കര്‍മശാസ്ത്രം -ആമുഖം

Mohammed Shafeeque Madeena
March 29, 2026
206 കാഴ്ചകൾ
കര്‍മശാസ്ത്രം -ആമുഖം

الفقه

കര്‍മശാസ്ത്രം-ആമുഖം

അല്ലാഹു നമ്മെ സൃഷ്ടിച്ചിട്ടുള്ളത് അവനെ ഇബാദത്ത് ചെയ്യാന്‍ വേണ്ടിയിട്ടാണ് ആണ് 

വിശ്വാസപരമായ ദിശാബോധം ലഭിക്കുന്നതോടൊപ്പം ഇസ്ലാമിന്‍റെ കര്‍മശാസ്ത്ര വിഷയങ്ങളില്‍ ഓരോ മുസ്ലിമും അവന്‍ നിര്‍ബന്ധമായി അനുഷ്ഠിക്കേണ്ട നിസ്കാരം നോമ്പ് സക്കാത്ത് പോലെയുള്ള കര്‍മ്മങ്ങളുടെ വിധികള്‍പഠിക്കല്‍ അവനു വാജിബാണ് .

ഇമാം നവവി رحمه الله അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ المجموع شرح المهذب ൽ അതിന്‍റെ ആമുഖത്തില്‍ പറയുന്നതായി കാണാം : 'അല്ലാഹു ഖുര്‍ആനില്‍ പറഞ്ഞിരിക്കുന്നു:

{وَمَا خَلَقۡتُ ٱلۡجِنَّ وَٱلۡإِنسَ إِلَّا لِيَعۡبُدُونِ} مَآ أُرِيدُ مِنۡهُم مِّن رِّزۡقٖ وَمَآ أُرِيدُ أَن يُطۡعِمُونِ }

"ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല".

അവന്‍റെ (അല്ലാഹുവിന്റെ) അടിമകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അവനെ ഇബാദത്ത് ചെയ്യാനും  പരലോകത്തേക്ക് വേണ്ടി അമലുകള്‍ ചെയ്യാനും ദുനിയാവിനോടുള്ള വിരക്തി കാണിക്കുവാനുമാണെന്നുള്ളത് ഈ ആയത്തില്‍ നിന്ന് വ്യക്തമാണ്....

അല്ലാഹുവിനെ അറിഞ്ഞ ശേഷവും നിര്‍ബന്ധമായ വാജിബാത്തുകള്‍ ചെയ്തതിനു ശേഷവും ഇബാദത്തുകള്‍ ശരിയാക്കുന്നതായ കാര്യത്തെ വിവരിച്ചു കൊടുക്കുന്നതില്‍ പരിശ്രമിക്കലാണ് മഹത്തുക്കളായ ആളുകള്‍ പ്രവര്‍ത്തിക്കേണ്ടതും അറിവുള്ളവര്‍ മുഴുവന്‍ സമയവും ഒരു കാര്യം ലഭിക്കുവാന്‍ വേണ്ടി വ്യാപൃതരാവേണ്ടതും അവരുടെ മുഴുവന്‍ അധ്വാനങ്ങളും അതിനുവേണ്ടി ചെലവഴിക്കലും അത് നേടിയെടുക്കാന്‍ വേണ്ടി മറ്റൊന്നിനും മുഴുകാത്തിരിക്കലും ആണ് ഏറ്റവും അഭികാമ്യം ٹ.കാരണം ഇബാദത്തുകളില്‍ ബാഹ്യമായ രൂപം മാത്രം പോരാ മറിച്ച് ഇസ്ലാമിക ശറഇയ്യായ അടിസ്ഥാനങ്ങളോട് യോജിച്ചതായിരിക്കണം.... 

ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ حفظه الله ഹമ്പലി മദ്ഹബിലെ ഫിക്കഹില്‍ പ്രധാന കർമ്മശാസ്ത്ര ഗ്രന്ഥമായ'സാദ അല്‍ മുസ്തഖനിഅ' എന്ന് ഗ്രന്ഥത്തിന്‍റെ വിശദീകരണത്തിന്‍റെ ആമുഖത്തില്‍ പറയുന്നു: 'ഇല്‍മ് നേടുക എന്നത് ദീനില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്, കാരണം അല്ലാഹു നിര്‍ബന്ധമാക്കിയത് നിര്‍വഹിക്കാനും അവന്‍ നിഷിദ്ധമാക്കിയത് ഉപേക്ഷിക്കുവാനും അവനിലേക്ക് സാമീപ്യം നേടുവാനും ഇല്‍മും ബസീറത്തും കൊണ്ടല്ലാതെ സാധിക്കുകയില്ല.

ഇല്‍മില്ലാതെ അമല്‍ ചെയ്താല്‍ അവന്‍ വഴികേടിലായിത്തീരും. അതിനാല്‍ ഒരുവന്‍റെ അമല്‍ ശരിയായ ഇല്‍മും ഫിഖ്ഹൂം നേടിക്കൊണ്ടായിരിക്കണം. അതല്ലെങ്കില്‍ അവന്‍ ഉപകാരപ്പെടുകയില്ല എന്ന് മാത്രമല്ല നാളെ പരലോകത്ത് അത് അവനെ എതിരായി തീരുകയും ചെയ്യും.

കര്‍മശാസ്ത്രം ഒരു ലഘുപരിചയം 

കര്‍മശാസ്ത്ര പഠനത്തിലേക്ക് പ്രവേശിക്കും മുമ്പ് ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട് അവയില്‍ ചിലത് ഇവിടെ ചുരുക്ക രൂപത്തില്‍ വിശദീകരിക്കാം

കര്‍മശാസ്ത്രം സാങ്കേതിക ഭാഷയില്‍ 'ഫിഖ്ഹ്' എന്ന പേരിലറിയപ്പെടുന്നു.

അറിവ്, ജ്ഞാനം, ഗ്രാഹ്യം എന്നെല്ലാമാണ് പ്രസ്തുത പദത്തിന്‍റെ ഭാഷാര്‍ഥം.

ശരീഅത്തിന്‍റെ കര്‍മപരമായ നിയമങ്ങളെക്കുറിച്ച് അതിന്‍റെ വിശദമായ തെളിവുകളില്‍ നിന്ന് ലഭിക്കുന്ന ജ്ഞാനമാണ് ഫിഖ്ഹ്.

ഇല്‍മ് നേടുന്നതിന്‍റെ വിധി രണ്ടായി തരംതിരിക്കാം 

1 واجب على الأعيان - ഫര്‍ളുൻ ഐനീ :എല്ലാ ഓരോ മുസ്ലിമിനും നിര്‍ബന്ധമായത് ;ഈമാന്‍ കാര്യങ്ങളും, ഇസ്ലാം കാര്യങ്ങള്‍ പോലെയുള്ളത്

2 .واجب على الكفاية - ഫര്‍ളുൻ കിഫാഈ : സമൂഹത്തില്‍ ഒരാള്‍ നേടിയാല്‍ ബാക്കിയുള്ളവര്‍ കുറ്റമുക്തമാകും .ഗഹനമായ കര്‍മ്മ ശാസ്ത്ര പഠനം... അനന്തരാവകാശ നിയമങ്ങള്‍ പോലെയുള്ളവ.

കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളിലെ വിഭജനം

പണ്ഡിതന്മാര്‍ വ്യത്യസ്തമായ രീതിയില്‍ തരംതിരിച്ചതായി കാണാം. ചില പണ്ഡിതന്മാര്‍ നാല് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു.

1. ഇബാദാത്തുകള്‍

2. ഇടപാടുകള്‍,

3. വിവാഹനിയമങ്ങള്‍

4. ശിക്ഷാ നടപടികള്‍

ശറഇയ്യായ വിധികള്‍ ഒന്നുകില്‍ പരലോകവുമായി ബന്ധപ്പെട്ടവയാണ്; ഇബാദാത്തുകള്‍ അതില്‍പ്പെടുന്നു ,അല്ലെങ്കില്‍ ഭൗതിക കാര്യങ്ങളില്‍പ്പെട്ടവയായിരിക്കും; ഇടപാടുകള്‍, വിവാഹനിയമങ്ങള്‍, ശിക്ഷാ നടപടികള്‍ എന്നിവ അതില്‍പ്പെട്ടവയാണ്.

കര്‍മ്മ ശാസ്ത്ര പഠനത്തിന് ദീനില്‍ വലിയ സ്ഥാനമുണ്ട്. എന്നാല്‍ കര്‍മ്മ ശാസ്ത്ര പഠനത്തില്‍ നിന്ന് പാടെ  വിട്ടുനിന്നു അലംഭാവം കാണിക്കുന്നവരെയും , അന്ധമായ തഖ്ലീദും മദ്ഹബീ പക്ഷപാതിത്വവും കൊണ്ട് അതിര് കടന്നവരെയും നമുക്ക് കാണാം.

ഇവയില്‍ നിന്ന് വ്യത്യസ്തമായി മധ്യമ നിലപാട് സ്വീകരിക്കുന്നവനായിരിക്കണം ഒരു സത്യവിശ്വാസി . അഥവാ ഖുര്‍ആനിന്‍റെയും സുന്നത്തിന്‍റെയും വെളിച്ചത്തില്‍ പണ്ഡിതന്മാര്‍ വിവരിച്ചത് പിന്‍പറ്റുകയും, പ്രമാണങ്ങളോട് എതിരായത് അത് മദ്ഹബിലെ ഇമാമീങ്ങള്‍ പറഞ്ഞതാണെങ്കിലും ആ നിലപാടുകള്‍ തള്ളിക്കളഞ്ഞ് പ്രമാണങ്ങളോട് യോജിച്ച അഭിപ്രായങ്ങള്‍ സ്വീകരിക്കകയും വേണം.

{فَإِن تَنَٰزَعۡتُمۡ فِي شَيۡءٖ فَرُدُّوهُ إِلَى ٱللَّهِ وَٱلرَّسُولِ إِن كُنتُمۡ تُؤۡمِنُونَ بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ ذَٰلِكَ خَيۡرٞ وَأَحۡسَنُ تَأۡوِيلًا } [النساء: 59] 

"ഇനി വല്ല കാര്യത്തിലും നിങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാ കുകയാണെങ്കില്‍ നിങ്ങളത് അല്ലാഹുവിലേക്കും റസൂലിലേക്കും മടക്കുക.നിങ്ങള്‍ അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ (അതാണ് വേണ്ടത്) അതാണ് ഉത്തമവും കൂടുതല്‍ നല്ലപര്യവസാനമുള്ളതും."

മേല്‍വിവരിച്ച ആയത്ത് ഒരു സത്യവിശ്വാസിക്ക് എപ്പോഴും ദിശാബോധം നല്‍കുന്ന ഒന്നാണ്.

യഥാര്‍ത്ഥത്തില്‍ ഈ ആശയം തന്നെയാണ് മദ്ഹബി ഇമാമീങ്ങളും പഠിപ്പിച്ചിട്ടുള്ളത്.

ഇമാം ശാഫിഈ رحمه الله പറയുന്നു

1) 'നബിﷺയുടെ ചര്യ വ്യക്തമായശേഷം, മറ്റാരുടെയെങ്കിലും വാക്കിന് വേണ്ടി അതിനെ ഉപേക്ഷിക്കുന്നത് ഒരാള്‍ക്കും അനുവദനീയമല്ല എന്ന വിഷയത്തില്‍ മുസ്ലിംകളെല്ലാം യോജിച്ചിട്ടുണ്ട്.' 

2) 'എന്‍റെ ഗ്രന്ഥങ്ങളില്‍ റസൂലിന്‍റെ ചര്യക്കെതിരായി വല്ലതും നിങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍, റസൂലിന്‍റെ ചര്യയുടെ അടിസ്ഥാനത്തില്‍ നിങ്ങള്‍ സംസാരിക്കുക. ഞാന്‍ പറഞ്ഞത് അവഗണിക്കുകയും ചെയ്യുക'.

മറ്റൊരു റിപ്പോര്‍ട്ടില്‍:'അപ്പോള്‍ നിങ്ങള്‍ അത് പിന്‍പറ്റുക. മറ്റൊരാളുടെ മൊഴികളിലേക്ക് നിങ്ങള്‍ തിരിയരുത് '.

3) 'ഹദീഥ് സ്വഹീഹായി വന്നാല്‍, അതാണ് എന്‍റെ മദ്ഹബ് '. 

മറ്റു ഇമാമീങ്ങള്‍ ഈ വിഷയവുമായി പറഞ്ഞത് പിന്നീട് വിശദീകരിക്കാം

അഭിപ്രായ വ്യത്യാസങ്ങള്‍ എക്കാലത്തും ഉണ്ടായിക്കൊണ്ടിരിക്കും. ഇത്തരം അഭിപ്രായ വ്യത്യാസങ്ങളില്‍ ഒരു സത്യവിശ്വാസം മടങ്ങേണ്ടത് ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ്.

എന്നാല്‍ ഇന്ന് സമൂഹത്തില്‍ കണ്ടുവരുന്ന ഒരു പ്രവണതയാണ് മദ്ഹബിന്‍റെ ഇമാമീങ്ങളെ അന്ധമായി പിന്‍പറ്റുകയും തങ്ങളുടെ ഇമാമിന്‍റെ വാക്കിന് എതിരായി സ്ഥിരപ്പെട്ട ഹദീസ് വന്നാല്‍ പോലും തങ്ങളുടെ ഇമാമിന്‍റെ വാക്കുകളെ മുന്തിക്കുന്ന ഒരു അവസ്ഥ. യഥാര്‍ത്ഥത്തില്‍ ഇത് അന്ധത ബാധിച്ച ഹൃദയങ്ങളുടെ ലക്ഷണങ്ങളാണ്. മദ്ഹബിലെ ഇമാമീങ്ങള്‍ പോലും അവര്‍ക്ക് അഭിപ്രായ വ്യത്യാസ മുണ്ടായാല്‍ മടങ്ങിയത് ഖുര്‍ആനിലേക്കും സുന്നത്തിലേക്കുമാണ്. അത് അവരുടെ ഗ്രന്ഥങ്ങളില്‍ പകല്‍പോലെ വ്യക്തമാണ് താനും..അവ പിന്നീട് 'മദ്ഹബുകളും അന്ധമായ തഖ്ലീദും' എന്ന വിഷയം പ്രതിപാദിക്കുമ്പോള്‍ വിശദീകരിക്കാം...

സര്‍വ്വ ഭിന്നതകള്‍ക്കും കാരണം മദ്ഹബുകളാണെന്നും അതുവഴി മദ്ഹബിലെ ഇമാമീങ്ങളെ പഴിചാര്‍ക്കുന്ന ഒരു വിഭാഗം എന്നും ഉണ്ടായിട്ടുണ്ട്. ഈ ധാരണ ശരിയല്ല. എന്നാല്‍ മദ്ഹബുകളിലേക്ക് കക്ഷി ചേര്‍ന്ന് കക്ഷിത്വം സ്വീകരിച്ച സമ്പ്രദായമാണ് ഭിന്നതകള്‍ക്ക് കാരണം എന്ന് പറയുന്നതില്‍ ഒരു പരിധി വരെ സത്യമാണ്. അതുപോലെ താന്‍ സ്വീകരിച്ച മദ്ഹബിനെ അന്ധമായി അനുകരിക്കുകയും ബാക്കിയുള്ള ഏത് അഭിപ്രായവുംഅത് ഖുര്‍ആനിനോടും സുന്നത്തിനോടും യോജിച്ചതാണെങ്കില്‍ പോലും അതിനെയൊക്കെ തള്ളിക്കളയുകയും നിഷേധിക്കുകയും ചെയ്യുന്ന ഒരു വലിയ വിഭാഗവും എക്കാലത്തും ഉണ്ടായിട്ടുണ്ട്. 

ഈ രണ്ടു വിഭാഗങ്ങള്‍ക്കും ഇടയില്‍ മധ്യമ നിലപാട് സ്വീകരിക്കുന്നവരാണ് അഹ്ലു സുന്നത്തുകള്‍ ജമാഅത്ത്. അവര്‍ മദ്ഹബിലെ ഇമാമീങ്ങളെ ബഹുമാനിക്കുകയും അവരുടെ വാക്കുകള്‍ ഖുര്‍ആനിനോടും സുന്നത്തിനോടും യോജിച്ച് വരുന്നതിന് സ്വീകരിക്കുകയും ചെയ്യുന്നു. മാത്രമല്ല അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ള വിഷയങ്ങളില്‍ ഒരു യഥാര്‍ത്ഥ സത്യവിശ്വാസി നിലകൊള്ളേണ്ട നിലപാടുകള്‍ നബിചര്യയില്‍ നിന്നും സ്വഹാബാക്കളില്‍ നിന്നും മനസ്സിലാക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു. അത് മുഖേന ശരിയായ നിലപാടുകള്‍ സ്വീകരിക്കുകയും എതിരഭിപ്രായങ്ങളെ മാനിക്കുകയും സമൂഹത്തില്‍ ഭിന്നതകളില്ലാതെ മുസ്ലിം ഐക്യം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു.

Tags

പങ്കിടുക: