നോമ്പ് 01 -നോമ്പിന്‍റെ ശ്രേഷ്ഠതകള്‍

Mohammed Shafeeque Madeena
February 6, 2026
267 കാഴ്ചകൾ
നോമ്പ്  01 -നോമ്പിന്‍റെ ശ്രേഷ്ഠതകള്‍

فضائل الصومലിങ്ക് കോപ്പി ചെയ്തു!

നോമ്പിന്‍റെ ശ്രേഷ്ഠതകള്‍ലിങ്ക് കോപ്പി ചെയ്തു!

മുഹമ്മദ് ശഫീഖ് മദീന

بسم الله الرحمن الرحيم

നോമ്പിന്‍റെ ശ്രേഷ്ഠതകളെ അറിയിക്കുന്നതും നോമ്പുകാരന് ലഭിക്കുന്ന കണക്കറ്റ പ്രതിഫലങ്ങളെ വിവരിക്കുന്നതുമായ ധാരാളം ഹദീസുകള്‍ നമുക്ക് കാണാം.ഫര്‍ദെന്നോ സുന്നത്തെന്നോ വ്യത്യാസമില്ലാതെ എല്ലാ നോമ്പുകള്‍ക്കും ഈ ശ്രേഷ്ഠതകള്‍ ബാധകമാണ്.അതില്‍ ചിലത് മാത്രം ഇവിടെ ഉദ്ധരിക്കാം.

നോമ്പിനെ അല്ലാഹു അവനിലേക്ക് ചേര്‍ത്തി പറഞ്ഞിരിക്കുന്നുലിങ്ക് കോപ്പി ചെയ്തു!

عَنِ ابْنِ شِهَابٍ، أَخْبَرَنِي سَعِيدُ بْنُ الْمُسَيِّبِ، أَنَّهُ سَمِعَ أَبَا هُرَيْرَةَ رَضِيَ اللهُ عَنْهُ، قَالَ: سَمِعْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُولُ: قَالَ اللهُ عَزَّ وَجَلَّ: كُلُّ عَمَلِ ابْنِ آدَمَ لَهُ إِلَّا الصِّيَامَ، هُوَ لِي وَأَنَا أَجْزِي بِهِ ... (الخ) مسلم (2673)

അബൂഹുറൈറ رضي الله عنه നിവേദനം:നബി ﷺ പറഞ്ഞു: 'പ്രതാപവാനും ഉന്നതനുമായ അല്ലാഹു പറഞ്ഞു: മനുഷ്യന്‍റെ കര്‍മങ്ങളെല്ലാം അവന്നുള്ളതാണ്; നോമ്പൊഴികെ, നിശ്ചയമായും അത് എനിക്കുള്ളതാണ്. ഞാനാണ് അതിനു പ്രതിഫലം നല്‍കുക..' (സ്വഹീഹ് മുസ്ലിം)

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ، الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعمِائَة ضِعْفٍ، قَالَ اللهُ عَزَّ وَجَلَّ: إِلَّا الصَّوْمَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ، يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي ( مسلم 2677)

അബൂഹുറൈറ رضي الله عنه നിവേദനം: നബി ﷺ പറഞ്ഞു: "മനുഷ്യന്‍റെ എല്ലാ സല്‍കര്‍മ്മങ്ങളുടെയും പ്രതിഫലം ധാരാളം ഇരട്ടിയായി നല്‍കപ്പെടും. നന്മയുടെ പ്രതിഫലം പത്തു മുതല്‍ എഴുന്നൂറ് ഇരട്ടി വരെയാണ്. അല്ലാഹു പറഞ്ഞു: 'നോമ്പൊഴികെ.അത് എനിക്കുള്ളതാണ്.ഞാനാണ് അതിനു  പ്രതിഫലം നല്‍കുന്നത്. നോമ്പുകാരന്‍ എനിക്കു വേണ്ടിയാണ് അവന്‍റെ ആഗ്രഹവും ആഹാരവും വെടിയുന്നത്." (സ്വഹീഹ് മുസ്ലിം) 

   എല്ലാ ഇബാദത്തുകളും അല്ലാഹുവിന്നു മാത്രമായിരിക്കെ നോമ്പിനെ പ്രത്യേകമായി അല്ലാഹുവിലേക്ക് ചേര്‍ത്തി പറഞ്ഞത് നോമ്പിന്‍റെ മഹത്വത്തെയും അല്ലാഹുവിന്‍റെ അടുക്കല്‍ അതിനുള്ള സ്ഥാനത്തെയും നോമ്പുകാരനുള്ള കണക്കറ്റ പ്രതിഫലത്തേയും അറിയിക്കുന്നു.

നോമ്പുകാരന്‍റെ വായയുടെ ഗന്ധംലിങ്ക് കോപ്പി ചെയ്തു!

«فَوَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ، لَخُلْفَةُ فَمِ الصَّائِمِ، أَطْيَبُ عِنْدَ اللهِ مِنْ رِيحِ الْمِسْكِ»

 أخرجه البخاري (1904) ، ومسلم (161)

മുഹമ്മദിന്‍റെ ﷺ ആത്മാവ് ഏതൊരുവന്‍റെ കയ്യിലാണോ അവന്‍ തന്നെ (അല്ലാഹുവാണേ) സത്യം! നോമ്പുകാരന്‍റെ വായയുടെ ഗന്ധം അന്ത്യനാളില്‍ അല്ലാഹുവിന്‍റെ അടുക്കല്‍ കസ്തൂരിയേക്കാള്‍ സുഗന്ധമുള്ളതായിരിക്കും. (ബുഖാരി , മുസ്ലിം)

നോമ്പ് ഒരു പരിചയാണ്ലിങ്ക് കോപ്പി ചെയ്തു!

ഒരു പരിച ശത്രുവിന്‍റെ ആക്രമണത്തില്‍ നിന്ന് എപ്രകാരം ഒരാളെ സംരക്ഷിക്കുമോ അപ്രകാരം നോമ്പ് തെറ്റുകളില്‍ നിന്നും ദേഹേച്ഛകളില്‍ നിന്നും നോമ്പുകാരനെ സംരക്ഷിക്കും.

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الصِّيَامُ جُنَّةٌ»

 أخرجه البخاري (1904) و مسلم (162)

അബൂഹുറൈറ رضي الله عنه നിവേദനം: നബി ﷺ പറഞ്ഞു: നോമ്പ് ഒരു പരിചയാകുന്നു.(ബുഖാരി , മുസ്ലിം)

عَنْ أَبِي هُرَيْرَةَ، رَضِيَ اللهُ عَنْهُ رِوَايَةً، قَالَ: " إِذَا أَصْبَحَ أَحَدُكُمْ يَوْمًا صَائِمًا، فَلَا يَرْفُثْ وَلَا يَجْهَلْ، فَإِنِ امْرُؤٌ شَاتَمَهُ أَوْ قَاتَلَهُ، فَلْيَقُلْ: إِنِّي صَائِمٌ، إِنِّي صَائِمٌ"

അബൂഹുറൈറ رضي الله عنه നിവേദനം: നബി ﷺ പറഞ്ഞു: നിങ്ങളിലൊരുവന്‍ നോമ്പനുഷ്ഠിക്കുന്ന ദിവസം അവന്‍  തെറ്റായ പ്രവൃത്തികള്‍ ചെയ്യാതിരിക്കുകയും, സംസ്കാരമില്ലാത്തവാക്കുകള്‍ ഉപേക്ഷിക്കുകയും ചെയ്യണം. വല്ലവനും തന്നെ ചീത്തപറയുകയോ തന്നോട് വഴക്കു കൂടുകയോ ചെയ്താല്‍ നിശ്ചയമായും ഞാന്‍ നോമ്പുകാരനാണെന്ന് അവന്‍  പറഞ്ഞുകൊള്ളട്ടെ. (ബുഖാരി , മുസ്ലിം)

നോമ്പുകാരന് രണ്ട് സന്തോഷത്തിന്‍റെ അവസരങ്ങളുണ്ട്ലിങ്ക് കോപ്പി ചെയ്തു!

عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ، قَالَ ﷺ " وَلِلصَّائِمِ فَرْحَتَانِ يَفْرَحُهُمَا: إِذَا أَفْطَرَ فَرِحَ بِفِطْرِهِ، وَإِذَا لَقِيَ رَبَّهُ فَرِحَ بِصَوْمِهِ"

അബൂഹുറൈറ رضي الله عنه നിവേദനം: നബി ﷺ പറഞ്ഞു:നോമ്പുകാരന് നിര്‍വൃതി കൊള്ളുവാന്‍ രണ്ടു സന്തോഷത്തിന്‍റെ അവസരങ്ങളുണ്ട്: നോമ്പു തുറക്കുമ്പോള്‍ അതില്‍ അവന്‍ സന്തോഷിക്കുന്നു, തന്‍റെ റബ്ബിനെ കണ്ടുമുട്ടുമ്പോള്‍ തന്‍റെ നോമ്പിന്‍റെ പേരിലും അവന്‍ സന്തോഷിക്കുന്നു.'(ബുഖാരി , മുസ്ലിം)

സ്വര്‍ഗ്ഗത്തിലെ പ്രത്യേകമായ കവാടത്തിലൂടെ നോമ്പുകാരന്‍ പ്രവേശിപ്പിക്കപ്പെടുന്നുലിങ്ക് കോപ്പി ചെയ്തു!

عَنْ سَهْلِ بْنِ سَعْدٍ رَضِيَ اللهُ عَنْهُ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: " إِنَّ فِي الْجَنَّةِ بَابًا يُقَالُ لَهُ الرَّيَّانُ، يَدْخُلُ مِنْهُ الصَّائِمُونَ يَوْمَ الْقِيَامَةِ، لَا يَدْخُلُ مَعَهُمْ أَحَدٌ غَيْرُهُمْ، يُقَالُ: أَيْنَ الصَّائِمُونَ؟ فَيَدْخُلُونَ مِنْهُ، فَإِذَا دَخَلَ آخِرُهُمْ، أُغْلِقَ فَلَمْ يَدْخُلْ مِنْهُ أَحَدٌ"

أخرجه البخاري (1896) ، ومسلم (166)

സഹ്ല്‍ ബ്നു സഅ്ദ് رضي الله عنه നിവേദനം: നബി ﷺ പറഞ്ഞു:"സ്വര്‍ഗത്തില്‍ റയ്യാന്‍ എന്നു പേരുള്ള ഒരു കവാടമുണ്ട്. അന്ത്യനാളില്‍ അതിലൂടെയാണ് നോമ്പുകാര്‍ പ്രവേശിക്കുക.   അതിലൂടെ അവരോടൊപ്പം നോമ്പുകാരനല്ലാതെ മറ്റാരും പ്രവേശിക്കുകയില്ല. നോമ്പുകാര്‍ എവിടെ? എന്നു വിളിച്ചു ചോദിക്കുമ്പോള്‍ അവര്‍ അതിലൂടെ പ്രവേശിക്കും. അവരില്‍ അവസാനത്തെ വ്യക്തിയും പ്രവേശിച്ചു കഴിഞ്ഞാല്‍ ആ കവാടം അടക്കപ്പെടും. പിന്നീട് അതിലൂടെ മറ്റാരും പ്രവേശിക്കുകയില്ല". (ബുഖാരി , മുസ്ലിം)

നോമ്പുകാരന്‍ നരകത്തില്‍ നിന്ന് വിദൂരമാക്കപ്പെടുന്നുലിങ്ക് കോപ്പി ചെയ്തു!

عَنْ أَبِي سَعِيدٍ الْخُدْرِيِّ رَضِيَ اللهُ عَنْهُ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَا مِنْ عَبْدٍ يَصُومُ يَوْمًا فِي سَبِيلِ اللهِ، إِلَّا بَاعَدَ اللهُ، بِذَلِكَ الْيَوْمِ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا»

أخرجه البخاري (2840) ، ومسلم (167)

അബൂ സഈദില്‍ ഖുദ്രി رضي الله عنه നിവേദനം: നബി ﷺ പറഞ്ഞു: "ഏതൊരാള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നോമ്പെടുക്കുന്നുവോ, ആ ദിവസത്തെ നോമ്പ് കാരണമായി അല്ലാഹു അവന്‍റെ മുഖത്തെ (അവനെ) നരകത്തില്‍ നിന്ന് എഴുപതു വര്‍ഷത്തെ യാത്രാദൂരത്തേക്ക് അകറ്റാതിരിക്കുകയില്ല." (ബുഖാരി , മുസ്ലിം)

സ്വർഗ്ഗത്തിലേക്ക് അടുക്കുവാനും നരകത്തിൽ നിന്ന് അകലാനും ഒരു സത്യവിശ്വാസിക്ക് നല്കുന്ന ഊർജ്ജമാണ് നോമ്പുമായി ബന്ധപ്പെട്ട മേൽ വിവരിച്ച ഹദീസുകൾ. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ച് അവൻ സ്വീകരിക്കുന്ന നോമ്പുകൾ അനുഷ്ഠിക്കാൻ അല്ലാഹു നമുക്കേവർക്കും തൗഫീഖ് നൽകട്ടെ .. ആമീൻ

الله تعالى أعلم

وصلى الله وسلم وبارك على سيدنا محمد وعلى آله وصحبه أجمعين

പങ്കിടുക: