (صحيح مسلم 264 )

അബൂ അയ്യൂബിൽ അൻസാരി رضي الله عنه വിൽ നിന്ന് നിവേദനം, നബി (ﷺ) പറഞ്ഞു: നിങ്ങളിൽ വല്ലവരും വിസർജ്ജന സ്‌ഥലത്ത്‌ വന്നാൽ ഖിബ്ലക്ക്‌ നേരെയോ പിന്നിട്ടോ ഇരിക്കരുത്‌, കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിയുക. അബൂ അയ്യൂബ്‌ رضي الله عنه തുടരുന്നു. ‘അങ്ങിനെ ഞങ്ങൾ ശ്യാം പ്രദേശങ്ങളിൽ എത്തിയപ്പോൾ കഅ്‌ബക്ക്‌ നേരെയായി ശൗച്യാലയങ്ങൾ പണിതത്‌ കണ്ടു, ഞങ്ങൾ അതിൽ തെറ്റിയായിരുന്നു ഇരുന്നിരുന്നത്‌, എങ്കിലും ഞങ്ങൾ അല്ലാഹുവിനോട്‌ പാപമോചനം തേടുന്നു.’

8. വഴിയരികിലോ ജനങ്ങൾ വിശ്രമിക്കുന്ന തണലുകളിലോ വിസർജിക്കുന്നത്‌ നിഷിദ്ധമാകുന്നുലിങ്ക് കോപ്പി ചെയ്തു!

വിജന പ്രദേശങ്ങളിൽ വിസർജനം നടത്തേണ്ടി വന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

താഴെപ്പറയുന്ന ചില പൊതുസ്‌ഥലങ്ങളിൽ മലമൂത്രവിസർജനം ചെയ്യുന്നത്‌ നിഷിദ്ധമാണ്‌: 

 വഴിയരികിൽ 

 ജനങ്ങൾ വിശ്രമിക്കുന്ന തണലുകളിൽ

 ജനങ്ങൾ വെള്ളം ശേഖരിക്കുന്ന ജലസംഭരണികളിലും, കന്നുകാലികളും ഇതര ജന്തുക്കളും വെള്ളം കുടിക്കുന്ന സ്‌ഥലങ്ങളിലും മലമൂത്ര വിസർജനം ചെയ്യാൻ പാടുള്ളതല്ല.

ഇബ്‌നു ഖുദാമ رحمه الله പറയുന്നു: 'വഴിയരികിലോ ജനങ്ങൾ വിശ്രമിക്കുന്ന തണലുകളിലോ ജനങ്ങൾ ജലം ശേഖരിക്കുന്ന, കന്നുകാലികളെ കുടിപ്പിക്കുന്ന ജലസംഭരണികളിലോ  മറ്റോ മലമൂത്ര വിസർജനം നിർവഹിക്കൽ അനുവദനീയമല്ല.' المغني» (1/ 224)

عن أَبِي هُرَيْرَة ، أَنَّ رسول الله ﷺ قال: "اتَّقُوا اللاعِنَيْنِ. قَالُوا: وَمَا الْلاعِنَانِ يَارَسُولَ الله؟ قال: الذي يَتَخلَّى فِي طَرِيقِ النَّاسِ أَو ظِلهِمْ" (صحيح مسلم 269 )

അബൂ ഹുറൈറ رضي الله عنه വിൽ നിന്ന് നിവേദനം, നബി (ﷺ) പറഞ്ഞു: "നിങ്ങൾ ശാപകരമായ രണ്ട്‌ പ്രവൃത്തികൾ വെടിയുക", എന്താണ്‌ ശാപകരമായ രണ്ട്‌ കാര്യങ്ങൾ എന്ന്‌ ഞങ്ങൾ ചോദിച്ചപ്പോൾ വഴിയിലോ,അവർ ഇരിക്കുന്ന തണൽ (വിശ്രമ) സ്‌ഥലങ്ങളിലോ വിസർജ്ജിക്കലാകുന്നു അത്‌ എന്ന്‌ മറുപടി പറയുകയുണ്ടായി. 

9. ഒഴുക്കില്ലാത്ത കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കുന്നത്‌ നിഷിദ്ധമാണ്‌.

عَنْ جَابِرٍ عَنْ رَسُولِ اللَّهِﷺ أَنَّهُ نَهَى أَنْ يُبَالَ فِي الْمَاءِ الرَّاكِدِ. (صحيح مسلم 281 )

ജാബിർ رضي الله عنه വിൽ നിന്ന് നിവേദനം, ഒഴുകാത്ത കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കുന്നത്‌ നബി ﷺ വിരോധിച്ചിട്ടുണ്ട്‌. 

10. കുളിക്കുന്ന സ്‌ഥലത്ത്‌ മൂത്രമൊഴിക്കുന്നതും വെറുക്കപ്പെട്ടതാണ്‌ലിങ്ക് കോപ്പി ചെയ്തു!

، قال: "لَقِيتُ رَجُلاً صَحِبَ النَّبِيِّ ﷺعن حميد الحميري وهُوَ ابْنُ عَبْدِ الرَّحْمَنِ ، .كما صَحِبَهُ أبو هُرَيْرَةَ قَال: نَهَى رَسُولُ الله ﷺ أَنْ يَمْتَشِطَ أَحَدُنَا كُلَّ يَوْمٍ أَوْ يَبُولَ فِي مُعْتَسَلِهِ "  (رواه أبو داود صححه الألباني )

ദിവസവും മുടി ചീകുന്നതും കുളിക്കുന്നിടത്തു മൂത്രമൊഴിക്കുന്നതും ഞങ്ങളോട്‌ നബി ﷺ വിരോധിക്കു കയുണ്ടായിരുന്നു.

عن عبد الله بن مغفل أن النبي نهى أَنْ ‌يَبُولَ ‌الرَّجُلُ ‌فِي ‌مُسْتَحَمِّهِ، فَإِنَّ عَامَّةَ الْوَسْوَاسِ مِنْهُ. (الترمذي صححه الألباني ) 

കുളിക്കുന്നിടത്തു മൂത്രമൊഴിക്കുന്നതും നബി( ﷺ) വിരോധിക്കുകയുണ്ടായി. അദ്ദേഹം അബ്ദുല്ല പറയുന്നു: വസ്വാസിന്‌ കാരണമാകുന്നു അത്‌ . 

• പണ്‌ഡിതർ വിശദീകരിക്കുന്നു. 

മൂത്രം പുറത്തേക്ക്‌ ഒഴുകിപ്പോകാനുള്ള സൗകര്യമില്ലാത്തത്‌ കാരണത്താലോ അതല്ലെങ്കിൽ മൂത്രത്തിന്റെ ശേഷിപ്പിൽ നിന്ന്‌ എന്തെങ്കിലും താൻ കുളിക്കുമ്പോൾ തന്നെ ബാധിച്ചിട്ടുണ്ടെന്ന വസ്‌ വാസ്‌ അവനെ ബാധിക്കാതിരിക്കാനുമാണ്‌ കുളിക്കുന്നിടത്ത്‌ മൂത്രമൊഴിക്കൽ വിരോധിക്കാനുള്ള കാരണം.

11. നിന്നു മൂത്രമൊഴിക്കുന്നതിൽ തെറ്റില്ല, ഇരിക്കുന്നതാണ്‌ ഉത്തമം.ലിങ്ക് കോപ്പി ചെയ്തു!

നിന്ന്‌ മൂത്രമൊഴിക്കാമോ? 

ഇരുന്നു മൂത്രം ഒഴിക്കലാണ്‌ സുന്നത്ത്‌ അതാണ്‌ ഏറ്റവും ശ്രേഷ്‌ഠവും. എന്നാൽ അത്യാവശ്യ സന്ദർഭങ്ങളിൽ നിന്ന്‌ മൂത്രമൊഴിക്കൽ അനുവദനീയമാണ്‌.

عَنْ حُذَيْفَةَ،قَالَ:كُنْتُ مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَانْتَهَى إِلَى سُبَاطَةِ قَوْمٍ ، فَبَالَ قَائِمًا فَتَنَحَّيْتُ فَقَالَ : ادْنُهْ فَدَنَوْتُ حَتَّى قُمْتُ عِنْدَ عَقِبَيْهِ فَتَوَضَّأَ فَمَسَحَ عَلَى خُفَّيْهِ.(متفق عليه )

ഹുദൈഫ رضي الله عنه വിൽ നിന്ന് നിവേദനം, നബി ﷺ ഒരിക്കൽ ചില ഗോത്രക്കാരുടെ ചവറുകൾ നിക്ഷേപിക്കുന്ന സ്‌ഥലത്ത്‌ എത്തിപ്പെട്ടു. അവിടുന്ന്‌ നിന്നു മൂത്രമൊഴിച്ചു , ഞാൻ ദൂരത്തേക്ക്‌ മാറിനിന്നു . നബി ﷺ എന്നോട്‌ വളരെ അടുത്ത്‌നിൽക്കാൻ പറഞ്ഞു ,ഞാൻ അവിടുത്തെ രണ്ട് മടമ്പുകൾക്കടുത്തായി (പിന്നിലായി ) നിന്നു,ശേഷം അവിടുന്ന്‌ വുളു എടുത്ത്‌ കാലുറയിൽ തടവകുയുണ്ടായി.

ഇരിക്കുന്നതാണ്‌ കൂടുതൽ നല്ലതെന്ന്‌ പറയാൻ കാരണം അതായിരുന്നു നബി (ﷺ) കൂടുതൽ ചെയ്യാറുണ്ടായിരുന്നത്‌ എന്നതിനാലാണ്‌, എത്രത്തോളമെന്നാൽ ആയിശ رضي الله عنها പറഞ്ഞു:

عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ: مَنْ حَدَّثَكُمْ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ يَبُولُ قَائِمًا فَلَا تُصَدِّقُوهُ مَا كَانَ يَبُول إِلَّا قَاعِدا (سنن الترمذي )

ആയിശ رضي الله عنها പറഞ്ഞു: നബി ﷺ നിന്നു മൂത്രമൊഴിക്കാറുണ്ടായിരുന്നുവെന്ന്‌ നിങ്ങളോട്‌ ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ അതു വിശ്വസിക്കരുത്‌, അവിടുന്ന്‌ ഇരുന്നു മാത്രമേമൂത്രമൊഴിച്ചിരുന്നുള്ളൂ’. 

ഹുദൈഫ رضي الله عنه യുടെ റിപ്പോർട്ടിനെ ഇത്‌ നിഷേധിക്കുന്നില്ല, ഇരുവരും തങ്ങൾകണ്ടത്‌ റിപ്പോർട്ട്‌ ചെയ്‌തു. ഉണ്ടെന്ന്‌ സ്‌ഥാപിച്ചയാളുടെയടുത്ത്‌ ഇല്ലെന്ന്‌ നിഷേധിച്ചയാളുടെയടുത്തുള്ളതിനേക്കാൾ കൂടുതൽ വിവരമുള്ളതിനാൽ അതാണ്‌ പരിഗണിക്കപ്പെടുക.

12. പാത്രത്തിൽ മൂത്രമൊഴിക്കൽ അനുവദനീയമാണോ ? ലിങ്ക് കോപ്പി ചെയ്തു!

ആവശ്യഘട്ടത്തിൽ അല്ലാതെ പാത്രത്തിൽ മൂത്രം ഒഴിക്കൽ വെറുക്കപ്പെട്ടതാണ്‌. ആ പാത്രം ഉപയോഗശൂന്യമാകും എന്നതാണ്‌ കാരണം.അത്യാവശ്യഘട്ടങ്ങളിലോ, രോഗമോ വാർദ്ധക്ക്യമോ കാരണത്താൽ പാത്രത്തിൽ മൂത്രം ഒഴിക്കൽ അനുവദനീയമാണ്‌. 

عَنْ حُكَيْمَةَ بِنْتِ أُمَيْمَةَ بِنْتِ رُقَيْقَةَ ، عَنْ أُمِّهَا ، أَنَّهَا قَالَتْ : كَانَ لِلنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدَحٌ مِنْ عَيْدَانٍ تَحْتَ سَرِيرِهِ، يَبُولُ فِيهِ بِاللَّيْلِ. (سنن أبي داود ، حسنه الألباني)

നബി ﷺ രാത്രിയിൽ മൂത്രം ഒഴിക്കാൻ അദ്ദേഹത്തിൻറെ കട്ടിലിൻ ചുവടെ ഈന്തപ്പനതടികൊണ്ടുള്ള ഒരു പാത്രമുണ്ടായിരുന്നു.

 വുളുവിന്‌ മുന്നേ ശൌചം ചെയ്യൽ വുളുവിന്റെ ശർത്ത്‌ ആണോ?ലിങ്ക് കോപ്പി ചെയ്തു!

വുദുവിന്റെ ശർത്തിൽ പെട്ടതാണ്‌ ശൗച്യം ചെയ്യൽ എന്ന കർമ്മ ശാസ്‌ത്ര ഗ്രന്ഥങ്ങളിൽ ഉള്ള പരാമർശം കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ മലമൂത്ര വിസർജനം ചെയ്‌താൽ വുളുവിന്‌ മുൻപേ ശൗച്യം ചെയ്യണമെന്നാണ്‌ .അതല്ലാതെ നിരുപാധികം ശൗച്യം ചെയ്യണമെന്നല്ല.

• മുൻദ്വാരത്തിലൂടെയോ പിൻദ്വാരത്തിലൂടെയോ എന്തെങ്കിലും പുറപ്പെട്ടാലും ശുദ്ദീകരിക്കണമോ?ലിങ്ക് കോപ്പി ചെയ്തു!

കീഴ്‌വായു ഒഴികെ മറ്റെന്തൊരു വസ്തു പുറപ്പെട്ടാലും ശുദ്ദീകരിക്കണം. 

13. മൂത്രത്തിൽ നിന്നും നന്നായി വൃത്തിയാവൽ നിർബന്ധമാണ്‌.ലിങ്ക് കോപ്പി ചെയ്തു!

عَنِ ابْنِ عَبَّاسٍ قَالَ: مَرَّ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَلَى قَبْرَيْنِ فَقَالَ: أَمَا إِنَّهُمَا لَيُعَذَّبَانِ وَمَا يُعَذَّبَانِ فِي كَبِيرٍ، أَمَّا أَحَدُهُمَا فَكَانَ يَمْشِي بِالنَّمِيمَةِ، وَأَمَّا الْآخَرُ فَكَانَ لَا يَسْتَتِرُ مِنْ بَوْلِهِ   "......وَكَانَ الْآخَرُ لَا يَسْتَنْزِهُ عَنِ الْبَوْلِ أَوْ مِنَ الْبَوْلِ " (متفق عليه )

ഇബ്‌നുഅബ്ബാസ്‌ رضي الله عنهما വിൽ നിന്ന് നിവേദനം: റസൂൽ ﷺ ഒരിക്കൽ രണ്ടു ഖബറിന്നരികിലൂടെ നടന്നുപോവുകയായിരുന്നു. അപ്പോൾ അവിടുന്ന്‌ പറഞ്ഞു: "ഈ രണ്ടുപേരും ശിക്ഷിക്കപ്പെട്ട്‌ കൊണ്ടിരിക്കുകയാണ്‌. വലിയ ഒരു കാര്യത്തിന്റെ പേരിലല്ല അവർ ശിക്ഷ അനുഭവിക്കുന്നത്‌. ആ രണ്ടിൽ ഒരാൾ പരദൂഷണം പറഞ്ഞു നടക്കുന്നവനായിരുന്നു. മറ്റെആൾ മൂത്രത്തിൽ നിന്നും മറഞ്ഞിരുന്നില്ല (പൂർണ്ണമായും സൂക്ഷ്‌മതപാലിക്കുകയും നല്ലപോലെ ശുദ്ധിയാക്കുകയും ചെയ്‌തിരുന്നില്ല)  

 മൂത്രത്തിൽ നിന്ന്‌ പൂർണ്ണമായും മുക്തിയായി എന്ന്‌ ഉറപ്പിച്ചാൽ മതി. ലിങ്ക് കോപ്പി ചെയ്തു!

മുതിർന്നവരിൽ നിന്നും മറ്റും കണ്ടുവരുന്ന ഒരു പ്രവണതയാണ്‌ ആവശ്യം കഴിഞ്ഞാലും ഇനിയും മൂത്രം ബാക്കിയുണ്ട്‌ എന്ന ചിന്തയോടുകൂടി പ്രയാസപ്പെട്ടു കൊണ്ട്‌ ശബ്ദം ഉണ്ടാക്കിയും മറ്റും അത്‌ പൂർണ്ണമായി പുറന്തള്ളാൻ ഉള്ള പരിശ്രമങ്ങൾ. ഇത്തരം ചെയ്‌തികൾ ഒരുവനെ വസ്‌ വാസിലേക്‌ നയിക്കും.

മറ്റൊരു പ്രവണതയാണ്‌ പൂർണ്ണമായി മൂത്രം ഒഴിച്ചു കഴിഞ്ഞാലും ഇനിയും ബാക്കിയുണ്ട്‌ എന്ന സംശയത്താൽ ലിംഗം തടവിയും ശക്തിയിൽ കുടഞും അവ പുറന്തള്ളാൻ ഉള്ള പരിശ്രമം.

ചില കർമ്മ ശാസ്‌ത്ര പണ്‌ഡിതർ തദ്‌ വിഷയത്തിൽ ഒരു ഹദീസ്‌ തെളിവ്‌ പിടിക്കുന്നുണ്ടെങ്കിലും ആ ഹദീസ്‌ ദുർബലമാണ്‌.

അത്തരം പ്രവൃത്തിയിൽ നിന്നും ഒരുവൻ വിട്ടുനിൽക്കേണ്ടതാണ്‌. 

قال شيخ الإسلام : والبول يخرج بطبعه وإذا فرغ انقطع بطبعه وهو كما قيل : كالضرع إن تركته قر وإن حلبته در. ( مجموع الفتاوى (21/ 106)

ഇബ്‌നു തൈമിയ്യ رحمه الله പറഞ്ഞു: “മൂത്രം അകിടിലുള്ള പാലു പോലെയാണ്‌. അകിട്‌ കറുകുന്തോറും പാല്‌ വന്നുകൊണ്ടേയിരിക്കും എന്നതുപോലെ മൂത്രമൊഴിച്ചതിനുശേഷവും ബാക്കിയുണ്ടെന്ന്‌ കരുതി വീണ്ടും പുറന്തള്ളാൻ ശ്രമിച്ചാൽ അത്‌ ഉറ്റി കൊണ്ടേയിരിക്കും”.

14. ഗുഹ്യാവയവങ്ങൾ വലതു കൈ കൊണ്ട്‌ സ്‌പർശിക്കുകയോ, ശുദ്ധീകരിക്കാൻ ഉപയോഗിക്കുകയോ ചെയ്യാവതല്ല.ലിങ്ക് കോപ്പി ചെയ്തു!

وَعَنْ أَبِي قَتَادَةَ رضي الله عنه قَالَ: قَالَ رَسُولُ اللهِ صلى الله عليه وسلم : لَا يُمسِكنَّ أَحَدُكُمْ ‌ذَكَرَهُ ‌بِيَمِينِهِ، وَهُوَ يَبُولُ، وَلَا يَتَمَسَّحُ مِنَ الخَلَاءِ بِيَمِينِهِ، (صحيح مسلم 267 ) 

അബൂഖതാദ رضي الله عنه വിൽ നിന്ന് നിവേദനം. , നബി (ﷺ) പറഞ്ഞു: നിങ്ങൾ മൂത്രമൊഴിക്കുമ്പോൾ വലതുകൈ കൊണ്ട്‌ ലിംഗം സ്‌പർശിക്കുകയോ ശുദ്ധീകരിക്കുകയോ ചെയ്യരുത്‌...

എന്നാൽ ശറഇയായ കാരണത്താൽ ഇടതു കൈ ഉപയോഗിക്കാൻ പറ്റാത്ത അവസ്‌ഥയിൽ വലതു കൈകൊണ്ട്‌ ചെയ്യാവുന്നതാണ്‌.

15. ഖുർആനോ,അല്ലാഹുവിൻറെ നാമമുള്ള എന്തെങ്കിലുമോ വിസർജ്യ സ്‌ഥലത്ത്‌ പ്രവേശിപ്പിക്കാതിരിക്കുക.ലിങ്ക് കോപ്പി ചെയ്തു!

ചോദ്യം: അല്ലാഹുവിന്റെ നാമമുള്ള നാണയങ്ങളും നോട്ടുകളും ബാത്ത്റൂമിൽ പ്രവേശിക്കുന്നതിന്റെ വിധി എന്താണ്?ലിങ്ക് കോപ്പി ചെയ്തു!

മറുപടി: അല്ലാഹുവിന്റെ നാമമുള്ള നാണയങ്ങളും നോട്ടുകളും പുറത്തുകാണാത്ത വിധം പോക്കറ്റിനുള്ളിൽ മറഞ്ഞിരിക്കുന്നിടത്തോളം കാലം അവയുമായി ബാത്ത്റൂമിൽ പ്രവേശിക്കുന്നത് അനുവദനീയമാണ്. ( ഫത്താവ നൂറുൻ അലദ്ദർബ് : ഇബ്നു ഉസൈമീൻ رحمه الله)

16. വിസർജന സ്‌ഥലത്ത്‌ അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതിരിക്കുക. ലിങ്ക് കോപ്പി ചെയ്തു!

17. സലാം മടക്കലും അനുവദനീയമല്ല. ലിങ്ക് കോപ്പി ചെയ്തു!

എന്നാൽ ഹൃദയം കൊണ്ട്‌ അല്ലാഹുവിനെ ഒാർക്കുന്നതിലും ദിക്‌ർ ചെയ്യുന്നതിലും കുഴപ്പമില്ല.

ടോയ്‌ലറ്റിനുള്ളിൽ വെച്ച് അല്ലാഹുവിനെ സ്മരിക്കുന്നത് അനുവദനീയമാണോ ?ലിങ്ക് കോപ്പി ചെയ്തു!

ഇത്തരം സ്ഥലങ്ങളിൽ വെച്ച് അല്ലാഹുവിനെ സ്മരിക്കുന്നത് ഉചിതമല്ല. എന്നാൽ, നാവുകൊണ്ട് ഉച്ചരിക്കാതെ മനസ്സ് കൊണ്ട് അല്ലാഹുവിനെ ഓർക്കുകയാണെങ്കിൽ അതിൽ തെറ്റില്ല. അതല്ലെങ്കിൽ, ഈ സ്ഥലത്തുവെച്ച് നാവുകൊണ്ട് അത് ഉച്ചരിക്കാതിരിക്കുകയും പുറത്തിറങ്ങുന്നത് വരെ കാത്തിരിക്കുകയുമാണ് കൂടുതൽ ഉചിതം.( ഫത്താവ നൂറുൻ അലദ്ദർബ് വാള്യം 7 പേ : 2 : ഇബ്നു ഉസൈമീൻ رحمه الله)

മൂത്രപ്പുരയും വുളു ചെയ്യുന്ന സ്‌ഥലവും ഒരുമിച്ചാണെങ്കിൽ അവിടെ വെച്ച്‌ വുളു ചെയ്യുമ്പോൾ  ബിസ്‌മില്ല ചൊല്ലുന്നതിന്റെ വിധിലിങ്ക് കോപ്പി ചെയ്തു!

മൂത്രപ്പുരയും വുളു ചെയ്യുന്ന സ്‌ഥലവും ഒരുമിച്ചാണെങ്കിൽ അവിടെ വെച്ച്‌ അത്യാവശ്യത്തിന്‌ (വുളു ചെയ്യുമ്പോൾ ആദ്യത്തിൽ ബിസ്‌മില്ല ചൊല്ലുക എന്നത്‌ പോലെ കാര്യങ്ങൾക്ക്‌) അല്ലാഹുവിനെ നാമം ഉച്ചരിക്കൽ അനുവദനീയമാണ്‌.

ഇബ്നു ഉസൈമീൻ رحمه الله പറയുന്നു : ഒന്നുകിൽ നാാവുകൊണ്ട് ഉച്ചരിക്കാതെ മനസ്സ് കൊണ്ട് 'ബിസ്മി' ചൊല്ലുക, അല്ലെങ്കിൽ അത് ഉച്ചരിക്കുക.

• അനാവശ്യ സംസാരങ്ങളും ഒഴിവാക്കേണ്ടതാണ്‌. ലിങ്ക് കോപ്പി ചെയ്തു!

ഇബ്‌നു ഉസൈമീൻ رحمه الله പറയുന്നു: വിസർജന സമയത്ത്‌ ഒരാളും ആവശ്യത്തിനല്ലാതെ സംസാരിക്കരുത്‌ .

ചോദ്യം: ടോയ്‌ലറ്റിനുള്ളിൽ വെച്ച് ഒരു വ്യക്തി സംസാരിക്കുന്നതിന്റെ വിധി എന്താണ്?ലിങ്ക് കോപ്പി ചെയ്തു!

മറുപടി: ആവശ്യം വരികയാണെങ്കിൽ സംസാരിക്കുന്നതിൽ തെറ്റില്ല; എന്നാൽ ആവശ്യമില്ലെങ്കിൽ സംസാരിക്കാതിരിക്കുന്നതാണ് കൂടുതൽ ഉത്തമം. (ഫത്താവ നൂറുൻ അലദ്ദർബ് : ഇബ്നു ബാസ് رحمه الله)

18. വിസർജ്യ സ്‌ഥലത്ത്‌ ആവശ്യത്തിനപ്പുറം സമയം ചെലവഴിക്കൽ വെറുക്കപ്പെട്ടതാണ്‌, കറാഹത്താണ്‌.ലിങ്ക് കോപ്പി ചെയ്തു!

കാരണം 

1)അകാരണമായി ആവശ്യത്തിൽ കൂടുതൽ സമയം ഔറത്ത്‌ വെളിവാക്കലാണ്‌.

2)വിസർജ്ജന സ്ഥലങ്ങൾ പിശാചുക്കളുടെ സങ്കേതമാണ്‌...

باب الاستجمار

കല്ലുകൊണ്ട്‌ ശൗച്യം ചെയ്യൽലിങ്ക് കോപ്പി ചെയ്തു!

കല്ല്‌ കൊണ്ട്‌ ശൗച്യം ചെയ്യുന്നതിനാണ്‌ ഇസ്തിജ്മാർ എന്ന്‌ പറയുന്നത്‌. ശുദ്ധീകരണത്തിന്‌ കല്ല്‌ പോലുള്ള വസ്‌തുക്കൾ ഉപയോഗിക്കാവുന്നതാണ്‌.

عن عَائِشَةَ قَالَتْ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: إِذَا ذَهَبَ أَحَدُكُمْ إِلَى الْغَائِطِ فَلْيَذْهَبْ مَعَهُ بِثَلَاثَةِ أَحْجَارٍ يَسْتَطِيبُ بِهِنَّ فَإِنَّهَا تُجْزِئُ عَنْهُ  (احْمَدُ)

ആയിശ رضي الله عنها വിൽ നിന്ന് നിവേദനം നബി (ﷺ) പറഞ്ഞു: ആരെങ്കിലും വിസർജ്ജന സ്‌ഥലത്തു പ്രവേശിച്ചാൽ തന്റെ കൂടെ മൂന്നു കല്ലുകൾ കരുതട്ടെ, വെള്ളത്തിനു പകരമായി അതുപയോഗിച്ചാൽ മതിയാവുന്നതാണ്‌.

1. മൂന്നിൽ കുറവായ കല്ലുകൾ കൊണ്ട്‌ ശുചീകരിക്കാവതല്ല.ലിങ്ക് കോപ്പി ചെയ്തു!

ഏറ്റവും ചുരുങ്ങിയത്‌ മൂന്ന്‌ കല്ലുകൾ കൊണ്ടങ്കിലും  ശുദ്ധിയാക്കൽ നിർബന്ധമാകുന്നു അതിനേക്കാൾ അധികമാക്കൽ ആവശ്യമെങ്കിൽ അഞ്ച്‌ ,ഏഴ്‌ ഇങ്ങനെ ഒറ്റയായ സംഖ്യയിൽ  ശുദ്ധീകരിക്കേണ്ടതാകുന്നു

عَنْ سَلْمَانَ قَالَ قِيلَ لَهُ لَقَدْ عَلَّمَكُمْ نَبِيُّكُمْ كُلَّ شَىْءٍ حَتَّى الْخِرَاءَةَ. قَالَ أَجَلْ لَقَدْ نَهَانَا صلى الله عليه وسلم أَنْ نَسْتَقْبِلَ الْقِبْلَةَ بِغَائِطٍ أَوْ بَوْلٍ وَأَنْ لاَ نَسْتَنْجِىَ بِالْيَمِينِ وَأَنْ لاَ يَسْتَنْجِىَ أَحَدُنَا بِأَقَلَّ مِنْ ثَلاَثَةِ أَحْجَارٍ أَوْ يَسْتَنْجِىَ بِرَجِيعٍ أَوْ عَظْمٍ. (الترمذي صححه الألباني ) 

 സൽമാൻ അൽ ഫാരിസി رضي الله عنه വിൽ നിന്ന് നിവേദനം: അദ്ദേഹത്തോട്‌ ഇപ്രകാരം പറയപ്പെട്ടു, നിങ്ങളുടെ പ്രവാചകൻ ﷺ നിങ്ങൾക്ക്‌ വിസർജ്ജന മര്യാദകൾ വരെയുള്ളകാര്യങ്ങളെല്ലാം പഠിപ്പിച്ചിരിക്കുന്നുവല്ലോ? അപ്പോൾ ഞാൻ പറഞ്ഞു: “അതെ, പഠിപ്പിച്ചിട്ടുണ്ട്‌. ഖിബ്ലക്ക്‌ അഭിമുഖമായിരുന്നു വിസർജ്ജിക്കുന്നതും വലതുകൊണ്ട്‌ ശുചീകരിക്കുന്നതും, എല്ല്‌, മൃഗത്തിന്റെ ഉണങ്ങിയ കാഷ്‌ഠം എന്നിവ കൊണ്ട്‌ ശുചീകരിക്കുന്നതും, മൂന്നിൽ കുറവ്‌ കല്ലുകൾ ശുചീകരണത്തിന്‌ ഉപയോഗിക്കുന്നതും നബി ﷺ ഞങ്ങളോട്‌ വിരോധിച്ചിട്ടുണ്ട്‌.”

മൂന്നിൽ കുറവ്‌ കല്ലുകൊണ്ട്‌ ശുചീകരിക്കാൻ പറ്റുമോ?ലിങ്ക് കോപ്പി ചെയ്തു!

മൂന്നിൽ കുറവ്‌ കല്ലുകൊണ്ട്‌ ശുചീകരിക്കാൻ പറ്റുമോ ഇല്ലയോ എന്നതിൽ പണ്‌ഡിതർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്‌. 

ഒന്ന്: ഏറ്റവും ചുരുങ്ങിയത്‌ മൂന്ന്‌ കല്ലുകൾ കൊണ്ടെങ്കിലും ശുദ്ധിയാക്കൽ നിർബന്ധമാകുന്നു.

ശാഫിഈ ഹൻബലി മദ്‌ഹബുകളുടെയും ഇബ്‌നു തൈമിയ്യ പോലെയുള്ള പണ്‌ഡിതരുടെയും അഭിപ്രായം ഇതാണ്‌

രണ്ട്‌: ഒന്നാമത്തെ കല്ല്‌ കൊണ്ട്‌ തന്നെ ശുചീകരിക്കപ്പെടുമെങ്കിൽ അത്‌ മതിയാവും എന്നതാണ്‌ ഒരഭിപ്രായം

ഹനഫീ മാലികി മദ്‌ഹബുകളുടെ അഭിപ്രായം ഇപ്രകാരമാണ്‌

 എന്നാൽ ഏറ്റവും ശരിയായത്‌ ആദ്യത്തെ അഭിപ്രായമാണ്‌. 

 മൂന്ന്‌ കല്ലിനു പകരം ഒരു വലിയ കല്ലിൻറെ മൂന്നുവശുങ്ങൾ കൊണ്ടും ശുചീകരിക്കാവുന്നതാണ്‌.ലിങ്ക് കോപ്പി ചെയ്തു!

2. എല്ലുകൾ കൊണ്ടോ ഉണങ്ങിയ കാഷ്‌ഠം കൊണ്ടോ പാടില്ല. ലിങ്ക് കോപ്പി ചെയ്തു!

എല്ലുകൾ, മൃഗങ്ങളുടെ കാഷ്‌ഠം എന്നിവ കൊണ്ട്‌ ശുദ്ധിയാക്കൽ അനുവദനീയമല്ല.

عنْ عَبْدِ اللَّهِ بْنِ مَسْعُودٍ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: لَا تَسْتَنْجُوا بِالرَّوْثِ، وَلَا بِالْعِظَامِ  

3. മുഹ്‌തറമായ (ഭക്ഷ്യപദാർത്ഥം പോലെ) വസ്‌തുക്കൾ കൊണ്ട്‌ ശൗച്യം പാടില്ല.ലിങ്ക് കോപ്പി ചെയ്തു!

4. കല്ലിനു പകരം ഈർപ്പം വലിച്ചെടുക്കുന്ന ശുദ്ധമായ മറ്റേതെങ്കിലും വസ്‌തുക്കൾ കൊണ്ട്‌ (ടിഷ്യു പോലെയുള്ളവ) ഉപയോഗിക്കാവുന്നതാണ്‌.ലിങ്ക് കോപ്പി ചെയ്തു!

ശുദ്ധീകരണത്തിന് ടിഷ്യൂ പേപ്പർ പോലെയുള്ളവ ഉപയോഗിച്ച ശേഷം വെള്ളം ഉപയോഗിക്കൽ നിർബന്ധമുണ്ടോ ؟ലിങ്ക് കോപ്പി ചെയ്തു!

ചോദ്യം: ബ്രിട്ടനിൽ ഞങ്ങൾ ശുദ്ധീകരണത്തിന് ടിഷ്യൂ പേപ്പറും കടലാസുകളും ഉപയോഗിക്കാറുണ്ട്. ടിഷ്യൂ പേപ്പർ ഉപയോഗിച്ച ശേഷം വെള്ളം ഉപയോഗിക്കൽ നിർബന്ധമുണ്ടോ ?

മറുപടി 1: ഇസ്തിജ്മാറിൽ ടിഷ്യൂ പേപ്പറും കടലാസുകളും അതുപോലെയുള്ളവയും ഉപയോഗിക്കുന്നത് അനുവദനീയമാണ്. മല-മൂത്ര വിസർജ്ജന സ്ഥലങ്ങൾ അത് വൃത്തിയാക്കുകയും വെടിപ്പാക്കുകയും ചെയ്താൽ അത് മതിയാകുന്നതുമാണ്( അതിനുശേഷം വെള്ളം ഉപയോഗിക്കൽ നിർബന്ധമില്ല). ഇസ്തിജ്മാർ ചെയ്യുമ്പോൾ ഒറ്റയാക്കിയ സംഖ്യ ഉപയോഗിക്കലാണ് കൂടുതൽ ഉത്തമം. തടവുന്നത് മൂന്ന് തവണയിൽ കുറയാൻ പാടില്ല എന്നത് നിർബന്ധവുമാണ്. അതിനുശേഷം വെള്ളം ഉപയോഗിക്കൽ നിർബന്ധമില്ല, എങ്കിലും അത് സുന്നത്താണ് .ഫതാവാ അല്ലജ്നത്തുദ്ദാഇമ - (5/125)

5. ഈർപ്പം വലിച്ചെടുക്കാത്ത ഗ്ലാസ്‌ പോലെയുള്ള മിനുസമുള്ള വസ്‌തുക്കൾ കൊണ്ട്‌ അനുവദനീയമല്ല.ലിങ്ക് കോപ്പി ചെയ്തു!

6. വെള്ളമുണ്ടായിരിക്കെ മറ്റു വസ്‌തുക്കൾ കൊണ്ട്‌ ശുദ്ധീകരിക്കാൻ അനുവദനീയമാകുന്നു എന്നാൽ വെള്ളം ഉപയോഗിച്ച്‌ ശുദ്ധീകരിക്കലാണ്‌ ശ്രേഷ്‌ഠം.

***********************************************************

تم بحمد الله هذا الباب 

الله تعالى أعلم وصلى الله على نبينا محمد و على آله وصحبه وسلم

പങ്കിടുക: